Dhruv Rathee
ആദ്യം പണം കൊടുത്തുണ്ടാക്കുന്ന ട്വിറ്റര്‍ ട്രന്റുകളെക്കുറിച്ച് നോക്കാം. ആളുകള്‍ ചെയ്യുന്ന ഓരോ ട്വീറ്റിനും അവര്‍ പണം കൊടുക്കുന്നു. അത് BJP പിന്‍തുണക്കുന്നവരും അവരുടെ സന്നദ്ധ പ്രവര്‍ത്തകരും ആകാം എന്നാവും താങ്കള്‍ കരുതുന്നത്.
എന്നാല്‍ അങ്ങനെയല്ല അത്. PR കമ്പനികള്‍ക്ക് പണം കൊടുക്കുത്താണ് BJP IT cell പരിപാടികള്‍ നടത്തുന്നത്. PR കമ്പനികള്‍ക്ക് വേണ്ടി ജോലിചെയ്യുന്ന ജോലിക്കാരെ Influencers എന്നാണ് വിളിക്കുന്നത്. ഓരോ Influencers നും എപ്പോഴാണ് എന്താണ് ട്വീറ്റ് ചെയ്യേണ്ടതെന്നതിന്റെ വിവരം ഇമെയില്‍ ആയി കൊടുക്കും. ഓരോ ട്വിറ്റര്‍ പരിപാടിയിലും ഓരോ influencerക്ക് 50-70 രൂപാ വീതം കൊടുക്കുന്നു. എന്റെ കൈവശം അത്തരത്തിലുള്ള ചില ഇമെയിലുകളുണ്ട്. നോക്കൂ. ഈ ഇമെയിലുകള്‍ നോക്കു.അതില്‍ ട്വീറ്റ് ചെയ്യേണ്ട സമയം ഹാഷ്ടാഗ് എന്നിവ കൊടുത്തിരിക്കുന്നു. ഇവര്‍ സാമ്പിള്‍ ട്വീറ്റുകളും കൊടുത്തിട്ടുണ്ട്. അതിന്റെ വിലയും കൊടുത്തിട്ടുണ്ട്. ഇത്ര ട്വീറ്റ് ചെയ്താല്‍ ഇത്രയും പൈസ കിട്ടുമെന്നും കൊടുത്തിരിക്കുന്നു.
ഇത് കോര്‍പ്പറേറ്റ് കമ്പനി സുഹൃത്തുക്കളായ അദാനിക്കൊക്കെ വേണ്ടി ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളും PR കമ്പനികളെ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ പണം വാങ്ങുന്ന ചില influencers ന്റെ ട്വിറ്റര്‍ അകൌണ്ടുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതാണ് അവരുടെ പേരുകള്‍. ഇവരുടെ ട്വിറ്ററകൌണ്ടുകള്‍ താങ്കള്‍ നോക്കുകയാണെങ്കില്‍ താങ്കള്‍ക്കത് സ്വയം മനസിലാകും.
ഇവരെ തിരിച്ചറിയാനുള്ള ഒരു വഴി അവരുടെ എല്ലാ ട്വീറ്റുകളും ഏതെങ്കിലും ട്രന്റാകുന്ന ഹാഷ് ടാഗിലായിരിക്കും എന്നതാണ്. കൃത്യമായ സമയ പരിധിയിലാവും അതുണ്ടാകുക. വിവിധ വിഷയയങ്ങളിലാകും അവര്‍ ട്വീറ്റ് ചെയ്യുന്നത്. ഈ ഹാഷ് ടാഗുകള്‍ കൊടുത്തിരിക്കുന്നത് BJP പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളോ ചില കോര്‍പ്പറേറ്റ് കമ്പനികളോ ആണ്.
ആ ഇമെയിലുകളയച്ച അകൌണ്ട് ഇതാണ്. ഈ ട്വിറ്റര്‍ അകൌണ്ട് ഒരു പെണ്‍കുട്ടിയാണ് നടത്തുന്നത്. അവരുടെ വിവരണത്തില്‍ സ്വയം എഴുതിയിരിക്കന്നത് അവര്‍ influencers ആണെന്നതാണെന്നും അവര്‍ മാര്‍ക്കറ്റിങ് പരിപാടി സ്വയം നടത്തുന്നു എന്നുമാണ്. ഈ അകൌണ്ടുകളില്‍ നിന്നുള്ള ട്വീറ്റുകള്‍ നോക്കൂ. അവ എല്ലാം പണം വാങ്ങി ചെയ്തതാണെന്ന് കാണുമ്പോള്‍ തന്നെ വ്യക്തമാകും.
BJP IT Cell നെക്കുറിച്ചുള്ള മറ്റൊരു കാര്യം ഫോട്ടോഷോപ്പാണ്. അവര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഉപകരണമാണിത്. ഒരു സമയത്ത് ജീവിതത്തെക്കാള്‍ വലുതാണ് തങ്ങളെന്ന് വരുത്തിത്തീര്‍ക്കുന്ന ബാലിശമായ ഫോട്ടോഷോപ്പ് അവര്‍ പങ്ക് വെക്കുമ്പോള്‍, ഉദാഹരണത്തിന് വെള്ളച്ചാട്ടത്തിലെ മോഡി. ധാരാളം വിഢികളായ മനുഷ്യര്‍ അതെല്ലാം വിശ്വസിക്കുന്നു.
പ്രശസ്തരായ ആള്‍ക്കാരുടെ പേരില്‍ അവര്‍ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കള്ള വാചകങ്ങള്‍ അവര്‍ പ്രചരിപ്പിക്കുന്നു. ചിലപ്പോള്‍ സ്വയം പുകഴ്ത്തും. ചിലപ്പോള്‍ മറ്റ് പാര്‍ട്ടികളെക്കുറിച്ച് അപവാദം പരത്തുന്നു.
ഇവിടെ നോക്കൂ AAP ന്റെ പ്രവര്‍ത്തകനെ BJP ഗുണ്ടകള് മര്‍ദ്ദിച്ചു. ആ പ്രവര്‍ത്തനില്‍ നിന്ന് ചോരയൊലിച്ച് വരുന്നു. IT cell ആ ചിത്രം പങ്ക് വെച്ചിട്ട് അത് BJPയുടെ പ്രവര്‍ത്തകനാണെന്നും അയാളെ AAP പ്രവര്‍ത്തകനാണ് മര്‍ദ്ദിച്ചതെന്നും പറയുന്നു. അവര്‍ അതേ കാര്യം വീഡിയോയിലും പറയുന്നുണ്ട്. വ്യത്യസ്ഥ ക്ലിപ്പുകളില്‍ നിന്നുള്ള വീഡിയോയും ഓഡിയോയും കൂട്ടിച്ചേര്‍ത്ത് അവര്‍ക്ക് വേണ്ടത് അവര്‍ കാണിക്കും. ഈ രീതിയില്‍ ആണ് അവര്‍ അവരുടെ പ്രചാരവേല പ്രചരിപ്പിക്കുന്നത്.
ഈ കാര്യം വളരെ ഗൌരവകരമായി മാറിയതിനാല്‍ 2004 ല്‍ BJP IT cell സ്ഥാപിച്ച അതിന്റെ സ്ഥാപകന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. Prodyut Bora പറയുന്നു, “പാര്‍ട്ടിക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. എങ്ങനേയും വിജയിക്കുക എന്ന ലക്ഷ്യം പാര്‍ട്ടിയുടെ ധര്‍മ്മചിന്തയെ നശിപ്പിച്ചു. 2004 ല്‍ ഞാന്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇത്.’ ഇപ്പോള്‍ Amit Malviya ആണ് BJP IT Cell ന്റെ തലവന്‍. അയാളുടെ താഴെ, ഈ കള്ളങ്ങളെല്ലാം പരത്തുന്നു. PR കമ്പനികളെ ജോലിക്കെടുക്കുന്നു. കള്ളം പ്രചരിപ്പിക്കാനുള്ള വളരെ സംഘടിതമായ യന്ത്രമാണ് അവര്‍ക്കുള്ളത്.
Whats app പങ്കുവെക്കലുകള്‍ ഹിന്ദുയിസത്തേയും ദേശീയതയുടെ ആത്മാവിനേയും ലക്ഷ്യം വെക്കുന്നു. അവര്‍ക്ക് ഫേസ്‌ബുക്കില്‍ പണം കൊടുത്ത് വാങ്ങിയ താളുകളുണ്ട്. നിഷ്പക്ഷമാണെന്ന് അവ പറയെന്നുവെങ്കിലും അങ്ങനെയല്ല. ഏതെങ്കിലും കള്ളങ്ങള്‍ വന്നാല്‍ അത് ആദ്യം ഇവര്‍ പങ്കുവെക്കും. ഉദാഹരണത്തിന് frustrated indians, sathia vijay. com, jago bharat. com
അവര്‍ കള്ള വാര്‍ത്തകള്‍ ആസൂത്രിതമായ രീതിയില്‍ പ്രചരിപ്പിക്കുന്നു. ചിലപ്പോള്‍ അവരുടെ പ്രചാരവേലകള്‍ വളരെ വിജയപ്രദമാകും. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കള്ളങ്ങള്‍ വാര്‍ത്തകളെന്ന് കരുതുതി വാര്‍ത്തയായി കൊടുക്കുന്നു. അപ്പോള്‍ സത്യവും കള്ളവും തമ്മിലുള്ള വ്യത്യാസം പറയുക വളരെ വിഷമകരമാകുന്നു. ത്രിപുര ഹൈവേ റിപ്പയര്‍ ചെയ്യാനായി മോഡി രാത്രി 10 മണിക്ക്IAS ഓഫീസറെ വിളിച്ചു എന്ന് അടുത്തകാലത്ത് വന്ന വാര്‍ത്ത പോലുള്ളത്.
ഈ പോസ്റ്റ് ആദ്യം എഴുതിയത് Quoraയില്‍ BJP IT cell അംഗമായ Pushpin Chakarborthy ആണ്. പിന്നീട് അത് BJP Paid പേജുകളില്‍ അത് പങ്കുവെക്കപ്പെട്ടു. പിന്നീട് അത് Zee news, India TV പോലുള്ള BJP paid മാധ്യമ ചാനലുകളില്‍ വന്നു. പിന്നീട് ആ പോസ്റ്റ് എങ്ങനെയോ വൈറലായി ഓരോ ചെറുതും വലുതുമായ മാധ്യമ ചാനലുകള്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.
പക്ഷേ അതില്‍ പറയുന്ന IAS ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും വിസമതിക്കുകയായിരുന്നു. മോഡിയില്‍ നിന്ന് അദ്ദേഹത്തിന് ഒരു ഫോണ്‍ സന്ദേശവും കിട്ടിയില്ല എന്ന് പറഞ്ഞു. വാര്‍ത്ത പരിശോധിക്കാനായി പുഷ്പക്കിനോട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പറഞ്ഞപ്പോള്‍ അത് പ്രോട്ടോക്കോളിന് എതിരായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ തരാന്‍ പറ്റില്ലെന്ന് അയാള്‍ പറഞ്ഞു.
അങ്ങനെയാണ് അവര്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് അപ്പോള്‍ കള്ളവും സത്യവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നതാണ് ചോദ്യം. ഒരു ലളിതമായ വഴിയുണ്ട്.
എവിടെയായാലും നിങ്ങള്‍ വായിക്കുന്ന വാര്‍ത്ത ഒന്ന് ഇന്റര്‍നെറ്റില്‍ തെരയുക. ആ വാര്‍ത്ത 3-4 അംഗീകാരമുള്ള പ്രധാനപ്പെട്ട TOI, HT, Hindu, Indian Express പോലുള്ള പത്രങ്ങളില്‍ വന്നിട്ടുണ്ടെങ്കില്‍ 99% ഉം അത് സത്യമായിരിക്കും. എന്നാല്‍ ആ വാര്‍ത്ത Zee news, India TV, frustrated indians, sathia vijay, hindutva .info പോലുള്ള മാധ്യമങ്ങളില്‍ മാത്രമാണ് വരുന്നതെങ്കില്‍ 99% സമയത്തും അത് കള്ള വാര്‍ത്ത ആകാനാണ് സാദ്ധ്യത.
