ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്

സ്കൂൾ പാഠപുസ്തകത്തിൽ ജാതിവ്യവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്ന പാഠം ഉണ്ടെന്ന് വാർത്ത കണ്ടു. അതും ജാതി പിരമിഡിന്റെ ചിത്രം സഹിതം കൊടുത്തുകൊണ്ടാണ്. ചില ജാതിക്കാർ തൊട്ടുകൂടാത്തവരാണെന്നും അതിൽ പറയുന്നുണ്ട്. ആരോപണം ഉന്നയിച്ച വ്യക്തിയും അത് വാർത്തയാക്കിയ വിദ്വാൻമാരും ഏത് ക്ലാസിലേതാണ്, ഏത് സിലബസിലേതാണ് എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. വാർത്ത കൊടുക്കുമ്പോൾ സമഗ്രമായിവേണം കൊടുക്കാൻ. അതാണ് മാധ്യമ ധർമ്മം. എന്നാൽ സ്റ്റനോഗ്രാഫർമാർ മാധ്യമപ്രവർത്തക വേഷം കെട്ടിയ ആധുനിക കാലത്ത് നമുക്ക് അത് പ്രതീക്ഷിക്കാനാവില്ല. (ഞാൻ കാണാത്തതാണെങ്കിൽ അറിയാവുന്നവർ മറുപടി എഴുതുക.)

ജാതി വ്യവസ്ഥ എന്താണെന്ന് നേരിട്ട് പറയുന്നത് ജാതിവ്യവസ്ഥയെ സ്ഥാപിക്കാനുള്ള ശ്രമമാണ്. ആ പാഠഭാഗം തെറ്റാണ്, ഭരണഘടന വിരുദ്ധമാണ്. ജാതി വ്യവസ്ഥ ഒരു തിൻമായാണ്. ജാതിക്ക് എതിരായ വീക്ഷണ കോണിലൂടെ വേണം അതിനെക്കുറിച്ച് പറയാൻ.

കേരള സർക്കാർ സിലബസിൽ പണ്ട് ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചായിരുന്നു പഠിപ്പിച്ചിരുന്നത്. ശ്രീ നാരായണ ഗുരു, അയ്യൻകാളി, ചട്ടമ്പി സ്വാമി തുടങ്ങിയ അനേകം സാമൂഹ്യ പരിഷ്കർത്താക്കളുടെ ജീവിതവും അവരുടെ സമരവും പഠിപ്പിക്കുന്നതിന്റെ ഭാഗമായി ജാതി നേരിട്ടല്ലാതെ സൂചിപ്പിക്കുകയായിരുന്നു അന്ന്. അതാണ് ശരിയായ വഴി.

ഏതൊരു മോശം കാര്യവും അതിന് വിരുദ്ധമായ വീക്ഷണ കോണിൽ നിന്ന് കണ്ടില്ലെങ്കിൽ അത് ആ മോശം കാര്യത്തെ സ്ഥാപിക്കുന്നതാകും. അതുകൊണ്ട് ജാതി വിരുദ്ധ വീക്ഷണ കോണിലൂടെ തന്നെ വേണം കുട്ടികൾ ജാതിയെക്കുറിച്ച് അറിയാൻ.

ഭാഗം 2: പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്

ഒരു അഭിപ്രായം ഇടൂ