[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
Christien Meindertsma സംസാരിക്കുന്നു:
ഞാൻ വരുന്ന നെതർലാൻഡ്സിൽ നിങ്ങൾക്ക് പന്നികളെ കാണാൻ കഴിയില്ല. അത് ശരിക്കും അസാധാരണമാണ്. കാരണം 1.6 കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് ഞങ്ങൾക്ക് 1.2 പന്നികളുണ്ട്. തീർച്ചയായും ഡച്ചുകാർക്ക് ഈ പന്നികളെയെല്ലാം തിന്നാനാവില്ല. മൂന്നിലൊന്നിനെ അവർ തിന്നുന്നു. ബാക്കിയുള്ളവയെ യൂറോപ്പിലേയും ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. ഏറ്റവും കൂടുതൽ ബ്രിട്ടണിലേക്കും ജർമ്മനിയിലേക്കുമാണ് പോകുന്നത്.
എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു. കാരണം ചരിത്രപരമായി, പന്നിയെ അവസാന തുള്ളിവരെ മൊത്തം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് ഒന്നും പാഴാകില്ല. ഇപ്പോഴും അങ്ങനെയാണോ എന്ന് എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു. മൂന്ന് വർഷം ഞാൻ ഗവേഷണം നടത്തി. നമ്പർ “05049” എന്ന ഒരു പന്നിയെ ഞാൻ അവസാനം വരെ മൊത്തം വഴിയും അതിൽ നിന്ന് എന്തൊക്കെ ഉൽപ്പന്നങ്ങളുണ്ടാക്കുന്നു എന്ന് പിൻതുടർന്നു. ഈ വർഷങ്ങളിൽ ഞാൻ എല്ലാ തലത്തിലേയും ആളുകളെ കണ്ടു. ഉദാരണത്തിന് കർഷകരും ഇറച്ചിവെട്ടുകാരും. അത് യുക്തിപരമാണ്. എന്നാൽ ഞാൻ അലൂമനിയം mold നിർമാതാക്കളേയും കണ്ടു. യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നവരെ കണ്ടു. എല്ലാ തരത്തിലേയും ആളുകളെ കണ്ടു. തങ്ങളുടെ പന്നിയിൽ നിന്ന് എന്തൊക്കെയുണ്ടാക്കുന്നു എന്ന് കർഷകർക്ക് ഒരു വിവരവും ഇല്ല എന്നതാണ് എന്നെ വിസ്മയിപ്പിച്ച കാര്യം. എന്നാൽ ഈ ഉൽപ്പന്നങ്ങളിലെല്ലാം പന്നിയുണ്ടെന്ന കാര്യം ഉപഭോക്താക്കൾക്കും അറിയില്ല.
ഈ ഗവേഷണങ്ങളെല്ലാം ഞാൻ എടുത്തു. പിന്നെ അതിനെ ഈ ഒരു പന്നിയുടെ ഒരു ഉൽപ്പന്ന കാറ്റലോഗ് പോലെയാക്കി. ആ പന്നിയുടെ ചെവിയിലെ ടാഗിന്റെ ഒരു പകർപ്പും അതിനോടു കൂടി കെട്ടി. ഏഴ് അദ്ധ്യായം ഉണ്ടായിരുന്നു അതിന്. തൊലി, എല്ല്, ഇറച്ചി, ആന്തരിക അവയവങ്ങൾ, രക്തം, കൊഴുപ്പ് തുടങ്ങിയവയായിരുന്നു അദ്ധ്യായങ്ങൾ. അവയെല്ലാം കൂടി 103.7 കിലോ ഭാരമുണ്ടായിരുന്നു. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഈ പന്നിയുടെ ഭാഗങ്ങളെ എപ്പോഴൊക്കെ കണ്ടുമുട്ടും എന്നത് നിങ്ങളെ കാണിച്ചുതരാനായി ഞാൻ ഈ പുസ്തകത്തിലെ ചില ചിത്രങ്ങൾ കാണിക്കാം.