വില്‍ക്കപ്പെട്ട മാധ്യമ ചാനലുകളും മതിപ്പുള്ളവയും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ഉറപ്പില്ലാത്ത ഒരു വാര്‍ത്തവരുമ്പോള്‍ എല്ലായിപ്പോഴും ആ വാര്‍ത്ത പരിശോധിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണെന്ന് മതിപ്പുള്ള മാധ്യമ ചാനല്‍ പറയും. ഉദാഹരണത്തിന് IAS ഉദ്യോഗസ്ഥന്റെ വാര്‍ത്തയുടെ കാര്യത്തില്‍, അത് ഒരു പരിശോധിക്കപ്പെടാത്ത വാര്‍ത്തയാണെന്ന് Indian Express സൂചിപ്പിച്ചിരുന്നു.
IT Cell നെ പ്രവര്‍ത്തിപ്പിക്കാനായി ആയിരക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം BJP ഉപയോഗിക്കുന്നു എന്ന് ചില ഏജന്‍സികള്‍ കണക്കാക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എത്ര പണം ഉപയോഗിക്കുന്നു, എവിടെ നിന്ന് ഈ പണം വരുന്നു എന്നത് നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല.
കാരണം BJP പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരിക്കലും RTI നിയമത്തിന് കീഴേ വരാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ അവരുടെ സംഭവാന സ്രോതസ്സുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവരുടെ പ്രചാരവേലകളില്‍ നിന്ന് നിങ്ങള്‍ നിങ്ങളെ സ്വയം രക്ഷപെടുത്തണം. ഞാന്‍ പറഞ്ഞ മാധ്യമ ചാനലുകളില്‍ നിന്നും വാര്‍ത്താ വെബ് സൈറ്റുകളില്‍ നിന്നും മാറി നില്‍ക്കുക.
Dhruv Rathee
The BJP IT Cell- ഞാന്‍ മുമ്പ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. വളരെ പഴയ ഒരു വീഡിയോ ആയിരുന്നു അത് ഈ സെല്‍ കള്ള വാര്‍ത്തകളുടെ ഒരു ദേശീയഫാക്റ്ററിയാണെന്ന് അതില്‍ ഞാന്‍ വിശദീകരിച്ചിരുന്നു. കള്ള വാര്‍ത്തകളായും പ്രചാര വേലകളും ഉപയോഗിച്ച് എല്ലാ സോഷ്യല്‍ മീഡിയയിലും എങ്ങനെ അത് കള്ളം പ്രചരിപ്പിക്കുന്നു എന്നതിനെക്കുറിച്ച്. Indian Army എന്നോ പ്രമുഖരായ സെലിബ്രിറ്റികളുടേയോ പേരില്‍ ഫേസ്‌ബുക്കില്‍ അവര്‍ക്ക് ധാരാളം പണം കൊടുത്ത പേജുകളുണ്ട്. ഉദ്ദേശിക്കുന്ന hashtags കോപ്പി പേസ്റ്റ് ചെയ്യാന്‍ കഴിയുന്ന ആളുകള്‍ക്ക് ഒരു ടാഗിന് 30-40 രൂപ എന്ന തോതില്‍ പണം കൊടുത്ത് അവര്‍ Twitterല്‍ ട്രന്റുണ്ടാക്കുന്നു. അങ്ങനെ അത് വൈറല്‍ ആക്കുന്നു. അവര്‍ ധാരാളം കള്ള വെബ് സൈറ്റുകള്‍ നടത്തുന്നുണ്ട്. അതെല്ലാം മുമ്പത്തെ ഒരു വീഡിയോയില്‍ വിശദമാക്കിയിരുന്നല്ലോ മുമ്പത്തെ വീഡിയോ താങ്കള്‍ കണ്ടില്ലെങ്കില്‍ അത് തീര്‍ച്ചയായും കാണണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നു. “i” ബട്ടണ്‍ അമര്‍ത്തി ആ വീഡിയോ താങ്കള്‍ക്ക് കാണാം.
ഈ വീഡിയോയില്‍ ഞാന്‍ ഒരു മുമ്പത്തെ BJP IT cell അംഗവുമായി അഭിമുഖം നടത്തുകയാണ്. ഈ അഭിമുഖത്തിന് തയ്യാറായ മുമ്പത്തെ ഈ അംഗത്തിന്റെ പേര് മഹാവീര്‍ എന്നാണ്.
അദ്ദേഹം IT cell ഉപേക്ഷിച്ചിരിക്കുന്നു. ശരിക്കും IT cell ല്‍ ജോലി ചെയ്തു എന്നതിന്റെ തെളിവിനായി മഹാവീര്‍ കുറച്ച് ചിത്രങ്ങള്‍ തന്നിരുന്നു. ഞാന്‍ അത് കാണിച്ച് തരാം. ഇത് സുബ്രഹ്മണ്യ സ്വാമിയുമായുള്ളതാണ്, ഇത് ജനറല്‍ വികെ സിംഗുമൊത്ത്, മോഡി സര്‍ക്കാരിലെ Minority affairs മന്ത്രിയോടൊപ്പം മഹാവീറിന് ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്ന് ഉയര്‍ന്ന സ്ഥാനമുള്ള BJP വ്യക്തിത്വങ്ങളുമായുള്ള ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു IT cell ന്റെ അംഗമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.
ഈ അഭിമുഖത്തില്‍, ഞാന്‍ അയാളോട് ധാരാളം ചോദ്യങ്ങള്‍ ചോദിച്ചു IT cell ന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും എങ്ങനെ അത് കള്ളം പ്രചരിപ്പിക്കുന്നു എന്നും, മറ്റ് പാര്‍ട്ടികളുടെ IT cell നെ അപേക്ഷിച്ച് BJP IT cell എങ്ങനെ വ്യത്യസ്ഥമായിരിക്കുന്നു, പ്രത്യേകിച്ചും Congress IT cell & BJP IT cell തമ്മില്‍.
അഭിമുഖം ദീര്‍ഘമേറിയതാണ്. പക്ഷേ ദയവ് ചെയ്ത് അത് അവസാനം വരെ കാണുക. കാരണം ഇതുവരെ പൊതുജനങ്ങളുടെ മുമ്പില്‍ തുറന്ന് കാട്ടപ്പെടാത്ത പല കാര്യങ്ങളും അത് നിങ്ങളോട് വിശദമാക്കും. ഒരു വാര്‍ത്താ മാധ്യമങ്ങളും ഈ വിവരങ്ങള്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടാവില്ല. അഭിമുഖം നമുക്ക് കാണാം.
ധ്രുവ്: നമസ്കാരം മഹാവീര്‍!
മഹാവീര്‍: നമസ്കാരം ധ്രുവ് സഹോദരാ!
ധ്രുവ്: ആദ്യമായി എനിക്ക് ചോദിക്കാനുള്ളത്, എന്നാണ് താങ്കള്‍ BJP IT സെല്ലില്‍ ചേരുന്നത്?
മഹാവീര്‍: 2013 മുതലാണ് ഞാന്‍ IT cell ല്‍ ചേര്‍ന്നത്, ശരിക്കും 2012 ല്‍ അതിന്റെ തുടക്കത്തില്‍, ഗഡ്ഖരി സെല്ലിന്റെ തലവനായിരിന്ന കാലത്താണ്.
ധ്രുവ്: എന്ന് വരെയാണ് താങ്കള്‍ സജീവമായ അംഗമായത്?
മഹാവീര്‍: 2015 വരെ
ധ്രുവ്: 2012 മുതല്‍ 2015 വരെ – മൂന്ന് വര്‍ഷം
മഹാവീര്‍: അതെ.
ധ്രുവ്: എന്തുകൊണ്ടാണ് നിങ്ങള്‍ അതില്‍ അംഗമായത്?
മഹാവീര്‍: ഞങ്ങള്‍ അതിനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു, ആലോക് സോളങ്കി എന്നെ ജോലിക്കെടുക്കുകയായിരുന്നു, എന്റെ സാമൂഹ്യമാധ്യമങ്ങളിലെ കഴിവ് കണ്ടിട്ട്.
ധ്രുവ്: ശരി, അതായത് അവര്‍ നിങ്ങളെ തെരഞ്ഞെടുത്തു? തിരിച്ചല്ലല്ലോ?
മഹാവീര്‍: അല്ല. ഞാന്‍ അവരെ തെരഞ്ഞെടുത്തതല്ല. അവര്‍ എന്നെ തെരഞ്ഞെടുത്തതാണ്. അവര്‍ എല്ലാ അംഗങ്ങളേയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ അംഗങ്ങളേയും അവര്‍ തന്നെ തെരഞ്ഞെടുത്തതാണ്.
ധ്രുവ്: ഏകദേശം എത്രയാളുകള്‍ ഈ IT സെല്ലില്‍ പ്രവര്‍ത്തിക്കുന്നു?
മഹാവീര്‍: കൃത്യമായി അറിയില്ല. ഏകദേശം 20000, എല്ലാ സംസ്ഥാനങ്ങളിലേയും ആളുകളെ ഒന്നിച്ച് കൂട്ടിയാല്‍. ജില്ലാ തലം, പ്രാദേശിക തലം എല്ലായിടത്തുനിന്നും കൂടി. അവരുടെ സെല്ല്
ഒരു വലിയ കമ്പനി പോലെയാണ്. വലിയ PR കമ്പനികളും അവര്‍ക്ക് വേണ്ടി ജോലിചെയ്യുന്നുണ്ട്.
ധ്രുവ്: എന്നാല്‍ അവര്‍ക്കൊരു ഉന്നത മാനേജ്മെന്റ് ടീം ഉണ്ടാകേണ്ടെ, മറ്റ് കമ്പനികള്‍ പോലെ ഒരു കേന്ദ്ര സംഘം, നിങ്ങള്‍ IT സെല്ലിന്റെ ഏത് ഘടകത്തിലാണ്, ഏത് സ്ഥാനത്താണ് ജോലി ചെയ്തത്?
മഹാവീര്‍: എറ്റവും താഴ്ന്ന നിലയിലുള്ള സ്ഥാനത്തായിരുന്നു ഞാന്‍. സാധാരണ ജോലിക്കാരനെ പോലെ.
ധ്രുവ്: എന്താണതിന്റെ അര്‍ത്ഥം?
മഹാവീര്‍: അവര്‍ക്ക് ഏറ്റവും മുകളിലുള്ള 150 പേരുണ്ട്. “സൂപ്പര്‍ 150” എന്നാണ് അതിന്റെ പേര്. അവരെ നിങ്ങള്‍ക്ക് ഗൂഗിളില്‍ തെരയാം. സൂപ്പര്‍ 150 നെക്കുറിച്ചുള്ള എല്ലാ വിവരവും ലഭിക്കും.
ധ്രുവ്: നിങ്ങള്‍ സൂപ്പര്‍ 150 ന്റെ ഭാഗമാണോ?
മഹാവീര്‍: അല്ല, ഞാന്‍ സൂപ്പര്‍ 150 ന്റെ ഭാഗമല്ല. എന്നാല്‍ ഞാന്‍ 151 ആമത്തെ അംഗമാണ്. സൂപ്പര്‍ 150 ന് ശേഷം 50 പേരുടെ ഒരു സംഘം ഉണ്ട്.
ധ്രുവ്: സൂപ്പര്‍ 150 ന് ശേഷം 50 പേരുടെ ഒരു സംഘം ഉണ്ട്. അതില്‍ നിങ്ങള്‍ അംഗമാണ് അല്ലേ?
