തീരത്ത് നിന്ന് വളരെ അകലെയും സമുദ്രത്തിന് മുകളിലുള്ള വായുവിൽ ചെറു പ്ലാസ്റ്റിക് കണങ്ങളെ കണ്ടെത്തി എന്ന് Nature Communications ജേണലിൽ വന്ന പുതിയ പഠനം പറയുന്നു. സൂഷ്മ പ്ലാസ്റ്റിക്കുകൾ വരുന്നത് ഭാഗികമായി അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നാണ്.
ലോകത്തിന്റെ വിദൂര പ്രദേശങ്ങളിലെ സമുദ്ര അന്തരീക്ഷത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ കാണപ്പെടുന്നു. കര സ്രോതസ്സുകളിൽ നിന്നുള്ളതാണ് ഈ സൂഷ്മ കണികകൾ. എന്നാൽ അത് വീണ്ടും തിരിച്ച് അന്തരീക്ഷത്തിലേക്ക് ഉദ്‍വമനം ചെയ്യപ്പെടുന്നു എന്ന് University of Oldenburg ലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. നോർവ്വേയുടെ തീരം മുതൽ ആർക്ടിക് വരെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സാമ്പിളുകളാണ് ശാസ്ത്രജ്ഞർ പരിശോധിച്ചത്. Nature Communications ജേണലിൽ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പോളിയെസ്റ്റർ കണങ്ങളുടെ omnipresence വിശകലനം പുറത്തുകൊണ്ടുവന്നു. Polyethylene terephthalate കണങ്ങൾ presumably തുണി നാരുകളുടെ രൂപത്തിൽ അന്തരീക്ഷത്തിലെത്തുന്നു. അത് എല്ലാ സാമ്പിളുകളിലും കാണപ്പെട്ടു. polypropylene polycarbonate ഉം polystyrene ഉം പോലുള്ള മറ്റ് പ്ലാസ്റ്റിക്കുകളും ഉണ്ടായിരുന്നു. വാഹനമോടിക്കുമ്പോൾ, പ്രത്യേകിച്ചും ബ്രേക്ക് പിടിക്കുമ്പോൾ ടയർ തേയുമ്പോഴുണ്ടാകുന്ന കണങ്ങൾ ആണ് മൈക്രോ പ്ലാസ്റ്റിക്കുകളുടെ മറ്റൊരു പ്രധാന സ്രോതസ്. ഒരു ഘന മീറ്റർ വായുവിൽ 37.5 നാനോഗ്രാം (ഒരു നാനോഗ്രാം = ഒരു ഗ്രാമിന്റെ നൂറുകോടിയിലൊന്ന്) ഗവേഷകർ അളന്നു. “ഈ മലിനീകാരികൾ സര്‍വ്വവ്യാപിയാണ്. വിദൂരമായ ധൃവപ്രദേശങ്ങളിലും അവയെ ഞങ്ങൾ കണ്ടു.”
നദികളിലൂടെയാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ കടൽജലത്തിലെത്തുന്നത്. അതുപോലെ അന്തരീക്ഷത്തിലൂടെയും. ഉദാഹരണത്തിന് കണികകൾ അന്തരീക്ഷത്തിൽ നിന്ന് മഴ കാരണം കഴുകി ഒഴുക്കപ്പെടുന്നു. മറ്റൊരു സാദ്ധ്യതയുള്ള സ്രോതസ് കടൽ ഗതാഗതമാണ്. കപ്പലുകളുടെ പെയ്ന്റും ആവരണവും മൈക്രോപ്ലാസ്റ്റിക്കിന്റെ പ്രധാന സ്രോതസാണ്. കപ്പലിന് വേണ്ടിയുള്ള പെയിന്റിലും ആവരണങ്ങളിലും സാധാരണ ഉപയോഗിക്കുന്ന polyurethanes ഉം epoxy resins ഉം പോലുള്ള രാസവസ്തുക്കളും വായുവിന്റെ സാമ്പിളുകളിൽ ഇപ്പോഴത്തെ പഠനത്തിൽ കണ്ടെത്തി.