ആഗോള കാറില്ലാ ദിനം

തങ്ങള്‍ കാര്‍-dominated സമൂഹത്തില്‍ വിശ്വസിക്കുന്നില്ല എന്നു ഉദ്ബോധിപ്പിക്കാന്‍ എല്ലാ സെപ്റ്റംബര്‍ 22 നും ലോകം മുഴുവന്‍ ആളുകള്‍ ഒത്തു ചേരുന്നു. ഒരു ദിവസത്തെ ആഘോഷവും അടുത്ത ദിവസം മുതല്‍ കാര്യങ്ങള്‍ പഴയതു പോലെ ആകുന്ന ഒന്ന് നമുക്ക് വേണ്ട. കാല്‍നടക്കര്‍ക്കും സൈക്കിള്‍ യാത്രകാര്‍ക്കും, കാര്‍ ഉപയോഗിക്കാനാഗ്രഹമില്ലാത്തവര്‍ക്കും വേണ്ട സൗകര്യം ചെയ്തുകൊടുക്കുകയെന്നത് നമ്മുടെ ഗവര്‍ണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്.
കാലാവസ്ത ചൂടുപിടിക്കുന്ന ഈ കാലത്ത് ഭൂമിയെ തണുപ്പിക്കനുള്ള നല്ല സമയം ആണ് ആഗോള കാറില്ലാ ദിനം. കൂടതെ ഇത് കറുകള്‍ക്ക് പകരം സൈക്കിളിനും നടക്കുന്നതിനും പൊതു ഗതാഗത സംവിധാനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നു നഗര ആസൂത്രകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സന്ദേശം നല്‍കുന്നു.
കാറുകള്‍ ഇല്ലാത്ത 365 ദിവസങ്ങള്‍ എന്നത് യാഥാര്‍ധ്യമാകാന്‍ ആഗോള കാറില്ലാ ദിനം സഹായകമാകട്ടേ.
– കടപ്പാട്  http://www.worldcarfree.net/wcfd/

ബെര്‍ലിന്‍ ആഗോള കാറില്ലാ ദിനം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 22 ശനിയാഴ്ച് 14:00 ന് Kreisfahrt (Circle Ride) ല്‍ നിന്ന് തുടങ്ങും. നിരത്തിനെ സൈക്കിള്‍ സ്വന്തമാക്കും. കാറുടമസ്തരുടെ ശ്രദ്ധക്ക്: വീട്ടില്‍ ഇരുന്നോളുക അല്ലെങ്കില്‍ എഞ്ജിന്‍ നിര്‍ത്തി സൈക്കിളുകളുടെ നീളന്‍ പരേഡ് കാണുക.
ഇത് ലോകത്തെ മാറ്റിമറിക്കുകയൊന്നുമില്ല. പക്ഷേ സൈക്കിള്‍ യാത്രക്കാര്‍ക്ക് ഇത് ഒരു സന്തോഷത്തിന്റെ ദിവസമാണ്. പോലീസ് സംരക്ഷണയോടുകൂടി സുരക്ഷിതത്തോടും സ്വാതന്ത്ര്യത്തോടും കൂടി അവര്‍ക്ക് അന്ന് യാത്ര ചെയ്യം. ജാഥ 40 കിലോമീറ്റര്‍ സഞ്ചരിച്ച് Sudkreuz (South Cross) റയില്‍വേ സ്റ്റേഷനില്‍ സമാപിക്കും. അവിടെ ഒരു വാര്‍ഷിക പരിസരോത്സവം (Environment Festival) കൂടി സംഘടിപ്പിച്ചിരിക്കുന്നു.
– ::Bike Club Berlin

ഒരു അഭിപ്രായം ഇടൂ