പുത്തന്‍ സാമ്രാജ്യത്തം

പഴയ സാമ്രാജ്യത്തവും പുതിയ ആഗോളവത്കരണവും തമ്മിലുള്ള വ്യത്യാസം

പഴയ സാമ്രാജ്യത്ത കാലത്ത് ആരാണ് നിങ്ങളുടെ ശത്രു എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും, കത്തി നിങ്ങളുടെ പുറത്ത് ആഴ്ന്നിറങ്ങുത് നിങ്ങള്‍ക്ക് അനുഭവിക്കാനും. എന്തു ചെയ്താല്‍ ഒരു നല്ല ജീവിതം കിട്ടുമെന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഈ ആഗോളവത്കരണ കാലത്ത് നിങ്ങള്‍ തടവുകാരനും ബോധവാനല്ലാത്തവനുമാണ്. തടവുകാര്‍ക്ക് അവരുടെ ചങ്ങലയേക്കുറിച്ചുള്ള ബോധമില്ലാതെയായാല്‍ എല്ലാം നിരാശജനകമാണ്.

അമേരിക്ക മറ്റു രാജ്യങ്ങളേ സ്വതന്ത്രമായി പേടിപ്പെടുത്തുകയാണ്.
ഇറാഖ് യുദ്ധത്തിനു ശേഷം ഏകദേശം 25 ലക്ഷം ആളുകള്‍ക്ക് അവരുടെ രാജ്യത്തില്‍ നിന്ന് പുറത്തുപോകേണ്ടതായിവന്നു. 10 ലക്ഷം ആള്‍ക്കാര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ 75% ആള്‍ക്കാര്‍ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ നരക ജീവിതം നയിക്കുന്നു.

അമേരിക്കയില്‍ തെരുവ് യുദ്ധങ്ങള്‍ നടത്തുന്ന ആഫ്രിക്കന്‍-അമേരിക്കന്‍ ജനങ്ങളേ ഇത് സ്പര്‍ശിച്ചു. പെട്ടന്ന് ഇസ്ലാം അവരിലേക്ക് എത്തിച്ചേര്‍ന്നു. അവര്‍ സമാധാനവും, അംഗീകാരവും വിശ്വാസവും അതില്‍ കണ്ടെത്തി.

ഗ്ലോബലൈസേഷന്റെ അടിസ്ഥാന മൂല്ല്യം ഭൗതികമാണ്. മാര്‍ക് ട്വയിന്‍ പറഞ്ഞതു പോലെ ഈ അനാവശ്യ ആവശ്യങ്ങളുടെ വിസ്ഫോടനത്തിന്റെ (proliferation of unnecessary necessities) ഫലം എല്ലാ രാജ്യങ്ങളിലും പണക്കാരനെ കൂടുതല്‍ പണമുള്ളവനാക്കി തീര്‍ക്കുന്നു. അതോടൊപ്പം ദരിദ്രനേ കൂടുതല്‍ ദരിദ്രനാക്കുന്നു. ആഗോള തലത്തില്‍ പാവപ്പെട്ടവരുടെ എണ്ണം വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പണത്തിന്റെ കേന്ദ്രീകരണം വളര്ന്നുകൊണ്ടിരിക്കുന്നു. ഇത് ജീവിത യോഗ്യമായ ഒന്നല്ല.

അമേരിക്കന്‍ ഗവണ്‍മന്റിന് ഒരു ശത്രുവിനേ ആവശ്യമുണ്ട്. പുതിയ ശത്രുക്കളെ കണ്ടെത്താനുള്ള തിരച്ചിലില്‍ അമേരിക്കന്‍ ഗവണ്‍മന്റ് യഥാര്‍ത്ഥത്തില്‍ രാജ്യത്തേ ഒന്നിപ്പിക്കുകയും അതിന്റെ യഥാര്‍ത്ഥ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മറച്ചുവെക്കുകയുമാണ്. അതിന്റെ രാജ്യസ്നേഹത്തിനു വേണ്ടിയുള്ള അഭ്യര്‍ധന, ഒരു തെമ്മാടിയുടെ അവസാന ആശ്രയം പോലെ ആണ്. രാജ്യസ്നേഹമല്ല യഥാര്‍ത്ഥ ലക്ഷ്യം. ആധിപത്യവും ചൂഷണവും ആണ് യഥാര്‍ത്ഥ ലക്ഷ്യം. ഭലപ്രദമായി അതു ചെയ്യുന്നതിന് ഒരു ശത്രുവിന്റെ ആവശ്യം ഉണ്ട്. അവിടെ ആണ് സൈന്യത്തിന്റെ പ്രസക്തി. ആയുധങ്ങള്‍ക്കുവേണ്ടി മറ്റു രാജ്യങ്ങളെല്ലാം ഒന്നിച്ച് ചിലവാക്കുന്ന പണത്തേക്കാള്‍ കൂടുതല്‍ പണം അമേരിക്ക ആയുധങ്ങള്‍ക്കുവേണ്ടി ചിലവാക്കുന്നു.

– by Ramsey Clark,former U.S. Attorney General.