മഹാവീര്‍: അതെ ഞാന്‍ ആ സംഘത്തിന്റെ ഭാഗമാണ്. എന്റെ സുഹൃത്തുക്കള്‍ ഇപ്പോഴും ആ സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഞാന്‍ പിന്നീട് ജോലി ഉപേക്ഷിച്ചു. എന്റെ ടീമില്‍ 50 പേരുണ്ടായിരുന്നു. ഒരേ നിലയില്‍. ഏറ്റവും മുകളില്‍ അങ്കിത് പാണ്ഡേ, വികാസ് പാണ്ഡേ ഉള്‍പ്പടെ സൂപ്പര്‍ 150 അംഗങ്ങളും.. പിന്നെ സുബ്രഹ്മണ്യം മറ്റ് ഉന്നത അംഗങ്ങളും.
ധ്രുവ്: ഈ സൂപ്പര്‍ 150 അംഗങ്ങള്‍ക്കാണ് പ്രധാനമന്ത്രിയെ കാണാനുള്ള അവസരം കിട്ടുന്നത്. QUINT പ്രസിദ്ധീകരിച്ച 2015 ലെ വാര്‍ത്താ റിപ്പോര്‍ട്ട് താങ്കള്‍ കാണ്ടിട്ടുണ്ടെങ്കില്‍
അതില്‍ പറയുന്നത് കാണാം, “സൂപ്പര്‍ 150കളിലെ Twitter Trollകളെ പ്രധാനമന്ത്രി മോഡി ക്ഷണിച്ചു”. 2015 ലെ വാര്‍ത്തയാണ്. സാമൂഹ്യമാധ്യമങ്ങളിലെ 150 സ്വാധീന വ്യക്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്ന് പറയുന്നു. Digital India Initiative ന്റെ ഭാഗമായി BJP IT സെല്ലിലെ ഉയര്‍ന്ന അംഗങ്ങള്‍ അതിനായി പ്രത്യേക ക്ഷണം നടത്തുന്നു. അവര്‍ക്ക് സെല്‍ഫി എടുക്കാനാവില്ല. ക്ഷണിക്കാന്‍ മാത്രമേ കഴിയൂ. Tejinder Bagga പോലുള്ള സൂപ്പര്‍ 150 യിലെ അംഗങ്ങളെ ഈ റിപ്പോര്‍ട്ടില്‍ നിങ്ങള്‍ക്ക് കാണാം..
ഇതില്‍ നിങ്ങള്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിച്ച് കാണും. എല്ലാ ചിത്രത്തിനും ഒരേ പശ്ചാത്തലമാണ്. എല്ലാ 150 അംഗങ്ങളും ഒരു സ്ഥലത്ത് നിന്നാണാ ഫോട്ടോ എടുത്തിരിക്കുന്നത്. ഇതാ നമുക്ക് അങ്കിത് ജെയ്നിന്റെ ചിത്രം അതേ പശ്ചാത്തലം. Quint ലേഖനം പറയുന്നത്, ഈ 150 പേരില്‍ ധാരാളം മോശമായി പെരുമാറുന്ന ട്രോളര്‍മാരും ഉണ്ട് എന്നാണ്.
ഇതുപോലെ വിദ്വേഷപരമായ നീചഭാഷ ഉപയോഗിക്കുന്ന മോശമായ പോസ്റ്റുകള്‍ അങ്കിത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അയാള്‍ക്ക് പ്രധാനമന്ത്രിയുമായി കണ്ടുമുട്ടാന്‍ അവസരം കിട്ടി. സുരേഷ് Nakhuaയുടെ ചിത്രം. വീണ്ടും അതേ പശ്ചാത്തലത്തില്‍. അവരെല്ലാം പ്രധാനമന്ത്രിയുമായി ഒരു സ്ഥലത്ത് നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്. അയാളും മോശം ഭാഷയില്‍ ട്വിറ്ററില്‍ പോസ്റ്റുകളിടുന്നു. അതുകൊണ്ട് ഈ എല്ലാ ആളുകളും പ്രധാനമന്ത്രി മോഡിയെ കാണാന്‍ അവസരം കിട്ടും. IT സെല്ലിലെ ഈ 150 പേരുടെ കൂട്ടത്തിലില്ലാത്തവര്‍ക്ക് ഉന്നത നേതൃത്വത്തെ കാണാന്‍ അവസരം കിട്ടില്ല.
ധൃുവ്: നിങ്ങളുടെ 50 അംഗ സംഘം എന്താണ് ചെയ്തത്?
മഹാവീര്‍ : എന്റെ ജോലി ഫേസ്‌ബുക്കിലായിരുന്നു. ഏറ്റവും കൂടുതല്‍ ട്രോളിങ്ങ് നടത്താന്‍. BJPക്ക് എതിരായി എഴുതുന്നതിനെ ശല്യപ്പെടുത്താനും ട്രോള് ചെയ്യാനും, അവരെ കൊണ്ട് എഴുതുന്നത് നിര്‍ത്തിപ്പിക്കാനും, അത്തരം അകൌണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവ തുടര്‍ന്ന് എഴുതാതിരിക്കാനായി അടച്ച് പൂട്ടിക്കാനും.
ധൃുവ്: ഈ 50 പേര്‍ക്കെല്ലാം ട്രോളിങ്ങിന്റെ അതേ ജോലിയായിരുന്നോ?
മഹാവീര്‍ : 50 പേരില്‍ എല്ലാവര്‍ക്കും ഒരേ ജോലിയാണ്. അവര്‍ക്ക് അത് കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ആളുകളെ ഇ മെയില്‍ മുഖാന്തരം ആ ജോലിക്കായി നിയോഗിക്കും. ഇന്‍ഡ്യയിലെ മുഴുവന്‍ IT സെല്ലുകളിലേക്കും ഇ മെയില്‍ പ്രചരിപ്പിക്കും, പ്രത്യേ ക വിഷയങ്ങളില്‍ ട്രോള്‍ ചെയ്യുന്നതിന്. എല്ലാവര്‍ക്കും ഒരേ മെയില്‍ ആകും കിട്ടുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ മെയില്‍ കിട്ടുന്നു.
ധൃുവ്: ഈ സൂപ്പര്‍ 150 സംഘത്തിന്റെ ജോലി എന്താണ്? അവരും ട്രോളിങ്ങ് ചെയ്യുന്നുണ്ടോ?
മഹാവീര്‍ : ശരിയാണ്. അവരുടെ ജോലിയില്‍ ട്രോളിങ്ങും ഉള്‍പ്പെടുന്നു. പ്രധാന ഉള്ളടക്കം നിര്‍മ്മിക്കുന്നതും സൂപ്പര്‍ 150 ചെയ്യുന്ന ജോലിയാണ്.
ധൃുവ്: എന്തിനാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്നത്, പണം ചിലവാക്കി ട്രന്റുണ്ടാക്കുന്നത്- നിങ്ങള്‍ പണം മുടക്കടുന്ന ട്രന്റ് ചെയ്തിട്ടുണ്ടോ?
മഹാവീര്‍ : ഇല്ല. ഞാന്‍ ട്വിറ്ററില്‍ ഇല്ല. പക്ഷേ അതേ ആവശ്യത്തിനായി ട്വിറ്ററില്‍ ചേരണം എന്ന സന്ദേശങ്ങള്‍ എനിക്ക് കിട്ടാറുണ്ട്. എനിക്ക് ട്വിറ്റര്‍ മനസിലായില്ല. അതുകൊണ്ട് ചേര്‍ന്നില്ല. ട്വിറ്ററില്‍ 50 ട്വീറ്റുകള്‍ ട്രന്റുള്ള വിഷയത്തില്‍ നിര്‍മ്മിക്കുന്നു. പിന്നീട് ആ പട്ടിക എല്ലാ അംഗങ്ങളിലേക്കും വിതരണം ചെയ്യുന്നു. പ്രത്യേക സമയത്ത് ക്രമമില്ലാതെ ആ വിഷയത്തില്‍ ട്വീറ്റുകള്‍ പോസ്റ്റുചെയ്യാനായി പറയുന്നു.
ധൃുവ്: ശരി.
മഹാവീര്‍: ഏത് പോസ്റ്റുകള്‍ ട്വീറ്റ് ചെയ്യണണെന്നത് അംഗങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സൌകര്യമുണ്ട്, ഒരു സമയത്ത് യാദൃശ്ഛികമായ ഏതെങ്കിലും 5 ട്വീറ്റുകള്‍ അവര്‍ തെരഞ്ഞെടുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു സമയം ഒരു വിഷയത്തെക്കുറിച്ചുള്ള കുറഞ്ഞത് 2000 ട്വീറ്റെങ്കിലും കാണാം. അത് പ്ലാറ്റ്ഫോമില്‍ അതിന്റെ ട്രന്റുണ്ടാക്കുന്നു.
ധൃുവ്: ട്വീറ്റുകള്‍ നിര്‍മ്മിക്കുന്നതിന്റെ ജോലി സൂപ്പര്‍ 150 ലെ അംഗങ്ങള്‍ ആണോ ചെയ്യുന്നത്?
മഹാവീര്‍: ശരിയാണ്. സൂപ്പര്‍ 150 സംഘം ആണ് പ്രചരിപ്പിക്കാനുള്ള ട്വീറ്റുകള്‍ നിര്‍മ്മിക്കുന്നത്. ധൃുവ്: അപ്പോള്‍ അവര്‍ക്ക് താഴെയുള്ള അംഗങ്ങള്‍ക്ക് ആ ട്വീറ്റുകള്‍ കോപ്പീ പേസ്റ്റ്
ചെയ്ത് ശരിയായ സമയത്ത് പ്രചരിപ്പിക്കണം അല്ലേ?
മഹാവീര്‍: അതേ. അങ്ങനെ പകര്‍ത്തുമ്പോള്‍ ചിലപ്പോള്‍ അവര്‍ അവരുടെ സ്വന്തം അഭിപ്രായവും അതിന്റെ കൂടെ ചേര്‍ക്കും. എന്നിരുന്നാലും പ്രധാന ഉള്ളടക്കമാണ് പ്രചരിപ്പിക്കപ്പെടുന്നത്.
ഒരു ഇമെയില്‍ നിന്ന് എല്ലാരാവര്‍ക്കും. ഈ സത്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. അടുത്ത കാത്ത് BJP MP ആയ babu bhai, hera pheri fame ന്റെ paresh rawal ഈ രേഖ അബന്ധത്തില്‍ ട്വിറ്ററിലിടുകയുണ്ടായി. വേഗം തന്നെ ഡിലീറ്റ് ചെയ്തു. പക്ഷേ എങ്ങനെയാണ് ഈ കൂലിക്കെടുത്ത പ്രവണത പ്രചരിക്കുന്നത് എന്ന് ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞു.
പ്രധാന ഉള്ളടക്കത്തിന്റെ കൂടെ “jhooti congress” എന്ന ഒരു trend alert ഉം ഈ രേഖ പ്രചരിപ്പിച്ചു. അതിനുള്ളില്‍ ലളിതമായ ട്വീറ്റുകളും ഉണ്ടായിരുന്നു. അതുകൊണ്ട് വ്യക്തമായി. ഈ jhooti congress ട്വീറ്റ് ട്വിറ്ററില്‍ പിന്നീട് പ്രവണതയായി (trending) മാറി. ഉദാഹരണ ട്വീറ്റുകള്‍ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് തെരഞ്ഞാല്‍ ലഭ്യമാകും.
ധൃുവ്: നിങ്ങളുടെ ജോലി എന്തായിരുന്നു? ട്വിറ്ററില്‍ നിങ്ങള്‍ ഇല്ലായിരുന്നല്ലോ, ഫേസ്‌ബുക്കില്‍ എന്താണ് നിങ്ങള്‍ ചെയ്തത്?