നിങ്ങൾ മിക്കവാറും ഒരു കുളിയോടെയാവും ദിവസം തുടങ്ങുന്നത്. പന്നിയുടെ എല്ല് തിളപ്പിച്ചതിൽ നിന്നെടുക്കുന്ന ഫാറ്റി ആസിഡുകൾ സോപ്പിലുണ്ട്. hardening agent ആയും pearl-പോലുള്ള ഫലം കിട്ടാനുമാണ് അത് ഉപയോഗിക്കുന്നത്. ചുറ്റും നോക്കിയാൽ നിങ്ങൾക്ക് കുളിമുറിയിൽ ഷാമ്പൂ, conditioner, anti-wrinkle cream, body lotion, ഒപ്പം toothpaste ഉം കാണാം. പ്രാതലിന് മുമ്പ് നിങ്ങൾ പല പ്രാവശ്യം പന്നിയെ കണ്ടുകഴിഞ്ഞു. ഇനി പ്രാതലിൽ dough മെച്ചപ്പെടുത്താനായി പന്നിയിൽ നിന്ന് hairs, പന്നിയിൽ നിന്നുള്ള മാംസ്യത്തിൽ നിന്നുള്ള hairs ഉപയോഗിക്കുന്നു. അങ്ങനെയാണ് ഉത്പാദകർ പറയുന്നത്: അത് “മെച്ചപ്പെടുത്തുകയാണ്.” തീർച്ചയായും. കൊഴുപ്പ് കുറഞ്ഞ നെയ്യ്, ശരിക്കും ധാരാളം കൊഴുപ്പ് കുറഞ്ഞ ഉൽപ്പന്നങ്ങളിൽ, നിന്ന് നിങ്ങൾ കൊഴുപ്പ് നീക്കം ചെയ്താൽ നിങ്ങളെഥാർത്ഥത്തിൽ സ്വാദ് എടുത്തുമാറ്റുകയാണ്. texture എടുത്തുമാറ്റുകയാണ്. അതുകൊണ്ട് texture നിലനിർത്താനായി അവർ gelatin തിരികെ വെക്കുന്നു.
നിങ്ങൾ ജോലിക്കായി പോകുമ്പോൾ നിങ്ങൾ കാണുന്ന റോഡുകൾക്കും കെട്ടിടങ്ങൾക്കും താഴെ മിക്കവാറും cellular concrete ഉണ്ടാകും. ലഘുവായതരം കോൺക്രീറ്റാണത്. എല്ലുകളുടെ ഉള്ളിൽ നിന്നെടുക്കുന്ന പ്രോട്ടീനുകൾ അതിലുണ്ട്. അത് പൂർണ്ണമായും പുനരുപയോഗം ചെയ്യാവുന്നതാണ്. തീവണ്ടിയുടെ ബ്രേക്കുകൾ, കുറഞ്ഞത് ജർമ്മനിയിലെ തീവണ്ടികളിലെങ്കിലും, ബ്രേക്കുകളുടെ ഈ ഭാഗം നിർമ്മിക്കുന്നത് എല്ലിന്റെ ചാരത്തിൽ നിന്നാണ്. ചീസ് കേക്കുകളും, chocolate mousse, tiramisu, vanilla pudding തുടങ്ങി സൂപ്പർമാർക്കറ്റിൽ തണുപ്പിച്ച് വെച്ചിരിക്കുന്ന എല്ലാത്തരം desserts ഉം ഭംഗിയാക്കാനായി gelatin ഉപയോഗിക്കുന്നു. Fine bone china — അത് വളരെ ശ്രേഷ്ടമായതാണ്. fine-bone china യിലെ എല്ലുകൾ അതിന് നല്ല രൂപം കിട്ടാനായ translucency ഉം ശക്തിയും നൽകുന്നു. ഈ മാനിനെ പോലെ.
interior decoration നും പന്നി അവിടെയുണ്ട്. texture ന് വേണ്ടി പെയ്ന്റിൽ അത് ഉപയോഗിക്കുന്നു. അതുപോലെ മിന്നിത്തിളങ്ങാനും. sandpaper ൽ മണ്ണും കടലാസും ഒട്ടിച്ചേരാനായി bone glue ഉപയോഗിക്കുന്നു. പെയ്ന്റ് ബ്രഷുകളിൽ രോമം ഉപയോഗിക്കുന്നു. അതിന്റെ hard-wearing സ്വഭാവം കാരണമാണ് അതിന് അനുയോജ്യമാണ്.
നിങ്ങളെ ഞാൻ ഇറച്ചി ഒന്നും കാണിക്കാൻ പോകുന്നില്ല. കാരണം പുസ്തകത്തിന്റെ പകുതിയും ഇറച്ചിയാണ്. അതുപോലെ അത് എന്തെറെച്ചിയാണെന്നും നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഈ ഒരണ്ണം നിങ്ങൾക്ക് നഷ്ടപ്പെടാൻ പാടില്ല. കാരണം ഇതിനെ “portion-controlled meat cuts” എന്നാണ് വിളിക്കുന്നത്. സൂപ്പർമാർക്കറ്റിലെ ഉറഞ്ഞ സ്ഥലത്ത് വെച്ചാണ് ഇത് വിൽക്കുന്നത്. അത് എന്താണ് … അത് യഥാർത്ഥത്തിൽ steak ആണ്. ഇത് പശു പോലെയാണ്. എന്നാൽ പശുവിനെ കൊല്ലുമ്പോൾ എന്താണ് സംഭവിക്കുന്നത്. — കുറഞ്ഞത് വ്യാവസായിക ഫാക്റ്ററി ഫാമിൽ — ഇത്തരം ചെറു ചെറു കഷ്ണങ്ങൾ ഉണ്ടാകും. അത് steak ആയി അവർക്ക് വിൽക്കാനാകില്ല. പന്നിരക്തത്തിൽ നിന്നുള്ള fibrin വെച്ച് അവർ അതെല്ലാം ഒട്ടിച്ച് ചേർത്ത് ഈ ശരിക്കും വലിയ sausage ആക്കുന്നു. പിന്നീട് അത് തണുപ്പിക്കുന്നു. അതിനെ ചെറിയ കഷ്ണങ്ങളായി മുറിക്കുന്നു. പിന്നെ അത് steak ആയി വിൽക്കുന്നു. ഇത് ചൂരയുടേയും scallops ന്റേയും കാര്യത്തിലും സംഭവിക്കുന്നതാണ്. ഈ steak ഉം കൂട്ടി നിങ്ങൾ ബിയർ കഴിച്ചേക്കാം. brewing പ്രക്രിയയിൽ, ധാരാളം ഇരുണ്ട ഘടകങ്ങളുണ്ട്. ഈ ഇരുണ്ട ഘടകങ്ങളെ നീക്കം ചെയ്യാൻ കമ്പനികൾ ഒരു തരത്തിലെ gelatin sieve ലൂടെ ബിയർ കടത്തിവിടും. വൈനിനും, പഴച്ചാറുകൾക്കും ബാധകമാണ് ഇത്.
പന്നിയുടെ hemoglobin ഉപയോഗിച്ച് സിഗറ്റിന് വേണ്ട filter ഉണ്ടാക്കുന്ന ഒരു കമ്പനി ഗ്രീസിൽ ഉണ്ട്. അവരെ സംബന്ധിച്ചടത്തോളം ഇത് ഫിൽട്ടറിൽ കൃത്രിമ ശ്വാസകോശം നിർമ്മിക്കുന്നു. (ചിരി). അതുകൊണ്ട് ഇത് ശരിക്കും ആരോഗ്യകരമായ സിഗററ്റാണ്. (ചിരി) Injectable collagen — അല്ലെങ്കിൽ ’70കൾക്ക് ശേഷം ചുളിവുകളിലേക്ക് പന്നിയിൽ നിന്നുള്ള collagen കുത്തിവെക്കുന്നു. പന്നികളെന്നത് മനുഷ്യരുമായി വളരെ അടുത്ത ഒരു മൃഗമാണ് എന്നതാണ് കാരണം. അതുകൊണ്ട് collagen ഉം അങ്ങനെയാണ്. ഞാൻ കണ്ട ഏറ്റവും വിചിത്രമായ കാര്യമാണ്. അമേരിക്കയിലെ വളരെ വലിയ ആയുധ കമ്പനിയിൽ നിന്ന് വരുന്ന വെടിയുണ്ടയാണിത്.
ഞാൻ ഈ പുസ്തകമുണ്ടാക്കുന്നതിനിടക്ക് ഉൽപ്പന്നങ്ങളുടെ എല്ലാ ഉത്പാദകരേയും ഞാൻ ബന്ധപ്പെട്ടു. കാരണം ശരിക്കുള്ള സാമ്പിൾ അവരിൽ നിന്ന് എനിക്ക് വേണമായിരുന്നു. അതുകൊണ്ട് ഈ കമ്പനികൾക്ക് ഞാൻ ഇമെയിൽ അയച്ചു, “ഹലോ, ഞാൻ ക്രിസ്റ്റീൻ ആണ്. ഞാൻ ഈ ഗവേഷണം നടത്തുകയാണ് എനിക്കൊരു വെടിയുണ്ട അയച്ചുതരാമോ?” (ചിരി). എന്റെ മെയിലിന് അവർ മറുപടി അയക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അവർ മറുപടി അയച്ചു. അവർ പറഞ്ഞു, “എന്തുകൊണ്ട്, നിങ്ങളുടെ മെയിലിന് നന്ദി. എത്ര രസകരമായ കഥ. ഡച്ച് സർക്കാരുമായി നിങ്ങൾ ഏതെങ്കിലും വിധേന ബന്ധപ്പെട്ടയാളാണോ?” അത് ശരിക്കും വിചിത്രമായി ഞാൻ കരുതി. ഡച്ച് സർക്കാർ എല്ലാവർക്കും മെയിൽ അയക്കും എന്നത് പോലെ.
(ചിരി)
കഴിഞ്ഞ ആഴ്ച ഞാൻ കണ്ടെത്തിയ ഏറ്റവും സുന്ദരമായ കാര്യം, പുസ്തകത്തിലെ ഈ ഹൃദയ വാൽവാണ്. അത് വളരെ താഴ്ന്ന സാങ്കേതികവിദ്യയാണ്. അതേ സമയം വളരെ ഉന്നത സാങ്കേതികവിദ്യാ ഉൽപ്പന്നവും. memory metal casing ആയ ഉന്നത സാങ്കേതികവിദ്യയിൽ പിടിപ്പിച്ചിരിക്കുന്ന താഴ്ന്ന സാങ്കേതികവിദ്യയായ വെറും ഒരു പന്നിയുടെ ഹൃദയ വാൽവ് ആണ്. ശസ്ത്രക്രിയ വഴി മനുഷ്യ ഹൃദയം തുറക്കാതെ ഈ വാൽവ് മനുഷ്യ ഹൃദയത്തിൽ വെക്കാനാകും. അത് ശരിക്കുള്ള സ്ഥലത്ത് സ്ഥാപിച്ച് കഴിഞ്ഞാൽ അവർ അതിന്റെ പുറത്തെ മൂടി എടുത്തുമാറ്റും. ഹൃദയ വാൽവ് ഈ ആകൃതി പ്രാപിക്കുകയും ആ നിമിഷം മുതൽ ഇടിക്കാനും തുടങ്ങും. അത് ശരിക്കും ഒരു മാന്ത്രിക നിമിഷമാണ്. അത് ഒരു ഡച്ച് കമ്പനിയാണ്. ഞാൻ അവരെ വിളിച്ചു. “എനിക്ക് ഒരു ഹൃദയവാൽവ് കടമായി തരുമോ?” ഇതിന്റെ നിർമ്മാതാക്കൾ ശരിക്കും ഉൽസാഹമുള്ളവരായി. അവർ പറഞ്ഞു, “ഞങ്ങളതിനെ ഒരു ഫോർമാലിൻ ജാറിലിട്ട് നിങ്ങൾക്ക് കടമായി തരാം.” നല്ല കാര്യം. അതിന് ശേഷം ആഴ്ചകളോളം അവരിൽ നിന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ അവരെ വിളിച്ചു. ഞാൻ ചോദിച്ചു, “ഹൃദയ വാൽവിനെക്കുറിച്ച് എന്താണ് സംഭവിക്കുന്നത്?” അവർ പറഞ്ഞു, “നിങ്ങൾക്ക് അത് കടമായി തരേണ്ട എന്ന് കമ്പനി ഡയറക്റ്റർ തീരുമാനിച്ചു. കാരണം അത് പന്നിയുമായു ബന്ധപ്പെട്ടതായതാണ്.”
(ചിരി)
ശരി, ഈ പുസ്തകത്തിലെ അവസാന ഉൽപ്പന്നം പുനരുത്പാദിതോർജ്ജമാണ് — യഥാർത്ഥത്തിൽ അത് കാണിക്കാനായി എന്റെ ആദ്യ ചോദ്യം, പന്നിയെ ഇപ്പോഴും അതിന്റെ അവസാനം വരെ ഉപയോഗിക്കുന്നു എന്നത് ഇപ്പോഴും സത്യമാണ്. ശരി, ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത എന്തും ഇന്ധനമായി മാറ്റും. അത് പുനരുത്പാദിതോർജ്ജ സ്രോതസ്സായി ഉപയോഗിക്കാം.
മൊത്തത്തിൽ 185 ഉൽപ്പന്നങ്ങൾ ഞാൻ കണ്ടെത്തി. ശരി ഞങ്ങൾ ഈ പന്നികളെ രാജാക്കളും രാജ്ഞിമാരും ആയല്ല പരിഗണിക്കുന്നത് എന്നതാണ് ആദ്യമായി അവർ എന്നെ കാണിച്ചത്. രണ്ടാമതായി, നമുക്ക് ചുറ്റുമുള്ള ഉൽപ്പന്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഊഹവും നമുക്ക് യഥാർത്ഥത്തിലില്ല.
എനിക്ക് പന്നികളെ വളരെ ഇഷ്ടമാണെന്ന് നിങ്ങൾ കരുതാം. എന്നാൽ യഥാർത്ഥത്തിൽ — എനിക്ക് കുറച്ച് — എന്നാൽ എനിക്ക് അസംസ്കൃത വസ്തുക്കളെയാണ് പൊതുവെ കൂടുതലിഷ്ടം. livestock, വിളകൾ, ചെടികൾ, പുനരുത്പാദിതമല്ലാത്ത വസ്തുക്കൾ തുടങ്ങി, അതുപോല ഈ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന ആളുകൾ വരെ നമ്മുടെ ഉൽപ്പന്നങ്ങൾക്ക് പിറകിലെന്താണോ അതിനെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ ആദ്യത്തെ പടി അവ എന്തൊക്കെയാണെന്ന് അറിയുകയാണ്.
വളരെ നന്ദി.
(കൈയ്യടി)
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.