വിദേശ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ കഴിവതും വാങ്ങാതിരിക്കൂ.
കോള, പെപ്സി, ഹിന്ദുസ്ഥാന്‍ ലിവര്‍ ഇവക്കൊക്കെ തുല്യമായ പ്രാദേശികമായ ഉത്പന്നങ്ങള്‍ വാങ്ങുക. സ്വന്തം നാട്ടിലേ ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ ആ സമ്പദ് ഘടന വളരും. കേരളത്തില്‍ വ്യവസായം വളര്‍ന്നാല്‍ നമുക്ക് അവിടെ തന്നെ തൊഴില്‍ കിട്ടുമല്ലോ. പക്ഷേ ഇത് ഒരു chauvinism ആകാതെ നോക്കണം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “പുത്തന്‍ സാമ്രാജ്യത്തം

 1. താങ്കളേപ്പോലെ, യു.എസ്സ് കാര്യാലയങ്ങളിൽ ജോലിചെയ്ത തിന്റെ പരിചയം അവരുടെ കുടിലബുദ്ധിയെ കുറിച്ച് കൂടുതൽ അറിയാൻ ഇട വരുത്തിയിട്ടുണ്ടാവും. അതിനാൽ താങ്കൾ പറയുന്ന കാര്യങ്ങൾ കൂടുതൽ സത്യവത്തായിരിക്കുമെന്നു കരുതുനു.

  അമേരിക്കയുടെ മൂടുപടമണിഞ്ഞ മുഖത്തിനുള്ളിൽ എന്താണു ഒളിഞ്ഞിരിക്കുന്നതെന്നു, എല്ലാ ലോകരാജ്യങ്ങളിലുമുള്ള ആളുകൾക്കും അവരുടെ നേതക്കൾക്കും നല്ലപോലെ അറിയാം. കേവലം ലോകവ്യാപാരമേഘലയിലെ കുറ്ച്ചു കുത്ത്കകളുടെ കീശയിലുള്ള പണത്തിന്റെ മണം ഈരാജ്യക്കാരുടെ സ്വാർഥ്തയുറ്റ മൂക്കിൽ തട്ടി. അതിനുള്ള കൊതി ആണു എല്ലാവരേയും ഈ കരാറിൽ ഒപ്പു വക്കാൻ പ്രേരിപ്പിച്ചതു.

  ആഗോളവൽക്കരണം മൂന്നാം ലോകരാജ്യങ്ങളൊടു ചെയ്ത കൊടും ചതി ആയിരുന്നു എന്നു അന്നു തന്നെ എല്ലാ രാജ്യങ്ങളിലുമുള്ള സാമ്പത്തിക വിദഗ്‌ദ്ധർ ചൂണിക്കാണിച്ചില്ലെ! പക്ഷെ, ഭരണകുടങ്ങൾ ഭയം കൊണ്ടോ, പ്രലോഭനം കൊണ്ടോ അമേരിക്കക്കു ഏറാൻ മൂളികളായി മാറി.

  ഇനിയും സമയം വൈകിയിട്ടില്ല! ആഫ്രിക്കയിൽ നിന്നും, പാശ്ചാത്യരുടെ മേൽകോയ്മ അവസാനിക്ക്ണം, അതുപോലെ മദ്ധ്യപൂർവേഷ്യയിൽ നിന്നു അമേരിക്കയുടേയും.

  എല്ലാ സൌഭാഗ്യങ്ങളു ആഫ്രിക്കൻ ജനതക്കു ദൈവം നൽകിയിട്ടുണ്ട്.അതു സ്വന്തമായി ഉപയോഗിക്കാൻ അവസരം കൊടുക്കതെ, അവരിൽ സ്പർദ്ധയും അക്രമവം വളർത്തി, ബുദ്ധിവികസിക്കാത്തവരാക്കി, നിർത്താൻ അധിപത്യം പുലർത്തുന്ന ഫ്രഞ്ചുകാരും, അമേരിക്കക്കാരും, മറ്റു യൂറോപ്യൻ രാജ്യക്കാരും തിരശീലക്കു പിന്നിൽ നിന്നു കൊണ്ട് ചരടുവലിച്ചു കൊണ്ടിരിക്കുകയാണു

  ലോകം രക്ഷപെടാൻ ഒറ്റ മാർഗ്ഗമേ ഉള്ളു- ബിസിസ്സ് കണ്ണുകളുമായി ദരിദ്രരാഷ്ട്രങ്ങളെ മോഹിപ്പിച്ചു കുടുക്കിലാക്കുന്ന “ലോകപൊലീസ് എന്ന ചെന്നായെയും, അവരുടെ വാലാട്ടിആയവരേയും വികസ്വരരാജങ്ങൾ തിരസ്കരിക്കട്ടെ! എന്നിട്ടു സ്വന്തം വിഭവങ്ങൾ സ്വയം അനുഭവിക്കുകയും, ഒപ്പം ഇത്തരം രാജ്യക്കാരുടെ കെട്ടുറപ്പുള്ള പരസ്പരസഹകരണവും ഉറപ്പാകട്ടെ! അതിനു അഴിമതിയില്ലാത്ത ഭരണാധികാരികൾ ഉണ്ടാവണം. അത്തരം ഭരണാധികാരികളുടെ അഭാവമാണു ദരിദ്രന്മാ‍ർ പരമദരിദ്രന്മാരായി തീരുന്നത്.

  നിസ്സഹകരണം ആണു ഇവർക്ക് ഏൽക്കുന്ന ഏറ്റവും വലിയ ആയുധം! ഒറ്റ കെട്ടായി നിന്നു ഒറ്റ പെടുത്തുക –

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )