ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ

അകൗണ്ട് തുറക്കാൻ വൈകിപ്പിച്ചതിന് Rs 50,000 രൂപ നഷ്ടപരിഹാരമായി ഒരു സ്വകാര്യ കമ്പനിക്ക് നൽകണമെന്ന് Yes Bank Ltd നോട് ബോംബേ ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ നിർബന്ധമല്ല എന്ന 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്.

“ബാങ്ക് അകൗണ്ട് അവസാനം 2019 ജനുവരിയിൽ തുറന്നു. അതുകൊണ്ട് മൂന്ന് മാസ കാലത്തേക്ക് പരാതിക്കാരന് ഗൃഹപരിസരം വാടകക്ക് കൊടുക്കാൻ കഴിഞ്ഞില്ല,” എന്ന് ജസ്റ്റീസ് Mahesh Sonak ന്റേയും ജസ്റ്റീസ് Jitendra Jain ന്റേയും ബഞ്ച് ജൂൺ 26 ന് പറഞ്ഞു.

ബാങ്ക് അകൗണ്ട് ഇല്ലാതെ Microfibers Pvt Ltd ന് അവരുടെ നരിമാൻ പോയന്റിലെ ഗൃഹപരിസരം വാടകക്ക് കൊടുക്കാനായില്ല. ജൂൺ 2018 ന് അകൗണ്ട് തുറക്കാനായി അവർ അപേക്ഷിച്ചു. അകൗണ്ട് തുടങ്ങാനായി ആധാർ കാർഡ് നിർബന്ധമാണെന്ന് ഏപ്രിൽ 2018 ബാങ്ക് മറുപടി കൊടുത്തു. ആധാർ വേണമെന്ന് നിർബന്ധിക്കുന്നത് നിയമവിരുദ്ധവും അനുചിതവും ആണെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകൾ പറയുന്നു എന്ന് പരാതിക്കാരൻ സൂചിപ്പിച്ചു. ബാങ്ക് വഴങ്ങാത്തതിനാൽ പരാതിക്കാരൻ ഹൈക്കോടതിയിൽ പരാതി കൊടുക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ സെപ്റ്റംബർ 26, 2018 ലെ വിധിയെ പിൻതുടർന്ന് അകൗണ്ട് തുറക്കാനായി ആധാർ വേണമെന്ന് തങ്ങൾ നിർബന്ധിച്ചില്ലെന്നും പരാതിക്കാരന്റെ അകൗണ്ട് അതനുസരിച്ച് തുറന്നു എന്നും 2018 ജൂണിൽ കേട്ട വാദത്തിൽ ബാങ്ക് ഹൈക്കോടതിയോട് പറഞ്ഞു.

ജനുവരി 2019 ന് അകൗണ്ട് തുറന്നു എന്ന് ജൂൺ 26 ന് പരാതിക്കാരന്റെ വക്കീൽ Niyam Bhasin വ്യക്തമാക്കി.

Rs 10 ലക്ഷം രൂപയുടെ നഷ്ടത്തെക്കുറിച്ചുള്ള അന്തിമ വാദത്തിനായി പരാതി നവംബർ 2018 ലേക്ക് ഹൈക്കോടതി മാറ്റിവെച്ചു.

ബാങ്ക് അവരുടെ മറുപടി സമർപ്പിക്കുന്നതിന് താൽപ്പര്യപ്പെട്ടില്ല എന്ന് ജഡ്ജിമാർ ശ്രദ്ധിച്ചു. ജനുവരി 2018 – ജനുവരി 2019 വരെയുള്ള ഒരു വർഷക്കാലം സ്ഥലം വാടക്ക് കൊടുക്കാൻ കഴിഞ്ഞില്ലെന്ന് Bhasin പറഞ്ഞു. സ്ഥാപക ഡയറക്റ്റർ മരിച്ചു. അദ്ദേഹത്തിന്റെ 84 വയസായ ഭാര്യയും മകളുമാണ് ജീവിച്ചിരിക്കുന്നത്. 2018 ൽ ആ സ്ഥലത്തെ വാടക മാസം Rs 1.5 ലക്ഷം രൂപ ആയിരുന്നു എന്ന് Bhasin പറഞ്ഞു.

ആധാർ വേണമെന്ന് ബാങ്ക് നിർബന്ധിച്ചപ്പോൾ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലുണ്ടായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും ബാങ്ക് അകൗണ്ട് തുറക്കാനായി ആധാർ വേണമെന്ന നിബന്ധന സെപ്റ്റംബർ 2018 ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതുകൊണ്ട് സെപ്റ്റംബർ 26, 2018 ന് ശേഷം ആധാർ കാർഡ് വേണമെന്ന് നിർബന്ധിക്കാതെ ബാങ്കിന് പരാതിക്കാരന്റെ പേരിൽ അക്കൗണ്ട് തുറക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല എന്ന് കോടതി പറഞ്ഞു.

എന്നിരുന്നാലും Rs 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പെരുപ്പിച്ച് കാണിക്കുന്നതാണ്. അത് സമ്മതിക്കാനാകില്ല, കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരന് ബദൽ പരിഹാരം നൽകാത്തതും അവസ്ഥയെ മൊത്തത്തിൽ പരിഗണിച്ചും 8 ആഴ്ചക്കകം പരാതിക്കാരന് Rs 50,000 രൂപ നഷ്ടപരിഹാരം ബാങ്ക് നൽകണമെന്ന് ജഡ്ജിമാർ ആവശ്യപ്പെട്ടു

— സ്രോതസ്സ് timesofindia.indiatimes.com | Rosy Sequeira | Jul 02, 2025

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