ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു

ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു. അവരെ വെറുക്കുന്നു, അവരെ വെറുക്കുന്നു, അവരെ വെറുക്കുന്നു.

തീർച്ചയായും അവർ അത് സമ്മതിച്ച് തരില്ല. തങ്ങൾ ഇടതാണ് നിൽക്കുന്നത് എന്ന് കരുതുന്നവർക്ക് നിങ്ങളുടെ വലത് നിൽക്കുന്നവരെ വെറുക്കുന്ന അത്ര തന്നെ നിങ്ങളേക്കാൾ ഇടത് നിൽക്കുന്നവരെ നിങ്ങൾ വെറുക്കുന്നു എന്ന് സമ്മതിക്കുന്നത് ധാരാളം cognitive dissonance ന് കാരണമാകും. അത് അവരുടെ വാദങ്ങളെ വളരേരെ ദുർബലപ്പെടുത്തു.

എന്നാൽ അവരത് ചെയ്യുന്നു. ഒരു കൂട്ടം കാരണങ്ങളാൽ ലിബറൻമാർക്ക് ഇടതുപക്ഷത്തെ വെറുപ്പാണ്.

ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു, കാരണം മുതലാളിത്ത, സാമ്രാജ്യത്വ സ്ഥാപനവ്യവസ്ഥയും ആ സ്ഥാപനവ്യവസ്ഥയെ തകർത്ത് പകരം സമാധാനവും സോഷ്യലിസവും സ്ഥാപിക്കണമെന്നും ആഗ്രഹിക്കുന്ന പ്രത്യയശാസ്‌ത്രവും തമ്മിൽ വ്യത്യാസം ഉണ്ട്. തീവൃ വലതുപക്ഷവും സ്ഥാപിതവൽക്കരിച്ച ലിബറൻമാരും തമ്മിലുള്ള വ്യത്യാസത്തെക്കാൾ കൂടുതൽ വ്യത്യാസം ശരിക്കുള്ള ഇടതുപക്ഷവും സ്ഥാപിതവൽക്കരിച്ച ലിബറൻമാരും തമ്മിലുണ്ട്.

ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു, കാരണം cognitive dissonance എന്ന മനശാസ്ത്രപരമായ അസ്വസ്ഥത ശരിക്കും വേദനിപ്പിക്കുന്നതാണ്. അതുകൊണ്ട് ആരാണോ അത് പ്രകോപിപ്പിക്കുന്നത് അവരെ ആ വേദനയുടെ കാരണമായി കാണപ്പെടുന്നു.

ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു, കാരണം യുദ്ധത്തേയും, പ്രഭുഭരണത്തേയും, ചൂഷണത്തേയും ന്യായീകരിക്കുന്ന ലോക വീക്ഷണം നിർമ്മിക്കാനും ശക്തമാക്കാനും ആണ് അവർ അവരുടെ ജീവിതം മുഴുവനും ചിലവഴിക്കുന്നത്. അതേ സമയത്ത് സമത്വത്തിന്റേയും വിവേകവും പ്രതിരോധനിരയായി അവർ അവരെക്കുറിച്ച് കാണുന്നു. രണ്ട് കാര്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എടുത്തുകാണിക്കുന്ന ആശയത്തെ പ്രചരിപ്പിക്കാനായി ആരെങ്കിലും വരികയാണെങ്കിൽ cognitive dissonance ആരംഭിക്കുന്നു. അവരുടെ മുഖത്ത് ഇടതുപക്ഷക്കാർ അടിച്ചു എന്ന തോന്നൽ അവരിൽ ഉണ്ടാക്കുകയും ചെയ്യും.

തൊഴിലാളി വർഗ്ഗത്തേയും ദുർബല സംഘങ്ങളേയും പിൻതുണക്കുന്നു എന്ന് രണ്ടു കൂട്ടരും അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കൂട്ടർ മാത്രമേ ശരിക്കും അങ്ങനെ ചെയ്യുന്നുള്ളു. അതുകൊണ്ട് ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

ഒരു വ്യാജമായ സ്വയം-പ്രശംസിക്കുന്നതിന്റെ കഥ ഒരു വിരുന്നുസൽക്കാരത്തിൽ ആരെങ്കിലും പറഞ്ഞത് എല്ലാവരുടേയും മുമ്പിൽ വെച്ച് ആ കള്ളം പൊളിച്ച ആളെ വെറുക്കുന്ന കാരണത്താൽ ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു, കാരണം ലിബറൻമാർ അവർ ശരിക്കും വേഷംകെട്ടുകയല്ല എന്നതിന്റെ സ്ഥിരമായ ഓർമ്മപ്പെടുത്തലാണ് ഇടതുപക്ഷക്കാർ.

