പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല

മുതലാളിത്തം വലിയ സാമ്പത്തിക അസമത്വത്തിലേക്ക് എത്തുമ്പോഴാണ് ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത്. ആ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഫാസിസ്റ്റുകൾ അഥവ മുതലാളിത്തം സമൂഹത്തിൽ കുറ്റവാളികളെ കണ്ടെത്തും. അതിന് ശേഷം എല്ലാ ആക്രമണവും അവർക്കെതിരനെ നടത്തും. അത്തരം സമൂഹത്തിന്റെ ഒരു സ്വഭാവമാണ് കുറ്റവാളികളെ കണ്ടെത്തൽ. അതാണ് ജാതിയുടെ കാര്യത്തിലും സംഭവിക്കുന്നത്.

ആധുനിക സമൂഹം

നമ്മുടെ ഇന്നത്തെ ജീവതം ഒന്ന് നോക്കൂ. എന്തൊക്കെ സൗകര്യങ്ങളാണ് നമുക്കുള്ളത് അല്ലേ. കോൺക്രീറ്റ് ചെയ്ത വീട്, റോഡ്, കാറ്, ബൈക്ക്, വൈവിദ്ധ്യമാർന്ന ആഹാരം, വൈദ്യുതി, വിളക്ക്, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ, വീഡിയോ കോൾ, വിമാനം, കപ്പൽ, ബഹിരാകാശ യാത്ര, ആധുനിക മരുന്നുകൾ, ആധുനിക ചികിൽസ തുടങ്ങി എന്തെല്ലാം. നമ്മുടെ ജീവിതം പരിപാലിക്കാനായി സർക്കാർ, കോടതി, സ്കൂൾ, ആശുപത്രി, മരുന്ന്, അത്യന്താധുനികമായ വൈദ്യോപകരണങ്ങൾ തുടങ്ങി അനേകം കാര്യങ്ങൾ. ഇതിലെന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ നാം സമരം ചെയ്യും.

ഭക്ഷ്യ സാധനങ്ങൾ സുലഭമാണ്. അത് പോരാത്തതിന് അറബിക്കോ, ഇറ്റാലിയനോ, മെക്സിക്കനോ അങ്ങനെ എന്തുമാകട്ടേ ലോകത്തെ ഏത് സ്ഥലത്തേയും ആഹാരവും വീട്ടുലുണ്ടാക്കാനുള്ള ഭക്ഷ്യ സാധനങ്ങൾ നമുക്ക് ലഭിക്കും. ഇനി ആഹാരം വെക്കാൻ മടി തോന്നിയാൽ നമുക്ക് ആഹാരം പുറത്തു നിന്ന് കഴിക്കാം. ഇനി അത് പോയി കഴിക്കാനും മടിയാണെങ്കിൽ വിഷമിക്കേണ്ട ഫോണെടുത്ത് ചില നിർദ്ദേശങ്ങൾ കൊടുത്താൽ മതി, നിമിഷങ്ങളിൽ നാം ഉദ്ദേശിച്ച് ആഹാരം നമ്മുടെ വീട്ടിലെത്തും. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ആളുകളുമായി മുഖാമുഖം ആശയവിനിമയം ചെയ്യാനാകും. ഈ സൗകര്യങ്ങളുടെ എല്ലാം ഫലമായി മനുഷ്യന്റെ ആയുസ് 78 ൽ എത്തി.

അതീവ വിപുലവും സംഘടിതവുമായ ഒരു ലോകമാണ് ഇന്ന് നമുക്കുള്ളത്. അതും സ്ഥലം ചെറുതായി ആഗോള ഗ്രാമം എന്ന തരത്തിലെത്തിയിരിക്കുന്നു. പ്രകൃതി എന്നൊന്ന് ഉണ്ടെന്ന് പോലും നമുക്ക് തോന്നില്ല. അതോടൊപ്പം വലിയ ഒരു യന്ത്രത്തിലെ പൽചക്രങ്ങൾ പോലെ നാം ഓരോരുത്തവരും നമ്മുടെ വ്യത്യസ്ഥമായ ജോലി ചെയ്യുന്നുണ്ട്. അതിന്റെ എല്ലാം മൊത്തത്തിലുള്ള ഫലമായാണ് നാം അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം ഉണ്ടാകുന്നത്. ഇതിൽ നമുക്ക് സംശയങ്ങളൊന്നും ഉണ്ടാകില്ല. പക്ഷെ നാം മിക്കപ്പോഴും ഈ വലിയ വ്യവസ്ഥയെക്കുറിച്ച് ഓർക്കാറില്ലെന്ന് മാത്രം.

പഴയ കാലം

ഇതെല്ലാം കൊണ്ട് നമ്മൾ എന്തൊക്കയോ ആണെന്നും നമുക്ക് അർഹതയുണ്ടെന്നും ഒക്കെ നാം വിശ്വസിക്കുന്നു. അത് സ്വാഭാവികതയായി നമുക്ക് ഇന്ന് തോന്നും. പക്ഷെ ഇതല്ലായിരുന്നു കുറച്ച് കാലം മുമ്പ് വരെയുമുള്ള ലോകത്തിന്റെ അവസ്ഥ. കുറച്ച് കൂടി പിറകിലേക്ക് പോയാലോ? പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകൾ കണ്ടുനോക്കൂ. വളരെ കഷ്ടപ്പാടായിരുന്നു ജീവിതം. എന്നാൻ ഇനി ഒരു 3500 വർഷങ്ങൾ മുമ്പ് എന്താകുമായിരുന്നു സ്ഥിതി. ചിന്തിക്കാൻ പറ്റുമോ?

നമ്മൾ മുകളിൽ പറഞ്ഞ ഒരു സൗകര്യങ്ങളൊന്നുമില്ല. എന്നാൽ പ്രകൃതിയോ? നിഷ്ഠുരനായ ഒരു അക്രമി പോലെ. വൈകുന്നേരം സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ പിന്നെ ഇരുട്ടാണ്. വെളിച്ചം കാണണമെങ്കിൽ 12 മണിക്കൂർ കഴിയണം. ചുറ്റും കാടാണ്. വന്യമൃഗങ്ങൾ എപ്പോൾ വേണമെങ്കിലും വന്ന് ആക്രമിക്കാം. ഒരു ചെടിയുടെ മുള്ള് ചെറുതായി ഒന്ന് പോറലേൽപ്പിച്ചാൽ പോലും അത് മരണകാരണമാകുന്ന അണുബാധയിലേക്ക് നയിച്ചേക്കാം.

സമൂഹത്തിലാണെങ്കിലോ വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. വിഭവങ്ങൾക്കായോ, മാനസികമായ കാരണങ്ങളാലോ ആളുകൾ തമ്മിൽ തെറ്റുകയും വഴക്കുണ്ടാകുകയും അടിപിടിയിലും മരണത്തിലും കലാശിക്കാം. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് സ്വന്തം കാര്യം ഒറ്റക്ക് നേടിയെടുക്കാനുള്ള ശേഷി ഇല്ലാത്തവരും ആണ് വ്യക്തികൾ. ജനിച്ച് വീഴുന്ന മൃഗങ്ങൾ മറ്റാരുടേയും സഹായമില്ലാതെ ജീവിക്കുന്നത്.

അതിജീവനം

അങ്ങനെയുള്ള ഈ ഒരു വിഷമ ചുറ്റുപാടിൽ ദുർബലനായ മനുഷ്യൻ എങ്ങനെ അതിജീവിച്ചു? തുടക്കം മുതലേ മനുഷ്യൻ ജനിക്കുന്നത് തന്നെ മറ്റുള്ളവരുടെ സഹായത്താലാണ്. മനുഷ്യൻ വളർന്ന് സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുന്നത് വരെയും മറ്റുള്ളവരുടെ സഹായത്തോടെയാണ്. പിന്നീടും ആ സഹകരണ സമൂഹത്തിലെ സഹായിക്കുന്ന വ്യക്തിയായി അവൻ മാറുന്നു. തീർച്ചയായും പരസ്പര സഹകരണത്താലും മനുഷ്യൻ നിർമ്മിച്ച സാമൂഹ്യ വ്യവസ്ഥകളാലുമാണ് മനുഷ്യന് അതിജീവിക്കാനായത്.

സാമൂഹ്യ വ്യവസ്ഥ എങ്ങനെയുണ്ടായി

നായന്മാരും നമ്പൂതിരിമാരും ഗൂഢാലോചന നടത്തി ജാതി അടിച്ചേൽപ്പിച്ചു എന്ന ഭാഷ്യമാണ് ജാതി വർഗ്ഗീയ വാദികൾ പ്രചരിപ്പിക്കുന്നത്. നാം ഇന്നത്തെ സൗകര്യങ്ങളുടെ മേലെ നിന്നുകൊണ്ട് നോക്കുമ്പോൾ തോന്നുന്ന തെറ്റിധാരണ ആണ് അത്. ഇന്നത്തെ വീക്ഷണത്തിൽ ആ തട്ടിപ്പ് ശരിയാണെന്ന് നമുക്ക് തോന്നാം. ആ വർഗ്ഗീയവാദികളുടെ ജാതിയിൽ പെടുന്നവർക്ക് പ്രത്യേകിച്ചും.

നിങ്ങളൊന്ന് ആലോചിക്കുക. നിങ്ങൾ പിന്നോക്ക ജാതിക്കാരാണ്, നിങ്ങൾ ഞങ്ങൾ പറയുന്നത് അനുസരിച്ച് ജീവിക്കണമെന്ന് കുറച്ച് ആളുകൾ നിങ്ങളോട് പറയുകാണെങ്കിൽ നിങ്ങളെന്ത് ചെയ്യും? തീർച്ചയായും പോയി പണി നോക്കാൻ പറയും. അതായത് എതിർപ്പ് ഉണ്ടാകും. പക്ഷെ ജാതിവ്യവസ്ഥക്കെതിരെ എന്തെങ്കിലും എതിർപ്പ് ഉണ്ടായിരുന്നോ? അതോ എതിർക്കാനാകാത്ത വിധം പണ്ടത്തെ ആളുകളെല്ലാം വെറും വിഢികളായിരുന്നോ?

എതിർക്കണമെങ്കിൽ നിങ്ങൾക്ക് സ്വന്തമായി ജീവിക്കാനുള്ള സൗകര്യം ഉണ്ടാകണം. പണ്ട് ആവശ്യങ്ങൾ കുറവായിരുന്നല്ലോ. ആഹാരം, വസ്ത്രം, പാർപ്പിടം. അത്ര മാത്രം. അല്ലാതെ ഇന്നത്തെ പോലെ ജീവിക്കാനായി ഒരുപാട് കാര്യങ്ങൾ വേണ്ട. ഒറ്റക്കോ കുടുംബമായോ വേട്ടായാടി ശേഖരിച്ച് ജീവിക്കാം. ആരും ഒന്നും പറയില്ല. പിന്നെ ആരും എന്തേ അങ്ങനെ ചെയ്തില്ല. ഈ കുടില ജാതിവ്യവസ്ഥക്ക് അകത്ത് ജീവിച്ചു.

പക്ഷെ അങ്ങനെ കഴിയുമായിരുന്നോ? ഒരിക്കലുമില്ല. സമൂഹത്തിന്റെ വലിയ സഹായമില്ലാതെ ഒരു നിമിഷം പോലും പുരാതന ലോകത്ത് ഒരു നിമിഷം പോലും ജീവിക്കാനാകില്ല. ഒരു നിമിഷം കൊണ്ട് വേട്ടക്കാരൻ ഇരയായി മാറാം. കാരണം ജീവി വംശത്തിലെ ഏറ്റവും ദുർബലനായ ജീവിയാണ് മനുഷ്യൻ.

സാമൂഹ്യ ചരിത്രം

കൃഷി കണ്ടുപിടിച്ചതിന് ശേഷമാണ് മനുഷ്യർ വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ടത്. പ്രകൃതി ശക്തികളെ പൂജിക്കാനായി പുരോഹിത വർഗ്ഗത്തെ സൃഷ്ടിച്ചത് സമൂഹം മൊത്തത്തിലാണ്. ആരും അതിൽ നിന്ന് പുറത്തല്ല. ആരും അടിച്ചേൽപ്പിച്ചതല്ല. എല്ലാവരും കൂടി സ്വാഭാവികമായി നടപ്പാക്കിയ നയമായിരുന്നു. അതാണ് പതിയ പതിയെ ജാതിയായി മാറിയത്. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് ഈ മാറ്റങ്ങൾ ഉണ്ടായത്.

