മുതലാളിത്തത്തിന്റെ ഗുണ്ടകളെക്കുറിച്ചുള്ള പുസ്തകം

ജനുവരി 6 സഭ കമ്മറ്റിയും ഫെഡറൽ പ്രോസിക്യൂട്ട‍മാരും കഴിഞ്ഞ വർഷം അമേരിക്കയുടെ ക്യാപ്പിറ്റോളിൽ തെരഞ്ഞെടുപ്പ് പൊളിക്കാനായി ഡൊണാൾഡ് ട്രമ്പ് ശ്രമിച്ച മാരകമായ ലഹളയെക്കുറിച്ച് തുട‍ന്നും അന്വേഷണം നടത്തുകയാണ്. അമേരിക്കയുടെ സർക്കാരിനെ മറിച്ചിടാനായി മുമ്പും നടന്ന ശ്രമത്തെ കുറിച്ച് നമുക്ക് നോക്കാം.

1934 ൽ ആയിരുന്നു അത്. പ്രസിഡന്റ് ഫ്ലാങ്ക്ലിൻ ഡെലനോ റൂസവെൽറ്റിനെ മറിച്ചിടാനും ന്യൂ ഡീലിനെ തടയാനും ഒരു ഫാസിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കാനുമായി രാജ്യത്തെ ഏറ്റവും ശക്തരായ ബാങ്കുകാരും ബിസിനസ് നേതാക്കളും നടത്തിയ ശ്രമമായിരുന്നു അത്. General Motors ന്റെ തലവൻ Alfred P. Sloan, J.P. Morgan Jr., DuPont ന്റെ മുമ്പത്തെ പ്രസിഡന്റായ Irénée du Pont ഉൾപ്പെട്ടതായിരുന്നു ആ അട്ടിമറി ശ്രമം. പ്രസിദ്ധനായ Marine Corps ഓഫീസറായ Smedley Butler ഓട് ഒരു സൈനിക അട്ടിമറി നടത്താനായി അവർ ആവശ്യപ്പെട്ടു. എന്നാൽ ബ്ട്ലർ അതിന് വിസമ്മതിച്ചു. പകരം അദ്ദേഹം അത് സഭാംഗങ്ങളോട് വെളിപ്പെടുത്തു. 1934 ൽ സ്മെഡ്ലി ബട്ലർ ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്.

MAJOR GEN. SMEDLEY BUTLER സംസാരിക്കുന്നു:

അമേരിക്കയിലെ ജനങ്ങളുടെ ഏറ്റവും ഉന്നത പ്രതിനിധാനമായ സഭയുടെ കമ്മറ്റിക്ക് മുമ്പായി ഞാൻ subpoena പ്രകാരം appeared, ഒരു ഫാസിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലേക്ക് നയിക്കുന്ന പ്രവർത്തികളെ കുറിച്ച് എനിക്ക് എന്തൊക്കെ അറിയാം എന്ന് പറയാനാണ്.

സർക്കാരിന് സൂചന കൊടുക്കാനും ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും വിരമിച്ച സൈനികരെ ഒരു bluff ആയോ കുറഞ്ഞത് ഒരു ക്ലബ്ബ് ആയോ സംഘടിപ്പിക്കുക എന്നതായിരുന്നു എന്നോട് പറഞ്ഞ പദ്ധതി. സർക്കാരിന്റെ പ്രവർത്തികൾ ഏറ്റെടുക്കാൻ കഴിയുന്ന 5 ലക്ഷം ആളുകളുടെ ഒരു സംഘടനയെ നയിക്കുക എന്നതായിരുന്നു എന്നെ ഏൽപ്പിച്ച കാര്യം.

ഈ കമ്മറ്റിക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരുമായി ഞാൻ സംസാരിച്ചു. അവർ ഒരു subpoena യുമായാണ് നവംബർ 18 ഞായറാഴ്ച എന്നെ കാണാനെത്തിയത്. എന്നെ അത്തരത്തിലെ ധാരാളം വിരമിച്ച സൈനികരുടെ സംഘടനകളുമായി ബന്ധിപ്പിക്കുന്ന ധാരാളം തെളിവുകൾ അവരുടെ പക്കലുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കാര്യങ്ങൾ ഗൗരവമായി എന്ന് എനിക്കപ്പോൾ തോന്നി. ഈ കമ്മറ്റിക്ക് മുമ്പാകെ അത്തരം പ്രവർത്തികളെ കുറിച്ച് എനിക്കറിയാവുന്നതെല്ലാം തുറന്ന് പറയുന്നത് എന്റെ കടമയാണ് എന്ന് എനിക്ക് തോന്നി.

നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് എന്റെ പ്രധാന താൽപ്പര്യം. വോട്ട് ചെയ്യാനുള്ള അവകാശം, സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം, എഴുതാനുള്ള അവകാശം എന്നിവ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ അടിസ്ഥാന തത്വങ്ങൾ നിലനിർത്തിയാൽ നമ്മുടെ ജനാധിപത്യം സുരക്ഷിതമായിരിക്കും. suffrage, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര മാധ്യമങ്ങൾ എന്നിവ ഉള്ളപ്പോൾ ഒരു ഏകാധിപതിക്കും നിലനിൽക്കാനാകില്ല.

ആ സമയത്ത് Marine Major General Smedley Butler രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ സൈനികനായിരുന്നു. Cuba, Nicaragua, Puerto Rico, Haiti, Mexico, Philippines ഉൾപ്പടെ ലോകം മൊത്തമുള്ള അമേരിക്കയുടെ അധിനിവേശങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാൽ പിന്നീട് Smedley Butler അമേരിക്കയുടെ സാമ്രാജ്യത്വത്തിനെതിരെ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാചകം – “യുദ്ധം ഒരു കൊള്ളയാണ്. അത് എല്ലായിപ്പോഴും അങ്ങനെയാണ്. ചിലപ്പോൾ ഏറ്റവും പഴക്കമുള്ളതും, എളുപ്പമുള്ളതും, ഏറ്റവും ലാഭകരവും തീർച്ചയായും ഏറ്റവും ക്രൂരവും ആയതാണ്. … ലാഭത്തെ ഡോളറിലും നഷ്ടത്തെ ജീവനുകളിലും കണക്കാക്കുന്ന ഏക കാര്യം ഇതാണ്. … വളരെ കുറച്ച് പേരുടെ ലാഭത്തിനായി വളരേറെ പേരുടെ ചിലവിൽ ആണ് അത് നടത്തുന്നത്.”

Jonathan Katz സംസാരിക്കുന്നു:

1933 ൽ ആണ് അട്ടിമറി ശ്രമം തുടങ്ങിയത്. Smedley Butler നെ ജോലിക്കെടുക്കാൻ ഒരു പ്രമുഖ വാൾസ്ട്രീറ്റ് ദല്ലാളിന്റെ പ്രതിനിധി Gerald C. MacGuire ശ്രമിച്ച് തുടങ്ങി. അത് ശരിക്കും ഒരു ആഭ്യന്തര plot ആയാണ് തുടങ്ങിയത്. ചിക്കാഗോയിൽ വെച്ച് നടന്ന American Legion ന്റെ സമ്മേളനത്തിൽ ഡോളറിനെ gold standard ൽ നിന്ന് നീക്കാൻ പോകുന്നു എന്ന് Franklin D. Roosevelt പറഞ്ഞതിനെ എതിരെ Smedley Butler നെ കൊണ്ട് സംസാരിക്കാനായി ആയിരുന്നു അത്. എന്നാൽ അത് അവിടെ നിന്ന് വികസിച്ചു. MacGuire 1934 ഓടെ Butler ന് പോസ്റ്റ് കാർഡുകൾ French Riviera യിൽ നിന്ന് അയച്ചു. ഫാസിസ്റ്റ് ഇറ്റലിയിൽ നിന്നും ബർലിനിൽ നിന്നും അയാൾ അപ്പോൾ അവിടെ എത്തിയതായിരുന്നു. പിന്നീട് അയാൾ ബട്‍ലറുടെ സ്വന്തം സ്ഥലമായ Philadelphia ൽ എത്തി. റൂസവെൽറ്റിനെ ഭയപ്പെടുത്തി രാജിവെപ്പിക്കാനോ അല്ലെങ്കിൽ അധികാരം മുഴുവൻ MacGuire പറയുന്ന പേരുകാരെ പിൻതുണക്കുന്ന തെരഞ്ഞെടുക്കപ്പെടാത്ത ക്യാബിനറ്റ് സെക്രട്ടറിക്ക് കൈമാറാനോ ആയി ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത 5 ലക്ഷം വിരമിച്ച സൈനികരുടെ ഒരു കോളത്തെ Pennsylvania Avenue യിൽ നയിക്കാനായി ബട്‍ലറോട് അയാൾ ആവശ്യപ്പെട്ടു.

ഈ കോർപ്പറേറ്റ് നേതാക്കളെ കൂടാതെ Prescott Bush നെ പോലുള്ളവരും ഈ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു. അയാളാണ് George Herbert Walker Bush ന്റെ അച്ഛൻ, George W. Bush ന്റെ അപ്പുപ്പൻ. അവിടെ ശരിക്കും അയാളുടെ പേര് ഇതിൽ കടന്നുകൂടിയ ഒരു തരത്തിലെ game of broken telephone ഉണ്ട്. ബിസിനസ് പദ്ധതിയുമായി Prescott Bush ജർമ്മനിയിലെ നാസി പാർട്ടിൽ ശരിക്കും ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രധാന നിക്ഷേപ ബാങ്കായ Brown Brothers Harriman ന്റെ ഒരു പങ്കാളിയായിരുന്നു ബുഷ്. Zuccotti Park ലെ തെരുവിലാണ് അവരുടെ ആസ്ഥാനം. ഒരേ പാർളമെന്റ് കമ്മറ്റിയുടെ വിവിധ അന്വേഷണങ്ങൾ Brown Brothers Harriman ന് എതിരെ നടന്നിട്ടുണ്ട്. എല്ലാത്തരത്തിലേയും ഫാസിസ്റ്റ് സ്വാധീനങ്ങളും അമേരിക്കയുടെ ജനാധിപത്യം നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കണ്ടെത്തുകയായിരുന്നു ആ കമ്മറ്റിയുടെ ലക്ഷ്യം. Brown Brothers വേറൊരു അന്വേഷണത്തിന്റെ ഭാഗമായതിനാൽ അത് National Archives ന്റെ അതേ folder ൽ എത്തിച്ചേരുകയായിരുന്നു. പിന്നീട് അത് 10 വർഷം മുമ്പ് വന്ന ഒരു ഡോക്കുമെന്ററിയിൽ കൂടിക്കുഴഞ്ഞു. അതുകൊണ്ട് അത് ശരിക്കും ഒരു തെറ്റിധാരണയാണ്. Butler ഒരിക്കലും Prescott Bush ന്റെ പേര് പറഞ്ഞിട്ടില്ല. എന്നാൽ Prescott Bush യഥാർത്ഥ നാസികളുമായി വളരെ അടുത്ത് ഇടപെട്ടതിനാലും ഒരു ബിസിനസ് പദ്ധതിയായി തദ്ദേശിയമായി വളർത്തിയെടുത്തതിൽ ഉൾപ്പെട്ടിരുന്നതിനാലുമാണ് അഥ്.