മഹാവീര്‍: എന്റെ ജോലി ഫേസ്‌ബുക്കിലായിരുന്നു. വെബ് സൈറ്റുകള്‍ക്ക് വേണ്ട ഉള്ളടക്കം എഴുതുക. അടുത്തകാലത്ത് aaj tak, abp news channels, ഒക്കെ വന്ന വാര്‍ത്തകള്‍ പോലെ എന്തുതന്നെയായാലും അത് രാഹുല്‍ ഗാന്ധിക്കോ മായാവതിക്കോ owaisi ക്കൊ ഒക്കെ എതിരായാലും അത് ഞങ്ങള്‍ക്ക് ഹിന്ദു vs മുസ്ലീം എന്ന വാചാടോപത്തിന്റെ രീതിയില്‍ twist.
ധൃുവ്: ഏത് വാര്‍ത്തയായാലും അത് ഹിന്ദു vs മുസ്ലീം പ്രശ്നമായി നിങ്ങള്‍ക്ക് twistഎന്നിട്ട് അത് ഓണ്‍ലാനില്‍ പങ്കുവെക്കണം?
മഹാവീര്‍: ശരിയാണ് എന്തിന് രണ്ട് പേര്‍ തമ്മില്‍ തല്ല് കൂടിയാല്‍ , രണ്ടുപേരും altercation പോലെ, അപ്പോള്‍ ഞാന്‍ ആ വാര്‍ത്തയെ manipulate ചെയ്ത് ഞാന്‍ എന്നെ ദളിതനാക്കുകയോ ഹിന്ദുവാക്കുകയോ മുസ്ലീമാക്കുകയോ ചെയ്ത് വാര്‍ത്ത നിര്‍മ്മിച്ച് പ്രസിദ്ധപ്പെടുത്തും. BJP IT cell പ്രവര്‍ത്തിപ്പിക്കുന്ന 5-10 വലിയ വെബ് സൈറ്റുകളുണ്ട്. ഉദാഹരണത്തിന് insistpost . com, newshourpress . com , newstrend . news ,viralinindia . com , അവ പരത്തും … കൃത്രിമം കാട്ടിയ വാര്‍ത്തകള്‍ക്കായി ഇതുപോലെ അവര്‍ക്ക് ആയിരക്കണക്കിന് വെബ് സൈറ്റുകളുണ്ട്
ധൃുവ്: ഏറ്റവും വലിയ കള്ള വെബ് സൈറ്റുകളുടെ പേരുകളാണ് നിങ്ങള്‍ എന്നോട് പറഞ്ഞത്? newstrend മുതലായവ. അവ പ്രവര്‍ത്തിപ്പിക്കുന്നത് IT cell ആണോ?
മഹാവീര്‍: newstrend .news ഇന്‍ഡ്യയിലെ ഏറ്റവും മുകളിലത്തെ 20 trending വെബ്‌സൈറ്റുകള്‍. ഏകദേശം 3 – 3.5 കോടി സന്ദര്‍ശകര്‍ ദിവസവും ഈ വെബ് സൈറ്റില്‍ ഞങ്ങളെഴുതുന്ന കൃത്രിമത്വം കാട്ടിയ വാര്‍ത്ത വായിക്കാനായി എത്തുന്നുണ്ട്.
ധൃുവ്: സുഹൃത്തുക്കളേ എനിക്ക് ഇത് വിശ്വസിക്കാനാകുന്നില്ല 3 – 3.5 കോടി ആളുകള്‍ കൃത്രിമം കാട്ടിയ കള്ള വാര്‍ത്തകളാണ് ഇവരുടെ വെബ് സൈറ്റില്‍ ദിവസവും പോയി വായിക്കുന്നത്. ആമസോണിലെ ഏറ്റവും മുകളിലുള്ള 20 സൈറ്റുകളേതെന്ന് ഞാന്‍ തന്നെ Alexaയില്‍ പോയി പരിശോധിച്ചു. ആ വിവരം കണ്ടാല്‍ നിങ്ങളും ഞെട്ടും.
അലെക്സാ.. ഇന്‍ഡ്യയിലെ ഏറ്റവും മുകളിലത്തെ വെബ് സൈറ്റുകള്‍ കാണിച്ചുതരൂ
ഒന്നാമത്, ഗൂഗിള്‍, പിന്നെ യൂട്യൂബ്, ഫേസ്‌ബുക്ക്, യാഹൂവും ആമസോണും .10 ആം സ്ഥാനത്ത് newstrend.news അതായത് ഗൂഗിളും ഫേസ്‌ബുക്കും കഴിഞ്ഞതിന് ശേഷം അവരുടെ കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന വെബ് സൈറ്റാണ് ഏറ്റവും മുകളില്‍ വരുന്നത്. ഇന്‍ഡ്യയിലെ ഏറ്റവും മുകളിലത്തെ വാര്‍ത്താ വെബ് സൈറ്റായ indiatimes നെ ഈ വെബ് സൈറ്റ് മറികടക്കുന്നു. കള്ളത്തരവും കൃത്രിമത്വവും നിറഞ്ഞ വാര്‍ത്തകളാല്‍ അതിന് instagram നേക്കാള്‍ കൂടുതല്‍ ഗതാഗതമാണ് കിട്ടുന്നത്. ഇത് ദുഖകരമായ കാര്യമാണ്.
ധ്രുവ്: അപ്പോള്‍ നിങ്ങള്‍ കള്ള വാര്‍ത്തകള്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ചു അല്ലേ? ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി വാര്‍ത്തകളെ വളച്ചൊടിക്കുകയോ കൃത്രിമത്വം കാണിക്കുകയോ ചെയ്തു അല്ലേ? അത് കൂടാതെ ഫേസ്‌ബുക്കില്‍ പങ്കുവെച്ചു?
മഹാവീര്‍: ശരിയാണ് ഞങ്ങള്‍ അത് ഫേസ്‌ബുക്കില്‍ പങ്കുവെച്ചു. അതുപോലെ അംഗങ്ങളുടെ ഫോണുകളുപയോഗിച്ച് വാട്സാപ്പ് സന്ദേശങ്ങളിലൂടെ അവയെ വൈറല്‍ ആക്കി. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി IT സെല്‍ അംഗങ്ങള്‍ക്ക് ലാപ്പ്ടോപ്പുകളുണ്ട്, ഓരോത്തവര്‍ക്കും 10 മൊബൈല്‍ ഫോണുകള്‍ വരെയുണ്ട്. അവക്ക് 10 വാട്ട്സാപ്പ് നമ്പരുകള്‍ ആകാം. അതിലേക്കാണ് വാര്‍ത്തകള്‍ അയക്കുന്നത്. വാട്ട്സാപ്പിലൂടെ കുറഞ്ഞത് 80 മുതല്‍ 300 വരെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ഉടന്‍ തന്നെ അവ വൈറല്‍ ആക്കുകയും ചെയ്യുന്നു
ധ്രുവ്: ഓരോ അംഗത്തിനും 10 ഫോണുണ്ടോ?
മഹാവീര്‍: അതേ ഓരോ അംഗത്തിനും 10 ഫോണുണ്ട്.
ധ്രുവ്: അവര്‍ 10 ഫോണുകള്‍ വിവിധ ഗ്രൂപ്പുകളില്‍ വിവിധ നമ്പരുകളില്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു.
മഹാവീര്‍: 10 ഫോണുകളിലോരോന്നിലും 10 വ്യത്യസ്ഥ SIMകളുണ്ട്. അവയില്‍ വ്യത്യസ്ഥ ഫോണ്‍ നമ്പരുകളുടെ പട്ടികകളാണുള്ളത്. തിരിച്ചറിയാന്‍ വേണ്ടി നമ്പരുകള്‍ ഫോണിന്റെ പുറത്ത് ഒട്ടിച്ച് വെച്ചിരിക്കുന്നു. ഉപയോഗിക്കുന്ന എല്ലാ ഫോണുകളും ഒരു ബ്രാന്റിന്റേതാണ്.
ധ്രുവ്: ഫേസ്‌ബുക്കിലും കള്ള വാര്‍ത്താ പേജുകളുണ്ട് അല്ലേ?
മഹാവീര്‍: ഫേസ്‌ബുക്ക് ഇപ്പോള്‍ BJPയുടേതാണ്. ഫേസ്‌ബുക്കില്‍ BJPക്ക് എതിരെ ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ല. അത് നിങ്ങള്‍ 2019 ല്‍ തിരിച്ചറിയും.
ധൃുവ്: അതുകൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?
മഹാവീര്‍: വെറും ഒരു മണിക്കൂറുകൊണ്ട് നമ്മുടെ രാജ്യത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ കഴിയുത്തത്ര നിലയില്‍ BJPക്ക് ഫേസ്‌ബുക്കില്‍ പിടിയുണ്ട്.
ധൃുവ്: ശരി… എങ്ങനെ?
മഹാവീര്‍: മാര്‍ക്ക് സക്കര്‍ബക്കിന് ഫേസ്‌ബുക്കിലെത്ര പേജുകളുണ്ടോ, സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ പേജുകളുടേയും, ആ സൈറ്റില്‍ ഉണ്ടാക്കിയിരിക്കുന്ന മൊത്തം അകൌണ്ടുകളുടേയും 90% ഉം പ്രവര്‍ത്തിപ്പിക്കുന്നത് BJP അനുയായികളാണ്. വിവിധ പേരുകളില്‍. അത് ഹിന്ദു പേരുകളിലും മുസ്ലീം പേരുകളിലും, പ്രസിദ്ധരായ ആളുകളുടെ പേരിലും, എന്തിന് ഇന്‍ഡ്യന്‍ സൈന്യത്തിന്റെ പേരിലും – ഇന്‍ഡ്യന്‍ സൈന്യത്തിന്റെ പേരില്‍ ഏകദേശം 500-600 പേജുകളുണ്ട്. ഇന്‍ഡ്യന്‍ സൈന്യത്തിന് ഔദ്യോഗികമായി പരിശോധിക്കപ്പെട്ട ഒരു പേജുണ്ടെങ്കിലും അതിന് ഈ കള്ള പേജുകളേക്കാള്‍ കുറവ് ലൈക്കുകളേ കിട്ടിയിട്ടുള്ളു. ഒരു കള്ളപ്പേജിന് 20 ലക്ഷം ലൈക്കുകളാണ് കിട്ടിയത്. മറ്റൊന്നിന് 25 ലക്ഷം ലൈക്ക് കിട്ടി.
ധ്രുവ്: പ്രചാരവേലകള്‍ പ്രചരിപ്പിക്കാനായി ഇന്‍ഡ്യന്‍ ആര്‍മിയുടെ ഒക്കെ പേരിലുണ്ടാക്കിയിരിക്കുന്ന ഈ കള്ള പേജുകള്‍ ഉപയോഗിക്കുകയാണല്ലേ?
മഹാവീര്‍: അതേ. അവര്‍ ഇന്‍ഡ്യന്‍ ആര്‍മിയുടേയോ ഹിന്ദുക്കളുടെ പേരുകളോ ഒക്കെ ഈ കള്ള പേജുകള്‍ക്കായി ഉപയോഗിക്കുന്നു.
ധ്രുവ്: കള്ളവാര്‍ത്തയും പ്രചാരവേലകളും പ്രചരിപ്പിക്കാനായി ഇന്‍ഡ്യന്‍ ആര്‍മിയുടെ പേര് ഉപയോഗിക്കുന്ന പേജുകള്‍ എതൊക്കെയാണ്?