യുദ്ധത്തിന് തോറ്റവരെ അടിമകളായി കൊണ്ടുവന്ന് അവർ പിന്നീട് പിന്നോക്ക ജാതിക്കാരായെന്നൊരു കഥയുണ്ട്. എന്നാൽ കായിക ശേഷിക്ക് വളരെ പ്രാധാന്യമുണ്ടായിരുന്ന പ്രാചീന കാലത്ത് വെറും 20% ആളുകൾക്ക് 80% ആളുകളെ അടിമകളായി വെക്കാനാവില്ല. അതുകൊണ്ട് അതും ഒരു കെട്ടുകഥയാണ്.

ഈജിപ്റ്റിലെ പിരമിഡുകളുണ്ടാക്കിയത് അടിമകളാണ് എന്നായിരുന്നു ആദ്യത്തെ വിശ്വാസം. (ഗൃഹപാഠം: എന്തുകൊണ്ട് ആദ്യം അങ്ങനെ തോന്നി?) പിന്നീട് കൂടുതൽ പഠനത്തിൽ അവർ അടിമകളല്ലായിരുന്നു എന്ന് കണ്ടെത്തി. കാരണം അടിമളുടെ ജീവിത രീതി ശേഷിപ്പുകളായിരുന്നില്ല കണ്ടെത്തിയത്. പിരമിഡ് നിർമ്മാണം മാത്രം ചെയ്യുന്ന ഒരു വിഭാഗം ജനങ്ങളായിരുന്നു അത്. രാജാവിന് കുട്ടിയുണ്ടാകുമ്പോൾ തന്നെ ആ കുട്ടിക്ക് വേണ്ടി പിരമിഡ് നിർമ്മാണം തുടങ്ങുമായിരുന്നു. ആ ജോലി ഈ ജന വിഭാഗം പരമ്പരാഗതമായി ചെയ്തുപോന്നു. ഇന്നും സിനിമാ നടന്റെ മകൻ സിനിമാക്കാരനാകുന്നത് പോലെ രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരനാകുന്നത് പോലെ. അതാണ് എളുപ്പം.

ബ്രിട്ടീഷുകാർ വരുന്നത് വരെ ജാതിക്കെതിരെ ഒരു എതിർപ്പും ഉണ്ടായിട്ടില്ല. എന്തുകൊണ്ട് ബ്രിട്ടീഷുകാർ വന്നതിന് ശേഷം ജാതിവ്യവസ്ഥക്കെതിരെ എതിർപ്പുണ്ടായി? ബ്രിട്ടീഷുകാർ ജാതിവ്യവസ്ഥക്കെതിരായിരുന്നോ? ഒരിക്കലുമല്ല. എന്ന് മാത്രമല്ല, ഇന്നും നമുക്ക് ബ്രിട്ടണിൽ ജാതിവ്യവസ്ഥ കാണാനാകും(1). ബ്രിട്ടീഷുകാർ വന്നു എന്നതിന്റെ അർത്ഥം എന്താണ്? അടിസ്ഥാനപരമായി മുതലാളിത്തമാണ് ഇൻഡ്യയിൽ വന്നത്. മുതലാളിത്തത്തിന് ജന്മിത്വത്തിൽ നിന്ന് വ്യത്യസ്ഥമായ ഒരു ജാതി വ്യവസ്ഥയാണുള്ളത്. അതുകൊണ്ട് പുതിയ ജാതിവ്യവസ്ഥക്ക് നിലനിൽക്കാനാകുകയും അതിലേക്ക് ആളുകൾ മാറുകയും ചെയ്തതു കൊണ്ടാണ് അവർക്ക് പഴയ ജാതി വ്യവസ്ഥയെ എതിർക്കാനായത്. ബ്രിട്ടീഷുകാരാണ് തനിക്ക് സന്യാസം തന്നത് എന്നാണല്ലോ ശ്രീനാരായണ ഗുരു പറഞ്ഞത്. ആദ്യ കാലത്ത് ജാതി വ്യവസ്ഥയെ എതിർത്തവർക്കെല്ലാം ബ്രിട്ടീഷുകാരുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധം ഉണ്ടെന്ന് കാണാനാകും.

