121 രാജ്യങ്ങളുടെ 2022 ലെ Global Hunger Index (GHI) ൽ ഇൻഡ്യ 107ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ ആറ് നില താഴ്ന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ child wasting rate ആണ് ഇവിടെ.
ആഗോള, പ്രാദേശിക, ദേശീയ തലത്തെ പട്ടിണിയെ അളക്കാനും പിൻതുടരാനും ഉള്ള ഒരു ഉപകരണമാണ് Global Hunger Index (GHI). അതിൽ 29.1 മാർക്കുള്ള ഇൻഡ്യയിലെ പട്ടിണി “ഗൗരവകരം” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇൻഡ്യയുടെ നില താഴ്ന്ന് കൊണ്ടിരിക്കുകയാണ്. 2020 ൽ ഇൻഡ്യക്ക് 107 രാജ്യങ്ങളിൽ 94ാം സ്ഥാനമാണുണ്ടായിരുന്നത്. 2021 ൽ 116 രാജ്യങ്ങളിൽ 107ാം സ്ഥാനത്തേക്ക് താഴ്ന്നു.
അയർലാന്റിലെ സഹായ സംഘടനയായ Concern Worldwide ഉം ജർമ്മനിയിലെ സംഘടനയായ Welt Hunger Hilfe ഉം ചേർന്നാണ് പഠനം നടത്തിയത്.
ഏഷ്യയിലെ രാജ്യങ്ങളിൽ 109ാം സ്ഥാനത്ത് നിൽക്കുന്ന അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇൻഡ്യക്ക് പിറകിലുള്ള ഏക രാജ്യം.
ഇൻഡ്യയുടെ അയൽ രാജ്യങ്ങളെല്ലാം മെച്ചപ്പെട്ട നിലയിലാണ്. പാകിസ്ഥാന് 99ാം സ്ഥാനമുണ്ട്. ബംഗ്ലാദേശിന് 84 ഉം, നേപ്പാളിന് 81 ഉം ശ്രീലങ്കക്ക് 64 ഉം സ്ഥാനം വീതമുണ്ട്.
— സ്രോതസ്സ് thewire.in | 15/Oct/2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.