Alice Pailhès
ഈ മേശയുടെ അടുത്ത് എന്റെ നേരെ നോക്കി നിങ്ങളിരിക്കുന്നു എന്ന് കരുതുക. ഈ കാര്‍ഡുകളിലൊന്ന് എന്റെ നേരെ നീക്കാനായി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. എന്റെ നേരെ നിങ്ങള്‍ ഒരു കാര്‍ഡ് നീക്കുന്നു എന്ന് കരുതുക.
നിങ്ങൾ നീക്കിയ കാർഡിലെ സംഖ്യ ഓർത്തുവെക്കുക — പിന്നീട് അത് പ്രധാനപ്പെട്ടതാണ്.
ഇനി ഞാൻ ഈ ചീട്ട് കെട്ടിലൂടെ വേഗം പോകും. കെട്ടിലെ നിങ്ങൾ കാണുന്ന ഒരു ചീട്ട് തെരഞ്ഞെടുക്കാനായി നിങ്ങളോട് ഞാൻ ആവശ്യപ്പെടും. നിങ്ങൾ തയ്യാറായോ?
ശരി. ഇപ്പോൾ നിങ്ങളുടെ മനസിൽ ഒരു ചീട്ടുണ്ട്. അതിലെ സംഖ്യയോട് മുമ്പ് നിങ്ങൾ സൂക്ഷിച്ച് വെച്ച സംഖ്യ കൂട്ടുക. ഉദാഹരണത്തിന് നിങ്ങൾ ക്ലാവർ 6 ആണ് തെരഞ്ഞെടുത്തത് എങ്കിൽ 6 കൂട്ടുക. അതൊരു ace ആണെങ്കിൽ ഒന്ന് കൂട്ടുക. ചിത്ര ചീട്ടുകൾക്ക് 11 എടുക്കുക.
നിങ്ങൾക്ക് നിങ്ങളുടെ അവസാന നമ്പർ കിട്ടിയോ? നല്ലത്. നിങ്ങളുടെ അവസാന സംഖ്യയുമായി ചേരുന്ന സാധനം എടുക്കുക.
ഇനിയാണ് രസം. ധാരാളം ആളുകൾ ഈ വീഡിയോ കാണുന്നുണ്ടാകും. വ്യത്യസ്ഥ മുൻഗണനയും വ്യത്യസ്ഥ വിചിത്രസ്വഭാവവും ഒക്കെയുണ്ടടാകും. എന്നാലും നിങ്ങളിൽ കൂടുതൽ പേരും ഇപ്പോൾ ചിന്തിക്കുന്നത് കിവിയെക്കുറിച്ചായിരിക്കും. അല്ലെങ്കിൽ നിങ്ങൾ ഇടംകൈയ്യനാണെങ്കിൽ ചോളക്കതിർ ആയിരിക്കും.
ശരിയാണ് ഞാൻ നിങ്ങളെ പറ്റിച്ചു. നിങ്ങളുടെ രണ്ട് തീരുമാനങ്ങളേയും സ്വാധീനിക്കാനായി നിങ്ങളുടെ മനശാസ്ത്രപരമായ പക്ഷാപാതം ഉപയോഗിച്ചു.
Goldsmiths University of London ലെ MAGIC Lab ൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. സഹായികളെ അപ്രത്യക്ഷമാക്കുക മാത്രമല്ല ഞങ്ങളവിടെ ചെയ്യുന്നത്. മാജിക് വേലകളുപയോഗിച്ച് ശ്രദ്ധ, ധാരണ, വഞ്ചന, സ്വതന്ത്ര ഇച്ഛ തുടങ്ങിയ മനശാസ്ത്ര പ്രക്രിയകളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നുണ്ട്.
നമ്മുടെ തെരഞ്ഞടുപ്പിനെ സ്വാധീനിക്കുന്ന സൂഷ്മ ഘടകങ്ങളും നമ്മുടെ കുറവുൾ പഠിക്കുന്നത് കുറച്ച് ശക്തി നമുക്ക് തിരിച്ച് തരുന്നതും എന്റെ മനംകവരാറുണ്ട്. അത് പഠിക്കാനുള്ള ഒരു ശക്തമായ ഉപകരണമാണ് മാജിക് വേലകൾ. ഞങ്ങളുടെ പരീക്ഷണങ്ങൾ അത് കാണിച്ചു തന്നു.
