അല്‍-ഖൈദയേയും താലിബാനേയും അമര്‍ച്ച ചെയ്യാന്‍ അമേരിക്ക $5 ബില്ല്യണ്‍ ഡോളറിന്റെ സൈനിക സഹായം പാകിസ്ഥാന് നില്‍കിയിട്ടുണ്ട്.
അല്‍-ഖൈദക്കോ താലിബാനോ പകരം ഈ പണം യഥാര്‍ത്ഥത്തില്‍ ചിലവാക്കിയിട്ടുള്ളത് ഇന്‍ഡ്യക്കെതിരായുള്ള സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായിട്ടാണ്. Coalition Support Funds എന്ന അക്കൗണ്ടില്‍ നിന്നുമാണ് ഈ $5 ബില്ല്യണ്‍ പാകിസ്ഥാന് കൊടുത്തിട്ടുള്ളത്. ഇതു കൂടാതെ പാകിസ്ഥാന്‍ വര്‍ഷം തോറും $300 മില്ല്യണ്‍ ഡോളറിന്റെ പരമ്പരാഗത അമേരിക്കന്‍ സൈനിക സഹായവും ഉപകരണങ്ങളും പരിശീലനവും ലഭിക്കുന്നുണ്ട്.
– David Ronde, Carlotta Gall, Eric Schmitt and David E Sanger. NY Times.
എങ്ങനെയുണ്ട് അങ്കിള്‍ സാമിന്റെ പരിപാടി. ഒരു വശത്ത് ആയുധം നല്‍കുക, മറുഭാഗത്ത് പണം ഊറ്റാനുള്ള പഴഞ്ചന്‍ ആണവനില സാങ്കേതികവിദ്യ നല്‍കുക. പഴയ ആടിന്റേയും ചെന്നായുടേയും കഥ പോലെ.
അമേരിക്കന്‍ ജനങ്ങള്‍ സാധാരണക്കാരാണ്. കോര്‍പ്പറേറ്റ് ആണ് കുഴപ്പക്കാര്‍. അമേരിക്കന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. കോള, പെപ്സി, യൂണീ ലിവര്‍ തുടങ്ങി അനേകം കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളിവിടെ വിറ്റഴിക്കുന്നുണ്ട്. അവയുടെ ഉപയോഗം കുറക്കുക.
വികസിത രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുന്നത് പരിസര സംരക്ഷണത്തിന് തുല്ല്യമാണ്. അവര്‍ക്ക് കൂടുതല്‍ പണം കിട്ടിയാല്‍ അവരുടെ ഉപഭോഗം കൂടുകയും തന്‍മൂലം മലിനീകരണം കൂടുകയും ചെയ്യും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.