മഹാമാരി സമയത്തെ ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ സൃഷ്ടിക്കപ്പെട്ടു

ഈ ആഴ്ച നടക്കുന്ന ആഗോള ഉന്നതരുടെ ഡാവോസ് സമ്മേളനത്തിന്റെ നിഴലിൽ ഓക്സ്ഫാം ഇന്റർനാഷണൽ ഒരു പുതിയ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ആഗോള കോവിഡ്-19 മഹാമാരി surged ന്റെ രണ്ട് വർഷ സമയത്ത് അസമത്വം എങ്ങനെയാണ് ആകാശംമുട്ടിയത് എന്ന് വിശദമാക്കുന്നതാണ് ആ റിപ്പോർട്ട്. അന്ന് 2022 ലെ അതേ ദൈനംദിന തോതിൽ ഓരോ ദിവസവും ഓരോ ശതകോടീശ്വരനെ സൃഷ്ടിക്കപ്പെട്ടു. അതേ സമയത്ത് പത്ത് ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു.

ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിരൂപമായ വൈരുദ്ധ്യങ്ങൾ മഹാമാരി എങ്ങനെ കൂടുതൽ ആഴമേറിയതാക്കി എന്നതിന്റെ പുതിയ കണക്കുകളാണ് “Profiting From Pain” എന്ന പുതിയ റിപ്പോർട്ട്. മഹാമാരി തുടങ്ങിയതിന് ശേഷം 573 ശതകോടീശ്വരൻമാരുണ്ടായി. അതായത് ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരൻ. ഈ സമയം കൊണ്ട് 26.3 കോടി ആളുകൾ “തീവൃ ദാരിദ്ര്യത്തിലേക്ക് തകർർന്ന് വീണു”. അതായത് ഓരോ 33 മണിക്കൂറിലും 10 ലക്ഷം ദരിദ്രർ.

ഈ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

  • ഇന്ന് $12.7 ലക്ഷം കോടി ഡോളറിന്റെ ഉടമകളാണ് 2,668 ശതകോടീശ്വരൻമാർ — 2020 ലേതിനേക്കാൾ 573 എണ്ണം കൂടുതൽ — $3.78 ലക്ഷം കോടി ഡോളറിന്റെ വർദ്ധനവ്
  • ലോകത്തെ പത്ത് അതി സമ്പന്നർക്ക് മനുഷ്യരാശിയുടെ താഴെയുള്ള 40% വരുന്ന 310 കോടി ആളുകളേക്കാൾ സമ്പത്തുണ്ട്.
  • ഏറ്റവും സമ്പന്നരായ 20 ശതകോടീശ്വരൻമാർക്ക് Sub-Saharan ആഫ്രിക്കയുടെ മൊത്തം GDP യെക്കാൾ സമ്പത്തുണ്ട്.
  • ഏറ്റവും മുകളിലുള്ള 1% ലെ ഒരാൾ ഒരു വർഷം നേടുന്ന സമ്പത്ത് നേടാനായി താഴത്തെ 50% ൽ ഉള്ള ഒരു തൊഴിലാളിക്ക് 112 വർഷം എടുക്കും.
  • ഉയർന്ന അനൗപചാരികത്വവും അമിതഭാരവും കാരണം ലാറ്റിൻ അമേരിക്കയിലേയും കരീബിയനിലേയും 40 ലക്ഷം സ്ത്രീകൾ തൊഴിലൽ സേനയിൽ നിന്ന് പുറത്ത് പോയി. അമേരിക്കയിലെ ജോലിയെടുക്കുന്ന പകുതി കറുത്ത സ്ത്രീകൾക്കും മണിക്കൂറിന് $15 ഡോളറിൽ താഴെയാണ് കൂലി കിട്ടുന്നത്.

oxfam.org

ഒരു അഭിപ്രായം ഇടൂ