രാജ്യ തലസ്ഥാനത്ത് civil defence പരിശീലനത്തിന്റെ enrolment ന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി UIDAIക്ക് നിര്‍ദ്ദേശം കൊടുത്തു.
ഒരു കേസിന്റെ അന്വേഷണത്തിന് വേണ്ടി ഈ ആധാര്‍ നമ്പര്‍ ഉടമകളുടെ വിവരങ്ങള്‍ Unique Identification Authority of India (UIDAI)അന്വേഷണ സംഘത്തിന് വെളിപ്പെടുത്തണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പെറ്റിഷന് ജസ്റ്റീസ് Chandra Dhari Singh അംഗീകരിച്ചു.
Indian Penal Code and the Prevention of Corruption Act പ്രകാരം ക്രിമിനല്‍ ഗൂഢാലോചന കേസ് കൊടുത്തത് Anti-Corruption Branch ആണ്.
അടിയന്തിര പെറ്റീഷന് കോടതി അനുമതി നൽകി. ആധാർ നിയമത്തിലെ വകുപ്പുകളനുസരിച്ച് അന്വേഷണത്തിന്റെ ആവശ്യത്തിന് ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൊടുക്കണമെന്ന് UIDAI യോട് കോടതി ആവശ്യപ്പെട്ടു.
ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന് Vijender Gupta കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ DTC ബസുകളിലെ marshals ന് വേണ്ടി നടത്തിയ recruitment ന്റെ രീതി നിയമവിരുദ്ധമാണ്.
ജോലിക്കെടുക്കൽ പ്രക്രിയയിൽ കൃത്രിമമുണ്ടായിരുന്നു. ആധാർ കാർഡുണ്ടാക്കാനായി ഡൽഹി നിവാസിയാണെന്ന വ്യാജ സർട്ടിഫിക്കേറ്റുകൾ ആണ് അയാളുടെ സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലെ 400 ൽ അധികം പേർക്ക് ജില്ലാ മജിസ്ട്രേറ്റ് കൊടുത്തത്. ആളൊന്നിന് 2 ലക്ഷം രൂപവീതം ഈടാക്കി.
വ്യാജ ഡൽഹി വിലാസമുള്ള വളരെ കൂടുതൽ എണ്ണം ആധാർ കാർഡുകളും ജില്ലാ മജിസ്ട്രേറ്റ് അവധിയിലായിരിക്കുന്ന അവസരത്തിൽ ആ ഓഫീൽ പ്രവർത്തിക്കുന്ന ആധാർ സെന്ററിൽ രാജസ്ഥാനിൽ നിന്നുള്ള ആളുകൾക്കാണ് കൊടുത്തിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 2020 ന് FIR ഇട്ടു.
അന്നത്തെ ജില്ലാ മജിസ്ട്രേറ്റ്, അയോഗ്യരായ ആളുകൾക്ക് ഗുണം കൊടുക്കണം എന്ന ഗൂഢമായ ലക്ഷ്യത്തോടെ പൊതു സേവകൻ എന്ന ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തു എന്ന കുറ്റകൃത്യം നടത്തി എന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ സമർപ്പിച്ചു. വ്യാജ ആധാർ കാർഡുകളോടടുള്ള മൊത്തം 450 ഉദ്യോഗാർത്ഥികൾക്കാണ് civil defence പരിശീലനത്തിനായി പട്ടികയിൽ കയറിയത്.
വ്യാജരേഖകളുണ്ടാക്കുന്നത് സ്ഥാപിക്കുന്നതിന് അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങൾ നിർണായകമാണ് എന്നും അധികാരികൾ അത്തരം വിവരങ്ങൾ പുറത്തുപറയുന്നത് കാർഡ് ഉടമകളുടെ സ്വകാര്യതയിലേക്കുള്ള കൈകടത്തലല്ല എന്നും അവർ പറഞ്ഞു.
Aadhar Act വകുപ്പിന്റെ അനുസൃതമായി വിവരങ്ങൾ പങ്കുവെക്കുന്നതിൽ അധികാരികൾക്ക് എതിർപ്പില്ല എന്ന് UIDAI യുടെ വക്കീൽ അറിയിച്ചു.
— സ്രോതസ്സ് newsclick.in | 22 Jan 2022
[അത് തമാശയാണ്. ഏത് നിയമവും ഒരു ജഡ്ജിയുടെ വാറന്റിന് താഴയേ വരൂ. അപ്പോഴാണ് money bill ആയി അവതരിപ്പിച്ച ആധാർ തട്ടിക്കൂട്ട് നിയമം.]
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.