ഒന്നാമതായി നാം മനുഷ്യർ എളുപ്പമുള്ള തീരുമാനത്തിലേക്കാണ് പോകുന്നത്. ചീട്ട് സൂത്രപ്പണിയിൽ, തെരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിക്കുന്ന ചീട്ടാണ് മിക്ക ആളുകളും എടുത്തത്. കാരണം മറ്റുള്ളവയേക്കാൾ അതാണ് ഞാൻ കൂടുതൽ സമയം കാണിച്ചത്. അപ്പോൾ അതാണ് നിങ്ങളുടെ തലച്ചോറിന്റെ എളുപ്പമുള്ള ഹിതം. നമ്മുടെ വിഷയത്തിൽ മിക്ക ആളുകളും ആടുതൻ പത്താണ് തെരഞ്ഞെടുത്തിരിക്കുക. അല്ലേ? എളുപ്പം തെരഞ്ഞെടുക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ധാരാളം സൂത്രപ്പണിയും നടക്കുന്നത്. കാരണം നമ്മുടെ തലച്ചോറ് കുറച്ച് മടിയനാണെന്ന് മാന്ത്രികർക്ക് അറിയാം.
നാല് ചീട്ട് ഉപയോഗിച്ച് നാം നടത്തിയ അഭ്യാസവും ഇതിന്റെ ഒരു നല്ല ഉദാഹരണമാണ്. ഞാൻ അന്വേഷിച്ച മറ്റൊരു വേലയിൽ അടിസ്ഥാനമായതാണ് അത്. അതിൽ നാല് ചീട്ടിൽ നിന്ന് ഒന്ന് മുന്നോട്ട് തള്ളാനായി ഞാൻ പങ്കെടുക്കുന്നയാളോട് ചോദിച്ചു. അവർ ഇടം കൈയ്യൻമാരാണെങ്കിൽ ഇടതു നിന്ന് രണ്ടാമത്തെ ചീട്ടാകും അവർ നീക്കുക. ഇതിന്റേയും അടിസ്ഥാനം എളുപ്പ-ഹിതം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. കാരണം മിക്ക ആളുകളും തെരഞ്ഞെടുക്കുന്ന ചീട്ട് പ്രധാന കൈക്ക് എത്തിപ്പിടിക്കാൻ ഏറ്റവും എളുപ്പമുള്ളതായിരിക്കും. നിങ്ങളിൽ മിക്കവരും എത്തിപ്പെടുക ഈ രണ്ട് സംഖ്യകളിലൊന്നിലായിരിക്കും എന്ന് എനിക്കറിയാം. നിങ്ങളെത്തിച്ചേരുന്ന രണ്ട് സാദ്ധ്യതകൾ കണക്കാക്കാൻ അത് എന്നെ അനുവദിക്കുന്നു.
എന്നാൽ ഇത് വെറും മാജിക്കല്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം എത്രമാത്രം സ്വാധീനിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുമാണ്. കഥകളും രാഷ്ട്രീയക്കാരും നിങ്ങളുടെ മനസുമായി കളിക്കാറുണ്ട്. കാരണം, എളുപ്പം എടുക്കാവുന്നതോ കാണാവുന്നതോ ആയത് നാം തെരഞ്ഞെടുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യും എന്ന് അവർക്കും അറിയാം.