ഈ പേജുകളുടെ ചില ചിത്രങ്ങള്‍ കാണിച്ച് തരാന്‍ മഹാവീറിനോട് ഞാന്‍ ആവശ്യപ്പെട്ടു. ഉദാഹരണമായി നിങ്ങളെ കാണിച്ചുതരാന്‍ വേണ്ടിയാണ്. അവയില്‍ ചിലതിന്റെ പേരുകള്‍ – iam with indian army അതിന് 6 ലക്ഷം ലൈക്കുകളുണ്ട്. പിന്നെ indian army fan club അതിനും 6 ലക്ഷം ലൈക്കുകളുണ്ട്. പിന്നെ വേറൊന്ന് – india support indian army. മറ്റൊന്ന് Indian army fans, അതിന് 21 ലക്ഷം ലൈക്കുകളുണ്ട്. പിന്നെ – Indian army-service before self,
india support indian army, indian army, bhartiya khabar തുടങ്ങിയവ. അവയുടെ ലൈക്കുകള്‍ നോക്കിയാല്‍ ചില പേജുകള്‍ക്ക് 20 ലക്ഷം ലൈക്കുകള്‍ വീതമാണ് കിട്ടുന്നത്. Unofficial: indian army എന്നൊരു പേജുണ്ട്. കള്ള പേജുകളുടെ എണ്ണം നോക്കൂ. ഈ പേജുകളുടെ ചിത്രങ്ങള്‍ മഹാവീര്‍ എനിക്ക് അയച്ചു തന്നിരുന്നു. അവര്‍ പ്രവര്‍ത്തിപ്പിക്കുന്ന നൂറുകണക്കിന് കള്ള പേജുകളില്‍ ചിലത് മാത്രമാണ് ഇവ എന്ന് മഹാവീര്‍ പറഞ്ഞു.
മഹാവീര്‍: ഫേസ്‌ബുക്കില്‍ ഒരു മുഖചിത്രവും പ്രൊഫൈല്‍ ഫോട്ടോയും അല്ലാതെ മറ്റൊന്നുമില്ലാത്ത ധാരാളം ഫേസ്‌ബുക്ക് അക്കൌണ്ടുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഉള്ളടക്കമില്ല,
അഭിപ്രായമില്ല, ഒന്നുമുണ്ടാവില്ല ആ പ്രൊഫൈലുകളില്‍. പ്രവര്‍ത്തനക്ഷമമായ പ്രൊഫൈല്‍ ഐഡി മാത്രം. IT Cell ജോലിക്കെടുത്ത ആളുകളുടേതാണ് ഇതെല്ലാം. അവര്‍ അവരുടെ ടൈംലൈനില്‍ ഒന്നും എഴുതില്ല. 30 ഓളം ഗ്രൂപ്പുകളില്‍ അംഗങ്ങളാകും. പിന്നെ കള്ള വാര്‍ത്തകള്‍ ഈ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യും.
ധ്രുവ്: ഈ പേജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഇവരാണല്ലേ, പക്ഷേ അവര്‍ക്ക് എങ്ങനെയാണ് ഇത്രയേറെ ലൈക്കുകള്‍ ഈ പേജുകളില്‍ കിട്ടുന്നത്?
മഹാവീര്‍: അവര്‍ പരസ്പരം മറ്റുള്ളവരുടെ പേജുകള്‍ ലൈക്ക് ചെയ്യും. നിങ്ങള്‍ ശ്രദ്ധിച്ചാല്‍ അവക്ക് കിട്ടുന്ന ലൈക്കുകള്‍ പൊതുവായതാണെന്ന് കാണാം. മുസ്ലീങ്ങളുടെ പേരിലും അവര്‍ പേജുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് aayat of Quran, Mecca prayers recorded live സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മെക്കയില്‍ നിന്നുള്ള പ്രാര്‍ദ്ധന ലൈവായി കാണിക്കുന്നു. ശുദ്ധഗതിക്കാരായ മുസ്ലീങ്ങള്‍ ഈ കള്ള പേജുകളിലെത്തി അള്ളാഹു അക്ബര്‍ എന്ന് കമന്റിടുകയും ചെയ്യുന്നു. മുസ്ലീങ്ങളുടെ പേരില്‍ BJP IT cell പ്രവര്‍ത്തിപ്പിക്കുന്നതാണ് അതെല്ലാം.
ധൃുവ്: ശരി. നിങ്ങള് മുസ്ലീം പേരില് പേജുകള്‍ നടത്തിയിരുന്നോ?
മഹാവീര്‍: എനിക്ക് ധാരാളം മുസ്ലീം സുഹൃത്തുക്കളുണ്ട് അവര്‍ക്കറിയാം ഈ പേജുകളെല്ലാം കള്ള പേജുകളാണെന്ന്. ഈ പേജുകളില്‍ ഖുറാനില്‍ നിന്നുള്ള വചനങ്ങളോ Mecca-Madina live ഓ കൊടുക്കുന്നു. അതിന് ആയിരക്കണക്കിന് ലക്ഷക്കണക്കിന് കമന്റുകളാണ് മുസ്ലീങ്ങളില്‍ നിന്ന് കിട്ടുന്നത്. മുസ്ലീങ്ങളുടെ പേരില്‍ നടത്തിയിരുന്ന ഈ പേജുകളിലെ
ഒരു പോസ്റ്റിന് 10 ലക്ഷം ലൈക്കുകളും കമന്റുകളും കിട്ടി. ഇസ്ലാമുമായി ബന്ധപ്പെട്ട 5-6 പോസ്റ്റുകള്‍ ആദ്യം കൊടുക്കും പിന്നെ BJP യെ പിന്‍തുണക്കുന്ന ഒരു ചെറിയ പോസ്റ്റ് കൊടുക്കുന്നു.
അവരുടെ വെബ് സൈറ്റിലേക്കുള്ള ലിങ്കും ഒപ്പം വെക്കും.
ധ്രുവ്: എന്തിന് മുസ്ലീങ്ങളെ പോലും ഈ കള്ള പേജുകള്‍ കാരണം BJP യെ പ്രചരിപ്പിക്കാനായി ഇറക്കാനായോ?
മഹാവീര്‍: അതേ. മുസ്ലീങ്ങളുടെ മുന്നില്‍ ഒരു ശുദ്ധമായ ചിത്രം പ്രചരിപ്പിക്കാന്‍ BJP ആഗ്രഹിക്കുന്നു. അതുകൊണ്ട് അവരുടെ മനസ്സിനെ സ്വാധീനിക്കുക ഇത്തരത്തിലുള്ള പോസ്റ്റുകളിടുന്നു.
ഹിന്ദുക്കളുടെ മുന്നില്‍ മുസ്ലീങ്ങളെ അവര്‍ വില്ലന്‍മാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ പേജുകളുപയോഗിച്ചാണ് അവര്‍ ഇത് meticulously ചെയ്യുന്നത്. വ്യത്യസ്ഥ തരത്തിലുള്ള ലിങ്കികള്‍ വ്യത്യസ്ഥ ലക്ഷ്യം വെച്ച കാണികള്‍ക്കായി പോസ്റ്റ് ചെയ്യുനനു. ഈ പേജുകള്‍ വ്യത്യസ്ഥ ഗുണമേന്മയും വ്യത്യസ്ഥ ഉള്ളടക്കവും വ്യത്യസ്ഥ ട്രന്റിങ്ങ് വിഷയങ്ങളും ഉള്ളവയാണ്.
ധ്രുവ്: ശരി. വ്യത്യസ്ഥ ജനവിഭാഗങ്ങള്‍ക്കായി വ്യത്യസ്ഥ പേജുകള്‍ ഉണ്ടാകും അല്ലേ. ഉദാഹരണത്തിന് നഗരത്തിലെ ആളുകള്‍ക്ക് മോഡിയുടെ വികസനത്തെക്കുറിച്ചും കുറവ് ഹിന്ദു മുസ്ലീം പ്രശ്നങ്ങളും ഉള്ള പോസ്റ്റുകള്‍ കിട്ടും
മഹാവീര്‍: നഗരത്തിലെ ആളുകള്‍ അറിവുള്ളവരായതിനാലാണത്. എന്നാല്‍ ഇന്‍ഡ്യയിലെ 30% വരുന്ന പിന്നോക്ക ജനങ്ങള്‍ ഗ്രാമങ്ങളിലാണ്. ദരിദ്രര്‍, തൊഴിലാളികള്‍, കൈയ്യില്‍ നിന്ന് വായിലേക്ക് എന്ന രീതിയില്‍ നിലനില്‍പ്പുള്ളവര്‍ ഇവര്‍ വൈകാരികമായി വളരെ ദുര്‍ബലരാണ്. ഉദാഹരണത്തിന് ഞങ്ങളുടെ ഗ്രാമത്തില്‍, ഏത് പാര്‍ട്ടിയിലേയും ഏതെങ്കിലും ഒരു നേതാവ് നല്ല ഒരു പ്രസംഗം നടത്തിയാല്‍ എല്ലാ വോട്ടും അയാള്‍ക്ക് സ്വന്തമാക്കാനാകും. ആ വാക്കുകള്‍ക്ക് പിറകിലുള്ള ശൂന്യതയും ആത്മാര്‍ത്ഥതയില്ലായ്മയും അവര്‍ക്ക് കാണാനാവില്ല.
ഈ ആളുകള്‍ ഇന്‍ഡ്യയെ നശിപ്പിക്കും. നിങ്ങള്‍ക്കെന്നെ വിശ്വാസമുണ്ടാവില്ല. ഇന്‍ഡ്യ നരേന്ദ്ര മോദിയുടെ കൈകളിലായിരിക്കുന്നത് നല്ലതാണ്. യോഗി ആയിരുന്നെങ്കില്‍ ഇതിനകം നശിച്ച് പോയേനെ. പണ്ടത്തെ പോലെ ഇന്‍ഡ്യ ഇപ്പോഴും ഒരു സ്വര്‍ണ്ണ പക്ഷിയാണ്. പക്ഷേ ഇന്ന് അത് നശിച്ചുകൊണ്ടിരിക്കുകയാണ്. അത് സ്വര്‍ണ്ണ പക്ഷിയല്ലായിരുന്നെങ്കില്‍
8000 കോടിയുടെ തട്ടിപ്പ് ഈ അടുത്ത കാലത്ത് നടന്നത് പോലെ സംഭവിക്കില്ലായിരുന്നു. മറ്റ് ധാരാളം തട്ടിപ്പുകളും ഇക്കാലത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
ധ്രുവ്: മോഡിയേക്കാള്‍ കൂടുതല്‍ യോഗി രാജ്യത്തെ നശിപ്പിക്കും എന്നാണോ നിങ്ങള്‍ പറയുന്നത്?
മഹാവീര്‍: യോഗിയെ പിന്‍തുടരുന്നവര്‍ വളരെ അപകടകാരികളാണെന്ന് കാണാം. മോഡിയെ പിന്‍തുടരുന്നവര്‍ നിങ്ങളേയും എന്നേയും പോലുള്ള യഥാര്‍ത്ഥ മനുഷ്യരാണ്, സാധാരണ വോട്ടര്‍മാര്‍. അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഉണ്ട്. പ്രധാനമന്ത്രി പോലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ താഴ്ന്ന നിലയിലുള്ള BJPക്കാര്‍ക്ക് അദ്ദേഹത്തെ ഉന്നത സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം എന്നാണ് ആഗ്രഹം.
ധ്രുവ്: മോഡിയെ നീക്കം ചെയ്യണണെന്ന് താഴ്ന്ന നിലയിലെ BJPക്കാര്‍ ആഗ്രഹിക്കുന്നോ?
മഹാവീര്‍: 2024 ഓടെ യോഗിയെ കൊണ്ടുവരണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ അതാണ് അവരുടെ പദ്ധതി. 2019 ഓടെ മോഡിക്ക് അധികാരം നഷ്ടപ്പെടുന്നതോടെ.
ധ്രുവ്: ശരി
മഹാവീര്‍: എന്തെങ്കിലും hook or crook, ഓടെ 2019 ല്‍ മോഡി അധികാരത്തില്‍ വരും. എന്നാല്‍ 2024 യോഗിക്കായി earmarked ആണ്. അന്ന് മോഡി ഒരു വൃദ്ധനായി മാറുകയും ചെയ്യുമല്ലോ.
