കഴിഞ്ഞ ദിവസം രാത്രിയിൽ ലഘുവാകുന്ന പ്രതിഷേധത്തെ അദ്ദേഹത്തിന്റെ ആസന്നമായ അറസ്റ്റ് ശക്തമാക്കിയതിന് ശേഷം തങ്ങളുടെ ഗ്രാമീണരെ en route ചെയ്ത തന്റെ സഹ കർഷകരെ ആക്രമിക്കാനായി BJP നേതാക്കൾ Uttar പോലീസുമായി “ഗൂഢാലോചന” നടത്തി എന്ന് Bharatiya Kisan Union (BKU) നേതാവ് രാകേഷ് ടികായത്ത് കണ്ണീരോടെ ആരോപിക്കുന്നു. ജനുവരി 26 ന് ഡൽഹിയിൽ കർഷകരുടെ ട്രാക്റ്റർ റാലിയുടെ സമയത്ത് നടന്ന അക്രമത്തിന് ശേഷം ആളൊഴിഞ്ഞ ഗാസിയാപൂർ അതിർത്തി വീണ്ടും ത്രസിക്കുന്ന ഒരു ഗ്രാമമായി മാറി.
ടിക്കായത്ത് തളർന്ന് വീണതിന് ശേഷം ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിൽ നിന്ന് ധാരാളം കർഷകർ ഡൽഹി-യുപി അതിർത്തിയിലേക്ക് ഒഴുകി. ജനുവരി 28 രാത്രിയുടെ തണുപ്പിൽ പ്രതിഷേധ സ്ഥലത്ത് ‘കിസാൻ ഏകത സിന്ദാബാദ്’, ‘ജയ് ജവാൻ ജയ് കിസാൻ’ പോലുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങി.
റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്ത് നടന്ന അക്രമത്തിന് ശേഷം ഡൽഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 22 FIRകൾ രജിസ്റ്റർ ചെയ്തു. വിവിധ കർഷക യൂണിയനുകളിൽ നിന്നുള്ള 37 നേതാക്കളെ Indian Penal Code (IPC) ലെ ഗൗരകരമായ നിയമങ്ങളനുസരിച്ച് അറസ്റ്റ് ചെയ്തു. തലസ്ഥാന അതിർത്തിയിലെ 5 സ്ഥലത്ത് പ്രതിഷേധ സമരം നടത്തുന്നവരായിരുന്നു ഇവർ. ടികായത്തും അവരിൽ ഒരാളായിരുന്നു. കൊലപാതക ശ്രമം (307 IPC), ലഹള (147 IPC) ഉൾപ്പടയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചാർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് വെച്ച് ഒരു look out notice ഉം ഡൽഹി പോലീസ് ഇറക്കിയിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിന്റെ ഉടനെ തന്നെ കാര്യങ്ങൾ വേഗത്തിലായി. സെപ്റ്റംബറിൽ കേന്ദ്രം മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിന് ശേഷം നവംബർ 26, 2020 മുതൽ സമരം നടക്കുന്ന എല്ലാ പ്രതിഷേധ സ്ഥലത്തും പോലീസിനെ നിയോഗിക്കുന്നത് വർദ്ധിപ്പിച്ചു.
ഷെഡ്ഡുകളും ടെന്റുകളും പോലീസ് നീക്കം ചെയ്തതിന് ശേഷം കഴിഞ്ഞ ദിവസം രാവിലെ മുതൽ കർഷകരെ ഒഴിപ്പിക്കാനുള്ള സാദ്ധ്യതകളുണ്ടായിരുന്നു. ഗാസിയാബാദ് Additional District Magistrate ആയ Shailendra Kumar Singh Code of Criminal Procedure (CrPC) ലെ Section 133 പ്രകാരം ഒഴിപ്പിക്കാനുള്ള ഉത്തരവ് ഇറക്കി. CrPC ന്റെ Section 144 ഉം ചേർത്തിട്ടുണ്ട്.