ഒരു തിയേറ്ററിൽ “ഇതെല്ലാം വ്യാജമാണ്! അവരെല്ലാം അഭിനയിക്കുകയാണ്!” എന്ന് വിളിച്ച് പറയുന്നവരെ വെറുക്കുന്ന അതേ കാരണത്താൽ ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു: ലിബറൻമാർ ആസ്വദിക്കാൻ ശ്രമിക്കുന്ന, നായകപരമായ മുഖ്യകഥാപാത്രം വില്ലൻമാരോട് യുദ്ധം ചെയ്യുന്നതിന്റെ സന്തോഷകരമായ മിഥ്യാബോധത്തെ അവർ തകർക്കുന്നു.

ഭർത്താവ് വഞ്ചിക്കുകയാണെന്ന് ഭാര്യയോട് പറയുന്ന ആളിനെതിരെ ചിലപ്പോൾ ആ ഭാര്യ ദേഷ്യപ്പെടുന്നത് പോലെ ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു. അവരുടെ വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു എന്ന മിഥ്യാബോധത്തോട് പിടിച്ച് നിൽക്കാൻ കഷ്ടപ്പെടുകയാണ്.

ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു കാരണം കള്ളങ്ങളുടെ പുറത്ത് നിർമ്മിച്ച ഒരു ലോക വീക്ഷണം സത്യങ്ങളുടെ പുറത്ത് നിർമ്മിച്ച ലോക വീക്ഷണത്തെ തീർച്ചയായും എതിർക്കും.

നിങ്ങളുടെ ലോക വീക്ഷണം ഭാഗികമായി നിങ്ങളാരാണെന്നതിത് പോലെ അനുഭവപ്പെടുന്നു. അതുകൊണ്ട് നിങ്ങളുടെ ലോക വീക്ഷണത്തിലെ കാപട്യങ്ങൾ, കാര്യക്ഷമതയില്ലാതിരിക്കൽ, നിയമപരമല്ലാതിരിക്കൽ, അസത്യം തുടങ്ങിയവ വ്യക്തമാക്കുന്ന ആളുകൾ നിങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്നു എന്ന് തോന്നുന്നപോലെ മിക്കപ്പോഴും കാണുന്നതിനാൽ ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

അവരുടെ പ്രത്യയശാസ്ത്രം മാത്രമാണ് ശരിയായ നിലപാട് എന്ന് എല്ലാ ദിവസവും ഓരോ ദിവസവും പറയുന്ന സ്ക്രീനുകളാൽ ചുറ്റപ്പെട്ട അവരുടെ പ്രത്യയശാസ്ത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ആളുകളെ തങ്ങൾ വിസമ്മതിക്കുന്ന വ്യക്തികളായല്ല കാണുന്നത്. പകരം കള്ളൻമാരായി കാണുന്നു. അതുകൊണ്ട് ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബഹുജനമാധ്യമങ്ങളാൽ പരിശീലിപ്പിക്കപ്പെടുന്ന അവർ, വിദേശകാര്യ നയത്തെക്കുറിച്ചുള്ള സാമ്രാജ്യത്വപരമായ beltway പൊതുസമ്മതത്തെ വിസമ്മതിക്കുന്നത് റഷ്യൻ ആണെന്ന് കാണുന്നു. അതുകൊണ്ട് തിൻമയായും. അതുകൊണ്ട് ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

മാറ്റങ്ങൾ ഭയപ്പെടുത്തുന്നതായാലും തൽസ്ഥിതി പ്രവണത ഒരു കാര്യമായതിനാലും ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

ഇടതുപക്ഷക്കാർ ശരിയാണെങ്കിൽ അവരെ അവരുടെ ജീവിതകാലം മുഴുവൻ പഠിപ്പിച്ചതെല്ലാം തെറ്റെന്ന് വരും അതുകൊണ്ട് ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

ലോകത്തെക്കുറിച്ച് നിങ്ങളോട് പറയപ്പെട്ടുട്ടുള്ളതും അത് പ്രവർത്തിക്കുന്ന രീതിയും ഒരു കള്ളമാണ് എന്ന വീക്ഷണത്തിൽ നിന്ന് മൊത്തം ലോക വീക്ഷണത്തേയും പൊളിച്ചുകളഞ്ഞ് പടിപടിയായി അത് പുനർനിർമ്മിക്കുന്നതിനേക്കാൾ എളുപ്പമായതിനാൽ ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

അവർ അവരെക്കുറിച്ച് വിശ്വസിക്കുന്ന ഏതൊരു കഥയായാലും, ഏതൊരു അർത്ഥവത്തായ വഴിയിലും ഇടതുപക്ഷക്കാരുടെ എല്ലാ നിലപാടുകൾക്കും എതിരായിരിക്കും ലിബറൻമാർ. അതുകൊണ്ട് ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു.

ഇക്കാര്യത്തിൽ ഇതിനെക്കുറിച്ച് യാഥാർത്ഥ ഇടതുപക്ഷക്കാർ അവരോടൊപ്പം എത്രത്തോളം ചേരുന്നുവോ അത്രത്തോളം അവർ കൂടുതൽ ഫലപ്രദമാകും.

— സ്രോതസ്സ് caitlinjohnstone.com | Caitlin Johnstone | Sep 27, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