ധ്രുവ്: യോഗിയെ അധികാരത്തിലെത്തിക്കാനായി എന്നുമുതല്‍ക്കാണ് അവര്‍ പദ്ധതിയിട്ട് തുടങ്ങിയത്? 2015-16 ന് ശേഷമാണോ അവര്‍ ഇതിന് പദ്ധതിയിട്ടത്?
മഹാവീര്‍: വളരെ കാലത്തിന് മുമ്പേ തുടങ്ങിയതാണ്. അന്തര്‍ദേശീയ PR കമ്പനികള്‍ക്ക് മോഡിയുടെ ഇമേജ് പുനര്‍നിര്‍മ്മിക്കാനുള്ള കരാര്‍ കിട്ടിയത് കാരണമാണ് മോഡി പ്രധാനമന്ത്രിയാകുന്നത്. ചൈനീസ് കമ്പനികള്‍ക്ക് പോലും ഈ കരാര്‍ കിട്ടിയിരുന്നു. ട്രമ്പ് സര്‍ക്കാരിന്റെ IT cell തന്നെയാണ് മോഡിക്ക് വേണ്ടിയും പ്രവര്‍ത്തിച്ചത്.
ധ്രുവ്: ശരി
മഹാവീര്‍: അതൊരു അന്തര്‍ദേശീയ പ്രചരണ പരിപാടിയായിരുന്നു.
ധ്രുവ്: നിര്‍ബ്ബന്ധം കാരണമാണ് അവര്‍ മോഡിക്ക് അധികാരം നല്‍കിയത്. ഇപ്പോള്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായത്തില്‍ ആരാണ് ഇതൊക്കെ പിറകില്‍നിന്ന് ചെയ്യുന്നത്?
മഹാവീര്‍: പാര്‍ട്ടിയെ പ്രവര്‍ത്തിപ്പിക്കുന്നത് RSS ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മനുസ്മൃതി നിയമങ്ങള്‍ ഇന്‍ഡ്യയില്‍ സ്ഥാപിക്കണമെന്ന് RSS ആഗ്രഹിക്കുന്നു.
തങ്ങള്‍ ഭരണഘടന മാറ്റും എന്ന് കുറച്ച് ദിവസം മുമ്പ് ഒരു മന്ത്രി ഒരു പ്രസംഗത്തില്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ,
ധ്രുവ്: ശരിയാണ്. ഭരണഘടന മാറ്റുമെന്ന് പറഞ്ഞിരുന്നു.
മഹാവീര്‍: ശരിയാണ്. ഇത് നിങ്ങള്‍ക്കും ഇന്‍ഡ്യയിലെ എല്ലാ പൌരന്‍മാര്‍ക്കുമുള്ള ഒരു മുന്നറീപ്പാണ്. അതായത് ഭരണഘടന മാറ്റും. മനുസ്മൃതി നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും.
രാജ്യം 1818 ന് മുമ്പുള്ള സാംസ്കാരത്തിലേക്ക് പോകും. 1818 ന് മുമ്പുള്ള അതേ സമ്പദ്‌വ്യവസ്ഥ, സാമുദായിക ലയം തുടങ്ങിയവ അവര്‍ക്ക് സ്ഥാപിക്കണം.
ധ്രുവ്: ശരി. ഒരു കള്ള വാര്‍ത്ത പോസ്റ്റ് ചെയ്യുമ്പോള്‍ എല്ലാ സമയവും നിങ്ങള്‍ സാമുദായികമായി നിറം ചേര്‍ക്കുന്നത് എങ്ങനെയാണെന്ന് എന്നോട് പറയൂ ഈ പോസ്റ്റുകളില്‍ ഹിന്ദുവിനെതിരെ മുസ്ലീം എന്ന തരത്തിലുള്ള എന്തെങ്കിലും സംഭവം കാണിക്കാനുണ്ടോ? എതിര്‍ പാര്‍ട്ടിയെ ഒരു മുസ്ലീം അനുകമ്പക്കാരായി ചിത്രീകരിക്കുന്നതോ ജാതി വ്യവസ്ഥ കൊണ്ടുവരുന്നതോ?
മഹാവീര്‍: സാമുദായിക വിരോധമാണ് അവര്‍ക്ക് വോട്ട് നേടിക്കൊടുക്കുന്നത്. മുസ്ലീങ്ങള്‍ക്കെതിരായ ഹിന്ദുക്കളുടെ ഭയത്തിന് ഒരു കാരണവും ഇല്ല. മുസ്ലീങ്ങള്‍ നമ്മള്‍ക്ക് ദോഷം ചെയ്യുമെന്നും നമ്മേ നശിപ്പിക്കുമെന്ന ഭയത്തിന്റെ ഈ അന്തരീക്ഷം അവര്‍ നിര്‍മ്മിച്ചതാണ്. ഹിന്ദുക്കളുടെ മനസില്‍ സ്ഥിരമായ ഭയം നിലനിര്‍ത്തുന്നു. അവരെ ബ്രയിന്‍വാഷ് ചെയ്യുന്നു. അങ്ങനെ അവരുടെ കള്ളങ്ങള്‍ എല്ലാവരും വിശ്വസിക്കുന്ന സ്ഥിതിയിലെത്തുന്നു.
ധ്രുവ്: ഭയം വില്‍ക്കുന്നതിന്റെ ഇതേ പണി നിങ്ങള്‍ മുമ്പും ചെയ്തിട്ടുണ്ടോ? അത് ചെയ്യുമ്പോള്‍ ഈ കള്ളങ്ങളില്‍ നിങ്ങള്‍ വിശ്വസിച്ചിട്ടുണ്ടോ?
മഹാവീര്‍: ഇല്ല. ഞാന്‍ ഒരിക്കലും അതില്‍ വിശ്വസിച്ചിരുന്നില്ല. എന്റെ അയല്‍ക്കാര്‍ മുസ്ലീങ്ങളാണ്. അവര്‍ എന്നെ വിളിച്ചുവരുത്തി, എന്തിനാണ് ഈ കള്ളങ്ങല്‍ ഫേസ്‌ബുക്കില്‍ എഴുതുന്നത് എന്ന് എന്നോട് ചോദിച്ചു. ഇതാണ് എന്റെ വരുമാന മാര്‍ഗ്ഗം എന്ന് ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് ശമ്പളം കിട്ടുന്നത് അതിനാണ്. എനിക്ക് എങ്ങനെയാണ് ശമ്പളം കിട്ടുന്നത് എന്ന അറിഞ്ഞ അവര്‍ എന്നെ വെറുതെ വിടാന്‍ സമ്മതിച്ചു. എന്റെ ഗ്രാമത്തിലെ ആളുകള്‍ പോലും എനിക്കെതിരെ മുസ്ലീങ്ങളെ എതിര്‍ക്കുന്നവരാക്കാന്‍ ശ്രമിച്ചു. എന്റെ
കുറ്റപ്പെടുത്തു പോസ്റ്റുകള്‍ കാരണമാണത്. എന്നിട്ടും ഞാന്‍ എങ്ങനെയാണ് പണമുണ്ടാക്കുന്നത് എന്നറിഞ്ഞതിന് ശേഷം അവര്‍ എനിക്കെതിരെ ഒരിക്കലും വിദ്വേഷം കാണിച്ചില്ല.
എന്റെ പോസ്റ്റുകള്‍ മൊത്തം കള്ളത്തരവും ആയിരുന്നു.
ധ്രൂവ്: BJP ITല്ലില്‍ ജോലിചെയ്യുന്ന രാജ്യത്തെ കൂടുതലാളുകളും ഇത് ചെയ്യുന്നത് ഒരു വരുമാന മാര്‍ഗ്ഗം നേടുക എന്ന നിലയിലാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
മഹാവീര്‍: ശരിയാണ്. അതാണ് അവരുടെ നിര്‍ബ്ബന്ധിപ്പിക്കല്‍ ഈ ജോലിക്ക് ചേര്‍ന്നത് കുറച്ച് പണമുണ്ടാക്കാനാണ്. എനിക്ക് കുറച്ച് ഭൂമിയുണ്ട്. എന്നാല്‍ ഞാന്‍ അടുത്തിടയാണ് കല്യാണം കഴിച്ചത്. അതുകൊണ്ട് എനിക്ക് കുറച്ച് കൂടി പണത്തിന്റെ ആവശ്യമുണ്ട്. അതുകൊണ്ട് എനിക്ക് ഈ പണി ചെയ്യേണ്ടിവന്നു. എന്റെ ഭൂമിയില്‍ നിന്ന് നല്ല വിളവ് ലഭിക്കുന്നതിനാല്‍ ഇനിയിപ്പോള്‍ അതിന്റെ ആവശ്യമില്ല. കൃഷിക്കായി ബാങ്കില്‍ നിന്ന് കുറച്ച് പണം കടമായും കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ രാജസ്ഥാനിലാണ്. കര്‍ഷക സമരം കാരണം. ആരും അവരുടെ വായ്പകള്‍ തിരിച്ചടക്കുന്നില്ല. സമ്പന്നരുടെ വലിയ വായ്പകള്‍ ആദ്യം തിരിച്ചടക്കണം എന്നാണ് അവരുടെ ആവശ്യം.
ധ്രുവ്: നിങ്ങള്‍ 2015 ല്‍ ജോലി ഉപേക്ഷിച്ചതിന് എന്താണ് കാരണം?
മഹാവീര്‍: എന്റെ കുടുംബം എന്നെ തിരിച്ച് വിളിച്ചു. അവര്‍ പറയുന്നത്, ഞാന്‍ ഇന്റര്‍നെറ്റില്‍ ഗുണമില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. അത് ഒരിക്കല്‍ എന്നെ തിരികെ ദ്രോഹിക്കാന്‍ സാദ്ധ്യതയുണ്ട്. ഈ ജോലി ചെയ്യുമ്പോള്‍ ഞാന്‍ എന്റെ ശരിക്കുള്ള മുഖമാണ് നെറ്റില്‍ കൊടുത്തിരുന്നത്. എന്നാല്‍ മറ്റുള്ളവരെല്ലാം കള്ള പേരുകളും ചിത്രങ്ങളും ഉപയോഗിച്ചാണ് അവരുടെ ജോലി ചെയ്തത്. അതെന്റെ തെറ്റായിരുന്നു.
ധ്രുവ്: എന്തുകൊണ്ടാണ് നിങ്ങള്‍ അവസാനം പിരിയാന്‍ തീരുമാനിച്ചത്? എന്തായിരുന്നു പ്രധാന കാരണം?
മഹാവീര്‍: ഏത് ലഹള സംഭവിച്ചാലും, ആയുധങ്ങള്‍ കൊടുക്കുന്നത് താഴ്ന്ന ജാതിക്കാര്‍ക്കാണ്. കൃഷിക്കാര്‍ക്ക്, ദളിതര്‍ക്ക്, രാജസ്ഥാനിലെ ജാട്ടുകള്‍ തുടങ്ങിയവര്‍, താഴ്ന്ന ജാതിക്കാര്‍,
ദരുദ്രരായ മുസ്ലീങ്ങള്‍, തുടങ്ങിയവരാണ് ഇത്തരം സംഭവങ്ങളില്‍ ആദ്യം മരിക്കുന്നത്. തൊഗാഡിയയെപ്പോലെ, മോഹന്‍ ഭഗവതിനെ പോലെ ഒരു പണക്കാരന്റേയും കുടുംബം മരിക്കില്ല, അല്ലെങ്കില്‍ ലഹളയുടെ ദുരിതം അനുഭവിക്കില്ല. അവരുടെ മക്കള്‍ സുരക്ഷിത സ്വര്‍ഗ്ഗങ്ങളായ വിദേശത്താണ് അവരുടെ കുട്ടികള്‍ പഠിക്കുന്നത്, വിദേശ സര്‍വ്വകലാശാലകളില്‍. നമുക്ക് തരുന്നതോ ഗുണമേന്മ ഇല്ലാത്ത പുസ്തകങ്ങളും. ഗുരുകുലത്തില്‍ താമസിച്ച്, ഭജന്‍ പാടുന്നു. “ഹരേ രാമ, ഹരേ കൃഷ്ണ”. എന്നാല്‍ ദരിദ്രരുടേയും, തൊഴിലാളികളുടേയും, സാധാരണ മനുഷ്യരുടേയും വികസനത്തെ അവഗണിക്കുന്നു. അവര്‍ക്ക് റോഡുകള്‍ നല്‍കുന്നില്ല, വൈദ്യുതിയോ അടിസ്ഥാന ആവശ്യങ്ങളോ നല്‍കുന്നില്ല. ഇത്തരം കാര്യങ്ങള്‍ പണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളല്ല. രാജ്യത്തെ ജനസംഖ്യയുടെ 80% വരുന്നവരെ കൈകാര്യം ചെയ്യുന്നത് ഈ പണക്കാരാണ്.