ബട്‍ലർ Zelig ആയിരുന്നു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കൻ സാമ്രാജ്യത്തത്തിന്റെ ഫോറസ്റ്റ് ഗമ്പ് പോലെയായിരുന്നു. 1898ൽ അദ്ദേഹം മറൈൻസിൽ ചേർന്നു. അദ്ദേഹം തന്റെ പ്രായത്തെ കുറിച്ച് കള്ളം പറഞ്ഞു. അദ്ദേത്തിന് 16 വയസേ പ്രായമുണ്ടായിരുന്നുള്ളു. സ്പാനിഷ്-അമേരിക്കൻ, സ്പാനിഷ്-ക്യൂബൻ-അമേരിക്കൻ, യുദ്ധത്തിൽ യുദ്ധം ചെയ്യാനായി അദ്ദേഹം ചേർന്നു. ക്യൂബയിലെ സ്പാനിഷ് സാമ്രാജ്യത്തിനെതിരായ യുദ്ധം. എന്നാൽ പിന്നീട് അവിടെ നിന്ന് അദ്ദേഹം സാമ്രാജ്യത്വ യുദ്ധത്തിന്റെ ഒരു തിരമാലയിലൂടെ അദ്ദേഹം സഞ്ചരിച്ചു. എല്ലായിടത്തും അദ്ദേഹം ഉണ്ടായിരുന്നു. ഫിലിപ്പീൻസിൽ അദ്ദേഹം ഉണ്ടായിരുന്നു. രണ്ട് പ്രാവശ്യം അദ്ദേഹം ചൈനയിൽ അധിനിവേശം നടത്തി. പനാമ കനാലിന്റെ ഭൂമി പിടിച്ചെടുക്കാൻ അദ്ദേഹം സഹായിച്ചു. അദ്ദേഹം നിക്കരാഗ്വയിലേയും ഹെയ്തിയിലേയും സർക്കാരുകളെ അട്ടിമറിച്ചു. ഡൊമനിക്കൻ റിപ്പബ്ലിക്കിൽ അധിനിവേശം നടത്തി തുടങ്ങിയവ. ഒന്നാം ലോക മഹായുദ്ധത്തിൽ അദ്ദേഹം ഒരു ജനറലായിരുന്നു.

വളരെ വളരെ ദീർഘമായതും കീര്‍ത്തിയുള്ളതുമായ ഒരു résumé അദ്ദേഹത്തിന് Marine Corps ൽ ഉണ്ട്. Medal of Honor അദ്ദേഹത്തിന് രണ്ട് പ്രാവശ്യം കിട്ടി. അത് അദ്ദേഹത്തെ അമേരിക്കയിലെ ഒരു വലിയ താരമാക്കി. തന്റെ പട്ടാളക്കാരുടെ ആഴത്തിലുള്ളതും abiding ആയ ബഹുമാനം കിട്ടുന്ന തരത്തിലെ ഒരു മറൈൻ ജനറലായിരുന്നു അദ്ദേഹം. വിദേശത്തുള്ള ധാരാളം ജനാധിപത്യങ്ങളെ അട്ടിമറിച്ചതിന്റെ ആ résumé ഉള്ളതിനാലും Marine Corps ലെ ധാരളം അംഗങ്ങളുടെ കൂറ് ഉള്ളതിനാലും ആയിരിക്കാം Gerry MacGuire ഉം അയാളുടെ മേലുദ്യോഗസ്ഥന്‍ Grayson Murphy ഉം അവരുടെ അട്ടിമറി ശ്രമം നടത്താനായി ബട്ട്‍ലറുടെ അടുത്ത് പോയത്.

back the putsch ന് ഉടനെ തന്നെ ഒരു സംഘടന ഉണ്ടാകും എന്ന് ഈ വാൾസ്ട്രീറ്റ് സ്ഥാനപത്തിന്റെ പ്രതിനിധി Gerry MacGuire 1934 ലെ ഈ യോഗത്തിൽ വെച്ച് ബട്‍ലറോട് പറഞ്ഞതിനാലാണ് Liberty League ന്റെ ഇടപെടലിനെക്കുറിച്ച് നാം അറിയുന്നതിന് കാരണം. ഒപ്പറയിലെ ഗ്രാമീണരെ പോലെയായിരിക്കും ഇവരെന്ന് അയാൾ വിവരച്ചു. അവർ തിരശീലക്ക് പിറകൽ പ്രവർത്തിക്കുകയായിരിക്കും. ഏതാനും ആഴ്ചകൾക്ക് ശേഷം New York Times ന്റെ ആദ്യ താളിൽ Liberty League എന്ന ഈ പുതിയ സംഘടനയുടെ രൂപീകരണത്തെക്കുറിച്ച് വാർത്ത വന്നു. അത് തുടങ്ങിയത് du Ponts, Alfred P. Sloan, General Motors, J.P. Morgan. അത് Butler ലെ ജോലിക്കെടുത്ത MacGuire നോട് നേരിട്ട് ബന്ധപ്പെട്ടതാണ്. കാരണം അയാളുടെ മേലധികാരി Grayson M.P. Murphy ആണ് ഇതിലെ linchpin. Liberty League ന്റെ ട്രഷറർ അയാളായിരുന്നു.

