ശരാശരി ആസ്ട്രേലിയന്‍ ആഹാരം 70,000 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഉത്പാദകരില്‍ നിന്ന് ഉപഭോക്താക്കളില്‍ എത്തുന്നത്. ഇത് കണ്ടെത്തിയത് Agri-Food XIV കോണ്ഫെറന്സില് അവതരിപ്പിച്ച ഒരു പഠനത്തിലാണ്. ആസ്ട്രേലിയന്‍ ABC ഇത് റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ പ്രധാന കാര്യം food miles നെ കുറിച്ചുള്ളതാണ്. food miles കൊണ്ടു മാത്രം ആഹാരത്തിന്റെ പാരിസ്ഥിതിക impact judge ചെയ്യാനാവില്ല. അങ്ങനെ ചെയ്യുന്നത് തെറ്റിധാരണക്ക് കാരണമാകും. പകരം ആഹാര നിര്‍മ്മാണത്തിന്റെ മുഴുവന്‍ life cycle ഉം വിശകലനം ചെയ്യണം അതിന്റെ ഊര്‍ജ്ജ ഉപഭോഗം കണ്ടെത്താന്‍. ചിലപ്പോള്‍ ആഹാര ഉത്പ്പാദനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ഊര്‍ജ്ജ ഉപഭോഗം അതിന്റെ ആഗോള കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ വലിയ ഭാഗമായേക്കാം.
“ചില അവസരങ്ങളില്‍ ആഹാര ഉത്പാദനത്തിന്റെ ആകെ ഊര്‍ജ്ജ ബഡ്ജറ്റിന്റെ 20% മാത്രമാണ് ഗതാഗതം.” ന്യൂസിലാന്റില്‍ നിന്നുമുള്ള ഗവേഷകന് ആയ ഹഗ് കാമ്പ്ബെല്‍ (Hugh Campbell) ന്റെ അഭിപ്രായമാണിത്. അദ്ദേഹം ഡ്യൂണേഡിന് (Dunedin) ല്‍ ഉള്ള, ഒട്ടാഗോ(Otago) സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആണ്. അദ്ദേഹം പറയുന്നത് food miles ആദ്യ പടിയെന്ന നിലയില്‍ ഉപയോഗപ്രദമാണ്.
എന്നാല്‍ അടുത്ത കാലത്ത് നടത്തിയ പഠനത്തില്‍ നിന്ന് മനസിലാകാന്‍ കഴിഞ്ഞത് UK ല്‍ ആടിനെ വളര്‍ത്തി അതിന്റെ ഇറച്ചി എടുക്കുന്നതിനേക്കാള്‍ പകുതി ഊര്‍ജ്ജമേ വേണ്ടിവരൂ ആടിന്റെ ഇറച്ചി ന്യൂ സിലാന്റില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍. കാമ്പ്ബെല്‍ പറയുന്നത്, UK കര്‍ഷകര്‍ വൈദ്യുതി ഉപയോഗിക്കുന്നത് non-renewable ആയ ശ്രോതസുകളില്‍ നിന്നും ന്യൂ സിലാന്റില്‍ കര്‍ഷകര്‍ renewable ആയ ശ്രോതസുകളില്‍ നിന്നും ആയതുകൊണ്ടാണ് ഈ വ്യത്ത്യാസം ഉണ്ടായത് എന്നാണ്.
kiwi fruit നേ കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് ഇറ്റലിയില്‍ നിന്നും അത് ട്രക്ക് വഴി കൊണ്ടുവരുന്നതിനേക്കാള്‍ ഊര്‍ജ്ജം കുറച്ചുമതി അത് ന്യൂ സിലാന്റില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍. അതുകൊണ്ട് food miles എന്നു മാത്രം കണ്ട് അബദ്ധത്തില്‍ ആകരുത്. ആഹാരത്തിന്റെ വലിയ ജീവിതചക്രം കണ്ടുവേണം ആഹാരം തെരെഞ്ഞെടുക്കാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Australian ABC
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.