ധ്രുവ്: ശരിയാണ്. ഇത് പറയൂ, IT cell ജോലിയില്‍ നിന്ന് നിങ്ങള്‍ എത്രമാത്രം സമ്പാദിക്കുന്നുണ്ടായിരുന്നു?
മഹാവീര്‍: ദിവസം ആയിരം രൂപാ ശമ്പളമായിരുന്നു എനിക്ക് കിട്ടിയിരുന്നത്. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരുടെ ശമ്പളത്തെക്കുറിച്ച് എനിക്ക് അറിയില്ല. എനിക്ക് ദിവസവും 1000 രൂപാ വീതം കിട്ടിയിരുന്നു.
ധ്രുവ്: മറ്റുള്ളവരുടെ ശമ്പളത്തെക്കുറിച്ച് ഊഹിക്കാനാകുമോ?
മഹാവീര്‍: താഴെയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ശമ്പള സ്കെയില്‍ പ്രകാരം പോലെ പ്രതിദിനം 300 രൂപാ തുടക്ക ശമ്പളം കിട്ടുന്നു. മുകളിലുള്ളവര്‍ക്ക് ലക്ഷങ്ങളിലും കോടികളിലും ആയിരിക്കും ശമ്പളം. ഉദാരണത്തിന് Amit malviya ക്ക് ലക്ഷങ്ങളിലാണ് ശമ്പളം കിട്ടുന്നത്. എന്തിന് vikas pandeyക്കും ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്നു.
ധ്രുവ്: അപ്പോള്‍ amit malviyaക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടോ?
മഹാവീര്‍: ഉണ്ട്. കാരണം BJP ആണ് ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്ക് ലക്ഷക്കണക്കിന് കോടിക്കണക്കിന് വിലവരുന്ന ഫണ്ടുണ്ട്. എല്ലാ കശാപ്പുശാലകളുടേയും വരുമാനം അവര്‍ക്കാണ് കിട്ടുന്നത്. നിയമവിരുദ്ധ രീതിയില്‍ പണം സമ്പാദിക്കുന്നവരെല്ലാം അവര്‍ക്ക് സംഭാവന കൊടുക്കുന്നു. ഒരു ഉദാഹരണം നോക്കൂ. കോളേജില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ Max ആശുപത്രിയെ bobby kataria അടപ്പിച്ചു. കോളേജ് അടച്ചുപൂട്ടാന്‍ പോകുകയായിരുന്നു. അപ്പോള്‍
അവര്‍ രക്ഷപെടാനായി ഒരുപാട് പണം വാഗ്ദാനം ചെയ്തു. bobby kataria ക്ക് അതിന് പകരം ജയിലില്‍ പോകേണ്ടിവന്നു.
ധ്രുവ്: ശരിയാണ് അവര്‍ വളരെ സമ്പന്നമായ പാര്‍ട്ടിയാണ്.
മഹാവീര്‍: ഈ പാര്‍ട്ടി എത്രത്തോളം സമ്പന്നമാണെന്ന് വെച്ചാല്‍ 2024 വരെ ഇവരെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനാവില്ല. പൊതുജനം എന്തൊക്കെ ചെയ്താലും ഈ പാര്‍ട്ടി അധികാരത്തില്‍ ദീര്‍ഘകാലം തുടരും. രാജ്യത്തി ഈ പാര്‍ട്ടിയെ നീക്കം ചെയ്യാനുള്ള ഒരു ഒഴുക്ക് ഉണ്ടായാലും അവര്‍ക്ക് വലിയൊരു ആയുധമുണ്ട്. അതാണ് JIO.
ധ്രുവ്: ശരി.. എങ്ങനെയാണ് ജിയോ ഒരു ആയുധമാകുന്നത്?
മഹാവീര്‍:
ജിയോയ്ക്ക് സ്ക്രീനില്‍ എപ്പോഴും പൊന്തിവരുന്ന സന്ദേശ സംവിധാനമുണ്ട്. ഉപയോക്താക്കള്‍ക്ക് വേണ്ടി തനിയെ അത് വരുന്നു. ഉദാഹരണത്തിന് നമ്മുടെ പ്രധാനമന്ത്രി ഒരു പ്രധാനമന്ത്രി ഒരു പ്രസംഗം നടത്തുമ്പോള്‍ നമ്മുടെ ഫോണ്‍ തനിയെ നമുക്ക് അതിനെക്കുറിച്ച് സന്ദേശം തരുന്നത്. അതുപോലെ പ്രസംഗത്തിന്റെ റിക്കോഡിങ് നമ്മുടെ ജിയോ ഫോണിലേക്ക് വിളിച്ച് നമുക്കെല്ലാം അയച്ചുതരുന്നത്. പ്രസംഗത്തെക്കുറിച്ച് നമുക്ക് ഫോണ്‍ വിളികള്‍ കിട്ടുന്നു. ആദ്യം നമുക്ക് ഒരു സന്ദേശം കിട്ടും. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കണമെങ്കില്‍ ഈ നമ്പരിലേക്ക് വിളിക്കുക എന്ന്. വിളിക്കുമ്പോള്‍ നമുക്ക് പ്രസംഗം കേള്‍പ്പിച്ചുതരുന്നു.
ധ്രുവ്: ജിയോയെ എങ്ങനെയാണ് അവര്‍ ഉപയോഗിക്കുക?
മഹാവീര്‍: നിങ്ങളുടെ സ്ക്രീനിലേക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടാണ് ജിയോയെ അവര്‍ ഉപയോഗിക്കുക. നിങ്ങളുടെ ബാലന്‍സ് കുറയുമ്പോള്‍ നിങ്ങള്‍ക്ക് സന്ദേശം കിട്ടില്ലേ, അതുപോലെ.
ജിയോ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ഈ സന്ദേശങ്ങള്‍ കിട്ടുന്നു. എപ്പോഴാണ് അടുത്ത റീചാര്‍ജ്ജ് നടത്തേണ്ടത് എന്നൊക്കെ അതിലുണ്ടാവും. തന്നത്താനെ നിങ്ങള്‍ സന്ദേശങ്ങള്‍ കിട്ടുന്നു. ഒരു ഫോണ്‍ വിഛേദിച്ച ശേഷവും നിങ്ങളുടെ സ്ക്രീനില്‍ ഈ സന്ദേശം വരും. അത് സ്ക്രീനില്‍ നിന്ന് നീക്കം ചെയ്യാനായി നമുക്ക് അത് വായിക്കേണ്ടതായി വരുന്നു. അതേ രീതിയില്‍, മോഡി ബ്രാന്റ് നിര്‍മ്മിക്കുന്നതിനായി അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം അതേ സന്ദേശ മാതൃക ഉപയോഗിക്കും. ശ്രദ്ധ പിടിച്ച് പറ്റുന്ന ” ഇപ്രാവശ്യം മോഡിയുടെ സര്‍ക്കാര്‍” എന്നത് പോലുയുള്ള മുദ്രാവാക്യങ്ങള്‍ എല്ലാ മൊബൈല്‍ ഫോണിലേക്കും അയക്കും. എത്ര പ്രാവശ്യം നിങ്ങള്‍ ഫോണ്‍ വിളിക്കുന്നുവോ അത്രയും പ്രാവശ്യം നിങ്ങള്‍ മോഡിയുടെ സന്ദേശങ്ങള്‍ കാണും.
ധ്രുവ്: ജനത്തിന് അത് ശല്യം ചെയ്യലായി തോന്നുമോ?
മഹാവീര്‍: ഇല്ല. ആളുകള്‍ക്ക് ശല്യമായി തോന്നില്ല. കള്ളം നിങ്ങള്‍ ആവര്‍ത്തിക്കും തോറും അത് കൂടുതല്‍ സത്യമായി തോന്നാന്‍ തുടങ്ങും. കാലക്രമത്തില്‍ അത് സത്യവുമാകും.
ധ്രൂവ്: ശരിയാണ്! പറയൂ, എന്താണ് BJP IT സെല്ലും മറ്റുള്ളവരുടടെ IT സെല്ലുകളും തമ്മിലുള്ള വ്യത്യാസം? അവ തമ്മില്‍ വ്യത്യാസമുണ്ടോ?
മഹാവീര്‍: കോണ്‍ഗ്രസും BJPയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ആര്‍ക്കെങ്കിലും കോണ്‍ഗ്രസ് IT cellല്‍ അസംതൃപ്തരാണെങ്കില്‍ അവര്‍ക്ക് BJP IT cell ല്‍ ചേരാം. അവ രണ്ടും അടുത്തടുത്താണ്. 14, Ashoka road ഉം 11, Ashoka road ഉം. രണ്ട് ഓഫീസും അടുത്തടുത്താണ്. കോണ്‍ഗ്രസിന്റെ IT cell ഹിന്ദുക്കള്‍ അവരെ കൊല്ലാന്‍
പോകുന്നു എന്ന് പറഞ്ഞ് മുസ്ലീങ്ങളെ ഭയപ്പെടുത്തുന്നു. അങ്ങനെ സഹതാപ വോട്ട് നേടുന്നു. ദളിതരോടും അവര്‍ അത് തന്നെയാണ് പറയുന്നത്. അതായത് രജപുത്രറും ബ്രാഹ്മണരും പോലുള്ള ഉയര്‍ന്ന ജാതിക്കാര്‍ അവരെ കൊല്ലാന്‍ പോകുന്നു.
ധ്രുവ്: ഒന്ന് മറ്റേതിനേക്കാള്‍ വെറുപ്പ് പ്രചരിപ്പിക്കുന്നുണ്ടോ?
മഹാവീര്‍: ശരിയാണ് BJPയേക്കാള്‍ കുറവ് വെറുപ്പേ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുള്ളു. ജാതിയുടെ കാര്യത്തിലും BJP വെറുപ്പ് പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മതം വെച്ച് കളിക്കുന്നു. ജാതികള്‍, sects, creed എന്നിവയിലൊക്കെ BJP വ്യത്യാസം കാണിക്കുന്നു. ജാട്ട് ജാതിക്കാരെ പോലും അവര്‍ക്ക് വീണ്ടും വിഭജിക്കാനാകും വിവിധ ജാതികള്‍ക്ക് വിവിധ ബ്രാന്റുകള്‍. ഉദാഹരണത്തിന് maharaja surajmal വ്യത്യസ്ഥമാണ്. മറ്റ് രാജാക്കന്‍മാരും വ്യത്യസ്ഥ ബ്രാന്റുകളാണ്.
ധ്രുവ്: നിങ്ങള്‍ പറഞ്ഞ എല്ലാ വെബ് സൈറ്റുകളും പോലെ കോണ്‍ഗ്രസിനും വെബ് സൈറ്റുകളുണ്ടോ?