റൂസവെൽറ്റിനെ വെറുത്തിരുന്ന അതി സമ്പന്നരായ മുതലാളിവ്യവസായികളുടെ ഒരു consortium ആയിരുന്നു ലിബർട്ടി ലീഗ്. Al Smith, John W. Davis എന്ന മുമ്പത്തെ രണ്ട് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിമാരുമായി അവർ ഉൾപ്പെട്ടിരുന്നു. അവർ ന്യൂ ഡീൽ വിരുദ്ധ ഡമോക്രാറ്റുകളായിരുന്നു. അവരുടെ തുറന്ന മുഖം ന്യൂ ഡീൽ ഇല്ലാതാക്കുക എന്നതായിരുന്നു. അമേരിക്കക്കാരെ രക്ഷപെടുത്താനുള്ള റൂസവെൽറ്റിന്റെ ശ്രമമായിരുന്നു ന്യൂ ഡീൽ. ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും അമേരിക്കയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റാനുമുള്ള ശ്രമം.

എത്ര മാത്രം വിപുലമായിരുന്നു എന്ന് നമുക്കറിയില്ല. du Ponts പോലെ Liberty League ന്റെ മുതിർന്ന അംഗങ്ങളിൽ കൂടുതൽ പേർ ആസൂത്രണത്തിൽ പങ്കെടുത്തിരിക്കാം. എന്തുകൊണ്ട് നമുക്കത് അറിയില്ല എന്നത്, Butler സത്യവാങ്മൂലം കൊടുത്ത കോൺഗ്രസിന്റെ കമ്മറ്റിയുടെ തലവൻ ദീർഘകാലമായി സഭയുടെ സ്പീക്കറായിരുന്ന John W. McCormack ഉം ന്യൂയോർക്കിലെ ഒരു ഡമോക്രാറ്റായ Samuel Dickstein ഉം അന്വേഷണത്തെ ചെറുതാക്കി. സത്യവാങ്മൂലം നൽകിയ വ്യക്തികൾ Butler ഉം, സ്വതന്ത്ര അന്വേഷണം നടത്താനായി Butler enlisted ഒരു പത്രപ്രവർത്തകൻ Gerry MacGuire ഉം ഇതിലുൾപ്പെട്ടിട്ടുള്ള താഴ്ന്ന നിലയിലുള്ള വ്യവസായികളുടെ ഒരു വക്കീലും തയ്യൽ മെഷീൻ Singer സമ്പത്തിന്റെ അവകാശിയും മാത്രമേയുണ്ടായിരുന്നുള്ളു. കൂടുതൽ ആഴത്തിലുള്ള അന്വേഷണം ഇല്ലാത്തതിനാൽ
du Ponts പോലുള്ളവർ പദ്ധതിയുടെ ആസൂത്രണത്തിൽ എത്രമാത്രം ആഴത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നമുക്ക് അറിയില്ല. അവർ പൂർണമായും ഉൾപ്പെട്ടിട്ടുണ്ടാവും. എന്നാൽ Butler കാര്യങ്ങൾ പുറത്ത് പറഞ്ഞതോടെ അവർ എല്ലാം നിർത്തിക്കാണും. അല്ലെങ്കിൽ Murphy അവരെ അതുവരെ ഉൾപ്പെടുത്തിയുട്ടുണ്ടാവില്ല. നമുക്ക് പറയാനാകില്ല.

മാധ്യമങ്ങൾ Butler ന്റെ അവകാശവാദങ്ങളെ കളിയാക്കി ridicule. ആകാലത്ത് ഇത് വലിയ വാർത്തയായിരുന്നു. New York Times ന്റെ മുഖതാളിൽ ഈ വാർത്ത വന്നു. എന്നാൽ Times അതിനെ രണ്ടായി വിഭജിച്ചു. പകുതി സ്ഥലം ആരോപണങ്ങളോട് hilarious വിസമ്മതം പ്രകടിപ്പിക്കാൻ വിനിയോഗിച്ചു. കോടീശ്വരന്റെ മകനായ Henry Luce ന്റെ ഉടമസ്ഥതയിലുള്ള Time മാസിക Butler നെ കളിയാക്കിക്കൊണ്ട് ലേഖനം എഴുതി. Times, പേര് വെക്കാത്ത എഡിറ്റോറിയലിൽ Butler നെ കളിയാക്കി. അത് അടിസ്ഥാനപരമായി peals of laughter ആയിരുന്നു.

