റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല

Public Distribution System (PDS) പ്രകാരമുള്ള അർഹതയുള്ള ക്ഷേമപദ്ധതി കിട്ടാനായി രാജസ്ഥാനിലെ ടോങ്കിലെ Kalandar Basti യിലെ രണ്ട് പെൺകുട്ടികളുടെ അമ്മ ഔപചാരികതകളുമായി മല്ലിടുകയാണ്. ആൺകുട്ടിയെ നൽകാത്തതിനാൽ അവരേയും കുട്ടികളേയും ഉപേക്ഷിക്കപ്പെട്ട അവർ സൗജന്യ റേഷൻ കിട്ടാനായി ഓഫീസുകൾ തോറും കയറിയിറങ്ങുകയാണ്.

രാജസ്ഥാൻ സംസ്ഥാന സർക്കാരിൽ നിന്ന് സൗജന്യ ആഹാര ധാന്യങ്ങൾ കിട്ടാനായായ 2018 മുതൽ Mehrunisha ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ നിന്നും 110 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്.

അവരുടെ മദ്യാസക്തനായ ഭർത്താവ് 5 വർഷങ്ങൾക്ക് മുമ്പ് ജോലി ചെയ്യുന്നത് നിർത്തി. സാമ്പത്തിക ഉത്തരവാദിത്തത്തിന്റെ ഭാരം അവരുടെ മേലെ വെക്കുന്നത് പുറമേ അവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നു എന്ന് അവർ പറഞ്ഞു.

ആൺകുട്ടിക്ക് ജന്മം നൽകാത്തത് അവരുടെ മാത്രം കുറ്റമാണോ? “2018 ൽ എനിക്ക് രണ്ടാമത്തെ പെൺകുട്ടിയുണ്ടായപ്പോഴാണ് കാര്യങ്ങൾ മാറിയത്. എന്റെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും എന്നെ മോശക്കാരിയായി കാണുന്നു. അയാൾ വീട്ടിലേക്ക് പണം ഒന്നും കൊണ്ടുവരുന്നില്ല,” Down To Earth നോട് Mehrunisha പറഞ്ഞു.

പെട്ടെന്ന് തന്നെ അവർക്ക് തൊഴിൽ കണ്ടെത്തേണ്ടതായുണ്ടായിരുന്നു. “രാജസ്ഥാനിലെ പരമ്പരാഗതമായ ഒരു കൈത്തൊഴിലായ Aari Tari ഞാനെടുത്തു. ദിവസം Rs 200 രൂപ കൂലിയിൽ നാല് അംഗങ്ങളുള്ള കുടുംബത്തെ പോറ്റാനായി.

ആഹാരം കിട്ടാനായി പർദ മാറ്റേണ്ടി വന്ന മുസ്ലീം സ്ത്രീയയാ Mehrunisha ക്ക് അതൊരു കഠിനമായ തീരുമാനമായിരുന്നു. “ഞാൻ ജോലിക്ക് പോയില്ലെങ്കിൽ വീട്ടിൽ ആഹാരം ഉണ്ടാകില്ല എന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞു,” അവർ പറഞ്ഞു.

അവരുടെ മൂത്ത കുട്ടി സർക്കാർ സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്നു. എന്നാൽ പഠന സാമഗ്രികൾ വാങ്ങാനോ സ്വകാര്യ സ്കൂളിൽ വിടാനോ അവർക്ക് പണമില്ല.

അവരുടെ കഷ്ടപ്പാടുകളെ വർദ്ധിപ്പിക്കുവാനായി അവരുടെ വയറ്റിൽ ഒരു മുഴയുണ്ട്. “സർക്കാരിന്റെ Chiranjeevi ആരോഗ്യ പദ്ധതിയിൽ നിന്ന് ചികിൽസ കിട്ടാനായി Rs 35,000 രൂപ പണം ഞാൻ അടച്ചു. അന്ന് ഞാൻ കടം വാങ്ങിയ പണം തിരികെ അടക്കാനായി എനിക്ക് ഇപ്പോഴും കുറച്ച് ആയിരം രൂപ മാറ്റിവെക്കേണ്ടതായുണ്ട്,” അവർ പറഞ്ഞു.

അവർക്ക് ഒരു നീല റേഷൻ കാർഡുണ്ട്. ദാരിദ്ര്യ രേഖക്ക് മേലെയുള്ളവർക്കുള്ള കാർഡാണത്. എന്നാൽ സാമ്പത്തിക അവസ്ഥ വേറൊരു കാര്യമാണ് പറയുന്നത്. റേഷൻ സഹായം വലിയ വ്യത്യാസമാണ് അവർക്കുണ്ടാക്കുന്നത്.

National Food Security Act (NFSA) പറയുന്നതനുസരിച്ച് അവർക്ക് സബ്സിഡി നിരക്കിലേ ആഹാരം വാങ്ങാൻ കഴിയൂ. “പുതിയ ദരിദ്രരുടെ പുതിയ വിഭാഗത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണം,” അവർ പറഞ്ഞു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞതിന് ശേഷം ഞങ്ങൾക്കൊരിക്കലും സൗജന്യ ആഹാരം കിട്ടിയിട്ടില്ല. അദ്ദേഹം വീട്ടിലേക്ക് ആഹാരം കൊണ്ടുവരാതായതിന് ശേഷം സ്ഥിതികൾ മോശമായി,” അവർ പറഞ്ഞു.

സൗജന്യ ആഹാരത്തിനായുള്ള പുതുക്കിയ റേഷൻകാർഡ് കിട്ടാൻ മെഹ്രുനിസ പല പ്രാവശ്യം ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു.

“Mahatma Gandhi National Rural Employment Guarantee Act തൊഴിൽ കാർഡ് കൊണ്ടുവരാൻ അവർ ആവശ്യപ്പെട്ടു. അത് വേണ്ട അവശ്യമായ രേഖ എനിക്ക് കിട്ടാനായി രണ്ട് വർഷം എടുത്തു, പിന്നെ തൊഴിൽ കാർഡ് കിട്ടാനുള്ള exhausting പിൻതുടരൽ യാത്രകളായിരുന്നു,” അവർ പറഞ്ഞു.

എന്നിട്ടും അവർക്ക് സൗജന്യ റേഷൻ ഇതുവരെ ലഭ്യമായിട്ടില്ല.

“എന്റെ പെൺകുട്ടികളെ ഓർത്ത് എനിക്ക് ദാരിദ്ര്യത്തിൽ നിന്ന് പുറത്ത് വന്നേ പറ്റു. അതിൽ റേഷൻ കിട്ടുന്നതിന് വലിയ വ്യത്യാസം ഉണ്ടാക്കാൻ കഴിയും.”

കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടിയും കുറച്ച് പണം സൂക്ഷിച്ച് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദാരിദ്ര്യം കാരണം കുടുംബാംഗങ്ങൾ നിർബന്ധിക്കുന്ന ബാലവിവാഹം തുടങ്ങിയ പല customs ഉണ്ട്. എനിക്ക് അത് ഒഴുവാക്കണം,” അവർ പറഞ്ഞു.

— സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 22 Dec 2022


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam