പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന്‌ പാർലമെന്‍റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ തിടുക്കപ്പെടുകയും ചെയ്തു.

വൻകിട കോർപ്പറേറ്റുകൾക്ക് അവയുടെ ഇടങ്ങള്‍ വിപുലപ്പെടുത്തുന്നതിനും കർഷകരുടെയും കൃഷിയുടെയും മേൽ മേല്‍ക്കൈ നേടുന്നതിനുപോലും കാരണമാകും എന്നതിനാല്‍ ഈ നിയമങ്ങളെ കർഷകർ തങ്ങളുടെ ഉപജീവനത്തിന് വിനാശകരമായാണ് കാണുന്നത്. എം.എസ്.പി., എ.പി.എം.സി.കള്‍, സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്ക് പ്രധാനമായും താങ്ങാവാന്‍ പറ്റുന്ന എല്ലാത്തിനേയും അവ ദുർബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ അടിത്തറ തോണ്ടിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ് ഈ നിയമങ്ങള്‍ എന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ചെയ്യുന്നതിലും അധികകാലമായി കർണാടകയിലെ കർഷകർ സമരം ചെയ്തുകൊണ്ടിരിക്കുന്നു, കർഷക സംഘടനയായ കർണാടക രാജ്യ രയിത സംഘത്തിന്‍റെ (കെ.ആര്‍.ആര്‍.എസ്.) നേതാവായ ബഡഗല്‍പ്പുര നാഗേന്ദ്ര പറഞ്ഞു. “ഞങ്ങൾ ആദ്യം സമരം ചെയ്യാൻ തുടങ്ങിയത് ഭൂനിയമത്തിനെതിരെ 2020 മെയ് മാസത്തില്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങൾക്കെതിരെയും ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നു.” ബെംഗളൂരുവിലെ റിപ്പബ്ലിക് ദിനത്തിലെ റാലിയുടെ പ്രധാനപ്പെട്ട സംഘാടകരില്‍ ഒന്നായിരുന്നു കെ.ആർ.എസ്.എസ്. സംസ്ഥാനത്ത് എല്ലായിടത്തുനിന്നുമായി രണ്ടായിരത്തോളം ട്രാക്ടറുകൾ എത്തിക്കുന്നതിനാണ് സംഘടന പദ്ധതിയിട്ടിരുന്നത്. “പക്ഷേ പോലീസ് 125 എണ്ണത്തിന് മാത്രമേ അനുമതി നൽകിയുള്ളൂ” കർഷക നേതാവ് പറഞ്ഞു.

— സ്രോതസ്സ് ruralindiaonline.org | Jan. 27, 2021

#FarmersProtest


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam