ധർമ്മ രാജ 1913. – സിവി രാമൻ പിള്ള.
ഹരി പഞ്ചാനനൻമാർ തിരുവിതാംകൂറിലെത്തി ജനങ്ങളെ രാജാവിനെതിരായി മാറ്റാൻ ശ്രമിക്കുന്നു.
അവർ സന്യാസി വേഷം കെട്ടിയവരാണ്.
അവരോടെ വലിയ പടത്തലവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
എത്രയോ സന്യാസിമാരുണ്ട്. പല തരം വിശ്വാസങ്ങളുമായി അവർ ജീവിക്കുന്നു. അത്തരം വിശ്വാസങ്ങൾ അവർ പ്രചരിപ്പിക്കുന്നു.
അദ്വൈദികൾ – ക്ഷണികമായി ജീവിത്തിൽ ബ്രഹ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു.
മീമാംസകർ കർമ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു.
എന്തുകൊണ്ട് ഈ രണ്ട് സന്യാസിമാർ രാജ്യ കാര്യങ്ങളിൽ എടപെടുന്നത്. അതൊക്കെ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് വിട്ടുതരുന്നതല്ലേ എന്ന് ചോദിക്കുന്നു.
മത മേലദ്ധ്യക്ഷൻമാർ, സന്യാസിമാർ, പുരോഹിതർ എന്തുകൊണ്ട് അവർക്ക് നിശ്ചയമില്ലാത്തതും ലൗകിക കാര്യങ്ങൾ അറിയാവുന്ന സാധാരണക്കാർ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിൽ ഇടപെടുന്നു
എന്തിനാണ് മതം രാഷ്ട്രീയം കളിക്കുന്നത് എന്തിനാണ് രാഷ്ട്രീയക്കാർ മതം കളിക്കുന്നത്.
1913 ലെ ഒരു നോവലിൽ രാഷ്ട്രീയത്തേയും മതത്തേയും വേർതിരിക്കേണ്ടതുണ്ട് എന്ന് കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്ന വിവേകശാലിയായ എഴുത്തുകാരൻ ആണ് സിവി രാമൻ പിള്ള എന്ന് ഇത് കാണിക്കുന്നു.
രാഷ്ട്രീയത്തേയും മതത്തേയും വേർതിരിച്ച് കാണണം എന്ന വിവേകത്തെ അഭിവാദ്യം ചെയ്യുന്നു.
ഗാന്ധി പറഞ്ഞത് എന്റെ രാഷ്ട്രത്തെ പറ്റി എന്റെ മതമോ എന്റെ മതത്തെപ്പറ്റി എന്റെ രാഷ്ട്രമോ എന്നോട് യാതൊന്നും പറഞ്ഞു പോകരുത്. മതം എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്.
– എം.എൻ. കാരശേരി.
[എന്നാൽ മതപരമായി സംഘടിച്ചാൽ അതിന് ഒരു രാഷ്ട്രീയ മാനം വരും. അതുകൊണ്ട് ഇവ രണ്ടും വേർതിരിച്ച് നിർത്താനായി മതപരമായി സംഘടിക്കരുത്. മത സ്ഥാപനങ്ങളുണ്ടാക്കരുത്. മതം വ്യക്തിപരമാകണം.]