മുതലാളിത്തത്തിന്റെ ജാതി വ്യവസ്ഥ

ജാതി വ്യവസ്ഥ ആളുകൾ സ്വാഭാവികമായി സ്വീകരിക്കുന്നതാണെന്ന് മനസിലാക്കാൻ മുതലാളിത്തത്തിലെ ജാതി വ്യവസ്ഥയും അടിമത്തവും നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്ന് നോക്കിയാൽ മതി.

ഇന്നത്തെ എതിർപ്പുകളെല്ലാം പഴയ ജാതിവ്യവസ്ഥക്കെതിരാണ്. അതായത് ജന്മിത്വ കാലത്തെ ജാതി വ്യവസ്ഥക്ക് എതിരെ. പക്ഷെ പുതിയ ജാതിവ്യവസ്ഥയെക്കുറിച്ച് എന്താണ് അഭിപ്രായം. തമാശ എന്തെന്നാൽ പുതിയ ഒരു ജാതി വ്യവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് ബോധം പോലുമില്ലാത്തവരാണ് എല്ലാവരും. പുതിയ ഒരു ജാതി വ്യവസ്ഥയുണ്ട്. അത് മുതലാളിത്തത്തിന്റെ ജാതി വ്യവസ്ഥയാണ്. ഉച്ചനീചത്തിന്റെ അടിസ്ഥാനത്തിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. അതും പണ്ടത്തെ ജാതി വ്യവസ്ഥപോലെ എല്ലാവരുടേയും സമ്മതത്തോടെ എല്ലാവരും നടപ്പാക്കുന്നതാണ്. പക്ഷെ അത് ജാതിവ്യവസ്ഥയാണെന്ന് ആരും അറിയുന്നില്ലെന്ന് മാത്രം.

  • സ്മാർട്ട് ഫോണെടുക്കാൻ ആരെങ്കിലും നിങ്ങളെ നിർബന്ധിച്ചോ? ഇല്ല. ഒരുപാട് കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാനാകും എന്ന് കണ്ട് നിങ്ങൾ സ്വയം ആണ് സ്മാർട്ട് ഫോൺ വാങ്ങിയത്.
  • വാട്ട്സാപ്പ് എടുക്കാനായി ആരെങ്കിലും നിങ്ങളെ നിർബന്ധിച്ചോ? ഇല്ല. സൗകര്യത്തിന് വേണ്ടി നിങ്ങൾ വാട്സാപ്പ് എടുത്തു.
  • ആധാറെടുക്കാനായി നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ? 99% ആളുകളും സ്വമേധയായാണ് ആധാറെടുത്തത്. ചെറിയ ഒരു ന്യൂനപക്ഷം ഇപ്പോഴും അതിനെ എതിർത്ത് നിൽക്കുന്നുണ്ട്. പക്ഷെ അവരെ സമൂഹം എങ്ങനെയാണ് കാണുന്നത്? അതറിയണമെങ്കിൽ ആധാർ ചോദിക്കുന്നയിടത്ത് ആധാറില്ല എന്ന് പറഞ്ഞ് നോക്കിയാൽ കാണാം. ആധാർ അടിമത്തമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇൻഡ്യക്കാരെ അന്തസും അഭിമാനവും ഉള്ള പൗരനിൽ നിന്ന് അടിമയായ പ്രജയിലേക്ക് മാറ്റുകയാണ് ആധാർ ചെയ്തത്.
  • എന്ത് ഇടപാടിനും ഫോൺ നമ്പർ ചോദിക്കുന്നത് കാണാം. ഫോണില്ലാത്തവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കേണ്ടേ. അതിനെ നിങ്ങൾ ചോദ്യം ചെയ്തിട്ടുണ്ടോ? ഞാൻ ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്ന് ഓടിപി ആണോ തീരുമാനിക്കേണ്ടത്?
  • റിപ്പയർ ചെയ്യാനനുവദിക്കാത്ത ഉപകരണങ്ങൾ, പേറ്റന്റ്, ഓടിപി തുടങ്ങി അനേകം ചങ്ങലകളണിയാൻ ആരെങ്കിലും നിർബന്ധിച്ചോ?
  • വ്യക്തിത്വം തെളിയിക്കണ്ട സ്ഥലത്തല്ലാതെ പോലും എന്തിനും ഐഡി ചോദിക്കുന്നത് കാണാം. ഞാൻ ഒരു നമ്പരല്ല, ഒരു വ്യക്തിയാണ്. എനിക്ക് പേരും വിലാസവും ഉണ്ടെന്ന് നിങ്ങൾക്ക് പറയാനാകുമോ?
  • പണ്ടത്തെ ജാതി വ്യവസ്ഥയിൽ സാക്ഷരരല്ലാത്തവരേയും കുറ്റവാളികളേയുമാണ് വിരലടയാളം ചോദിക്കുന്നത്. ഇന്ന് സ്വതന്ത്ര വ്യക്തി സ്വയം കുറ്റവാളിയാണെന്ന് സമ്മതിച്ച് biometric കൊടുക്കാനായി സന്നദ്ധനായി വരി നിൽക്കുന്നു.
  • ആധാറിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഒരു സ്വകാര്യ ഡിജിറ്റൽ സാമ്രാജ്യമായി മാറുന്നതിനുള്ള നിങ്ങളുടെ സമ്മതത്തിനായി ആരെങ്കിലും നിർബന്ധിച്ചോ?
  • ഇന്റർനെറ്റ് സൗകര്യങ്ങളെല്ലാം ഏതാനും ഡിജിറ്റൽ ജന്മിമാരുടെ കുത്തകയായി മാറി. അവരുടെ അടിയാൻമാരാകാൻ നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ?
  • ഇനി ഏറ്റവും പ്രധാനമായി, പണം ഉപയോഗിക്കാൻ ആരെങ്കിലും നിങ്ങളെ നിർബന്ധിച്ചോ? പ്രത്യേക രീതിയിൽ 10 എന്ന് എഴുതിയ ഒരു പ്രത്യേക കടലാസ് കഷ്ണമോ, പ്രത്യേക പ്ലാസ്റ്റിക് സ്ക്രീനോ കണ്ടാൽ അതിന് 10 രൂപ മൂല്യമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുകയാണ്. ആരെങ്കിലും നിങ്ങളെ അതിന് നിർബന്ധിച്ചോ? ഓർക്കുക 1960 കൾ വരെ കൂലി പണമായിട്ടല്ല കൂടുതലും കൊടുത്തിരുന്നത്.

ഇതെല്ലാം നാം സ്വാഭാവികമായി അംഗീകരിച്ച് പോകുന്നതാണ്. അതായത് നമ്മുടെ എല്ലാം സമ്മതത്തോടെയാണ് ഈ കാര്യങ്ങളെല്ലാം നടക്കുന്നത്. എന്നാൽ ഇതിലെല്ലാം വലിയ അടിമത്തം അടങ്ങിയിരിക്കുന്നു. ജാതിയുടെ അടിമത്തം പോലെ. പണം ഇല്ലെങ്കിൽ നിങ്ങളുടെ ജീവിതം കഷ്ടപ്പാടായിരിക്കും. അതുപോലെ പണമില്ലാത്ത ആളുകളോട് മറ്റുള്ളവർ വിവേചനം കാണിക്കുകയും ചെയ്യും. പണമില്ലാത്തവർ അത് അവരുടെ വിധിയാണെന്ന് കരുതുന്നത്. ദാരിദ്ര്യവും പട്ടിണിയും പിന്നോക്ക ആവസ്ഥയുമെല്ലാം ആളുകൾ മുതലാളിത്തത്തിന്റെ പണം, മെറിറ്റ് പോലുള്ള കഥകളെ പുരാണ കഥകൾ പോലെ സ്വയം സമ്മതിച്ച് കൊടുക്കുന്നതുകൊണ്ടാണ് നിലനിൽക്കുന്നത്.

ഉദാഹരണത്തിന് 2008 ലെ സാമ്പത്തിക തകർച്ച കാലത്ത് അമേരിക്കയിൽ കോടിക്കണക്കിന് വീടുകളാണ് ജപ്തിചെയ്യപ്പെട്ടത്. പക്ഷെ ആ വീട്ടുകാരെല്ലാം തങ്ങളെയാണ് പഴിക്കുന്നത്. തങ്ങൾ ചെയ്ത തെറ്റുകളാലാണ് തങ്ങൾ വേണ്ടത്ര അദ്ധ്വാനിച്ചില്ല തുടങ്ങിയ കാരണങ്ങലാണ് വീട് നഷ്ടപ്പെട്ടത് എന്ന് അവർ കരുതുന്നു. ഇരപിടിയൻ ബാങ്കിങ്ങിന് എതിരേയോ വ്യവസ്ഥക്കെതിരെയോ ഒരു ചിന്ത പോലും അവരിൽ ഉണ്ടായില്ല. സ്വന്തം ജീവിതം തകർന്നപ്പോഴും അവർ ഈ സംവിധാനത്തെ സമ്മതിച്ച് കൊടുക്കുയാണ്. ജാതി നമ്മുടെ വിധിയാണെന്ന് കരുതുന്നത് പോലെ.

ചുരുക്കത്തിൽ എല്ലാവരും ഒരേ പോലെയാണ് മുതലാളിത്തത്തിന്റെ ജാതിവ്യവസ്ഥ സ്വീകരിച്ചത്. ഇപ്പോഴത്തെ ലോകത്ത് അതിജീവിക്കാനായി ചെയ്യുന്നത് പോലെ 3500 വർഷങ്ങൾ മുമ്പത്തെ അസ്ഥിരവും അപകടകരവുമായ ലോകത്ത് അതിജീവിക്കാനായി സമൂഹം ഒന്നിച്ച് എടുത്ത തീരുമാനത്തിന്റെ ഫലമായാണ് ജാതി വ്യവസ്ഥയുണ്ടായത്.

ജാതി നിർമ്മാർജ്ജനം

ഇനി പുതിയ ഒരു വ്യവസ്ഥ വരുന്നത് വരെ പൊതുജനം മുതലാളിത്തത്തിന്റെ ജാതിവ്യവസ്ഥ അനുസരിച്ച് കഴിഞ്ഞുപോകും. പക്ഷെ നമുക്ക് സമയം ഇല്ല. ഇപ്പോഴത്തെ ജാതി വ്യവസ്ഥ പ്രകൃതിയെ തന്നെ നശിപ്പിക്കുകയാണ്. ഇവിടെ മനുഷ്യ ജീവിതം സാദ്ധ്യമാകുമോ എന്ന് സംശയമുണ്ടാകുന്ന സ്ഥിതിയാണ്. മുതലാളി വർഗ്ഗം അതിനാൽ അന്യ ഗ്രഹങ്ങളിലേക്കുള്ള യാത്രയാണ് ആസൂത്രണം ചെയ്യുന്നത്. പക്ഷെ അവിടേക്കുള്ള പേടകത്തിൽ നമ്മുടെ ആരുടേയും പേരുണ്ടായിരിക്കില്ല.

പക്ഷെ അത് മനസിലാക്കാനായി ഇനി ഒരു 3500 വർഷം കാത്തിരിക്കാനാകില്ല. ജാതി വാദികൾ ഫാസിസ്റ്റുകളുടെ ബി ടീമാണ്. അതുകൊണ്ട് അവരുടെ കുത്തിത്തിരിപ്പുകൾ തിരിച്ചറിയുക. എല്ലാവരും ഒത്തു ചേർന്ന് ശരിയായ പ്രശ്നത്തിലേക്ക് എത്തുക.

ഭാഗം 1: ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്.

***

1. എന്താണ് ജാതി വ്യവസ്ഥ


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല

ഒരു അഭിപ്രായം ഇടൂ