കോവിഡ്-19 മഹാമാരി സമ്പദ്‍വ്യവസ്ഥയുടെ ധാരാളം ഭാഗങ്ങളിൽ ആഘാതം ഏൽപ്പിച്ചപ്പോഴും ഒരു വിഭാഗം റിക്കോഡ് ലാഭം കൊയ്തു: പലചരക്ക് കച്ചവടം. എന്നിരുന്നാലും അമേരിക്കക്കാർ ഉയരുന്ന ഭക്ഷ്യ വിലയേയും ചില സാധനങ്ങളുടെ ക്ഷാമത്തേയും സഹിക്കുന്നു. ഇറച്ചിയുടെ വില കുതിച്ചുയർന്നതിനോടൊപ്പം കർഷകർക്ക് കൊടുക്കുന്ന വില ശരിക്കും കുറഞ്ഞു. അത് ഫെഡറൽ അന്വേഷണത്തിലെത്തി. പലചരക്ക് കടയിലെ അലമാരകൾ നിറച്ച, ഇറച്ചി സംസ്കരണ ശാലയിൽ ജോലി ചെയ്ത മുൻനിര തൊഴിലാളികൾ കോവിഡ-19നാൽ രോഗികളാകുയും മരിക്കുകയും ചെയ്തു.
മഹാമാരി അടിക്കുന്നതിന് മുമ്പത്തെ വർഷമായ 2019 ലെ മൊത്തം പലചരക്ക് വിപണനത്തിന്റെ മൂന്നിൽ രണ്ടും എടുത്തത് വെറും നാല് കമ്പനികൾ ആണ്. പലചരക്ക് കടകളിൽ ചിലവാക്കുന്ന ഓരോ $3 ഡോളറിലും ഒരു ഡോളർ വാൾമാർട്ടാണ് ഒറ്റക്ക് വിഴുങ്ങുന്നത്. സൂപ്പർമാർക്കറ്റ് ചങ്ങലകളുടെ വളർച്ചയോടൊപ്പം പലചരക്ക് കടകളുടെ യഥാർത്ഥ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 1994 – 2019 കാലത്ത് 30% ന്റെ കുറവാണ് ഉണ്ടായത്. ഗതി പോകുന്നത് കുറവിലേക്കാണ്. എന്നാൽ 100 ഓ അതിലധികമോ ജോലിക്കാരുള്ള വളരെ വലിയ കടകളിൽ വർദ്ധനവുണ്ട്.
55 പലചരക്ക് വിഭാഗങ്ങളിൽ Food & Water Watch സർവ്വേ നടത്തി വെറും 8 എണ്ണം അതീവ മൽസരാത്മാകമായ കമ്പോളങ്ങളാണ് എന്ന് കണ്ടെത്തി. സത്യത്തിൽ മൂന്നിലൊന്നിൽ കൂടുതൽ “അതീവമായി കേന്ദ്രീകരിച്ച” പരിധിക്ക് മുകളിലാണ്. വലിയ കോർപ്പറേറ്റിനെ ശക്തികേന്ദ്രമാക്കിമാറ്റിയ 2015 ലെ Kraft-Heinz ന്റെ ലയനത്തിന്റെ U.S. Department of Justice (DOJ) ലയന അവലോകനത്തിനുപയോഗിച്ചതാണ് ആ പരിധി. സർവ്വേ നടത്തിയ എല്ലാ ആഹാര വിഭാഗങ്ങളുടേയും അഞ്ചിലൊന്ന് വരുന്നതാണ് അത്. General Mills, Conagra, Campbell Soup Company ഇവരും വിവിധ ആഹാര വിഭാഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ്.
സൂപ്പർമാർക്കറ്റുകൾ വൈവിദ്ധ്യത്തിന്റേയും തെരഞ്ഞെടുപ്പിന്റേയും ഒരു മുഖം കാണിക്കാം. എന്നാൽ ഓരോ സൂപ്പർമാർക്കറ്റ് സാധനങ്ങളിലും നിങ്ങൾ വെറും വിരലിലെണ്ണാവുന്ന കുറച്ച് കമ്പനികളെ തെരഞ്ഞെടുക്കാനാണ് സാദ്ധ്യത.
— സ്രോതസ്സ് foodandwaterwatch.org (pdf) | NOV 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.