രണ്ട് വർഷത്തെ ആഗോള കോവിഡ്-19 മഹാമാരിയുടെ സമയത്ത് എങ്ങനെയാണ് ആകാശംമുട്ടുന്ന അസമത്വം കുതിച്ചുയർന്ന്, ഏകദേശം ഓരോ ദിവസവും ഓരോ പുതിയ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുകയും അതേസമയം അദേ ദൈനംദിന തോതിൽ പത്ത് ലക്ഷം വീതം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തത് എന്ന് Oxfam International ന്റെ പുതിയ റിപ്പോർട്ട് വിശദമാക്കുന്നു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള grotesque discrepancies ആണ് “Profiting From Pain”– എന്ന പേരിലെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. മഹാമാരി തുടങ്ങിയതിന് ശേഷം 573 പുതിയ ശതകോടീശ്വരൻമാരുണ്ടായി. അതായത് ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ ഉണ്ടായി. ആ കാലയളവിൽ 26.3 കോടി ആളുകൾ തീവൃ ദാരിദ്ര്യത്തിലേക്കും പതിച്ചു. അതായത് ഓരോ 33 മണിക്കൂറിലും പത്ത് ലക്ഷം പേർ വീതം.
ഇന്ന്, 2,668 ശതകോടീശ്വരൻമാർക്ക് — 2020 ലിതേനിനേക്കാൾ 573 കൂടുതൽ — $12.7 ലക്ഷം കോടി ഡോളർ സ്വന്തമാണ്. ലോകത്തെ ഏറ്റവും മുകളിലത്തെ പത്ത് സമ്പന്നർക്ക് മനുഷ്യവംശത്തിലെ ഏറ്റവും താഴെയുള്ള 40% വരുന്ന 310 കോടി ആളുകളേക്കാൾ സമ്പത്തുണ്ട്. താഴെയുള്ള 50% ലെ ഒരു തൊഴിലാളിക്ക് 112 വർഷം ജോലി ചെയ്തങ്കിലേ മുകളിലത്തെ 1% ലുള്ള ഒരാൾക്ക് ഒരു വർഷം നേടുന്നതിന്റെ അത്രയും നേടാൻ ആകൂ.
“മിടുക്കൻമാരും കൂടുതൽ പണിയെടുക്കുന്നവരും ആയതുകൊണ്ട് ലോകത്തെ ശതകോടീശ്വരൻമാരുടെ സമ്പത്ത് വർദ്ധിച്ചിട്ടില്ല”. പിരിച്ചുവിടൽ അനുഭവിക്കുന്ന, കുറവ് സമയം ഉള്ള, തകർന്ന കുടുംബമുള്ള, ശിശുപരിപാലന പ്രതിസന്ധിയുള്ള, മഹാമാരി സമയത്ത് മുഴുവനും അപകടകരമായ തൊഴിൽ അവസ്ഥയുള്ള ശരാശരി തൊഴിലാളികളേക്കാൾ കൂടുതൽ പണിയെടുക്കുന്നു. അതി സമ്പന്നർ വ്യവസ്ഥയെ ദശാബ്ദങ്ങളായി വഞ്ചിച്ചു. അവരിപ്പോൾ നേട്ടം കൊയ്യുകയാണ്. സർക്കാരിന്റെ സമ്മതത്തോടെ സ്വകാര്യവൽക്കരണവും കുത്തകവൽക്കരണവും, നിയന്ത്രണവും തൊഴിലാളികളുടെ അവകാശങ്ങളും എടുത്തുകളയുന്നതും, അതേ സമയം അവരുടെ പണം നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നതും വഴി ലോകത്തിന്റെ സമ്പത്തിന്റെ ഞെട്ടിക്കുന്ന അളവ് അവർ പിടിച്ചെടുത്തു.
അതേ സമയത്ത് ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികളും അവരുടെ കുടുംബങ്ങളും “ആഹാരം ഉപേക്ഷിക്കുകയും, വീട് ചൂടാക്കാതിരിക്കുകയും, ബില്ല് അടക്കുന്നതിൽ വീഴ്ച വരുത്തുകയും അടുത്തത് എന്ത് ചെയ്താൽ നിലനിൽക്കാനാകും എന്ന് അത്ഭുതപ്പെടുന്നു. കിഴക്കൻ ആഫ്രിക്ക മുഴുവൻ പട്ടിണി കാരണം ഓരോ മിനിട്ടിലും ഒരു മനുഷ്യൻ മരിക്കുന്നു. മനുഷ്യവംശം എന്ന് നമ്മേ ഒത്തുചേർക്കുന്ന എല്ലാ കെട്ടുകളെല്ലാം പൊട്ടിച്ചിരിക്കുകയാണ് ഈ അപഹാസ്യമായ അസമത്വം. അത് ഭിന്നിപ്പിക്കുന്നതും, കാര്‍ന്നുതിന്നുന്നതും, അപകടകരവും ആണ്. ഈ അസമത്വം യഥാര്‍ത്ഥത്തില്‍ കൊല്ലുന്നതാണ്.
ലോകത്തെ വലിയ എണ്ണ കമ്പനികളുടെ ലാഭം മഹാമാരി സമയത്ത് ഇരട്ടിയായി. അതേ സമയം ലോകം മൊത്തം ഊർജ്ജത്തിന്റെ വില 50% വർദ്ധിക്കുമെന്ന് കണക്കാക്കുന്നു. 1973 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. ലോകത്തെ ഭക്ഷ്യ ലഭ്യതയുടെ വലിയ ഭാഗം നിയന്ത്രിക്കുന്നത് വമ്പൻ ആഹാര കമ്പനികൾ ആണ്. കോവിഡ് വാക്സിൻ ലഭ്യതയുടെ വലിയ ഭാഗം നിയന്ത്രിക്കുന്നത് Pfizer, Johnson & Johnson പോലുള്ള വമ്പൻ കമ്പനികളാണ്. വൈറസ് ആക്രമണത്തിന് ശേഷം അവരെല്ലാം ലാഭത്തിൽ കുളിക്കുകയാണ്.
— സ്രോതസ്സ് commondreams.org | May 23, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.