പാരീസിലെ ഒരു ഗവേഷണ സ്ഥാപനമായ World Inequality Lab ജനുവരി 30, 2023 ന് ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. കാർബൺ ഉദ്‍വമനത്തിന്റെ അസമത്വപരമായ വിതരണത്തെക്കുറിച്ചുള്ള പുതിയ ഗവേഷണം ഈ റിപ്പോർട്ടിൽ ഉണ്ട്. എത്രമാത്രം അസമത്വപരമാണ് കാർബൺ ഉദ്‍വമനം എന്ന് അത് അടിവരയിടുന്നു. അത് പ്രകാരം ലോകത്തിലെ അതിസമ്പന്നരായ 10% പേർ ആണ് ലോകത്തെ മൊത്തം പകുതി ഉദ്‍വമനത്തിന് ഉത്തരവാദികൾ. എന്നിരുന്നാലും കാലാവസ്ഥാ മാറ്റം കാരണമായ വരുമാന നഷ്ടത്തിന്റെ 3% മാത്രമേ അവർ സഹിക്കുന്നുള്ളു. ഏറ്റവും ദരിദ്രരായ 50% ആളുകൾ ആഗോള ഉദ്‍വമനത്തിന്റെ 12% ന് മാത്രമാണ് ഉത്തരവാദികൾ. എന്നാൽ വരുമാന നഷ്ടത്തിന്റെ 75% ഉം അവരാണ് സഹിക്കുന്നത്.
ചരിത്രപരമായി ആഗോള ഉദ്‍വമനത്തിൽ രാജ്യങ്ങളുടേയും പ്രദേശങ്ങളുടേയും സംഭാവന അസമത്വപരമായി നിൽക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ലോക ജനസംഖ്യയിൽ ചെറിയ ഭാഗമേയുള്ളു എങ്കിലും 1850 ന് ശേഷം വടക്കെ അമേരിക്ക, യൂറോപ്പ് എന്നീ പ്രദേശങ്ങൾ മൊത്തം ഹരിതഗൃഹ വാതക ഉദവമനത്തിന്റെ പകുതി നടത്തി.
ഇന്നും അസമത്വ ഉദവമനം നിലനിൽക്കുന്നു. അമേരിക്കയിലെ ഒരു ശരാശരി പൗരന്റെ കാർബൺ കാൽപ്പാട് ശരാശരി ഇൻഡ്യക്കാരനേക്കാളും പത്ത് മടങ്ങ് വലുതാണ്. ആഗോള ഉദ്‍വമനം രാജ്യങ്ങളിൽ തുല്യമായി വീതിച്ചാൽ കോംഗോയിലെ ഒരു താമസക്കാരന് അയാളുടെ ഉദ്‍വമനം 1000% വർദ്ധിപ്പിക്കേണ്ടതായി വരും. അതേ സമയം വടക്കെ അമേരിക്കയിലേയും യൂറോപ്പിലേയും താമസക്കാരന് അയാളുടെ ഉദ്‍വമനം 70% ഉം 40% ഉം ശതമാനം കുറക്കേണ്ടതായും വരും.
റിപ്പോർട്ട് പ്രകാരം നൈജീരിയയിലേയും ഇൻഡ്യയിലേയും ഏറ്റവും ദരിദ്രരായ 90% ന്റെ കാർബൺ കാൽപ്പാട് ആഗോള തപനത്തെ 1.5°C ന് അകത്ത് നിർത്തുന്ന തരത്തിൽ താഴ്ന്നതാണ്. അതേസമയത്ത് ഇൻഡ്യയിലെ ഏറ്റവും സമ്പന്നരായ 10% ന്റെ വാർഷിക കാർബൺ കാൽപ്പാട് 10 ടൺ വീതമാണ്. അത് യൂറോപ്പിലെ മദ്ധ്യവർഗ്ഗക്കാരന്റെ കാർബൺ കാൽപ്പാടിന് തുല്യമാണ്.
ദാരിദ്ര്യം ഇല്ലാതാക്കിയാൽ ആഗോള കാർബൺ ബഡ്ജറ്റിനെ കുറക്കും എന്ന വാദത്തെ ഈ റിപ്പോർട്ട് എതിർക്കുന്നു. ഇന്ന് ലോകത്തെ മൊത്തം ഊർജ്ജ ഉപഭോഗത്തിന്റെ മൂന്നിലൊന്ന് മതി ആഗോള ജനസംഖ്യയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനായുള്ള മൊത്തം ഊർജ്ജം എന്ന് Environmental Research Letters എന്ന ജേണലിൽ 2021 ൽ വന്ന ഒരു പ്രബന്ധം കാണിക്കുന്നു.
— സ്രോതസ്സ് ruralindiaonline.org | 30 Jan, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.