NRC, NPR, ആധാര്‍ എല്ലാം വലിയ രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമാണ്

ഇന്‍ഡ്യ സര്‍ക്കാരിറക്കിയ വിജ്ഞാപനത്തിന്റെ Annexure 1 ല്‍ Role and Responsibilities of UIDAI ഭാഗത്ത് Unique Identification Authority of India (UIDAI) യെ രൂപവല്‍ക്കരിച്ചിരിക്കുന്നു.

നാലാമത്തെ സന്ദര്‍ഭത്തില്‍ പറയുന്നു: ‘UID പദ്ധതിയുടെ നടപ്പാക്കല്‍ എന്നത് NPR ഉം UID മായുള്ള ഒന്നിപ്പിക്കലിന് അവശ്യമായ നടപടി ഉറപ്പാക്കുന്നതാണ് (അംഗീകരിക്കപ്പെട്ട പദ്ധതിതന്ത്ര പ്രകാരം)

NPR എന്നത് National Population Register ഉം UID എന്നത് ആധാര്‍ എന്ന ബ്രാന്റ് പേരില്‍ അറിയപ്പെടുന്ന 12-അക്ക demographic ബയോമെട്രിക് ഡാറ്റാബേസ് നമ്പരും ആണ്.

മാര്‍ച്ച് 26, 2016 ന് ആണ് Aadhaar (Targeted Delivery of Financial and Other Subsidies, Benefits and Services) Act, 2016 നിയമം Gazette of India യില്‍ പ്രസിദ്ധപ്പെടുത്തിയത്.

ആ നിയമത്തിന്റെ സെക്ഷന്‍ 59 പറയുന്നു: ‘Resolution of the Government of India, Planning Commission പ്രകാരം UIDAIക്ക് വേണ്ടി ജനുവരി 28, 2009 ന്റെ വിജ്ഞാപനം അനുസരിച്ചോ Cabinet Secretariat Notification പ്രകാരമുള്ള Department of Electronics and Information Technology ന്റെ സെപ്റ്റംബര്‍ 12, 2015 ലെ വിജ്ഞാപനം അനുസരിച്ചോ യൂണിയന്‍ സര്‍ക്കാര്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തിയും ശരിയാണ്, അത് ഈ നിയമപ്രകാരവും ആയിരിക്കും.’

1955 ലെ Citizenship Act ന്റെ അടിസ്ഥാനത്തിലെ 2003 ലെ Citizenship (Registration of Citizens and Issue of National Identity Cards) ന്റെ Rule 3 ന്റെ Sub-rule (4) രാജ്യം മൊത്തമുള്ള National Citizenship Register (NRC) വേണമെന്ന് പറഞ്ഞുകൊണ്ട് NPR നെക്കുറിച്ച് സൂചിപ്പിക്കുന്നു.

UIDAI ഉം registrar general of India states ഉം PRAGATI review സമയത്ത് സര്‍ക്കാര്‍ നിശ്ഛയിച്ച ലക്ഷ്യത്തിനത്രയും പേരുടെ ആധാര്‍ പട്ടികകയറ്റുന്നത് സംബന്ധിച്ച പ്രവര്‍ത്തനപദ്ധതി ചര്‍ച്ച ചെയ്ത, ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നവംബര്‍ 23, 2015 ന് രാഷ്ട്രപതിഭവന്റെ Cabinet Secretariat ല്‍ വെച്ച് നടത്തിയ Committee of Secretaries യോഗത്തിന്റെ മിനിട്ട്സ് പ്രകാരം ‘മിക്ക സംസ്ഥാനങ്ങളിലും NPR പുതുക്കുന്ന പ്രക്രിയ പൂര്‍ണ്ണതയിലേക്ക് എത്തുകയാണെന്നും, ഈ പ്രവര്‍ത്തി ഗ്രാമത്തിലെ വീട് വാസ നിലയുടെ ഡാറ്റ പുറത്തുവിടും. ആധാര്‍ ചേര്‍ക്കുന്നതിലെ ഫലപ്രാപ്തിയില്‍ നിന്ന് വിട്ട് പോയവരെ കണ്ടെത്തുകയും ചെയ്യും എന്ന് RGI അറിയിച്ചു.

‘തഹസില്‍ കേന്ദ്രങ്ങളില്‍ സ്ഥിരമായ പട്ടികയുണ്ടാക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി DBT Mission ഉം ആയി ചേര്‍ന്നുകൊണ്ടൊരു നിര്‍ദ്ദേശം രൂപീകരിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ പട്ടികചേര്‍ക്കല്‍ കേന്ദ്രങ്ങള്‍ ‘Spokes’ ആയും പ്രവര്‍ത്തിക്കുമെന്നും RGI അറിയിച്ചു. NPR നും ആധാറിനും കീഴെ ഇരട്ട സമീപനം കൂട്ടിച്ചേര്‍ക്കാനുള്ള സ്ഥിരമായ പട്ടികചേര്‍ക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഒരു template ഇവ നല്‍കി.

ഇവിടെ പരാമര്‍ശിക്കുന്ന ‘NPR നും ആധാറിനും കീഴെ ഇരട്ട സമീപനം സംയോജിപ്പിക്കുന്നത്’ എന്നത് ‘UIDയോടൊപ്പമുള്ള NPR ശേഖരിക്കാനുള്ള അവശ്യമായ നടപടികള്‍ ഉറപ്പാക്കും (അംഗീകരിച്ച പദ്ധതിതന്ത്രം അനുസരിച്ച്)’ എന്ന് പറയുന്നതും ഒന്നാണ്. Aadhaar Act, 2016 ന്റെ Section 59 ല്‍ അടിവരയിട്ട കാര്യമാണത്.

RGI, ഇന്‍ഡ്യന്‍ പൌരത്വ നിയമം പ്രകാരം National Register for Indian Citizens തയ്യാറാക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രസ്ഥാവിക്കുന്നു. പൌരത്വ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം എല്ലാ താമസക്കാരുടേയും ബയോമെട്രിക് ശേഖരിക്കുന്നത് RGI നിര്‍ബന്ധമാക്കുകയും ദേശീയ പൌരത്വ രജിസ്റ്ററിന്(National Citizenship Register) മുമ്പായി ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (National Population Register) പുതുക്കുന്നു എന്ന് ആ minutes വ്യക്തമാക്കുന്നു. ഇരട്ടിപ്പണി ഒഴുവാക്കാനായി, UIDAlക്ക് ആധാര്‍ നിര്‍മ്മിക്കാനായി അനുവദിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ UIDAI & RGI ബയോമെട്രിക്കും മറ്റ് വിവരങ്ങളും ശേഖരിക്കുകയും mutually വിവരങ്ങള്‍ കൈമാറുകയും ചെയ്യും എന്ന് ക്യാബിനറ്റ് തീരുമാനിച്ചു.

അതിന് ശേഷം Indian Citizenship Act പ്രകാരം National Register for lndian Citizens തയ്യാറാക്കാനായി UIDAIയില്‍ നിന്നും ബയോമെട്രിക് ഡാറ്റ എടുക്കുന്നതിന്റെ പ്രശ്നത്തില്‍ ഒരു തീരുമാനം എടുത്തു.

ഏപ്രിൽ 1, 2020 നും സെപ്റ്റംബർ 30, 2020 ഉം ഇടക്ക് ആസാം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രാദേശിക രജിസ്ട്രാറുടെ അധികാരപരിധിയിൽ താമസിക്കുന്ന എല്ലാ മനുഷ്യരുടേയും വിവരങ്ങള്‍ ശേഖരിച്ച് ജനസംഖ്യ രജിസ്റ്റര്‍ നിര്‍മ്മിക്കുകയും പുതുക്കുകയും ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കര്‍ തീരുമാനിച്ചു എന്ന് ജൂലൈ 31, 2019 ലെ ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം പറയുന്നു.

പ്രധാനമായിട്ട് Linking of NPR data with Aadhar Numbers എന്ന ഒരു വിജ്ഞാപനം ജൂലൈ 22, 2015 ന് ആഭ്യന്തരവകുപ്പ് ഇറക്കി.

അത് പറയുന്നു: ‘National Population Register (NPR) പുതുക്കാനും Rs 951.35 കോടി രൂപക്ക് NPR ഡാറ്റാബേസിൽ ആധാർ നമ്പർ seed നും സർക്കാർ തീരുമാനിച്ചു. 2016 മാർച്ചോടെ field work പൂർത്തിയാക്കണം.’

‘ഈ പുതുക്കിയ NPR ഡാറ്റാബേസും അതിനോടൊപ്പം ആധാർ നമ്പരും ചേർന്ന് മാതൃ ഡാറ്റാബേസുണ്ടാക്കുന്നു. അതിനെ വിവിധ സർക്കാർ വകുപ്പുകൾക്ക് അവരുടെ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഉപയോഗിക്കാം.’

‘മുമ്പ് പറഞ്ഞ ഉദ്യമത്തിന്റെ പൂർത്തികരണത്തിനായി Registrar General of Citizen Registration India, Ministry of Home Affairs, Unique Identification Authority of India, NITI Aayog, Direct Benefit Transfer (DBT) Mission, Ministry of Finance, State/Union Territories Governments തുടങ്ങിയ എല്ലാ ഏജൻസികളും ഒത്തൊരുമയോടെ ശ്രമത്തിന്റെ ഇരട്ടിപ്പ് ഉണ്ടാകില്ല.’

ലോക്സഭയിലെ ചോദ്യത്തിന് ആഭ്യന്തരവകുപ്പ് മന്ത്രി രേഖാമൂലം മറുപടി നൽകിയതാണ് അത്.

മനസിലാക്കിയത് പോലെ, MHA ന്റേയും UIDAI ന്റേയും സംരംഭങ്ങളുടെ സംയോജനം തുടക്കത്തിൽ തന്നെ രൂപകൽപ്പനയുടെ ഭാഗമായിരുന്നു.

രാജ്യാന്തര വാണിജ്യ പ്രഭുക്കൻമാരുടേയും സൈനിക സഖ്യങ്ങളുടേയും ആജ്ഞപ്രകാരം, 180 ദിവസത്തെ താമസക്കാർക്കുള്ള UID/Aadhaar ഉം അതുമായി ബന്ധപ്പെട്ട പൗരൻമാർക്കുള്ള സാമൂഹ്യ പദ്ധതികളും ഇപ്പോഴത്തേയും ഭാവിയിലേയും പൗരൻമാരെ കെണിയിൽ വീഴ്ത്താനും കുടുക്കാനുമുള്ള ചൂണ്ടയിലെ ഇര പോലെയാണ് ഉപയോഗിക്കുന്നു.

UIDAIയെ രൂപീകരിക്കുന്ന 2009 ലെ ഒരു വിജ്ഞാപനം, ജൂലൈ 2015 ന്റെ MHA വിജ്ഞാപനം, 2015 നവംബർ ന്റെ minutes, ആധാർ നിയമത്തിന്റെ Section 59, പൗരത്വ നിയമം എന്നിവ പ്രകാരം ‘NRC, NPR & UID/Aadhaar Number എന്നിവ 360 ഡിഗ്രി രഹസ്യനിരീക്ഷണ പദ്ധതി, നിവാസികളേയും താമസക്കാരേയും ആവർത്തിച്ച് profiling നും ഡാറ്റ ഖനനം ചെയ്യുന്നതിനും ആണ് . ‘

സുപ്രീം കോടതിയുടെ 9 അംഗ ഭരണഘടനാ ബഞ്ച് അത് അംഗീകരിച്ചില്ല. ‘അവിഭജിത ഇൻഡ്യ’, വിഭജിത ഇൻഡ്യ, അഫ്ഗാനിസ്ഥാനിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ നിവാസികളെ കുറിച്ചാണ് ഈ നിയമം എന്ന് ഡിസംബർ 12, 2019 ലെ Gazette of India യിൽ notified Citizenship Act, 1955 (Citizenship Amendment Act, 2019) ലെ പുതിയ ഭേദഗതിയിൽ പറയുന്നു.

ഈ രഹസ്യനിരീക്ഷണ പദ്ധതി അഫ്ഗാനിസ്ഥാന് പുറമെ ‘അവിഭജിത ഇൻഡ്യയുടെ’ പ്രദേശങ്ങളിലേക്കും തുറന്നിരിക്കുന്നു എന്ന് ശ്രദ്ധിക്കുക.

NRC, NPR ഉം UID/Aadhaar അല്ലെങ്കിൽ പാകിസ്ഥാനിലെ National ID Card (NIC) അല്ലെങ്കിൽ ബംഗ്ലാദേശിലെ National Identity Card (NID) അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിലെ Electronic National Identity Cards (e-Tazkira) എല്ലാം വ്യക്തികളെ ലക്ഷ്യം വെച്ചുള്ള രഹസ്യനിരീക്ഷണത്തിൽ നിന്ന് മൊത്തം ജന സമൂഹത്തിന്റെ വിവേചനമില്ലാത്ത മഹാ രഹസ്യനിരീക്ഷണത്തിലേക്കുള്ള അഭൂതപൂർവ്വമായ മാറ്റത്തിന്റെ ഭാഗമാണ്.

അന്യായമായ നിയമങ്ങൾക്കെതിരെ നിസ്സഹകരണവും പൗര അനുസരണക്കേടും കാണിക്കാനുള്ള അവരുടെ അവകാശവും കടമയും വിനിയോഗിച്ചുകൊണ്ട് മാത്രമേ വിവരമുള്ള പൗരന്മാർക്ക് അത്തരം പദ്ധതികളോട് പ്രതികരിക്കാൻ കഴിയൂ.

— സ്രോതസ്സ് rediff.com | GOPAL KRISHNA | Dec 31, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