സംസ്ഥാനത്തെ കർഷക സമരങ്ങൾ അവസാനിപ്പിക്കാനായി എല്ലാ DMs നും SPs നും UP സർക്കാർ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി ലഖ്നൗവിൽ നിന്ന് ജില്ലാ പോലീസിന് അത്തരത്തിലൊരു ഉത്തരവ് കിട്ടിയിട്ടില്ല എന്ന് ADG Navniet Sekera ആ വാർത്തയെ വിസമ്മതിച്ച് കൊണ്ട് സംസാരിച്ചു.
കുറഞ്ഞത് 1,000 സായുധ പോലീസിനെ പ്രതിഷേധ സ്ഥലത്ത് ഇറക്കിയിട്ടുണ്ട്. അതിൽ CAPF ന്റെ മൂന്ന് കമ്പനികൾ, Provincial Armed Constabulary (PAC) ന്റെ ആറ് കമ്പനികൾ, UP പോലീസിലെ 1,000 പേർ ഉൾപ്പെടും.
ജില്ലാ അധികാരികൾ പ്രതിഷേധ സ്ഥലത്ത് വൈദ്യുതിയും ജലവിതരണവും നിർത്തുകയും ജൈവ ടോയ്ലറ്റുകൾ നീക്കം ചെയ്തു. ഡൽഹി പോലീസും എണ്ണം കൂട്ടി.
പോലീസ് സാന്നിധ്യം വർദ്ധിച്ചതോടെ സംഘർഷം രൂക്ഷമാകാൻ തുടങ്ങി. ഗാസിയാബാദ് എഡിഎം, എസ്പി, ഐജി (മീററ്റ് റേഞ്ച്), ADG എന്നിവർ വൈകുന്നേരം ടിക്കായത്തിനെ കണ്ടു. കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കുമെന്നും പോലീസിന് കീഴടങ്ങുമെന്നും യോഗത്തിന് ശേഷം, ബികെയു നേതാവ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, കുറച്ച് മിനിറ്റുകൾക്ക് ശേഷം, അദ്ദേഹം വീണ്ടും വേദിയിലെത്തി കീഴടങ്ങില്ലെന്നും സർക്കാർ നിയമങ്ങൾ പിൻവലിക്കുകയും മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകുകയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും ധൈര്യത്തോടെ പ്രഖ്യാപിച്ചു. പ്രതിഷേധത്തിൽ വലിയ തോതിൽ പങ്കുചേരാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. രണ്ട് ബിജെപി എംഎൽഎമാരുടെ നേതൃത്വത്തിൽ ആയുധധാരികളായ ഗുണ്ടകളെ പ്രതിഷേധ സ്ഥലത്തേക്ക് അയച്ചതായി ആരോപിച്ച് തന്റെ സഹ കർഷകരുടെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
“രാജ്യത്തെ നിയമം പരമോന്നതമായതിനാൽ, ജയിലിൽ പോകാൻ എനിക്ക് ഭയമില്ല, അതിനാൽ ഞങ്ങൾ സമാധാനപരമായി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ബസുകൾ ക്രമീകരിക്കാനും ഞങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തോട് ഞാൻ അഭ്യർത്ഥിച്ചു. എന്നാൽ രണ്ട് ബിജെപി എംഎൽഎമാരുടെ നേതൃത്വത്തിൽ സായുധരായ ഗുണ്ടകൾ പോലീസുമായി സഹകരിച്ച് ഇവിടെയെത്തി കർഷകരെ മർദ്ദിക്കുകയും ഇവിടെ കലാപം സൃഷ്ടിക്കുകയും ചെയ്തു. പ്രതിഷേധക്കാർ തിരിച്ചെത്തുമ്പോൾ അക്രമം ഇളക്കിവിടാൻ പദ്ധതിയുണ്ടെന്ന് തോന്നുന്നു. അത്തരമൊരു പദ്ധതി ഉണ്ടെങ്കിൽ, ഞാൻ ഇവിടെ തന്നെ തുടരും. ഞാൻ വെടിയുണ്ടയെ നേരിടും, പക്ഷേ ഈ സ്ഥലം വിടില്ല. നമ്മുടെ കർഷകർ നമ്മുടെ കുടുംബമാണ്. അവർ എനിക്ക് വളരെയധികം ബഹുമാനം നൽകിയിട്ടുണ്ട്. എനിക്ക് അവരെ വഞ്ചിക്കാൻ കഴിയില്ല. അവരുടെ സുരക്ഷയാണ് എന്റെ മുൻഗണന. അതിനാൽ, സർക്കാർ മൂന്ന് നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരും, ”അദ്ദേഹം ശക്തമായ പ്രസംഗത്തിൽ പറഞ്ഞു.
