ഡോക്കിൻസിന്റെ ബാധ

കേരളത്തിലെ യുക്തിവാദി കൂട്ടങ്ങളിലെ വംശീയവെറിയെക്കുറിച്ചുള്ള പ്രതീഷ് വാമദേവന്റെ ഒരു പ്രഭാഷണം.
അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

Pratish Vamadevan | Richard Dawkins | Nastik Nation | FTF-2025

ഡോകിൻസ് – ചില മീമുകൾ വൈറസ് പോലെയാണ്. ഉദാഹരണം മതം. മനുഷ്യ മനസിനെ ബാധിക്കുന്ന വൈറസ്.
ഡോകിൻസ്, ഡാനിയൽ ഡനറ്റ്, സാം ഹാരിസ്
വൈറസ്, രോഗം, രോഗാവസ്ഥ തുടങ്ങിയ ആശയം.
ഇസ്ലാമെന്ന മതം മനുഷ്യരെ ബാധിക്കുന്നു. പേപ്പട്ടി മതം.
കേരളത്തിലേക്ക് ഇതേ ആശയം പകർത്തപ്പെട്ടു.
religion is a mind software problem.
ഇസ്ലാമിനെ വെറുക്കുന്നു, മുസ്ലീങ്ങളെ സ്നേഹിക്കുന്നു. ഇസ്ലാം രോഗത്തിന്റെ ഇരകളാണ് മുസ്ലീങ്ങൾ.
വൈറസ് എന്ന ആഖ്യാനം ശക്തമാണ്.
പടരുന്നത് തടയണം. ഖുറാൻ വാക്യങ്ങളോരോന്നും എടുത്ത് വിമർശിക്കുന്നു. മാറ്റം വരാൻ വേണ്ടി.

ഈ രീതി പ്രവർത്തിക്കുമോ, ഗുണമാണോ ദോഷമാണോ എന്ന് പരിശോധിക്കുന്നില്ല.
അത് മനസിലാക്കാൻ നാസി ഭരണത്തിലേക്ക് പോകണം.
നിങ്ങൾ ശുദ്ധ രക്തമാണ് എന്നതിന്റെ സർട്ടിഫിക്കറ്റ്. ജൂതൻമാരുടെ ജനിതകത്തിൽ പ്രശ്നമുണ്ട്. അത് ശുദ്ധമല്ല.
വർഗ്ഗസങ്കരം തടഞ്ഞു.
ഡോകിൻസിന്റെ ആശയവും നാസികളുടെ ആശയവും തമ്മിലുള്ള സാമ്യം കാണുക.
ഡോകിൻസ് – ചില സംസ്കാരങ്ങളിൽ വൈറസുണ്ട്. വൈറസ് മുക്തമായ superior culture ഉണ്ട്. ഈ വൈറസിനെ നശിപ്പിക്കണം.
നാസികൾ – ചില ജനിതകത്തിൽ പ്രശ്നമുണ്ട്. ആര്യൻ രക്തമുള്ള സമൂഹമാണ് ഏറ്റവും ഉന്നതം. അശുദ്ധ രക്തക്കാരെ നശിപ്പിക്കണം.
ഇത് വംശീയമായ ആഖ്യാനമാണ്.
മതത്തോടുള്ള വിരോധം എങ്ങനെ വംശീയതയാകും.
വംശീയത വംശീയതയാകുന്നത് എന്തുകൊണ്ടാണ്? ജൂതൻമാരുടെ ജനിതകം മോശമാണെന്ന് പറയുന്നതുകൊണ്ടല്ല അത് വംശീയതയാകുന്നത്.
ഈ ജനിതകം മോശമാണെന്ന് പറഞ്ഞ് ഒരു ആഖ്യാനം വരുമ്പോൾ ആ മനുഷ്യർ സമൂഹത്തിൽ നേരിടുന്ന പ്രശ്നം കാരണമാണ് വംശീയത വംശീയതയാകുന്നത്.
കറുത്ത വർഗ്ഗക്കാർ കറുത്തതാണെന്ന് പറയുന്നതുകൊണ്ടല്ല അത് വംശീയതയാകുന്നത്. ആ ആഖ്യാനം സമൂഹത്തിൽ വരുമ്പോൾ അവർ കുറച്ച് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുകണ്ടാണ് അത് വംശീയതയാകുന്നത്.
അതുപോലെ ഒരു സംസ്കാരം ആശയപരമായി സ്വതവേ മോശമാണ് പറയുമ്പോൾ ആ മനുഷ്യരും അതേ പ്രശ്നങ്ങൾ നേരിടുന്നു.
യഹൂദരുടെ ജനിതകം മോശമാണ്, കറുത്തവർഗ്ഗക്കാർ ശരിക്ക് പരിണമിച്ചില്ല, കറുത്തവർക്ക് വേദന അറിയാനുള്ള മാർഗ്ഗമില്ല, വേദനയില്ലാത്തതിനാൽ മരുന്ന്, ശസ്ത്രക്രിയ പരീക്ഷണത്തിന് അവരെ ഉപയോഗിച്ചിരുന്നു.
ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ ചർച്ച നടക്കുന്ന യുക്തിവാദികളുടെ ഗ്രൂപ്പിലെ ഒരു അഭിപ്രായം – ഇവൻമാരുടെ ideology ആണ് ശരിയല്ലാത്തത്. ഖുറാനിലും മറ്റുമുള്ള anti jews words കാരണമാണ് ജൂതരെ ഇവൻമാർ ഇത്രയും വെറുക്കാൻ കാരണം.
ideology എന്നതിന് പകരം ജനിതകം എന്ന് പറഞ്ഞാൽ എല്ലാവരും സമ്മതിക്കും അത് വംശീയതയാണെന്ന്.
ഭാഷ മാറിയത് കൊണ്ട് വംശീയത വംശീയതയായി തോന്നിയില്ല.
ഒരു വിഭാഗം മനുഷ്യരുടെ തലച്ചോറിന് എന്തോ പ്രശ്നമുണ്ട് എന്നാണ് ശരിക്കും പറയുന്നത്. അത് പഴയെ ആഖ്യാനം ആണ്.
ഡോകിൻസിന്റെ ആശയം എടുക്കുമ്പോൾ യുക്തിവാദിൾ ആ ആഖ്യാനത്തെ normalize സാധാരണവൽക്കരിക്കുകയാണ്.
അത് മനുഷ്യർക്ക് പ്രശ്നമുണ്ടാക്കുന്നുണ്ട്.
[സംസ്കാരം ഉപയോഗിച്ചുള്ള വംശീയത.]
കറുത്തവർഗ്ഗക്കാർക്ക് വീട് കിട്ടാൻ ബുദ്ധിമുട്ടാണ്. അവരുടെ സംസ്കാരം ശരിയല്ല, മയക്ക് മരുന്നിനെകുറിച്ചുള്ള പാട്ട് കേൾക്കുന്നു. കുറ്റകൃത്യം ചെയ്യാൻ സാദ്ധ്യതയുണ്ട്.

