അന്റാര്‍ട്ടിക്കയില്‍ November 23, 2007 ന് cruise കപ്പലായ എം. എസ്. എക്സ് പ്ലോറര്‍ (MS Explorer) മുങ്ങുകയും അതില്‍ നിന്നും പുറത്തുവന്ന ഡീസല്‍ 5 കിലോമീറ്റര്‍ വ്യാസത്തില്‍ അന്റാര്‍ട്ടിക്ക് കടലിനെ മലിനമാക്കുകയും ചെയ്തു. ആ കപ്പലില്‍ 100 യാത്രക്കാരും 54 ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരേയും രക്ഷപെടുത്തി. 185,000 ലിറ്റര്‍ ഡീസലും 1200 ലിറ്റര്‍ ഗ്യാസ് ഓയിലുമാണ് നിറച്ചിരുന്നത്.
1500 മീറ്റര്‍ താഴെ കടലില്‍ കിടക്കുന്ന ഈ കപ്പല്‍ ഇപ്പോഴും ഇന്ധനം കടലിലേക്കു് പുറന്തള്ളുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയും ചിലിയും ഇതിനെതിരെ പ്രതികരിച്ചു. 2000 ല്‍ കൂടുതല്‍ പെന്ഗ്വിനുകളേ ഈ ഇന്ധനമലീനീകരണം മോശമായി ബാധിക്കും. അവ അപകടം നടന്ന ഈ സ്ഥലത്തുകൂടിയാണ് അര്ഡ്ലെ (Ardley) ദ്വീപിലേക്ക് പ്രജനനത്തിന് പോകുന്നത്. എല്ലാ വര്‍ഷവും ഈ സമയത്താണ് അവ ഈ യാത്ര നടത്തുന്നത്.
നിര്‍ഭാഗ്യകരമായ ഈ സംഭവം അര്‍ജന്റീനിയന്‍ അധികാരികളുടേയും റോമീന പികോലോട്ടി (Romina Picolotti, National Environment Secretary) യുടേയും ശ്രദ്ധക്ക് കാരണമായി. ദുര്‍ബല സ്ഥലമായ അന്റാര്‍ട്ടിക്കയില്‍ ടൂറിസത്തിന്റെ ആഘാതം എങ്ങനെ ഉണ്ടാകുന്നുവെന്ന് അവര്‍ക്ക് മനസിലാകുകയും അവിടേക്കുള്ള ടൂറിസം കൂറക്കണമെന്നും അവര്‍ തീരുമാനിച്ചു.
– from BBC in Spanish.
“ഇത് ടൂറിസത്തിനുള്ള ഒരു wake up call ആണ്. ഇന്ധനത്തിന്റെ പാടുകള്‍ അന്റാര്‍ട്ടിക്കയില്‍ ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ട് അവിടേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിനെ നമ്മള് കുറക്കേണ്ടതായിട്ടുണ്ട്. അത് ഇപ്പോള്‍ കഴിഞ്ഞ വര്ഷങ്ങളിലേക്കാള് ഇരട്ടിയായിട്ടുണ്ട്.” Picolotti പറഞ്ഞു. അവരുടെ അഭിപ്രായത്തില്‍ ഈ അര്‍ജന്റീനിയന്‍ വേനല്‍ക്കാലത്ത് 30000 ല്‍ കൂടുതല്‍ സന്ദര്‍ശകര്‍ അന്റാര്‍ട്ടിക്കയില്‍ എത്തിയിട്ടുണ്ട്.
“അന്റാര്‍ട്ടിക്കയുടെ ലക്ഷ്യം ടൂറിസം ആകരുത്. അവിടേക്കുള്ള ടൂറിസം നിര്‍ത്താന്‍ നമ്മള്(രാജ്യങ്ങള്‍) കൂടുതല്‍ ശക്തമായ നിലപാടെടുക്കണം”, സെക്രട്ടറി പറഞ്ഞു. “പരിസ്ഥിതി നാശം” ഉണ്ടാക്കുന്ന cruise companyകള്‍ക്കെതിരെ നിയനടപടികള്‍ എടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Picolotti ടെ അഭിപ്രായത്തില്‍ ഈ ഇന്ധന പാട തുറന്ന സമുദ്രത്തിലേക്ക് പടരുന്നുവെങ്കില്‍ കൂടുതല്‍ ബാഷ്പീകരണം വഴി ഇത് ഇല്ലാതായേക്കാം എന്നാണ്.
എന്നാല്‍ കപ്പലില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഇന്ധനവും ഇപ്പോള്‍ പുറത്തേക്കൊഴുകിയിട്ടില്ലെങ്കിലും, സമുദ്രാന്തര്‍ഭാഗത്ത് നേരിടേണ്ടി വരുന്ന തുരുമ്പിക്കല്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഗുരുതരമാക്കും. കപ്പല്‍ ഇപ്പോള്‍ 1500 മീറ്റര്‍ താഴെ ആണ് കിടക്കുന്നത്.
കപ്പല്‍ മുങ്ങിയത് പുന്റാ അറേനസ്, ചിലി (Punta Arenas (Chile)) ക്ക് 1200 കിലോമീറ്റര്‍ തെക്കും, 25 ഡേ മയോ (25 de Mayo) ക്ക് 26 മൈല്‍ അകലയുമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.