കുറച്ച് മാസങ്ങൾക്ക് ശേഷം കമ്മറ്റി അവസാന റിപ്പോർട്ട് കൊടുത്തപ്പോൾ പിന്നെയും അവർ പൂർണ്ണമായ അന്വേഷണം നടത്തിയില്ല. എന്നാൽ ജനറൽ ബട്ലറിന്റെ പൊരുത്തമുള്ള എല്ലാ പ്രസ്ഥാവനകളേയും തെളിയിച്ചു എന്ന് പറയാൻ വേണ്ടി അവർ ആവശ്യമായതൊക്കെ ചെയ്തു. ആസൂത്രകർ ചിലതൊക്കെ ആസൂത്രണം ചെയ്യുകയും പ്രവർത്തിയിൽ കൊണ്ടുവരികയും ചെയ്തിരിക്കണം. സംഗ്രഹത്തിന് വളരെ കുറവ് ശ്രദ്ധമാത്രമേ കിട്ടിയിട്ടുള്ളു. ഒരു പരിധി വരെ അമേരിക്കയിലെ അധികാരിവർഗ്ഗത്തിന്റേയും ഉന്നതരുടേയും മുന്നിൽ ബട്ലറുടെ പ്രശസ്തിയെ അത് ഗൗരവകരമായി നശിപ്പിച്ചു എന്ന് ഞാൻ പറയും. ആ പദ്ധതിയെ ചവറ്റുകൊട്ടക്ക് പകരം അമേരിക്കയുടെ ചരിത്രത്തിലെ മറക്കപ്പെട്ട അരുകിലേക്ക് നീക്കുന്നതിൽ അത് സഹായിച്ചു.

ഇപ്പോഴത്തെ ക്യാപ്പിറ്റോൾ ലഹളയുമായുള്ള സാമ്യം legion — no pun intended. Butler നെ ബോണ്ട് വിൽപ്പനക്കാരനായ Gerald MacGuire ജോലിക്കെടുക്കാൻ ശ്രമിച്ചു എന്നതാണ് ഒരു വ്യക്തമായ സാമ്യം. യൂറോപ്പിലെ ഒരു സ്ഥലത്ത് 1934 ൽ പോയപ്പോഴാണ് ഈ plot വേണ്ട പ്രചോദനം അയാൾ നേടിയത്. അത് പൂർണ്ണമായും തദ്ദേശിയമായ കാര്യമാണ്. എന്നാൽ അയാൾ യൂറോപ്പിലെ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നാണ് പ്രചേദനം നേടിയത്. പാരീസ് ആയിരുന്നു അത്. MacGuire പാരീസിലെത്തുന്നതിന് ആറ് ആഴ്ചകൾക്ക് മുമ്പ് തീവൃ വലതും ഫാസിസ്റ്റുകളും ആയ സംഘങ്ങൾ ഒരു ലഹള നടത്തിയിരുന്നു. മദ്ധ്യ-ഇടത് പ്രധാനമന്ത്രിക്ക് അധികാരം കൈമാറുന്നത് തടയാനായി പാരീസിലെ പാർളമെന്റിൽ അതിക്രമിച്ച് കയറി. ആത്മഹത്യ ചെയ്ത ഒരാളുടെ പേരിലുള്ള ഒരു യഹൂദവിരുദ്ധ ഗൂഢാലോചന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് അവർ പ്രവർത്തിച്ചത്. അയാൾ ആത്മഹത്യ ചെയ്തതല്ല എന്നായിരുന്നു ഗൂഢാലോചന. ആ ലഹളയിൽ പങ്കെടുത്ത ഒരു സംഘം Croix-de-Feu (Fiery Cross) ആയിരുന്നു. അതേപോലുള്ള ഒരു സംഘം നിർമ്മിച്ച് ബട്ലർ അതിനെ നയിക്കണമെന്ന് MacGuire ആഗ്രഹിച്ചു.

