കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു

അര നൂറ്റാണ്ടിന്റെ പ്ലാനിങ്ങിനു ശേഷം കോപ്പന്‍ഹേഗന്‍ അവിശ്വസനീയമായ ഒരു സൈക്ക്ളിങ്ങ് ലക്ഷ്യം കൈവരിച്ചു. രാവിലെയുള്ള തിരക്കുസമയത്ത് സ്വകാര്യ കാറുകളേയും ബസ്സുകളേക്കാളും കൂടുതല്‍ സൈക്കിളുകളും മോപ്പഡ്കളും ഇപ്പോള്‍ നിരത്തില്‍ കാണുന്നു. മൂന്നിലെന്ന് ആള്‍ക്കാര്‍ ഇപ്പോള്‍ ജോലിക്കു പോകാന്‍ ഉപയോഗിക്കുന്നത് സൈക്കിള്‍ ആണ്. ശേഷിച്ചവര്‍ പൊതു ബസ്സുകളിലും കാറുകളിലും പോകുന്നു. എന്നാല്‍ വാര്‍ത്ത വീണ്ടും നല്ലതാകുകയാണ്. കോപ്പന്‍ഹേഗന്‍ മുന്‍സിപ്പല്‍ ഗവര്‍ണ്‍മന്റ് കൂടുതല്‍ പണം സൈക്കിള്‍ വരികള്‍ക്കും പാതകള്‍ക്കും വേണ്ടി നീക്കിവെക്കുകയാണ്.

സര്‍ വ്വേ പ്രകാരം കോപ്പന്‍ഹേഗന്‍, ആംസ്റ്റര്‍ഡാം (അവിടെ 40% ഗതാഗതവും സൈക്കിള്‍ വഴിയാണ്.) പോര്‍ട്ട്ലാന്‍ഡ് എന്നീ നഗരങ്ങളേക്കാള്‍ പിറകിലാണ്. ഒറിഗണ്‍ ആണ് ഏറ്റവും നല്ല ഇന്നര്‍-സിറ്റി സൈക്ക്ളിങ്ങ് സൗകര്യം ഒരുക്കുന്നത്. ഇത് ശരിയായിരിക്കാം. എന്നാല്‍ copenhagengirlsonbikes , cycleliciousness തുടങ്ങിയ ബ്ളോഗര്‍മാര്‍ കോപ്പന്‍ഹേഗനെ stylish bike തലസ്ഥാനമായി മാറ്റും.

2015 ഓടുകൂടി നഗരത്തിലെ യാത്രക്കാരില്‍ പകുതി സൈക്കിള്‍ യാത്രക്കാരാക്കിമാറ്റണമെന്നാണ് നഗത്തിന്റെ ഉദ്യോഗസ്ഥരുടെ പ്ലാന്‍. അതോടൊപ്പം വേഗത 10% കൂട്ടുകയും അപകടം കുറക്കുകയും ചെയ്യാനുള്ള പരിപാടികളും അവര്‍ ആലോചിക്കുന്നുണ്ട്. എങ്ങനെ അവര്‍ ഇത് ചെയ്യും? ഒരു വഴി കൂടുതല്‍ പണം നിക്ഷേപിക്കുക എന്നതാണ്. 2007 ല്‍ അവര്‍ 25 മില്യണ്‍ ഡാനിഷ് ക്രൗണ്‍ (യു.എസ് $ 3.7 മില്യണ്‍) കൂടി ഇതിനായി മൊത്തം ബഡ്ജറ്റായ 75 മില്യണ്‍ ല്‍ നിന്ന് മാറ്റിവെച്ചു.

സബ്-വേ സ്റ്റോപ്പുകളിലും മറ്റ് തുറന്ന സ്ഥലങ്ങളിലും സൈക്കിള്‍ പാര്‍ക്കുചെയ്യാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. എന്നാലും സൈക്കിള്‍ യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇവയുടെ എണ്ണം കൂട്ടി ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ (കൂടുതല്‍ വീതിയുള്ള വരികളും) നല്‍കാനും അവര്‍ തീരുമാനിച്ചു.
Gothenburg എന്ന സ്ഥലത്ത് സൈക്കിള്‍ യാത്രക്കാര്‍ക്ക് വേണ്ടി ഇന്റെര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള സ്വകാര്യ യാത്രാ മാപ്പ് സര്‍വ്വീസ് തുടങ്ങാനും പരിപാടിയുണ്ട്.
-from ::Ecoprofile

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

One thought on “കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു

  1. നല്ല ലേഖനം.

    കോപ്പന്‍ഹേഗനില്‍ സിറ്റിക്കുള്ളില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതിനായി വാടകയില്ലാതെ തന്നെ സൈക്കിള്‍ ലഭിക്കുന്നതാണ്. 20 ക്രോണര്‍ ഇട്ടാല്‍ ലോക്ക് തുറന്ന് നമുക്ക് സൈക്കിള്‍ എടുത്ത് ചുറ്റിക്കറങ്ങാം. സൈക്കിളിന്റെ ഹാAന്റിലില്‍ തന്നെ സൈക്കിള്‍ സ്റ്റാന്റുകള്‍ല്‍ എവിടെയൊക്കെയാണുള്ളതെന്ന് രേഖപെടുത്തിയ മേപ്പും ഉണ്ട്. തിരിച്ച് സൈക്കിള്‍ അവിടെ കൊണ്ട് വച്ച് ലോക്ക് ചെയ്താ‍ല്‍ 20 ക്രോണര്‍ തിരികെ കിട്ടും.

    ഈ സൈക്കിളുകളുടെ ബ്രേക്കും പെഡല്‍ (റിവേഴ്സ് ദിശയിലേക്ക് ചവിട്ടിയാല്‍) തന്നെയാണ് എന്നതിനാല്‍ ഇത്തിരിയൊന്നുമല്ല ബുദ്ധിമുട്ടിയത്.വ്

ഒരു അഭിപ്രായം ഇടൂ