പോലീസ് സംവിധാനവും ബിജെപി നേതാക്കളും ഗുണ്ടായിസത്തിൽ ഏർപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇതുവരെ ഞാൻ ബിജെപിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല, പക്ഷേ അവർ ഞങ്ങളെ വഞ്ചിച്ചു. ബിജെപി എംഎൽഎമാർ ഇവിടെയുണ്ട്. അവർ നമ്മുടെ സഹ കർഷകരെ തല്ലുകയാണ്. പക്ഷേ ഇവിടെ ആരും ഭീരുക്കളല്ല. ഞങ്ങൾ ധീരരായ ആളുകളാണ്; ഞങ്ങൾ വഴങ്ങില്ല,” അദ്ദേഹം പറഞ്ഞു, പ്രതിഷേധക്കാരോട് വേദിക്ക് മുന്നിൽ രാത്രി ചെലവഴിക്കാൻ അഭ്യർത്ഥിച്ചു.
പ്രശ്നക്കാരോട് അദ്ദേഹം പറഞ്ഞു: “ഞങ്ങളെ വെടിവെക്കൂ; ഞങ്ങളിവിടെ മരിച്ചോളാം. എന്നാൽ ഇവിടം ഒഴുപ്പിക്കാനാകില്ല. BJPയുടെ തെമ്മാടിത്തരം വിജയിക്കില്ല. വെടിയുണ്ടകളേയും ലാത്തികളേയും നേരിടാൻ ഞങ്ങൾ തയ്യാറാണ്. എന്തുവിലയായാലും ഞങ്ങൾ പോകില്ല. BJPയുടെ ആളുകളോട് ഞാൻ മുന്നറീപ്പ് തരുന്നു, നിങ്ങളെ ഇവിടെ ബന്ദികളാക്കും, പോലീസ് ഭരണക്കാർ അതിന്റെ ഉത്തരവാദികളാകും.”
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഏതെങ്കിലും ഒരു കർഷകനെ പോലും അറസ്റ്റ് ചെയ്താൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ടികായത്ത് ഭീഷണിപ്പെടുത്തി. “പോലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഞാൻ ഇവിടെ തൂങ്ങിമരിക്കും. അറസ്റ്റ് ചെയ്യാൻ ഒരു പോലീസുകാരനേയും അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളുടെ പ്രതിഷേധമാണ്. അത് തോക്കുകളും അക്രമവും കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല. ചർച്ചയാണ് വേണ്ടത്. എന്നാൽ ചർച്ച പോലീസുമായല്ല, സർക്കാരുമായാണ് സംഭവിക്കേണ്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു.
“സമാധാനപരമായ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് UP പോലീസ്. സമാധാനപരമായി പ്രതിഷേധിക്കാനായുള്ള ഞങ്ങളുടെ അവകാശത്തെ സുപ്രീംകോടതി അടുത്തകാലത്ത് തിരിച്ചറിഞ്ഞതാണ്. Ghazipur അതിർത്തിയിൽ ഒരു അക്രമവും ഇല്ലെന്ന യാഥാർത്ഥ്യത്തിന് വിരുദ്ധമായി സർക്കാർ അടിച്ചമർത്തൽ നയം സ്വീകരിക്കുകയാണ്. ഇത് UP സർക്കാരിന്റെ വ്യക്തമാക്കുന്നു,” അദ്ദേഹം ആരോപിക്കുന്നു.
പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം തകർന്നു. “ഈ സർക്കാർ രാജ്യത്തെ കൃഷിക്കാരെ തകർക്കാൻ ആഗ്രഹിക്കുന്നു. അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ അറസ്റ്റിന് ശേഷം സർക്കാരിനും പോലീസിനും എന്റെ കർഷകരെ വേണം. അവരാണ് ഈ സമരത്തെ ഒരു വലിയ സമരമാക്കിയത്. അവരെ ഗുണ്ടകൾ തല്ലിച്ചതക്കുന്നു. എനിക്ക് അവരെ ത്യജിക്കാനാവില്ല. അവരെന്റെ കുടുംബമാണ്. രാജ്യം മൊത്തം കർഷകരും ഞങ്ങളിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്. എനിക്ക് അവരെ വഞ്ചിക്കാനാവില്ല,” കരയുന്ന ടികായത്ത് പറഞ്ഞു.
ആ വീഡിയോ കളി-മാറ്റുന്നതായിരുന്നു. അത് പ്രചരിച്ചപ്പോൾ നൂറുകണക്കിന് അനുയായികൾ അദ്ദേഹത്തിന്റെ Muzaffarnagar ലെ Sisauli ഗ്രാമത്തിലെ വീടിന് മുമ്പിൽ തടിച്ചുകൂടി. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മരിച്ച് പോയ പിതാവിനും (മഹേന്ദ്ര സിംഗ് ടികായത്) വേണ്ടി മുദ്രാവാക്യം മുഴക്കി.
തന്റെ സഹോദരന്റെ കണ്ണീര് പാഴായിപ്പോകില്ല എന്ന് BKU വിന്റെ ദേശീയ പ്രതിനിധാനമായ അദ്ദേഹത്തിന്റെ മുതിർന്ന സഹോദരൻ നരേഷ് ടികായത്ത് മുന്നറീപ്പ് നൽകി. ടികായത് കരയുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി, “ചൗധരി മഹേന്ദ്ര സിംഗ് ടികായത്തിന്റെ മകനും എന്റെ അനുജനും ആയ രാകേഷ് ടികായത്തിന്റെ കണ്ണീര് പാഴായി പോകില്ല. ഒരു മഹാ-പഞ്ചായത്ത് ഉണ്ടാകും. ഈ സമരം അതിന്റെ യുക്തിപരമായ അവസാനത്തിലെത്തുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല.”
മറ്റൊരു സന്ദേശത്തിൽ അദ്ദേഹം എഴുതി: “ഒരു മഹാ പഞ്ചായത്ത് നാളെ നടക്കും! രാകേഷ് ടികായത്തിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവർ ബാബ ടികായത്തിന്റെ ഓരോ ഭടനേയും അറസ്റ്റ് ചെയ്യണം. അവർക്ക് ഓരോ കൃഷിക്കാരേയും അറസ്റ്റ് ചെയ്യണം. ജയ് ജവാൻ! ജയ് കിസാൻ!”
പ്രതിഷേധത്തിൽ വലിയ എണ്ണമായി അണിചേരണമെന്നതിന്റെ അപേക്ഷകൾ പെട്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും സന്ദേശം എത്തിയതോടെ ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാഹ്, ഉത്തരാഘണ്ഡ് തുടങ്ങിയ സ്ഥലത്ത് നിന്ന് ആളുകൾ ട്രാക്റ്ററും മറ്റ് വാഹനങ്ങളും ആയി ഗാസിയപൂർ അതിർത്തിയിലേക്ക് യാത്ര തുടങ്ങി. ധാരാളം കൂട്ടങ്ങൾ ഇപ്പോൾ തന്നെ പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. അവരുടെ എണ്ണം ഉയർന്നുകൊണ്ടിരുന്നു.
ആൾക്കൂട്ടം വലുതായതിനെ തുടർന്ന് സ്ഥലത്ത് നിന്ന് സുരക്ഷാ പോലീസുകാർ പിൻവലിഞ്ഞു. ടികായത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാനാണ് തങ്ങളെത്തിയത് എന്ന് പറഞ്ഞ് പോലീസും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പോയി. ജല, വൈദ്യുതി വിതരണം തിരിച്ചുവന്നു.
അടുത്ത ജില്ലകളിൽ നിന്ന് പ്രതിഷേധ സ്ഥലത്തെത്തിയ കുറച്ച് ആളുകളുമായി NewsClick സംസാരിച്ചു.
രണ്ട് ദിവസത്തെ കുറച്ച് ജോലികൾക്കായി തിരികെ പോയതായിരുന്നു എന്ന് പടിഞ്ഞാറെ ഉത്തർപ്രദേശിലെ Muzaffarnagar ൽ നിന്നുള്ള Ankit Sehrawat പറഞ്ഞു. “എന്റെ ഭാര്യയാണ് ആ വൈറൽ വീഡിയെ എന്നെ കാണിച്ച് മുന്നറീപ്പ് നൽകിയത്. ചൗധരി സാബ് (രാകേഷ് ടികായത്) പ്രശ്നത്തിലായതിനാൽ ഉടനെ തിരികെ പോകാൻ അവൾ എന്നോട് ആവശ്യപ്പെട്ടു. ഞാൻ തിരികെ വരാനായി തയ്യാറെടുത്തുകൊണ്ട് നിൽക്കുമ്പോൾ ഞാൻ പോകുന്നോ എന്ന് അറിയാനായി ചില ആളുകളെത്തി. ഞാൻ വീടിന് പുറത്തിറങ്ങിയപ്പോൾ എന്റെ വീടിന് മുമ്പിൽ 5 വണ്ടികളും 30 ആളുകളും ഉണ്ടായിരുന്നു,” അയാൾ പറഞ്ഞു.
ടികായത്തിന്റെ വീഡിയോ ക്ഷയിച്ച പ്രക്ഷോഭത്തിന് ഉണർവ്വ് നൽകി. “ചെങ്കോട്ടയിലെ സംഭവത്തിന് ശേഷം ആളുകൾ ഉന്മേഷമില്ലാത്തവരായി. ധാരാളം പേർ തിരികെ പോയി. എന്നാൽ പിന്നീട് നടന്ന സംഭവങ്ങളുടെ ക്രമം തുറന്ന് വന്നപ്പോൾ അത് സർക്കാർ നടത്തിയ പരിപാടിയായിരുന്നു എന്ന് വ്യക്തമായി. ഡൽഹിയിലെ റോഡുകളെ കുറിച്ച് അറിവില്ലാത്ത കർഷകരെ പോലീസ് തെറ്റിധരിപ്പിച്ച് വഴി നിർദ്ദേശിച്ചു. അതിലൊന്ന് ചെങ്കോട്ടയിലേക്ക് നയിച്ചു. സമാധാനപരമായ കർഷക പ്രതിഷേധത്തെ കലാപമുണ്ടാക്കി മോശപ്പെടുത്താനായി ട്രാക്റ്റർ റാലിയിൽ സാമൂഹ്യ വിരുദ്ധരെ കയറ്റി. ഇപ്പോൾ വന്നവരും ഇനി വരുന്നവരും നിയമങ്ങൾ പിൻവലിക്കാതെ തിരികെ പോകില്ല, എന്ന് അയാൾ പറഞ്ഞു.
