അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക

നമ്മുടെ നാട്ടിൽ ഇപ്പോൾ കാലാവസ്ഥ അസഹ്യമായിരിക്കുന്നു. എല്ലാവരും അത് തന്നെയാണ് സംസാരിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 1980കൾ തൊട്ടേ ശാസ്ത്രജ്ഞർ ഇക്കാര്യത്തെ കുറിച്ച് മുന്നറീപ്പ് നൽകിയിരുന്നു. പക്ഷേ സമൂഹം അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചെവിക്കൊള്ളുന്നുമില്ല. ഇതിനേക്കാൾ വലിയ ചൂടാകും അടുത്ത വർഷം ഉണ്ടാകുക. ആഗോളതപനം ആണ് ഈ വലിയ ചൂടിന് കാരണമാകുന്നത്.

ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നത് കാരണം ഭൂമിയിലെ ചൂട് മുമ്പത്തെ പോലെ ബഹിരാകാശത്തേക്ക് പോകുന്നില്ല. അത് നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയെ തകിടം മറിക്കുന്നു. അതാണ് ഇപ്പോഴും ഇനിയുള്ള കാലത്തും സംഭവിക്കുക.

ആഗോളതപനം നേരിട്ടല്ല ഫലിക്കുന്നത്. അത് കാലാവസ്ഥാ വ്യവസ്ഥയുടെ സുസ്ഥിരത നശിപ്പിക്കുന്നത് വഴി തീവൃ കാലാവസ്ഥ സൃഷ്ടിക്കുകയാണ്. ഉദാഹരണത്ത് ശ്രുതി അനുസരിച്ചല്ലേ പാട്ടുകാർ പാട്ടുപാടുന്നത്. ശ്രുതി അൽപ്പം കൂടിയാൽ പാട്ടുകാർക്ക് പാട്ടിലെ വിഷമ ഭാഗങ്ങൾ പാടാവുന്നത് കാണാം. അതായത് ശ്രുതി രണ്ട് കട്ട കൂട്ടിയാൽ മൊത്തം പാട്ടും രണ്ട് കട്ട കൂടണം. അതാണ് പ്രശ്നമുണ്ടാക്കുന്നത്.

ഭൂമിയെ സംബന്ധിച്ചടത്തോളം 350 കട്ടയായിരുന്നു സമാധാനമായി പാടാവുന്ന സ്ഥിതി. ഇന്നത് 67 കട്ട കൂടി. പിന്നെ പറയേണ്ട കാര്യമുണ്ടോ. ചൂടുള്ളടത്ത് തീവൃ ചൂട്, മഴയുള്ളടത്ത് തീവൃ മഴ, മഞ്ഞുള്ളടത്ത് തീവൃ മഞ്ഞ്.

സമൂദ്രമാണ് ചൂട് ആഗിരണം ചെയ്യുന്നത്. അങ്ങനെ സംഭരിക്കപ്പെടുന്ന താപോർജ്ജം മഴക്കാലത്ത് കാറ്റിലേക്ക് കടന്ന് കൊടുംകാറ്റായി പ്രത്യക്ഷപ്പെടുന്നു. നമ്മുടെ അറബിക്കടലിൽ ഒരിക്കലും ചുഴലിക്കൊടുംകാറ്റ് ഉണ്ടാകാറില്ലായിരുന്നു. എന്നാൽ അതും ഇപ്പോൾ സംഭവിച്ചു തുടങ്ങി. കഴിഞ്ഞ രണ്ട് വർഷത്തെ മഴക്കാലത്തും നമുക്ക് കാണാമായിരുന്നു.

എന്താണ് പരിഹാരം

പരിഹാരം നിസാരമാണ്. അന്തരീക്ഷത്തിൽ അധികമായി എത്തിയ ഹരിതഗൃഹ വാതകങ്ങളെ നീക്കം ചെയ്യുക. എന്നാൽ അതിനേക്കാൾ പ്രധാനം അന്തരീക്ഷത്തിൽ എത്താൻ സാദ്ധ്യതയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കുക എന്നതാണ്.

അതിന്റെ ഏറ്റവും എളുപ്പമുള്ള വഴി, നാം നമ്മുടെ ചിലവ് കുറക്കുക. രണ്ട് ഗുണമാണ് അത് വഴി കിട്ടുക. ഹരിതഗൃഹ വാതകങ്ങൾ കുറയുകയും ചെയ്യും, നമ്മുടെ സമ്പാദ്യം കൂടുകയും ചെയ്യും.

കാർബണിന്റെ അടിസ്ഥാനത്തിലെ സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. നാം പണം ചിലവാക്കുമ്പോൾ കാർബൺ അന്തരീക്ഷത്തിലെത്തും. അതുകൊണ്ട് കഴിവതും ചിലവ് കുറച്ച് ജീവിക്കുക. എന്നാൽ നേരിട്ട് കാർബൺ കുറക്കുന്ന കാര്യമാണെങ്കിൽ അതിന് പണം ചിലവാക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നത്.

  • അനാവശ്യമായ യാത്ര ഒഴുവാക്കുക. കഴിയുന്നത്ര പൊതുഗതാഗതം ഉപയോഗിക്കുക.
  • കഴിയുന്നത്ര സാധനങ്ങൾ പുനരുപയോഗിക്കുക.
  • വളരെ അത്യാവശ്യമായ സാധനങ്ങളേ വാങ്ങാവൂ.
  • പൊങ്ങച്ച, ആർഭാട ജീവിതത്തിന്റെ പ്രചാരകരായതിനാൽ സാമൂഹ്യമാധ്യമങ്ങൾ, ടിവി ചാനൽ, സിനിമ തുടങ്ങിയ ഉപേക്ഷിക്കുക.
  • ചുരുക്കത്തിൽ ലളിതമായ ജീവിതം ജീവിക്കുക.

എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