അയർലാന്റിലെ ഒരു കലാപത്തെക്കുറിച്ച് സംഘപരിവാർ വ്യക്തിയുടെ പോസ്റ്റ് –
അയർലാന്റ് കത്തുകയാണ്. മാനവീയത കാരണം അഭയം കൊടുത്ത ഒരു അൾജീരിയക്കാരൻ മൂന്ന് പിഞ്ചു കുട്ടികളെ കുത്തിക്കീറിയത് കണ്ട് മാനവീയ വാദികൾ കിളി പോയി നിൽക്കുന്നു. കാര്യങ്ങളുടെ പോക്ക് മനസിലാക്കിയ 50k പൗരൻമാർ കണ്ടത് മുഴുവൻ അഗ്നിക്കിരയാക്കി. പ്രതിഷേധം നടത്തുന്നുണ്ട്. വൈകിവന്ന വിവേകം കൊണ്ട് എന്ത് ഫലം.

സവർക്കറൈറ്റ് നാസ്തികരുടെ പോസ്റ്റ് –
അഭയാർത്ഥിയെന്ന് പറഞ്ഞ് കരഞ്ഞ് പിടിച്ച് വരുന്നവരെ മുഴുവനും ഇരു കൈകളും നീട്ടി സ്വീകരിച്ചപ്പോൾ യൂറോപ്പ്യൻസും അമേരിക്കൻസും കരുതിയത് അവരുടെ സംസ്കാരത്തിൽ അവർ ഇഴുകിച്ചേരുമെന്നാണ്. സംഭവിച്ചത് മറിച്ചാണ്. തൊഴിൽ തേടി വന്നവരും അഭയാർത്ഥികളും കുടിയേറ്റക്കാരുമെല്ലാം അവരുടേതായ ഒരു സംസ്കാരം വേറെ വളർത്താനാണ് ശ്രമിച്ചത്. … സ്വതന്ത്ര ചിന്തയും ശാസ്ത്രീയ മനോവൃത്തിയും വളർന്നതോടെ സാംസ്കാരിക മതം നശിക്കുകയും ജനങ്ങളുടെ തുറന്ന ചിന്താഗതി വളർന്നതോടെ വിരുന്നുകാർ വീട്ടുകാരെ കീഴ്പ്പെടുത്തുന്ന അവസ്ഥയായി. ബ്രിട്ടണിലൊക്കെ വിരുന്നുകാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചു.

പണ്ടത്തെ നാസികളുടെ അതേ ഭാഷയാണ്. അതായത് നല്ല സംസ്കാരമുള്ള സ്ഥലത്തേക്ക് മോശം സംസ്കാരമുള്ള ആളുകൾ വന്ന് അവിടെ പ്രശ്നമുണ്ടാക്കുന്നു.

സവർക്കറൈറ്റ് നാസ്തികരുടെ വിമർശകരമായ മാനവീയ നാസ്തികരുടെ പക്ഷം. മാനവീയ യുക്തിവാദി കൂട്ടത്തിലെ പ്രമുഖ വ്യക്തിയുടെ പോസ്റ്റ് –
അയർലാന്റ് നൽകുന്ന പാഠം. സ്വന്തമായി ഒരു ചരിത്രവും ഉള്ളവർ എല്ലാവരോടും മാന്യമായും ശാന്തമായും പെരുമാറിയിരുന്ന ജനവിഭാഗം. അതായിരുന്നു അയർലാന്റുകാർ. superior culture ആയിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ ജോലിക്കും മറ്റുമായി മാന്യമായി അവിടെ വന്നവർ മുതൽ സ്വന്തം രാജ്യം നശിപ്പിച്ച് നാറാണക്കല്ലായിട്ട് അനധികൃതമായി അഭയാർത്ഥികളായി അവിടെ എത്തിയവർ വരെയുള്ള എല്ലാവരേയും അവർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. … അഭയാർത്തികളായി വന്നവരുടെ കൊള്ളരുതായ്മകൾ സഹിക്കവയ്യാതെ അവരിൽ ഒരു കൂട്ടർ പ്രതികരിക്കാൻ തയ്യാറായിരിക്കുകയാണ്. … അതിന്റെ നന്ദി പോലും കാണിക്കാതെ അവിടുത്തെ സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക അഭയാർത്ഥികളും ജിഹാദികളും ഒരു ഭാഗത്ത് പ്രശ്നങ്ങളുണ്ടാക്കുമ്പോൾ …. (ഫൗസിയ മല്ലിശേരി)

അത് മുമ്പത്തെ അതേ ആഖ്യനമാണ്. ഡോകിൻസിന്റെ ആശയം അതുപോലെ ഉപയോഗിക്കുന്നതിനാലാണ് അങ്ങനെ വന്നത്. മാനവീയത എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ശുദ്ധ വംശീയതയാണ്.
മാനവീയതക്കാരും സംഘപരിവാറിന്റെ ആഖ്യാനമാണ് പ്രചരിപ്പിക്കുന്നത്.
ചോദ്യമെന്നത് സംഘപരിവാറിന്റെ കൂടെ നിന്ന് സംഘപരിവാറിന്റെ ആഖ്യാനം പ്രചരിപ്പിക്കണോ അതോ സംഘപരിവാർ മോശമാണെന്ന് പറഞ്ഞ് സംഘപരിവാറിന്റെ ആഖ്യാനം പ്രചരിപ്പിക്കണോ എന്ന തർക്കമേ ഇവിടെയുള്ളു.
എല്ലാ യുക്തിവാദ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഇത് മാത്രമാണ്.
യുക്തിവാദികൾ പോലും ഫാസിസ്റ്റ് ആഖ്യാനം പറഞ്ഞാൽ പിന്നെ സമൂഹത്തിന് എന്ത് ഭാവി.

സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങൾ മാറുമ്പോഴാണ് സമൂഹത്തിൽ മാറ്റങ്ങളുണ്ടാകുന്നത്.
[editor: ഇസ്രായേൽ പോലെ സൗദി ഒരു കൃത്രിമ രാജ്യമാണ്. അവിടെ മാറ്റം വരുന്നത് സാമ്പത്തികമായ കാരണത്താലല്ല. രാഷ്ട്രീയമായ കാരണത്താലാണ്.]

അമേരിക്കയുടെ സാമ്രാജ്യത്വ താൽപ്പര്യമാണ് അഫ്ഗാനിസ്ഥാനിൽ മോശമായ മാറ്റമുണ്ടാക്കിയത്. പിന്നീടുണ്ടായ തർക്കങ്ങളാണ് അനേകം തീവൃവാദി സംഘങ്ങളുണ്ടാകാൻ കാരണം. അല്ലാതെ ഖുറാനിൽ എഴുതിവെച്ചതിന്റെ കാരണമല്ല.

പക്ഷെ നാം കേൾക്കുന്നത് വൈറസ് ബാധിച്ച വൃത്തികെട്ട മനുഷ്യർ vs വൈറസ് ബാധിക്കാത്ത മാന്യരായ ആൾക്കാർ എന്ന ആഖ്യാനത്തിൽ നിന്ന് മാറുന്നില്ലെങ്കിൽ യുക്തിവാദി പ്രസ്ഥാനത്തിന് വലിയ ഭാവി ഒന്നും കാണുന്നില്ല.
[editor: പ്രതീഷിന് തെറ്റി. ആ ആഖ്യാനം പ്രചരിപ്പിച്ച് സാമ്രാജ്യത്വത്തിന് കളമൊരുക്കിക്കൊടുക്കലാണ് യുക്തൻമാരുടെ ഉപയോഗം. useful idiots]

മദ്ധ്യപൂർവ്വേഷ്യയിലെ എല്ലാ സ്ഥലത്തും ഇതേ പ്രശ്നമാണ്. പണ്ട് ഒട്ടമാൻ സാമ്രാജ്യത്തിൽ യഹൂദർക്ക് ജസിയ ഒക്കെ ഒഴുവാക്കി കൊടുത്തു. ഓട്ടമാന്റെ കാലത്ത് എന്താ അവർക്ക് വൈറസ് ഇല്ലായിരുന്നോ? ഹസമാസ് ഇപ്പോൾ യഹൂദരെ കൊല്ലുന്നു.
മത ഗ്രന്ഥങ്ങല്ല മാറ്റത്തിന് കാരണം. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളാണ്. അതുകൊണ്ട് യുക്തിവാദികൾ അത് പറയേണ്ട കാലം അതിക്രമിച്ചു.

ഇപ്പോഴത്തെ അടിമത്തത്തിന് തുല്യമായ തൊഴിൽ നിയമത്തെക്കുറിച്ച് യുക്തിവാദികൾ ചർച്ചചെയ്യുന്നില്ല. പകരം ഇസ്ലാമിലെ അടിമത്തത്തെക്കുറിച്ച് അനേകം സംവദാങ്ങൾ നടത്തും. അടിമത്തം ഹലാലാക്കിയ ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷെ നാം ചർച്ച ചെയ്യുന്നത് 500- 1000 വർഷം മുമ്പ് ജീവിച്ച ആളിന്റെ അടിമത്തം മോശമാണോ നല്ലതാണോ എന്നാണ്. ഇതിന് എന്താണർത്ഥം.
ആറാം നൂറ്റാണ്ടിലെ അടിമത്തം നല്ലതാണോ ചീത്തയാണോ എന്ന് ചർച്ച.

നമ്മുടെ ശ്രദ്ധ ഗ്രന്ഥങ്ങളിലാണ്. രാഷ്ട്രീയത്തിലോ നിയമത്തിലോ അല്ല. അവിടെ യുക്തിവാദം പരാജയപ്പെടുന്നത്.

മതങ്ങളെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യത്തിലാണ് മനസിലാക്കേണ്ടത്. മതത്തിന് സത്താപരമായ ഒരു അർത്ഥമൊന്നും ഇല്ല.

സൗദി എന്തുകൊണ്ട് എണ്ണ കണ്ടുപിടിച്ചില്ല. [editor: സൗദി എന്ന രാജ്യം ഉണ്ടായത് തന്നെ എണ്ണ കണ്ടുപിടിക്കപ്പെട്ടതിന് ശേഷമാണ്. മരുഭൂമിയിൽ ജീവിതം ദുഷ്കരമാണ്. നാടോടി കൂട്ടങ്ങൾ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അതിലൊരു കൂട്ടത്തെ വെച്ചാണ് അമേരിക്ക സൗദി സ്ഥാപിച്ചത്.]

##
ഡോക്കിൻസിന്റെ ബാധ ഒഴിപ്പിക്കൽ തുടരുന്നു | Responding to CVN – Part 1

ഇന്നത്തെയുക്തിവാദി പ്രസ്ഥാനത്തില്ല, യുക്തിവാദികളെല്ലാ കാലത്തും കേവലവാദികളായിരുന്നു.
യുക്തിവാദികൾ പ്രഭാഷണത്തെ തെറ്റിധരിച്ചു.

ഡോകിൻസ് മതങ്ങളെ ഒരു പ്രത്യേക രീതിയിലാണ് സമീപിച്ചത്. അതേ രീതിയിലാണ് യുക്തിവാദിളും സമീപിക്കുന്നത്.

നാസി കാലത്ത് യഹൂദന്റെ മനസിൽ ചീത്തയാകാനുള്ള ഒരു സാദ്ധ്യത കിടപ്പമുണ്ട്. എല്ലാവരും അതിനാൽ അവരെ സംശയത്തിന്റെ നിഴലിൽ നോക്കും. അത് അയാൾക്ക് അനുഭവപ്പെടും. അങ്ങനെയാണ് അപരവൽക്കരിക്കപ്പെടുന്നത്.
അതുപോലെ മുസ്ലീങ്ങളുടെ മനസിലും അപകടകാരിയാകാനുള്ള ഒരു സാദ്ധ്യത കിടപ്പമുണ്ട്. ideology വൈറസ്.
suspect ആയാണ് എല്ലാവരും അവരെ കാണുന്നത്.

മാനവീയ യുക്തിവാദികളുടെ പുട്ടും പീരയും പോലുള്ള ആശയം. മുസ്ലീങ്ങൾ നമ്മുടെ സഹോദരൻമാരാണ്. പക്ഷെ ഇസ്ലാം എന്നാൽ തീവൃവാദമാണ്. പീര മാറ്റിയാൽ പിന്നെ അവർ എസൻസ് ഗ്ലോബലായി.

സഹോദരൻ അയ്യപ്പന്റേയോ, ഫൂലെയുടയോ, ശ്രീനാരായണ ഗുരുവിന്റേയോ വീക്ഷണമല്ല. ഇത് കൃത്യമായും ഡോകിൻസിന്റെ വീക്ഷണമാണ്.
ഡോകിൻസ് എങ്ങനെയാണോ മതങ്ങളെ സമീപിക്കുന്നത്, അതേ സമീപന രീതിയാണ് ഫൗസിയയും കാണിക്കുന്നത്.
മുസ്ലീങ്ങളോട് പ്രശ്നമൊന്നുമില്ല, എന്നാൽ അവരുടെ തലയുടെ ഉള്ളിൽ കിടക്കുന്ന ഈ സാധനം എപ്പോഴെങ്കിലും പുറത്ത് ചാടുമോ എന്നതാണ് പ്രശ്നം.

ഫൗസിയ പറയുന്നത്, കുടിയേറ്റക്കാരും അഭയാർത്ഥികളും അവിടുത്തെ പ്രമുഖ സംസ്കാരത്തിന്റെ മുമ്പിൽ മുട്ടുമടക്കണം എന്നാണ്.
നമ്മൾ ഏത് രാജ്യത്ത് ചെല്ലുന്നുവോ അവിടെയെല്ലാം നമ്മൾ നമ്മുടെ ആചാരങ്ങളും ആഘോഷങ്ങളും സ്വകാര്യമായി മാറ്റി ആ രാജ്യത്തെ സംസ്കാരവും ആയി യോജിച്ച് പോകുന്ന ജീവിത രീതി സ്വീകരിക്കുന്നതാണ് നല്ലത് എന്ന് അയർലാന്റ് നമുക്ക് കാട്ടിത്തരുന്നു.

മാനി
ഓരോ മുസ്ലീമിനേയും എത്രത്തോളം ഇസ്ലാമിനോട് അടുത്ത് എന്നും അകന്ന് എന്നും എന്ന രീതിയിലാണ് മനസിലാക്കുന്നത്. തുല്യതയും മറ്റും നിൽക്കുന്ന യൂറോപ്യൻ സമൂഹം അത്തരത്തിലെ ഒരു superior സമൂഹത്തിലേക്ക് inferior സമൂഹം ചെല്ലുന്ന സമയത്ത് അവരുടെ ഉള്ളിലെ വൈറസ് പുറത്ത് കളയാതെ അതും കെട്ടിപ്പിടിച്ചിരിക്കുകയാണ്.
പ്രശ്നം എന്തെന്നാൽ, ഇവർക്കുള്ളിൽ ഈ വൈറസ് ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഇവരല്ല. മറ്റുള്ളവരാണ്.
ഡോകിൻസും കൂട്ടരും എല്ലാ മതങ്ങളേയും വിമർശിച്ചിട്ടുണ്ടെങ്കിലും അവിടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് മാത്രമേ ഈ പ്രശ്നങ്ങളുണ്ടായിട്ടുള്ളു.
പാർശ്വവൽകരരായ സമൂഹത്തിന് വൈറസുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് അവരല്ല. ഈ ആഖ്യാനത്തിൽ വിശ്വസിക്കുന്ന മറ്റ് പൊതു സമൂഹമാണ് അത് ചെയ്യുന്നത്.

പ്രതീഷ്
സഹോദരൻ അയ്യപ്പന്റെ കവിതകൾ, വാചകങ്ങൾ തുടങ്ങിയ ഉദ്ധരിച്ച് ഈ പ്രശ്നത്തെ അഭിമുഖീകരിക്കാനാവില്ല.

ഇഎ ജബ്ബാറിന്റെ പോസ്റ്റ് –
മുസ്ലീമല്ല പ്രശ്നം ഇസ്ലാമാണ്. ഒരു മുസ്ലീമിൽ ഇസ്ലാമിന്റെ അളവ് എത്രയാണോ അതിനനുസരിച്ചാണ് അവൻ അപകടകാരിയാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. ഒരു മുസ്ലീമിന്റെ തലച്ചോറിനകത്ത് എത്രമാത്രം വിശ്വാസത്തിന്റെ അളവ് കൂടുന്നോ അതിനനുസരിച്ച് യഥാർത്ഥ മുസ്ലീം എന്ന തലത്തിലേക്ക് പോകും. ആറാം നൂറ്റാണ്ടിലെ മുഹമ്മദ് നബി എന്തായിരുന്നോ അതിലേക്ക് പോകും.

ഇവിടെ നിങ്ങൾക്ക് സഹോദരൻ അയ്യപ്പനെ ആണോ ഡോകിൻസിനെ ആണോ കാണാൻ കഴിയുന്നത്.

മാനി
ഓരോ മുസ്ലീമും ഓരോ നിമിഷവും അവന്റെ ഉള്ളിൽ ഇസ്ലാമില്ല എന്ന് തെളിയിച്ചുകൊണ്ടേയിരിക്കണം.

പ്രതീഷ്
യഥാർത്ഥ മുസ്ലീം ആറാം നൂറ്റാണ്ടിലെ മുഹമ്മദ് നബി ആണെന്ന് പറയുന്ന ജബ്ബാർ, അയൂബ് മൗലവിയുമായുള്ള സംവാദത്തിൽ പറഞ്ഞത്, ലോകത്തുള്ള ഏത് isis തീവൃവാദിയും മുഹമ്മദ് നബിയേക്കാൾ നല്ല മനുഷ്യനാണ്.
അപ്പോൾ ഒരു മുസ്ലീമിനെ കാണുമ്പോൾ ഒരു സാധാരണ പൗരന് ഉണ്ടാകുന്ന വികാരം എന്താണ്. അവന്റെ ഉള്ളിൽ isis തീവൃവാദിയേക്കാളും ഭീകരമായ എന്തോ സ്വഭാവം ഉണ്ടന്നല്ലേ. അല്ലെങ്കിൽ cvn തെളിയിക്കണം.