സമര സ്ഥലത്തെ കുടിവെള്ള വിതരണം ഗാസിയാബാദിലെ ഭരണകൂടം നിർത്തിയതിനെതിരെ പ്രതിഷേധിക്കാനായി ടിക്കായത്ത് നിരാഹാര സമരം തുടങ്ങി. തന്റെ ഗ്രാമത്തിൽ നിന്നുള്ള വെള്ളം മാത്രമേ കുടിക്കു എന്ന് പ്രതിജ്ഞ എടുത്തു. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള കർഷകർ വെള്ളം കൊണ്ടുവന്നു. “സർക്കാർ എല്ലാ സൗകര്യങ്ങളും കൊണ്ടുവന്നാലും പ്രതിഷേധം തുടരും. ഞങ്ങളുടെ നേതാക്കളും സഹ പ്രതിഷേധക്കാരും പ്രശ്നങ്ങളനുഭവിക്കുന്നതിനാൽ ഞങ്ങൾ വെള്ളം കൂടെ കൊണ്ടുവന്നു. റോഡ് ഒഴിഞ്ഞ് പോകണമെന്ന് സർക്കാർ ഞങ്ങളോട് ആവശ്യപ്പെടുന്നു. ഈ റോഡ് നിർമ്മിച്ച ഭൂമി ഞങ്ങളുടേതാണ് എന്നാണ് അധികാരത്തിലിരിക്കുന്നവരോട് ഞങ്ങൾക്ക് പറയാനുള്ളത്. തുഛമായ വിലക്കാണ് അത് ഏറ്റെടുത്തത്. അതുകൊണ്ട് ഞങ്ങളോട് മാറാൻ പറയുന്നതിന് പകരം റോഡ് മറ്റെവിടേക്കെങ്കിലും മാറ്റുകയാണ് സർക്കാരിന് നല്ലത്,” എന്ന് ഗാസിയാബാദിൽ നിന്നുള്ള രാജേഷ് പറഞ്ഞു.
ഭാര്യയും രണ്ട് കുട്ടികളുമായി ഹരിയാനയിൽ നിന്നുള്ള ഒരു കർഷകൻ ഗാസിപൂർ അതിർത്തിയിലെത്തി. ഈ സമരം പരാജയപ്പെട്ടാൽ പിന്നെ ഒരിക്കലും ഒരു സമരവും ഉണ്ടാകില്ല എന്ന് അയാൾ പറഞ്ഞു. “ഈ സമരം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം സാക്ഷ്യം വഹിക്കുന്ന അവസാനത്തെ സമരമാണ്. ഇത് പരാജയപ്പെട്ടാൽ പിന്നെ ഒരു സമരവും ഇനി ഉണ്ടാകില്ല. പൂർണ്ണമായ ഏകാധിപത്യവും പ്രഭുഭരണവും നിസഹായരായ ജനങ്ങൾക്കും ഇടയിൽ നിൽക്കുന്ന ഏക കാര്യം ഈ സമരമാണ്. ഞങ്ങളുടെ നേതാക്കളുടെ പരാജയം മൊത്തം കർഷക സമൂഹത്തിന്റെ പരാജയം ആയിരിക്കും. അതുകൊണ്ട് ഈ യുദ്ധം വിജയിച്ചേ മതിയാകൂ,” അയാൾ പറഞ്ഞു.
സമരത്തെ അവഗണിക്കുകയും മരവിച്ച് ഇരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യർക്ക് വേണ്ടി അയാൾക്ക് ഒരു സന്ദേശമുണ്ട്. “ഞങ്ങൾ കൃഷിക്കാരാണ്. ഞങ്ങൾ പട്ടിണിയായി കിടന്നുറങ്ങില്ല. കാരണം എങ്ങനെ വിളകൾ വളർത്താമെന്ന് ഞങ്ങൾക്കറിയാം. ഈ നിയമങ്ങൾ രാജ്യത്തെ എല്ലാവരേയും ബാധിക്കും. അടിസ്ഥാന ചരക്കുകളുടെ വില കമ്പോളത്തിൽ കുത്തനെ ഉയരുമ്പോൾ എന്തിന് വേണ്ടിയായിരുന്നു കൃഷിക്കാർ സമരം ചെയ്തത് എന്ന് നിങ്ങൾ തിരിച്ചറിയും,” അയാൾ കൂട്ടിച്ചേർത്തു.
വൈറൽ വീഡിയോ കണ്ടതിന് ശേഷമാണ് സമര സ്ഥലത്ത് താനെത്തിയത് എന്ന് ഗാസിബാദിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ അവകാശപ്പെട്ടു. രോഗിയായ മകളെ വീട്ടിൽ ഉപേക്ഷിച്ചാണ് അയാൾ വന്നത്. “ഞങ്ങളുടെ നേതാക്കൾ കരയുകയാണെങ്കിൽ അതിനർത്ഥം മൊത്തം കർഷക സമൂഹത്തിന്റെ അന്തസ് പ്രശ്നത്തിലാണെന്നാണ്. എല്ലാം ഇപ്പൾ പച്ചവെള്ളം പോലെ വ്യക്തമാണ്. സർക്കാരിന് ഈ അവസ്ഥ ആവശ്യമായിരുന്നു. അവർ അക്രമത്തെ നടപ്പാക്കി. പ്രതിഷേധത്തിന് വലിയ നാശം ഉണഅടാക്കി. വലിയ കുറ്റങ്ങളാരോപിച്ച് യൂണിയന്റെ നേതാക്കളെ കേസിലാക്കി. അറസ്റ്റ് ഉടനുണ്ടാകും. നമ്മുടെ ശബ്ദം ഉയർത്താനുള്ള സമയമാണിത്. ഈ സമരം തകർന്നാൽ ആരും സർക്കാരിനെ ചോദ്യം ചെയ്യാനും അതിന്റെ അനീതികൾക്കും എതിരെ സംസാരിക്കാനും തയ്യാറാവില്ല,” അയാൾ കൂട്ടിച്ചേർത്തു.
പോലീസ് ബലം പ്രയോഗിച്ചാലും അദ്ദേഹവും മറ്റുള്ളവരും പിൻമാറില്ല എന്ന് സമരം തുടങ്ങിയപ്പോൾ മുതൽ ഇവിടെ തമ്പടിച്ചിരിക്കുന്ന ഒരു പ്രായമായ ആൾ പറഞ്ഞു. “ഞങ്ങളുടെ നേതാവ് രാകേഷ് ടികായതിനെ പോലീസ് അറസ്റ്റ് ചെയ്താൽ ഞങ്ങളെല്ലാം ജയിലുകൾ നിറക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളത്തരങ്ങൾ സർക്കാർ പ്രചരിപ്പിക്കുന്നതായി കൃഷിക്കാരുടെ യൂണിയനുകളുടെ ഒരു കൂട്ടം ആയ കിസാൻ ഏകത മോർച്ചയുടെ കൊടികളും തൃവർണ്ണ പതാകയും പിടിച്ചുകൊണ്ട് ഉത്തർ പ്രദേശിലെ നിവാസിയായ Gurudayal Singh ആരോപിക്കുന്നു. “സർക്കാരെപ്പോഴും കള്ളം പറയുന്നു. ഒരു വർഷം എനിക്ക് കരിമ്പിന്റെ പണം എനിക്ക് കിട്ടിയില്ല. എനിക്കുള്ള കടം കുന്നുകൂടുന്നു. ചെറുകിട കർഷകർക്ക് കൃഷി ഇനി ലാഭകരമല്ല. എല്ലാം ഞങ്ങളിൽ നിന്ന് തട്ടിയെടുക്കാൻ അവരാഗ്രഹിക്കുന്നു,” അയാൾ കൂട്ടിച്ചേർത്തു.
മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന കൃഷിക്കാരുടെ യൂണിയനുകളുടെ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ജനുവരി 26 ലെ ട്രാക്റ്റർ പരേഡ്. അത് അക്രമാസക്തമായതിന്റെ ഫലമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും പോലീസുമായി യുദ്ധം ചെയ്യുകയും വാഹനങ്ങൾ മറിച്ചിടുകയും പ്രസിദ്ധമായ ചെങ്കോട്ടയിൽ മത പതാക ഉയർത്തുകയും ചെയ്തു
റിപ്പബ്ലിക് ദിനത്തിലുടനീളം അക്രമത്തിന്റെ തിരമാലകൾ ശമിച്ചുകൊണ്ടിരുന്നെങ്കിലും, ഡൽഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും അറിയപ്പെടുന്ന സ്ഥലങ്ങളിൽ പലയിടത്തും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
— സ്രോതസ്സ് newsclick.in | Tarique Anwar | 29 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്ത്തനത്തില് താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല് ഈ ജനകീയ മാധ്യമത്തിന്റെ നിലനില്പ്പ് ആഗ്രഹിക്കുന്ന താങ്കള് കഴിയുന്ന രീതിയില് പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
#FarmersProtest