അത് നോക്കൂ. ജനുവരി 6 ന് എന്താണ് സംഭവിച്ചതെന്നതിന്റെ ചരിത്രപരമായ ഏറ്റവും അടുത്ത സാദൃശ്യമാണ് അത്. സംഘങ്ങളുടെ motley assortment. ചിലർ പരസ്പരം എതിർക്കുന്നവരാണ്. മറ്റ് ചിലർ ഒത്ത് ചേർന്ന് പോകുന്നവരല്ല. എന്നാൽ അവരെല്ലാം ജനാധിപത്യത്തെ മറിച്ചിടാനായി ഒന്നിച്ച് പ്രവർത്തിച്ച് ഒരു മദ്ധ്യ-ഇടത് പ്രധാനമന്ത്രിയിലേക്ക് അധികാരം കൈമാറ്റം ചെയ്യുന്നതിനെ തടഞ്ഞു. അവർ അദ്ദേഹത്തെ കമ്യൂണിസത്തിന്റേയോ സോഷ്യലിസത്തിന്റേയോ stalking കുതിരയായാണ് കണ്ടത്. അത് ഏറ്റവും ചേർച്ചയുള്ള ചരിത്രപരമായ antecedents ആണ്. വേറെ ധാരാളം ആളുകളും ഉണ്ട്. രക്ഷപെടാനുള്ള വഴി ലിബറൽ ജനാധിപത്യമാണെന്ന് ധാരാളം ആളുകൾ വിശ്വസിച്ചിരുന്ന ഒരു കാലത്ത് അമേരിക്കയുടെ ജനാധിപത്യത്തെ മറിച്ചിടാനുള്ള ഒരു ഫാസിസ്റ്റ് അട്ടിമറിയായിരുന്നു അത്. അതേ കാര്യമാണ് ഇന്നും നാം കാണുന്നു.

സാമ്രാജ്യത്വത്തിന്റെ ഒരു പട്ടാളക്കാരൻ എന്ന നിലയിൽ നിന്ന് ബട്ലർ എങ്ങനെയാണ് സാമ്രാജ്യത്വ വിരുദ്ധനായത് എന്ന് Gangsters of Capitalism എഴുതുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ച ചേദ്യമാണ്. അതിന് ഒരു നിമിഷത്തിലെ സംഭവമില്ല. ഒരു പരിധി വരെ ബട്ലർ അദ്ദേഹത്തിന്റെ അടിത്തറയിലേക്ക് തിരിച്ച് എത്തി. ഈ വ്യക്തിയെക്കുറിച്ചുള്ള ആകർഷകമായ കാര്യങ്ങൾ ഇവയാണ്. അദ്ദേഹം ഫിലാഡൽഫിയയിലെ Main Line ൽ നിന്നുള്ള ഒരു Quaker ആണ്, തന്റേയും അദ്ദേഹത്തിന്റെ പട്ടാളക്കാരുടേയും ഇടപെടലുകളുടെ പ്രധാന ഗുണഭോക്താക്കൾ ബാങ്കുകാരും, വാൾസ്ട്രീറ്റ്കാരും, രാഷ്ട്രീയക്കാരും ആണെന്ന് അദ്ദേഹം അദ്ദേഹത്തിന്റെ ജോലിക്കാലത്ത് കണ്ടു, വിദേശത്തെ സാമ്രാജ്യത്വം സ്വന്തം രാജ്യത്ത് ഏകാധിപത്യത്തരവും ഫാസിസവും ആയി മാറുന്നത് അദ്ദേഹം കണ്ടു. അതുകൊണ്ടാണ് അദ്ദേഹം തന്റെ അവസാന പത്ത് വർഷങ്ങൾ സൈനിക-വ്യവസായ സമുച്ചയത്തിനെതിരെ പ്രവർത്തിക്കുകയും രണ്ടാലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും അമേരിക്കയുടെ അതിലെ പ്രവേശവും തടയാനും ആയി War Is a Racket എന്ന പുസ്തകം എഴുതുകയയും ചെയ്തത്.

— സ്രോതസ്സ് democracynow.org | Jan 26, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