ജബ്ബാറിന്റെ പോസ്റ്റ് – 2024. ഇസ്ലാമിന്റെ അപകടം ലോകം തിരിച്ചറിയണം.
പുട്ടും പീരേം ഇവിടെയും കാണാം.
സയണിസം ഒരു തീവൃവാദമാണെന്ന് ഞാൻ അംഗീകരിക്കുന്നു. പക്ഷെ സയണിസം ഒരു ലോക്കൽ പ്രശ്നമാണ്. ഇസ്ലാമാണ് ഭീകര പ്രശ്നം.
ഹിന്ദുത്വ ഭീകരതയെ നാം നേരിടേണ്ടതുണ്ട്. പിന്നെ പറയും. ഹിന്ദുത്വ ഇൻഡ്യയിൽ മാത്രമേയുള്ള ജനാധിപത്യ വഴിയിലൂടെ നേരിടാം. ഇസ്ലാമാണ് കൂടുതൽ വലിയ പ്രശ്നം.

മാനി
സയണിസത്തേയും ഹിന്ദുത്വയേയും ജബ്ബാർ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രീതിയിൽ മനസിലാക്കുന്നു. പക്ഷെ ഇസ്ലാമിന്റെ കാര്യം വരുമ്പോൾ ജബ്ബാർ മതം മാത്രമേ എടുക്കുന്നുള്ളു. ലോകത്തെല്ലായിടത്തും ബാധകമായ ഒരു ഇസ്ലാമിനെക്കുറിച്ചാണ് ജബ്ബാർ പറയുന്നത്.
ജബ്ബാർ ഇടക്കിടക്ക് പറയുന്നുണ്ട് മുസ്ലീങ്ങൾ പാവമാണ്. അതുവെച്ച് അയാൾ islamophobic അല്ല എന്ന് പറഞ്ഞ് അവഗണിക്കുന്നു. അങ്ങനെയല്ല കാര്യം. ജബ്ബാർ പറയുന്ന ആഖ്യാനം പൊതു സമൂഹത്തിൽ എന്ത് ഫലമാണ് ഉണ്ടാക്കുന്നത് എന്നാണ് നാം മനസിലാക്കേണ്ടത്.
ലോകത്തെ എല്ലാം മുസ്ലീങ്ങളിലും ഇസ്ലാം എന്ന ഒരു തീവൃ ആശയമുണ്ടെന്നും അത് വ്യത്യാസപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് പറയുമ്പോൾ ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും സംശയത്തിന്റെ നിഴലിൽ കാണാനും പരിഗണിക്കാനും ഉള്ള ആഖ്യാനമായാണ് വരുന്നത്.
മുസ്ലീങ്ങളെവിടെയൊക്കെ പാർശ്വവൽകൃതരാണോ അവിടെയെല്ലാം പ്രബല സമൂഹത്തെ അവരെ വിവേചനം കാണിക്കാനായുള്ള ഒരു സാംസ്കാരിക ഉപകരണമായി അത് മാറുന്നു. അതാണ് പ്രശ്നം.

ഇതൊന്നും സഹോദരയ്യപ്പൻ ഫൂലെ എന്നെക്കെ പറഞ്ഞ് മറച്ച് വെക്കാനാവില്ല.

സജീവൻ അന്തിക്കാടിന്റെ പോസ്റ്റ് –
ഇസ്ലാം കാലോചിതമായി പരിഷ്കരിക്കാത്തടത്തോളം കാലം ഹിന്ദുത്വ ഇൻഡ്യയിൽ നിന്ന് പോകില്ല.

ഇസ്ലാം ഒരു വ്യക്തിയാണോ? ഇസ്ലാമിന് ഒരു agency ഉണ്ടെന്ന പോലെ എങ്ങനെ ഇവർക്ക് സംസാരിക്കാനാകുന്നു. അങ്ങനെ സംസാരിക്കുന്നത് സാധാരണമാണെന്ന് കേട്ടരിക്കുന്ന യുക്തിവാദികളാണ് ഇപ്പോൾ.

വേറൊരു വീഡിയോ – ലിയാക്കത്ത് – മുസ്ലീങ്ങളെ പ്രേമിക്കുന്നവർ ജാഗ്രതൈ. പിന്നെ പീരയുണ്ട്. മുസ്ലീങ്ങൾ.
പിന്നേം പീര, കേരളാ സ്റ്റോറി എന്ന പ്രചാരവേല സിനിമകളെ എതിർക്കുമ്പോഴും ഹിന്ദുത്വയെ എതിർക്കുമ്പോഴും മുസ്ലീങ്ങളെ പ്രേമിക്കുമ്പോൾ സൂക്ഷിക്കണം.

##
Rationalism and Saudi Women | Response to CVN Part 2
ഡോക്റ്റർ സർജ്ജറി നടത്തുന്നതുകൊണ്ട് രോഗി മരിക്കുന്നു എന്നാണ് പ്രതീഷിന്റെ വാദം. സർജൻ അറിഞ്ഞോണ്ടാണോ അറിയാതാണോ എന്നത് വേറെ വിഷയമാണ്. operation successful but patient is dead.
എസൻഘികൾ കുത്തിക്കൊല്ലുമ്പോൾ മാനവീയക്കാർ സർജറി നടത്തി കൊല്ലുന്നു.
നാസി ജർമ്മനിയിൽ ജൂതർക്ക് എങ്ങനെ പ്രശ്നമുണ്ടായോ അതേ പ്രശ്നം തന്നെ മുസ്ലീങ്ങളുടെ തലച്ചോറിൽ ഇസ്ലാമെന്ന് വൈറസ് ഉണ്ട് എന്ന് പറയുമ്പോൾ അവർക്കും പ്രശ്നങ്ങളുണ്ടാകുന്നു.
നാസി ജർമ്മനിയിലെ ആഖ്യാനവും ഡോകിൻസ് ബാധയാലുള്ള ആഖ്യാനവും സമാനമാണെന്ന് മാത്രമല്ല ഈ രണ്ട് ആഖ്യാനവും ഒരേ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. നാസി ജർമ്മനിയി അത് യഹൂദരുടെ അന്യവൽക്കരണത്തിലും ഈ ആഖ്യാനം മുസ്ലീങ്ങളുടെ അന്യവൽക്കരണത്തിലും എത്തുന്നു.

-ഇസ്ലാമിനെ ഏകശിലാരൂപമായി കാണുന്നു. അതിൽ മാറ്റമുണ്ടാകുന്നില്ല, പരിഷ്കാരമുണ്ടാകുന്നില്ല, തർക്കങ്ങളോ ചർച്ചകളോ നടക്കുന്നില്ല. ഇസ്ലാമിനെക്കുറിച്ചുള്ള അടഞ്ഞ വീക്ഷണം.
അതേ വീക്ഷണമാണ് ഡോകിൻസ് പറയുന്നത്.
-ഇസ്ലാമെന്നാൽ പടിഞ്ഞാറിനേക്കാൾ barbaric inferior primitive ആണ്. ഫൗസിയയുടെ പോസ്റ്റ്. ഉയർന്ന സംസ്കാരമുള്ള അയർലാന്റുകാർ.
– ഇസ്ലാം violent, threatening,
ജബ്ബാർ – ഇസ്ലാമെന്ന് പറയുന്നത്, വിഷലിപ്തമായ ഒരു ideology മാത്രമല്ല അത് ലോക സമാധാനത്തിന് തന്നെ എല്ലാ കാലത്തും ഭീഷണിയാണ്. അത് ലോകം കീഴടക്കാൻ അവസരം കാത്തിരിക്കുന്ന ഒരു പ്രസ്ഥാനമാണ്. ഒരു ideology ആണ്. ഇതിനർത്ഥം മുസ്ലീങ്ങളെല്ലാം അങ്ങനെ പെരുമാറുന്നു എന്നല്ല.(പീര)
ഹിന്ദുത്വ എന്നത് ചെറിയ പ്രശ്നമാണ്. ജനാധിപത്യം കൊണ്ട് അത് പരിഹരിക്കാം. ലോക്കൽ പ്രശ്നമാണ്.
സയണിസം എന്നത് അവിടുത്തെ ഒരു പ്രശ്നമാണ്.
ഇസ്ലാം അങ്ങനെയല്ല, അത് ലോകത്തിന്റെ പ്രശ്നമാണ്.
ഇസ്ലാമിനെ ഇങ്ങനെ വീക്ഷിക്കുന്നത് ഒരു അടഞ്ഞ വീക്ഷണമാണ്. അത് islamophobia ആണ് – Runnymede trust ? 16:05

hostility towards islam used to justify discriminatory practice towards muslims. and exclusions of muslims from mainstream society.
ലിയക്കത്ത് പറയുന്നത് ഹറാം ചെയ്യുന്ന മുസ്ലീമിനെ പേടിക്കണം, ജബ്ബാറ് പറയുന്നത് ഹലാല് ചെയ്യുന്ന മുസ്ലീമിനെ പേടിക്കണം. !

സമൂഹത്തിൽ നടക്കുന്ന ഏത് പ്രശ്നത്തിലും അതിൽ മുസ്ലീം ഉണ്ടെങ്കിൽ അത് വൈറസ് ചട്ടക്കൂട്ടിലാണ് യുക്തിവാദികൾ വിശകലനം ചെയ്യുന്നത്.
നിശബ്ദ ഇസ്ലാമി ജിഹാദ് എന്ന തലക്കെട്ട് തന്നെ ഡോകിൻസ് ബാധയാണ്. ജബ്ബാർ അത് പങ്കുവെച്ചു. സാധാരണക്കാരായ മുസ്ലീങ്ങൾക്ക് തീവൃവാദികളോട് മൃദു സമീപനമാണ്. എന്നാൽ സ്വവർഗ്ഗാനുരാഗികളോട് തീവൃ സമീപനമാണ്. ബിഗ് ബോസിൽ ട്രാൻസ് ഫോബിയ പരത്തിയ രണ്ട് പേർ മുസ്ലീങ്ങളല്ല. അവർ അവരുടെ ഉള്ളിലുള്ള മത വൈറസുകൊണ്ടാണ് അത് പറഞ്ഞതെന്ന് യുക്തിവാദികൾ പറയില്ല. മുസ്ലീം അത് ചെയ്തത് മതമൂല്യമായി പറയുന്നു. ആദിലയെ പിൻതുണക്കുന്ന തട്ടമിട്ട സ്ത്രീകളും ഉണ്ട്. അക്ബറിന്റെ അമ്മ അവരെ തന്റെ മക്കളെ പോലെയാണ് കാണുന്നത് എന്ന് പറഞ്ഞു. അവർക്ക് ഇസ്ലാമില്ലെന്ന് യുക്തിവാദി പറയും. നാളെ അവർ തട്ടത്തെ പിൻതുണച്ചാൽ അപ്പോൾ പറയും അവർക്ക് വൈറസുണ്ടെന്ന്. നിരന്തരം സംശയമാണ്. ഈ സംശയത്തിൽ നിന്ന് ഒരു അവധിയില്ല.
നിങ്ങളുടെ ഓരോ പ്രവർത്തിയും ഇസ്ലാം നിങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചാണ്.
ഇതാണ് essentialization of culture. വൈവിധ്യങ്ങളെ ഉൾക്കൊള്ളാതിരിക്കുക.
വീട്ടിൽ കയറ്റാത്തത് നിശബ്ദ ഇസ്ലാമി ജിഹാദ് ആയതുകൊണ്ടാണെന്ന പോസ്റ്റാണ് ജബ്ബാർ പങ്കുവെച്ചത്.

ഇസ്ലാമാണോ മുസ്ലീമാണോ പ്രശ്നമെന്ന ചോദ്യത്തിന് ഇസ്ലാമാണ് പ്രശ്നമെന്ന് ജബ്ബാർ പറയുന്നു. ഒരു മുസ്ലീമിന്റെ തലച്ചോറിൽ എത്രത്തോളം ഇസ്ലാം കൂടുന്നുണ്ടോ അത്രത്തോളം അയാൾ അപകടകാരിയാണ്. അത് കേൾക്കുന്ന ഹിന്ദുക്കൾക്ക് മുസ്ലീങ്ങളെ കാണുമ്പോൾ സംശയം ഉണ്ടാകില്ല എന്ന് യുക്തിവാദികൾ സ്ഥാപിക്കുന്നത്.
സംശയിക്കാത്ത ആളുകൾക്ക് പോലും സംശയമുണ്ടാക്കുന്നതാണ് ഇത്. നാസി ജർമ്മനിയിലെ അതേ ആഖ്യാനമാണിത്.

ഈ ആഖ്യാനം യഹൂദർക്ക് എങ്ങനെ പ്രശ്നങ്ങൾ കൂട്ടി അതുപോലെ മുസ്ലീങ്ങൾക്കും പ്രശ്നങ്ങൾ കൂട്ടുകയാണ്. അതിന് മറുപടി പണ്ടേ പ്രശ്നങ്ങളുണ്ട് എന്നല്ല.

മുസ്ലീങ്ങൾക്ക് വീടുകിട്ടാത്തത് വൈറസ് കൊണ്ടാണെന്ന് പറഞ്ഞാൽ ദളിതർക്ക് വീടുകിട്ടാത്തതെന്തുകൊണ്ടാണ് എന്ന് മറു ചോദ്യം ചോദിക്കുന്നു. നാസികളുടെ കാലത്ത് ജൂതർക്ക് പ്രശ്നം നേരിട്ടു എന്ന് പറയുമ്പോൾ കമ്യൂണിസ്റ്റുകാർക്ക് പ്രശ്നം നേരിട്ടില്ലേ, സ്വവർഗ്ഗാനുരാഗിളെ കൊന്നല്ലോ എന്ന് ചോദിക്കുന്നത് അസംബന്ധമാണ്.
ദളിതർക്ക് വീട് കിട്ടാത്തത് ജാതിവ്യവസ്ഥ കൊണ്ടാണ്. മുസ്ലീങ്ങൾക്ക് വീട് കിട്ടാത്തത് ഇസ്ലാമോഫോബിയ കൊണ്ടാണ്. ഇസ്ലാമോഫോബിയക്ക് ആക്കം കൂട്ടുന്ന ആഖ്യാനമാണ് യുക്തിവാദികൾ പറയുന്നത്.
കേരളത്തിലും ആ അവസ്ഥയുണ്ടാക്കുന്ന ആഖ്യാനങ്ങളാണ് യുക്തിവാദികൾ പ്രചരിപ്പിക്കുന്നത്.

പഠന റിപ്പോർട്ട് കേരളത്തിൽ ബാധകമല്ലെന്ന് യുക്തിവാദികൾ പറയുന്നു. എന്തുകൊണ്ടെ്? അങ്ങനെയെങ്കിൽ ഒരു പഠനവും ബാധകമല്ലെന്ന് പറയരുതോ?

സൗദിയിലെ സ്ത്രീകൾ
സാമൂഹ്യ തലത്തിൽ സൗദിയിൽ സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ കിട്ടുന്നു. ഡ്രൈവിങ്ങും ഫുട്ബോളും ഒക്കെ ഉദാഹരണങ്ങളാണ്. അത് സാമൂഹ്യ തലത്തിൽ സ്വീകരിക്കപ്പെടുന്നു. വ്യക്തിതലത്തിലല്ല. ഈ മാറ്റം എങ്ങനെയുണ്ടായി എന്നതാണ് ചോദ്യം.
യുക്തിവാദി പറയുന്നത് പണ്ടും അവിടെ സ്ത്രീകൾ വണ്ടി ഓടിച്ചിട്ടുണ്ട്.
തർക്കത്തിനായായി ആ സ്ത്രീ ആണ് മാറ്റം കൊണ്ടുവന്നതെന്ന് കരുതുക. ആ സ്ത്രീ ഖുറാന്റെ വാക്യങ്ങളെന്താണെന്ന് പ്രഭാഷണം നടത്തിയാണോ ആ മാറ്റം ഉണ്ടാക്കിയത്. ഈ സ്ത്രീകളൊന്നും തന്നെ നിരീശ്വരവാദികളല്ല, ശാസ്ത്രബോധമുള്ളവരല്ല. നിരീശ്വരവാദ പ്രസ്ഥാനമല്ല അവർ നടത്തുന്നത്. സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് പറയുന്നത്.
സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് പ്രതീഷ് പറയുന്നത്. അല്ലാതെ സ്ത്രീകൾ ഫുട്ബോൾ കളിച്ചതിന്റെ ചരിത്രമല്ല.
നവോദ്ധാനം യുറോപ്പിൽ സമൂഹ്യമാറ്റങ്ങളുണ്ടാക്കി എന്ന് പറയുമ്പോൾ നവോദ്ധാനത്തിന് മുമ്പും അവിടെ നിരീശ്വരവാദികളുണ്ടായിരുന്നല്ലോ ഒളിച്ച് സംവാദങ്ങൾ നടത്തിയല്ലോ എന്ന് പറയുന്ന ന്യായമാണ് വിശ്വനാഥൻ പറയുന്നത്.
അതിനൊന്നും ഒരു പങ്കുമില്ല എന്നല്ല, സാമൂഹ്യ തലത്തിൽ എന്താണ് മാറ്റം എന്നതാണ് പറയുന്നത്.

ഭരണഘടന, അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം ഇതൊക്കെയുള്ള ജനാധിപത്യ സമൂഹങ്ങളിൽ മാത്രം നിലനിൽക്കാൻ കഴിയുന്ന ഒരു അപൂർവ്വ പുഷ്പലതയാണ് യുക്തിവാദം. – വിശ്വനാധൻ
ഏത് സമൂഹത്തിനാണോ മാറ്റം വേണ്ടത് ആ സമൂഹത്തിൽ നിലനിൽക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനമാണ് യുക്തിവാദ പ്രസ്ഥാനം. സമൂഹത്തിലെ മറ്റ് വ്യവസ്ഥിതികളൂടെയും ശക്തികളിലൂടെയും മാറ്റമുണ്ടായിട്ട് അതിന്റെ പുറത്തൊരു പുഷ്പമായി നിൽക്കാൻ മാത്രമേ യുക്തിവാദ പ്രസ്ഥാനത്തിന് സാധിക്കൂ. കാരണം അവർ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങളെ മനസിലാക്കാൻ ശ്രമിക്കുന്നതേയില്ല.

