ഗർഭമലസലും stillbirth ഉം സഹിക്കുന്ന തന്നെ പോലുള്ള രോഗികൾക്ക് ഡോക്റ്റർമാർ നൽകുന്ന ചികിൽസയിൽ വലതുപക്ഷ ജഡ്ജിമാരും ജനപ്രതിനിധികളും ഗർഭഛിദ്ര അവകാശത്തെ ആക്രമിക്കുന്നത് വഴിയുണ്ടാകുന്ന ആഘാതം എന്തെന്ന് വ്യക്തമാക്കാനായി ജനപ്രതിനിധി Lucy McBath ബുധനാഴ്ച അവരുടെ സ്വന്തം കഷ്ടപ്പാട് പങ്കുവെച്ചു.
Roe v. Wade കേസിൽ അവസാന വിധി സുപ്രീം കോടതി വിധിക്കുന്നതിന് മുമ്പ് നടത്തിയ U.S. House Judiciary Committee യുടെ “Revoking Your Rights: The Ongoing Crisis in Abortion Care Access,” എന്ന വാദം കേൾക്കൽ സമയത്താണ് ജോർജിയയിലെ ഡമോക്രാറ്റിന്റെ ഈ അഭിപ്രായം വന്നത്.
“നഷ്ടപ്പെട്ട ഒരു ഗർഭധാരണവും അതിൽ നിന്നുണ്ടായ വേദനയും ഞാൻ രണ്ടാഴ്ച കൊണ്ടു നടന്നു. എനിക്ക് സ്വന്തമായി പ്രസവത്തിലേക്ക് കടക്കാനായില്ല. എന്റെ ഡോക്റ്റർ അവസാനം എന്നെ പ്രേരിപ്പിച്ചു, ജീവനുള്ള ഒരു കുട്ടിയുടെ പ്രതീക്ഷയില്ലാതെ ഞാൻ വേദന സഹിച്ചു,” എന്ന് McBath പറഞ്ഞു.
ഗർഭധാരണ നഷ്ടം എത്ര സാധാരണമാണെന്ന് സൂചിപ്പിച്ചുകൊണ്ട് McBath തുടരുന്നു, “അത് എന്റെ കഥയാണ് — എന്റെ മാത്രം കഥ — എന്നിട്ടും അത് അത്ര അസാധാരണമായതല്ല. അതുകൊണ്ട് ആ സ്ത്രീകളുടെ പേരിൽ ഞാൻ ചോദിക്കുന്നു: പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം എന്നെ ജയിലിലടക്കുമോ?”
ആഴ്ചകളോളം ചത്ത ഭ്രൂണം കൊണ്ടു നടന്നതിന് ശേഷം, എനിക്ക് ഇനി ഒരു കുട്ടിക്ക് ജന്മം നൽകാനാകുമോ എന്ന് ചോദിച്ചുകൊണ്ടിരുന്നതിന് ശേഷം — ഗർഭമലസലിന് ശേഷം ഞാൻ അഴികൾക്കകത്താകുമോ? അവരുടെ ചോദ്യങ്ങൾ പ്രസക്തമാണ്. കാരണം പരാജയപ്പെട്ട ഗർഭധാരണത്തിന് ചികിൽസിക്കുന്ന അതേ മരുന്നുകളാണ് ടെക്സാസ് പോലുള്ള സംസ്ഥാനങ്ങൾ നിയമവിരുദ്ധമാക്കിയത്.
20ാം ആഴ്ചക്ക് മുമ്പുള്ള ഗർഭധാരണ നഷ്ടത്തെ അമേരിക്കയിൽ സാധാരണയായി miscarriage എന്നും അതിന് ശേഷമുണ്ടാകുന്ന ഗർഭധാരണ നഷ്ടത്തെ ഗർഭമലസൽ എന്നും ആണ് U.S. Centers for Disease Control and Prevention നിർവ്വചിച്ചിരിക്കുന്നത്.
— സ്രോതസ്സ് commondreams.org | May 18, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.