വളരെ നല്ല കാര്യം.
ആണവോര്‍ജ്ജ പുനരുധാരണം ഊതിപ്പെരുപ്പിച്ചതാണെന്നുള്ള ഊഹം പരക്കുന്നു. ബുധനാഴ്ച നടന്ന ഒരു audit ല്‍ ആണ് ഇങ്ങനെ കേട്ടത്. ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗ്രീന്‍സ് എന്ന യൂറോപ്പ്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പാണ്. കാലാവധി കഴിയുന്നതിനാല്‍ 2030 തോടെ ധാരാളം റിയാക്റ്ററുകള്‍ അടച്ചുപൂട്ടും. അവക്കു പകരം 338 പുതിയ റിയാക്റ്ററുകള്‍ നിര്‍മ്മിക്കണം.
“2002 നേക്കള്‍ 5 പുതിയ റിയാക്റ്ററുകളാണ് ഇപ്പോള്‍ ലോകത്തുള്ളത്.”
പാരീസ് ആസ്ഥാനമാക്കിയുള്ള ആണവ consultants മാരുടെ റിപ്പോര്‍ട്ടു പ്രകാരം ആണവ വ്യവസായം വളരെ പതുക്കെയാണ് മുന്നോട്ടു പോകുന്നത്. പുതിയ 91 റിയാക്റ്ററുകളാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. അതില്‍ 32 എണ്ണത്തിന്റെ പണി നടക്കുന്നു. കൂടുതലും ഏഷ്യയിലും യൂറോപ്പിലും ആണ് പണി നടക്കുന്നത്. അതില്‍ 11 എണ്ണത്തിന്റെ പണി കഴിഞ്ഞ 20 തോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി നടക്കുകയാണ്.
ആണവോര്‍ജ്ജം വലിയ വളര്‍ച്ച നേടുമെന്നുള്ള ആശയം വെറും അമ്മുമ്മക്കഥയാണെന്നാണ് ഈ റിപ്പോര്‍ട്ടിന്റെ എഴുത്തുകാരന്‍ മൈക്കിള്‍ ഷ്നെയ്ഡര്‍( Mycle Schneider) പറയുന്നത്. ഈ വ്യവസായം നേരിടുന്നത് “a dramatic loss of competence, sceptical financial markets and the severe shortage of manufacturing capacity” ഇവ ആണ്.
– ആണവോര്‍ജ്ജത്തെകുറിച്ച് കൂടുതല്‍ അറിയാന്‍ The Nuclear Age
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.