long reach of enlightenment
എന്തിനേയും long reach സിദ്ധാന്തം കൊണ്ട് മാറ്റം.
ഇസ്ലാമിക സുവർണ്ണകാലത്തെ തത്വചിന്താപരവും ശാസ്ത്രീയവുമായ വിപ്ലവങ്ങളാണ് യൂറോപ്പിന്റെ ശാസ്ത്ര വിപ്ലവത്തിനും പിന്നെ ജ്ഞാനോദയത്തിനും കാരണമായത്. അതുകൊണ്ട് ജ്ഞാനോദയമുണ്ടാകാനുള്ള കാരണമെന്താണെന്ന് ചോദിച്ചാൽ ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ long reach ആണെന്ന് പറയാം. സൗദിയിലെ മാറ്റവും അതാണ്.

ഫ്രാൻസ് കോളനിയാക്കിവെച്ചിരുന്ന ബുർകിനോ ഫാസയിൽ long reach of enlightenment വരുന്നില്ല. എന്നാൽ സൗദിയിൽ അത് വരുന്നു.

enlightenment നടന്ന യൂറോപ്പിൽ തന്നെയാണ് ഫാസിസവും നാസിസവും ഉണ്ടായത്. അപ്പോൾ enlightenment കുറഞ്ഞതാണ്. ലോകമഹായുദ്ധങ്ങളെന്തുകൊണ്ടുണ്ടായി. അപ്പോൾ enlightenment കുറഞ്ഞു. മദ്ധ്യപൂർവ്വേഷ്യ കോളനിയാക്കുന്നത് അപ്പോഴും enlightenment കുറഞ്ഞതിനാലാണ്.
ഇൻഡ്യ കോളനിയായി ചൂഷണം ചെയ്യുമ്പോൾ enlightenment കുറഞ്ഞു. enlightenment കൂടിയപ്പോൾ ശ്രീനാരായണ ഗുരുവിന് സന്യാസിപ്പട്ടം കൊടുത്തത്.
സ്ത്രീകൾക്ക് വോട്ടവകാശം കിട്ടാൻ വൈകിയത് enlightenment അപ്പോഴാണ് സ്ത്രീകളിൽ വന്നത്.
നാലുകാലിൽ വീഴുന്ന പൂച്ച. [editor: അമേരിക്കയിൽ വെള്ളക്കാരൻ അക്രമം കാണിച്ചായൽ അയാൾക്ക് മാനസികമായ സമ്മർദ്ദമായിരുന്നു, ഒറ്റപ്പെട്ട ചെന്നായായിരുന്നു, തുടങ്ങിയ ന്യായങ്ങളിലൂടെ അയാൾ ഒറ്റക്ക് അത് ചെയ്തു എന്ന് പറയും. എന്നാൽ അക്രമം കറുത്തവരോ, മുസ്ലീങ്ങളോ ചെയ്താൽ അവർ വംശീയമായും സാംസ്കാരികമായും ആ വംശം മുഴുവനും കുറ്റവാളികളാണെന്നും വലിയ പദ്ധതിയുടെ ഭാഗമായാണ് അത് ചെയ്തത് എന്നും പറയും.]

മത വിമർശനം വേണ്ട എന്നല്ല പറയുന്നത്.
ഇന്ന് ആളുകൾ മതത്തെ theology ആയിട്ടാണ് മനസിലാക്കുന്നത്. ഗ്രന്ഥങ്ങളിൽ നിലനിൽക്കുന്ന ഒരു സാധനം ഒരു ഭീകരവസ്തു.
ഡോകിൻസിന്റെ രീതിയിൽ മതത്തെ വിമർശിച്ചാൽ അത് എല്ലാ മതങ്ങളേയും ഒരുപോലെയാവില്ല ബാധിക്കുന്നത്.
ക്രിസ്തുമതത്തേയും ഡോകിൻസ് ഇതേ രീതിയിലാണ് വിമർശിച്ചത്. എന്നാൽ പ്രമുഖ മതത്തിലെ ആളുകൾ highly privileged ആയതുകൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായി അവർ ശക്തരായതുകൊണ്ടും ഈ വിമർശനങ്ങൾ അവരുടെ സാമൂഹിക ജീവതത്തിൽ നാശമുണ്ടാക്കിയില്ല. എന്നാൽ പാർശ്വവൽരിച്ച മതത്തിലെ ആളുകൾ അങ്ങനെയല്ല. സാമൂഹ്യ വ്യവസ്ഥ തന്നെ വിവേചനപരമായിരിക്കും ഈ പാർശ്വവൽകൃത മതത്തിലെ ആളുകൾക്ക്. അങ്ങനെയുള്ള സാമൂഹ്യസ്ഥിതിയിൽ ഈ വൈറസ് തത്വം വെച്ച് മതവിമർശനം നടത്തുമ്പോൾ അത് ഫാസിസ്റ്റുകളേയും വലതുപക്ഷത്തേയും ആയിരിക്കും സഹായിക്കുക.

religion exists as social practice. സമൂഹത്തിലെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങളിൽ നിലനിൽക്കുന്ന ഒരു വ്യവസ്ഥയായി മതത്തെ കാണണം.
ഒരു പുസ്തകത്തിൽ നിന്ന് ആയിരം theology ഉണ്ടാക്കാൻ പറ്റും. അതല്ല സമൂഹത്തിൽ പ്രവർത്തിക്കുന്നത്.
മതത്തിന് inherently ഒരു സത്തയുണ്ടെന്നും ആ സത്ത ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും ഉള്ള വീക്ഷണം തെറ്റാണ്.
ideology doesnt exist independently. ideology യെ സമൂഹത്തിൽ നിന്ന് പറിച്ച് മാറ്റി abstract ചെയ്ത് [editor: ideology യെ പഠിക്കാനാകും. പക്ഷെ സാമൂഹ്യ പ്രശ്നങ്ങളെ പഠിക്കാനാകില്ല. ideology യെ abstract ചെയ്ത് തന്നെ പഠിക്കണം. പക്ഷെ സാമൂഹ്യ പ്രശ്നങ്ങളെ സാമൂഹ്യമായി പഠിക്കണം]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