ഫോണ്‍ വരാന്ത രീതി
കുട്ടികൾ തങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് വ്യാകുലതയുള്ള രക്ഷകർത്താക്കൾ കണ്ടുപിടിച്ച വഴിയാണ്. എന്നാൽ വിശാലമായി അത് ഉപയോഗിക്കാം.
ആശയം ലളിതമാണ് …
ഫോണ്‍ വരാന്ത രീതി
നിങ്ങള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍, വീടിന്റെ മുന്‍ വശത്തെ വാതലിനോട് ചേര്‍ന്ന വരാന്തയില്‍ ഫോണ്‍ വെക്കുന്നു. ഇനിയാണ് പ്രധാന ഭാഗം – വീണ്ടും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് വരെ ഫോണ്‍ അവിടെ തന്നെ വെക്കുന്നു.
ഫോണില്‍ എന്തെങ്കിലും നോക്കണമെന്നുണ്ടെങ്കില്‍ വരാന്തയില്‍ പോയി അവിടെ നിന്ന് നോക്കണം.
നിങ്ങൾക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ വരാന്തയിലേക്ക് പോകണം. അങ്ങോട്ടുമിങ്ങോട്ടും വിളിക്കേണ്ട സംഭാഷണമാണ് നിങ്ങൾക്ക് നടത്തേണ്ടതെങ്കിൽ നിങ്ങളവിടെ തന്നെ നിൽക്കണം.
ഒരു പ്രധാനപ്പെട്ട വിളി പ്രതീക്ഷിക്കുന്നവെങ്കിൽ ഫോണ്‍ റിങ്ങിങ് ഓണാക്കിവെക്കണം.
സാമൂഹ്യമാധ്യമങ്ങള്‍ നോക്കാന്‍ നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടാകുന്നുണ്ടെങ്കില്‍ അത് നിങ്ങളെക്കാത്ത് വരാന്തയിലുണ്ടാകും.
അത്തരത്തിലെല്ലാം.
(ഒരു ഒഴുവാക്കല്‍: മടുപ്പിക്കുന്ന വീട്ടുജോലികളുടെ സമയത്ത് പോഡ്കാസ്റ്റോ, ഓഡിയോ ബുക്കോ കേള്‍ക്കുന്നത്. അത് യുക്തിപരമാണ്…)
നിങ്ങള്‍ക്ക് ഒരു വരാന്ത വേണമെന്ന് ഈ രീതിക്ക് നിര്‍ബന്ധമല്ല. അനുകരണം എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങൾ സഞ്ചരിക്കുന്നിടത്തെല്ലാം സ്ഥിര കൂട്ടായി നിൽക്കാതെ നിങ്ങൾ വീട്ടിലുള്ളപ്പോൾ നിങ്ങളുടെ ഫോൺ ഒരു സ്ഥിര സ്ഥലത്ത് ഇരിക്കുന്നു എന്നതാണ് പ്രധാനം.
വീട്ടിലെ ജീവിതത്തിലെ അനുഭവതതിൽ തങ്ങളോടൊപ്പം ഫോൺ എപ്പോഴും ഉണ്ടാകുന്നതിന്റെ തോത് തിരിച്ചറിഞ്ഞ ഈ രീതി ശ്രമിച്ച മിക്ക ആളുകളും അത്ഭുതപ്പെട്ടു. വിശ്രമസമയത്തെ നമ്മുടെ ശ്രദ്ധയുടെ ഛിന്നഭിന്നമാക്കൽ നമുക്ക് ശീലമായി. ആ സ്വഭാവം എന്നാണ് നമ്മളിലുണ്ടായതെന്ന് പോലും നാം മറന്ന് പോയി.
സ്മാർട്ട് ഫോൺ വരുന്നതിന് മുമ്പത്തെ വീട്ടിലെ ജീവിതം നല്ലതായിരുന്നു എന്ന് വ്യക്തമല്ല. മുമ്പത്തേയും ശേഷമുള്ളതുമായ താരതമ്യം ഫോൺ വരാന്ത രീതി നിങ്ങൾക്ക് നൽകുന്നു. അതുവെച്ച് നിങ്ങൾക്ക് സ്വയം തീരുമാനമെടുക്കാം.
ഈ രീതി ശ്രമിക്കുകയും എന്നെ അത് അറിയിക്കുകയും ചെയ്ത ധാരാളം ആളുകളിലൊരാളാണ് താങ്കളെങ്കിൽ, ശക്തമാക്കിയ വ്യക്തിബന്ധങ്ങൾ, മനസിനെ ശാന്തമാക്കുന്ന ഏകാന്തതയുടെ നിമിഷങ്ങൾ, അർത്ഥവത്തായ എന്നാൽ വിഷമം പിടിച്ച പ്രവർത്തിക്ക് പ്രചോദനം നൽകുന്ന മുഷിപ്പിന്റെ ഡോസുകൾ, എന്നിവയുടെ മെച്ചപ്പെട്ട സാന്നിദ്ധ്യം നിങ്ങൾ വീണ്ടും കണ്ടെത്തുമ്പോൾ നിങ്ങൾ ഫോൺ നിറഞ്ഞ വരാന്തയുടെ ശക്തിയുടെ ഒരു വിശ്വാസി ആകും.
— സ്രോതസ്സ് calnewport.com | Oct 21, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.