കാപ്പി കര്‍ഷകര്‍

കാപ്പിയുടെ വില ഏറ്റവും താഴെ എത്തിയിരിക്കുകയാണ് ന്യൂയോര്‍ക്കിലും ലണ്ടനിലും.  ഇടനിലക്കാര്‍ ഒരു കിലോ കാപ്പിക്ക് 44 cents മെക്സിക്കോയിലെ കര്‍ഷകര്‍ക്ക് കൊടുക്കുമ്പോള്‍ വടക്കന്‍ അമേരിക്കയിലേയും യൂറോപ്പിലേയും ഉപഭോക്ത്താക്കള്‍ക്ക് $8 ഡോളര്‍ വേണം ഒരു കിലോ കാപ്പി വാങ്ങാന്‍. ചിലപ്പോള്‍ $30 ഡോളറും. ഈ സമയത്ത് വലിയ കാപ്പി കമ്പനികള്‍ record ലാഭം പ്രഖ്യാപിക്കുന്നു.

ചില ഗ്രാമീണ കുടുംബങ്ങള്‍ക്ക് കാപ്പി കൃഷി മാത്രമാണ് ഒരു വരുമാന മാര്‍ഗ്ഗം. കാപ്പിയുടെ ഈ വിലയിടിവുകാരണം ആയിരക്കണക്കിനാളുകള്‍ തങ്ങള്‍ക്ക് ഒരു നല്ല ഭാവി നഗരങ്ങളില്‍ കിട്ടുമെന്ന്കരുതി അവിടേക്ക് ചേക്കേറുകയാണ്. ചൈപാസ് (Chiapas) സംസ്ഥാനത്തുനിന്നും ഒരാഴ്ച് 500 കുടുംബങ്ങള്‍ എന്ന നിരക്കിലാണ് പ്ലാന്റേഷന്‍ ജോലിക്കര്‍ leaving ചെയ്യുന്നതെന്ന് estimate ചെയ്യുന്നു. U.S. അതിര്‍ത്തിക്കടുത്തായതുകൊണ്ട് കൂടുതല്‍ പേരും വിചാരിക്കുന്നത് അവര്‍ക്ക് “അമേരിക്കന്‍ സ്വപ്നം” (American Dream) എത്തിപ്പിടിക്കമെന്നാണ്. വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍(NAFTA) ഉള്ളതുകാരണം സാധനങ്ങള്‍ക്ക് അതിര്‍ത്തി കടക്കമെങ്കിലും മെക്സിക്കോക്കാര്‍ ജയിലിനകത്താകുകയാണ് പതിവ്.

ഇപ്പോഴത്തെ കാപ്പി പ്രതിസന്ധി പരിസ്ഥിതിയേയും ബാധിക്കുന്നു. പാരിസ്ഥിതിക സന്തുലനം fragile ആയ പര്‍വ്വത പ്രദേശങ്ങളിലാണ് കൂടുതല്‍ മെക്സിക്കന്‍ കാപ്പി കര്‍ഷകരും കൃഷി നടത്തുന്നത്. കാടിന്റെ മേലാപ്പില്‍ (canopy) കാപ്പി ഉല്‍പ്പാദനം കാര്‍ഷിക രാസവസ്തുക്കള്‍ ഉപയോഗിക്കതെ നടത്താം എന്നതാണ് കാരണം. ഇത് തീവ്രമായ “monocropping” രീതികള്‍ ഉപയോഗിക്കുന്ന കരിമ്പ്, ചോളം ഇവയെക്കാള്‍ സുസ്ഥിരമാണ്(sustainable).

കാപ്പിയുടെ ഇപ്പൊഴത്തെ വില അതിന്റെ അടിസ്ഥാന ഉത്പ്പാദന ചിലവിനേക്കാള്‍ താഴെയാണ്. അതുകൊണ്ട് കൂടുതല്‍ ലാഭകരമായി ഭൂമി ഉപയോഗിക്കനുള്ള സംരംഭങ്ങളിലേക്ക് കര്‍ഷകര്‍ നീങ്ങുകയാണ്. ചിലര്‍ കാട് വെട്ടിത്തെളിച്ച് തടി വില്‍ക്കുന്നു, മറ്റുചിലര്‍ വലിയ കന്നുകാലികമ്പനികള്‍ക്ക് ഭൂമി പാട്ടത്തിനുകൊടുക്കുന്നു. ചില സ്ഥലങ്ങളില്‍ കാപ്പിത്തോട്ടങ്ങള്‍ കരിമ്പിന്‍ തോട്ടങ്ങളായി മാറ്റുന്നു.

കുറച്ചു കൂടുതല്‍ വില കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നതു വഴി Fair trade (ധവള കച്ചവടം ?), കൂടുതല്‍  സമദര്‍ശിയായ (equitable) കച്ചവട ബന്ധങ്ങള്‍ ഉത്പാദകരും ഉപഭോക്താക്കളും തമ്മില്‍ ഉണ്ടാക്കുന്നു.  Fair trade സാമ്പത്തിക നീതി അടിസ്ഥാനമാക്കിയതും സംഭാവനകള്‍ നല്‍കാതെ അത് സാധാരണ ജനങ്ങള്‍ക്ക് ശക്തി പകരുന്നു.

—ലോറി വാറിഡെല്‍( Laure Waridel), Coffee With Pleasure: Just Java and World Trade (2001, Black Rose Books)


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s