സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം
ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണോ അല്ലയോ എന്ന് വ്യക്തമാക്കുന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം. കൂടുതല്‍ വ്യക്തത വരുത്താനും സംശയങ്ങള്‍ ദൂരീകരിക്കാനും കാലാകാലം ഞങ്ങള്‍ ഈ നിര്‍വ്വചനം പരിഷ്കരിക്കുന്നു. ചരിത്രം എന്ന ഭാഗം നോക്കിയാല്‍ നിര്‍വ്വചനത്തിലെ മാറ്റങ്ങളുടെ ലിസ്റ്റ് കിട്ടും.
ഉപയോഗിക്കുന്നവരുടെ സ്വാതന്ത്ര്യത്തേയും സമൂഹത്തേയും ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയറാണ് “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍”. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാനും, കോപ്പി ചെയ്യാനും, വിതരണം നടത്താനും, പഠിക്കാനും, മാറ്റം വരുത്താനും, പരിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യങ്ങളുപയോഗിച്ച് തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമിനെ നിയന്ത്രിക്കാന്‍ വ്യക്തികള്‍ക്കും സമൂഹത്തിനും കഴിയും.
– കൂടുതല്‍ ഇവിടെ