മഹാവീര്‍: ഇല്ല. കോണ്‍ഗ്രസിന് 100-200 വരെ വെബ് സൈറ്റുകളുണ്ട്. എന്നാല്‍ BJPക്ക് ആയിരക്കണക്കിന് വെബ് സൈറ്റുകളാണുള്ളത്. അവര്‍ക്ക് കൂടുതല്‍ പണവും കൂടുതല്‍ ആള്‍ക്കാരുമുണ്ട്. അവരിപ്പോള്‍ അധികാരത്തിലുമാണ്. പണം എപ്പോഴും സംസാരിക്കും! പണമുള്ള ആളുകളെ ഇന്‍ഡ്യയില്‍ ദൈവങ്ങളെ പോലെയാണ് കണക്കാക്കുന്നത്. ബാക്കിയുള്ളവരെ അടിമകളായും! ഇന്‍ഡ്യയില്‍ ജോലികളൊന്നുമില്ല. എല്ലാ ജോലിയും തീര്‍ന്നു. കൈയ്യിലൊരു ജോലിയും ഇല്ലാതെ എല്ലാവരും തെണ്ടുകയാണ്. ചിലര്‍ സംവരണത്തിന്,
എല്ലാവരും അവര്‍ക്ക് ചെയ്യാനാകുന്നത് ചെയ്യുന്നു. തൊഴിലുകള്‍ സൃഷ്ടിക്കണം. അല്ലെങ്കില്‍ കുറ്റകൃത്യങ്ങളുടെ തോത് വളരെ അധികമാകും
ധ്രുവ്: എന്ത് സന്ദേശമാണ് നിങ്ങള്‍ക്ക് ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്? പ്രചാരവേലയിലുടെ ഇരയാകാതിരിക്കാന്‍ എന്തിനാലാകും?
മഹാവീര്‍: പ്രചാരവേലയില്‍ നിന്ന് രക്ഷപെടാന്‍ ഫേസ്‌ബുക്കില്‍ നല്ല ആളുകളുടെ കൂട്ടത്തില്‍ ചേരുകയാണ്. positive ഉം നല്ല സ്വഭാവവുമുള്ള ആളുകളുടെ കൂടെ.
സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന് ആളുകളുടെ കൂടെ കൂടുക. ഫേസ്‌ബുക്ക് നിറയെ ചീത്തയാളുകളല്ല. [പക്ഷേ അവരാണ് കൂടുതല്‍, അതുപോലെ നല്ല ആളുകള്‍ പറയുന്നത് മനസിലാക്കാന്‍ പാടാണ്. വെറുപ്പ് വേഗത്തില്‍ മനസിലാകും. സാമൂഹ്യമാധ്യമം മൊത്തത്തില്‍ ചീത്തയാണ്. അതില്‍ നിന്ന് അകന്ന് നില്‍ക്കുക. നല്ലവരായ നിങ്ങള്‍ അതില്‍ ചേരുന്നത് വഴി അതിന് മാന്യത കൊടുക്കരുത്] ആയിരക്കണക്കിന് നല്ല പരിപാടികള്‍ നടത്തുന്ന [അവര്‍ക്ക് സാമൂഹ്യമാധ്യമത്തിന് പുറത്ത് നിന്നും അതൊക്കെ ചെയ്യാം. ഒരു വെബ്‌സൈറ്റോ ബ്ലോഗോ തുടങ്ങിയാല്‍ പോരെ. എന്തിന് ഈ ചീത്തമാധ്യമത്തിന് മാന്യത കൊടുക്കുന്നു.] ലോകം മൊത്തമുള്ള NRIകളുണ്ട്. ഒരു ലക്ഷ്യത്തിനായി അവര്‍ ജനങ്ങളെ ഒന്നിപ്പിക്കുകയാണ്
സ്നേഹിക്കാന്‍ വേണ്ടി.എല്ലാ ജാതികളേയും ഒന്നിപ്പിക്കാന്‍. അത്തരം പ്രവര്‍ത്തനങ്ങളെ പിന്‍തുടരുന്നത് നല്ലതായിരിക്കും. അവക്ക് വലിയ മാര്‍ക്കറ്റിങ്ങ് ഇല്ല.
ധ്രുവ്: സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ അവരെ കേള്‍ക്കുന്നില്ലെന്നാണോ അടിസ്ഥാനപരമായി താങ്കള്‍ പറയുന്നത്, അല്ലേ?
മഹാവീര്‍: ഇന്നത്തെ സാമൂഹ്യ മാധ്യമത്തില്‍, അങ്ങനെ ചെയ്യുന്നത് ഈ 2018 ല്‍ ഒരു പോസ്റ്റില്‍ പോലും ഒരു മുസ്ലീമിനെ പുകഴ്ത്തുന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. നമ്മള്‍ ഒരു മുസ്ലീമിനെ പുകഴ്ത്തുകയാണെങ്കില്‍, ഉദാഹരണത്തിന് ഡോ അബ്ദുള്‍ കലാം ആസാദ് മഹാനായ ഒരു വ്യക്തിയാണ് എന്ന് പറഞ്ഞാല്‍ ദേശവിരുദ്ധനെന്നോ ജാതിവിരുദ്ധനെന്നേ പറഞ്ഞ് നിങ്ങളെ ചീത്തവിളിക്കും എല്ലാത്തരത്തിലുമുള്ള ചീത്തവിളി നിങ്ങളിലേക്ക് കുമിഞ്ഞ് കൂടും. ഉടന്‍ തന്നെ BJP it cell നിങ്ങളെ ലക്ഷ്യം വെക്കും.
ധ്രുവ്: നിങ്ങള്‍ പറയുന്നത് ശരിയാണ്. മഹാവീര്‍: ഈ ലൈവ് പരിപാടിയില്‍ ഒരു മുസ്ലീമിനോട് സംസാരിക്കു, നിങ്ങളെ രാജ്യദ്രോഹി, പാകിസ്ഥാനി എന്ന് വിളിക്കും. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ RSS ആയിരുന്നു വിഭജനം ആവശ്യപ്പെട്ട ആള്‍ക്കാര്‍. RSS തന്നെ പറയുന്നത് അവര്‍ക്ക് “അഖണ്ഡ ഭാരതം” നിര്‍മ്മിക്കണമെന്നാണ്. പാകിസ്ഥാനികള്‍ക്ക് ഇന്‍ഡ്യയില്‍ ചേരണമെന്നാണ് ആഗ്രഹം. പാകിസ്ഥാനിലെ സ്ഥിതി മോശമായതുകൊണ്ട് അവര്‍ക്ക് ഇന്‍ഡ്യയില്‍ ചേരണം, എന്ത് വിലകൊടുത്തും. അഖണ്ഡ ഭാരതം നിര്‍മ്മിക്കുന്ന ഈ rssകാര്‍ അതില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തുന്നില്ല. നിങ്ങള്‍ രാജ്യദ്രോഹിയാണ്, ദേശവിരുദ്ധനാണ് പാകിസ്ഥാനില്‍ പോകൂ എന്നാണ് പൊതു വാചകം. എന്നാല്‍ പാകിസ്ഥാനില്‍ പോകാന്‍ ഒരാള്‍ക്ക് പോലും വിസ കൊടുക്കുന്നില്ല.
ധ്രുവ്: വിസ കിട്ടാനായി പൈസ കൊടുക്കേണ്ടി വരും അല്ലേ.
മഹാവീര്‍: ആളുകള്‍ക്ക് അവരുടെ സ്വന്തം പണം ചിലവാക്കി വാങ്ങണം. ഇവിടെ എന്നെ ദേശവിരുദ്ധന്‍ എന്ന് വിളിക്കുന്നു. എന്നെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് പറയുന്നു… എനിക്ക് പേടിയില്ല. പാകിസ്ഥാന്‍ എന്നത് പഞ്ചാബിലേയും രാജസ്ഥാനിലേയും നമ്മുടെ തന്നെ ആളുകളെ വിഭജിച്ചതാണ്. നമ്മുടെ അകന്ന ബന്ധുക്കളാണ് അവിടെ ഇപ്പോള്‍ താമസിക്കുന്നത് അവര്‍ അവരുടെ മതം മാറിയിട്ടുണ്ടാവും. എന്നാല്‍ രക്തമൊന്നുതന്നെയാണ്.
ധ്രുവ്: ഈ വിഡിയോ കാണുന്നവര്‍ സന്തോഷമുള്ള ശുഭപ്രതീക്ഷയുള്ള, കലാപത്തിന് പ്രേരിപ്പിക്കുകയും പരത്തുകയും ചെയ്യാത്ത ആളുകളാല്‍ സ്വാധീനിക്കപ്പെടൂ.
മഹാവീര്‍: ചോരയുടെ ലഹളകള്‍ പ്രചരിപ്പിക്കരുത്, സ്നേഹത്തിന്റെ ലഹളകളെ പ്രചരിപ്പിക്കൂ. അതാണ് എന്റെ സന്ദേശം. സഹോദരാ എന്നെ ബന്ധപ്പെടുക വഴി താങ്കള്‍ എന്നെ നല്ല മനുഷ്യനാക്കി. ഈ സന്ദേശം ലോകം മൊത്തമുള്ള എല്ലാവരിലും എത്തുമെന്ന് ഞാന്‍ കരുതുന്നു. IT cell നെ തുറന്ന് കാണിച്ചതിനാല്‍ എനിക്ക് പേടിയുണ്ടായിരുന്നു. NDTV പോലുള്ള എല്ലാ മാധ്യമങ്ങളും എന്നെ വിളിക്കാന്‍ തുടങ്ങി. പക്ഷേ NDTV പോലുള്ള മാധ്യമങ്ങളിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്. അവര്‍ക്ക് പണത്തോടും TRPയോടും മാത്രം ചിന്തയേയുള്ളു. സാധാരണ മനുഷ്യന്റെ വ്യാകുലതകളെക്കുറിച്ച് ചിന്തയില്ല. അത് zee news ഓ abp news ഓ ആയാലും, ഞാന്‍ കുറച്ച് കാലം സുദര്‍ശന്‍ ചാനലിന് വേണ്ടി കുറച്ച് കാലം ജോലി ചെയ്തിരുന്നു.
ധ്രുവ്: ഈ വിവരങ്ങള്‍ക്ക് വലിയ ഒരു നന്ദി സര്‍. പ്രേക്ഷകര്‍ക്ക് ഒരുപാടു കാര്യങ്ങള്‍ ഇതില്‍ നിന്ന് പഠിക്കാനായി. അത് അവരെ പ്രചാരവേലകളില്‍ നിന്ന് അതിന്റെ ഇരയാകാതെ രക്ഷിക്കും..
മഹാവീര്‍: ഞാന്‍ ഇതിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ അഭിമുഖം ഇന്നലെ Dandiya യോട് നടത്തി. അമേരിക്കയില്‍ താമസിക്കുന്ന ഒരു NRI ആണ് അദ്ദേഹം. അവിടെ നിന്ന് എനിക്ക് ഒരുപാട് പിന്‍തുണ കിട്ടുന്നുണ്ട്. അതുകൊണ്ട് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നെ കൊന്നുകളയുമോ എന്ന പേടി എനിക്കുണ്ട്. വിരകളുടെ ഒരു പാത്രമാണല്ലോ ഞാന്‍ തുറന്നത്. എന്റെ കുടുംബത്തെ ഓര്‍ത്ത് എനിക്ക് പേടിയുണ്ട്.
ധ്രുവ്: ശരിയാണ്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ പ്രസിദ്ധനാണല്ലോ. ഇനി നിങ്ങളെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് ധൈര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
മഹാവീര്‍: ധൈര്യത്തിന്റെ കാര്യം മറന്നേക്ക്. ശ്യാമ പ്രസാദ്, ഗോപിനാഥ് മുണ്ടേ പോലുള്ള ആളുകളെ ചെയ്തത് കണ്ടില്ലേ. അപ്പോള്‍ ഞാന്‍ ആരുമല്ല.
ധ്രുവ്: ശരിയാണ്. ഞങ്ങളോട് സംസാരിച്ചതിന് വളരെ നന്ദി.
https://www.youtube.com/watch?v=BslKjxaP4Ik&rel=0
Dhruv Rathee