ഉദാഹരണത്തിന് നിങ്ങൾ ഒരു കടയിൽ പോകുമ്പോൾ അവിടെ അലമാരയിൽ കുത്തനെ വെച്ചിരിക്കുന്ന ധാരാളം സാധനങ്ങളിൽ നിന്ന് ഒരു കുപ്പി ലഘുപാനീയമോ ഒരു സഞ്ചി അരിയോ തെരഞ്ഞെടുക്കുന്നതിലെ നിങ്ങളുടെ ആദ്യ ജന്മവാസന കണ്ണിന്റെ നേരെ മുമ്പിലുള്ള ഒന്ന് എടുക്കുക എന്നതായിരിക്കും. ശരിയല്ലേ? അതാണ് കൂടുതൽ എളുപ്പം, കുറഞ്ഞ അദ്ധ്വാനവും. എളുപ്പ-ഹിത സിദ്ധാന്തം കാരണം പലചരക്ക് കടയിലെ അലമാരകളുടടെ കണ്ണ്-നില സ്ഥാനത്തിന് വേണ്ടി മിക്ക ബ്രാന്റുകളും യഥാർത്ഥത്തിൽ വിലപേശാറുണ്ട് എന്ന് നിങ്ങൾക്കറിയാമോ?
ധാരാളം രാഷ്ട്രീയക്കാരും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. സാമൂഹ്യ മാധ്യമങ്ങളിൽ നമ്മുടെ കൺ മുമ്പിൽ വിവരങ്ങളുണ്ടാകുമ്പോൾ അത് എളുപ്പം ലഭ്യമാണ്. അത് തീർച്ചയായും നമ്മുടെ വോട്ടുചെയ്യുന്ന സ്വഭാവത്തെ ബാധിക്കും. ബ്രക്സിറ്റ് ഹിതപരിശോധനയോ അമേരിക്കയിലെ 2016 ലെ തെരഞ്ഞെടുപ്പോ പോലുള്ള രാഷ്ട്രീയ ഫലത്തെ ലക്ഷ്യം വെച്ചുള്ള പരസ്യം, വൻതോതിൽ സ്വാധീനിച്ചു. സത്യമാകാൻ സാദ്ധ്യതയില്ലാത്ത ചില വിവരങ്ങൾ ആനുപാതികമല്ലാത്ത വിധം എളുപ്പം ലഭ്യമാകുകയും തങ്ങളുടെ വോട്ടർമാരെ സ്വാധീനിക്കാനായി പ്രത്യേക പ്രേക്ഷകർക്ക് മാത്രമായി പ്രത്യക്ഷപ്പെട്ടു.
എന്നാൽ ഇവിടെ സന്തോഷ വാർത്തയുണ്ട്. നാം എത്രത്തോളം സ്വാധീനിക്കപ്പെടുന്നു എന്നതിൽ ചില ലളിതമായ ഘടകങ്ങൾക്ക് ഒരു ആഘാതമുണ്ടാക്കാനാകും. പങ്കെടുക്കുന്നവരെ അവർക്ക് ഒരു തെരഞ്ഞെടുപ്പുണ്ടെന്ന് സ്‌പഷ്‌ടമായ അറിയിക്കുന്നത് അവർക്ക് കൂടുതൽ ബോധപൂർവ്വം തീരുമാനങ്ങളെടുക്കുന്നതിലേക്ക് നയിക്കുന്നു എന്ന് നാല് ചീട്ടുകളുപയോഗിച്ച ഒരു പരീക്ഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
അങ്ങനെ പറയാത്തപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലായിരുന്നു അവർ പെരുമാറിയിരുന്നത്.
വേറൊരു രീതിയിൽ പറഞ്ഞാൽ, ഒന്നുകിൽ ചീട്ടുകളിലൊന്ന് മുന്നോട്ട് തള്ളാൻ പങ്കെടുക്കുന്നവരോട് ഞാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഞാൻ പറഞ്ഞു “ഒരു ചീട്ട് തെരഞ്ഞെടുക്കുക, അത് മുന്നോട്ട് തള്ളുക.” ഒരു ചീട്ട് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉള്‍പ്രരണയോടെ തെരഞ്ഞെടുത്ത ആളുകളുടെ ശതമാനം 60% ൽ നിന്ന് 35% ത്തിലേക്ക് താഴ്ന്നു. നമ്മുടെ തെരഞ്ഞെടുപ്പിൽ നമുക്ക് നിയന്ത്രണമുണ്ടെന്നും നമ്മുടെ പ്രവർത്തികൾക്ക് പ്രാധാന്യമുണ്ടെന്ന് അറിയുന്നതും നമ്മേ ഓർമ്മപ്പെടുത്തുമ്പോൾ, ചിന്തിക്കാതെ പ്രവർത്തിക്കുന്നതിന് വിരുദ്ധമായി, നമുക്ക് ശരിക്കും കൂടുതൽ വ്യക്തിപരമായ തീരുമാനങ്ങളെടുക്കാനും എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നത് കുറക്കാനും കഴിയും എന്ന് തോന്നുന്നു.
മറ്റൊരു വേല ഞാൻ കാണിച്ച് തരാം. ബ്രിട്ടീഷ് മെന്റലിസ്റ്റായ Derren Brown ആണ് ഇത് കണ്ടുപിടിച്ചത്. മനശാസ്ത്രത്തിലെ “priming” എന്ന് വിളിക്കുന്ന ഒന്ന് ഇത് ഉപയോഗിക്കുന്നു. നിങ്ങളുടെ ചിന്തകളേയും പിന്നത്തെ സ്വഭാവത്തേയും സ്വാധീനിക്കുന്ന എന്തിനോടെങ്കിലും സമ്പർക്കത്തിലാകുമ്പോൾ ആണ് Priming സംഭവിക്കുന്നത്. ആദ്യത്തെ കാര്യത്തെക്കുറിച്ച് നിങ്ങൾ അറിയുകതന്നെയില്ല. അത് നിങ്ങളെ ഒരു പരിധിവരെ വഴികാട്ടുന്നു. വളരെ അടുത്ത സന്ദർഭങ്ങളിലാണ് ഈ വേല ചെയ്യുന്നത്. അവിടെ ഞാൻ നിങ്ങളോട് അഭിമുഖമായിരിക്കും. എന്നാൽ നമുക്ക് ഒരു പരിശ്രമം നടത്തി നോക്കാം. നിങ്ങൾക്ക് കഴിയുന്നത്ര നല്ലത് പോലെ എന്നെ ശ്രദ്ധിക്കുക. നിങ്ങളുടെ തെരഞ്ഞെടുപ്പുകളെ ഞാൻ സ്വാധീനിക്കാനായി അനുവദിക്കരുത്. ഞാൻ ചിന്തിക്കുന്ന ഒരു ചീട്ടിന്റെ വ്യക്തിത്വത്തെ മാനസികമായി കടത്തിവിടാനായി ഞാൻ ശ്രമിക്കാൻ പോകുകയാണ്. നിങ്ങൾ തയ്യാറായോ?
ശരി. ആദ്യം നിറത്തെ തിളക്കമുള്ളതും ഉജ്ജ്വലവും ആക്കുക. നിങ്ങളുടെ മനസിൽ ഒരു സ്ക്രീൻ സങ്കൽപ്പിക്കുക. ആ സ്ക്രീനിൽ ചീട്ടിന്റെ മൂലക്കുള്ള ചെറിയ അക്കങ്ങൾ, താഴത്തെ മൂലക്കുള്ളതും, മുകളിലത്തെ മൂലക്കുള്ളതും. പിന്നെ നടുക്കുള്ള കാര്യം. ബും ബും ബും the suits. നിങ്ങൾക്ക് കിട്ടിയോ?
നിങ്ങളിൽ കൂടുതൽ പേരും ഡൈമൺ മൂന്ന് ആയിരിക്കും സങ്കൽപ്പിച്ചത് എന്ന് ഞാൻ ബെറ്റ് വെക്കുന്നു. എന്നാൽ മറ്റൊരു ചീട്ട് എടുക്കുക. ശരി? നിങ്ങൾ നിരീക്ഷിച്ചത് പോലെ, നിങ്ങൾക്ക് നിർദ്ദേശങ്ങൾ തരുമ്പോൾ എന്റെ ആംഗ്യങ്ങളിലൂടെ നിങ്ങളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഞാൻ ശക്തമായി ശ്രമിച്ചിട്ടുണ്ട്. 18 ആളുകൾ ഡൈമൺ മൂന്ന് തെരഞ്ഞെടുത്തു എന്ന് ഈ വേല പഠിക്കുന്നതിലൂടെ ഞങ്ങൾ കണ്ടെത്തി. 40% പേർ പല തരം ചീട്ടുകളിലെ മൂന്ന് തെരഞ്ഞെടുത്തു. ഞാൻ അവരെ കൃത്രിമപ്പണി ചെയ്യുകയയാണെന്ന് അറിയാതെയായിരുന്നു അവർ അത് ചെയ്തത്.
എന്താണ് ഇവിടെ സംഭവിച്ചത്? കാരണം, നിങ്ങളുടെ തെരഞ്ഞെടുപ്പിനെ ഞാൻ സ്വാധീനിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് ബോധമുണ്ടായിരുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാൻ നിങ്ങൾ ചിലപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തിയിരിക്കും. ഞാൻ ആരാണെന്നും, ഞാൻ എന്താണ് പഠിക്കുന്നതെന്നും, ഞാൻ എന്താണ് അവരുടെ മനസ് കൊണ്ട് ചെയ്യാൻ ശ്രമിക്കുന്നതെന്നും അറിയാത്ത മറ്റുള്ളവരെ അപക്ഷിച്ച് കൂടുതൽ ബോധത്തോടെ തെരഞ്ഞെടുക്കാൻ നിങ്ങളിൽ കൂടുതൽ പേരേയും അത് നയിച്ചു.
കാര്യമെന്തെന്നാൽ നമ്മുടെ എല്ലാ പരീക്ഷണങ്ങളിലും ആളുകളുടെ ചീട്ട് തെരഞ്ഞെടുക്കലിൽ നാം ശക്തമായി സ്വാധീനിച്ചു. അതേസമയം അവർ പൂർണ്ണമായും സ്വതന്ത്രരാണെന്നും അവരുടെ തെരഞ്ഞെടുക്കൽ സ്വ നിയന്ത്രണത്തിലാണെന്നും തോന്നുകയും ചെയ്തു. സ്വയം തിരിച്ചറിവിന്റെ ഈ കുറവ് രാഷ്ട്രീയക്കാരേയും കമ്പനികളേയും മറ്റാളുകളുടേയും സ്വാധീനം കൂടുതൽ ശക്തമാക്കുന്നു. കാരണം, നമ്മുടെ തെരഞ്ഞെടുപ്പും വിശ്വാസവും നാം ആണ് നിയന്ത്രിക്കുന്നത് എന്ന് നാം കരുതുന്നു, പക്ഷേ നമ്മളല്ല.
രാഷ്ട്രീയമായോ അല്ലെങ്കിൽ നമ്മുടെ ഉപഭോക്തൃ സ്വഭാവത്തിലോ നാം ശ്രദ്ധ കൊടുത്തില്ലെങ്കിൽ തെറ്റിധരിപ്പിക്കുന്ന ഉള്ളടക്കമോ, പ്രകടനാത്മകമായ പരസ്യങ്ങളോ നമ്മുടെ മനസിനെ കബളിപ്പിക്കാം. പ്രവർത്തിക്കുന്നതിന് മുമ്പ് ആവേശഭരിതനും പ്രതികരണക്ഷമമായ നമ്മുടെ ഉള്ളിലുള്ള ഈ മൃഗത്തെ നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ നിയന്ത്രിക്കുകയും ബോധത്തോടെ തെരഞ്ഞെടുക്കുകയും ചെയ്തില്ലെങ്കിൽ എന്താകും അവസ്ഥ. നാം സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ളവരാണെന്ന് ഓർത്തിരുന്നാൽ നമുക്ക് കൂടുതൽ ബോധത്തോടെ പ്രവർത്തിക്കാനാകും.
— സ്രോതസ്സ് ted.com | May 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
[സിനിമ, മാധ്യമങ്ങൾ, സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങൾ തുടങ്ങിയിലൂടെ നാം എത്രമാത്രം priming ന് വിധേയപ്പെടുന്നു എന്ന് ഓർക്കുക.]
One thought on “മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്”