ടൂറിസം കമ്പനികള്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തെ ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രമായി ഉപയോഗിക്കുന്നു. കാലാവസ്ഥാ മാറ്റം കൊണ്ട് നശിക്കാന്‍ പോകുന്ന സ്ഥലങ്ങളും ജീവികളെയും കാണാനുള്ള യാത്ര ആണ് ഇപ്പോള്‍ അവര്‍ പരസ്യം ചെയ്യുന്നത്. ഒറ്റപ്പെട്ട വിചിത്ര സ്ഥലങ്ങള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ക്ക് താല്‍പ്പര്യം കൂടുന്നു. എന്നാല്‍ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്. ദുര്‍ബല പരിസ്ഥിതി പ്രദേശങ്ങളിലേക്കുള്ള massive ടൂറിസം ആ പ്രദേശത്തിന്റെ നിലനില്‍പ്പിനേ തന്നെ തകരറിലാക്കും. ഉദാഹരണത്തിന് ഗലപ്പഗോസ് ദ്വീപുകളിലേക്കുള്ള വര്‍ദ്ധിച്ച ഗതാഗതം അവിടുത്തെ പരിസ്ഥിതിക്ക് നാശങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഇക്വഡോര്‍ ഗവണ്‍മന്റ് ഈ യാത്രകള്‍ നിയന്ത്രിക്കുകയാണ്.
ഇതിനൊക്കെ ഉപരി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അന്റാര്‍ക്ടിക്കയില്‍ തകര്‍ന്ന വിനോദ സഞ്ചാരക്കപ്പല്‍ 5 കിലോമീറ്ററോളം വലിപ്പത്തില്‍ പെട്രോള്‍ സമുദ്രത്തിലോഴുക്കി. സഞ്ചാരം വഴി ഇതുപോലെ ഒരുപാട് പ്രകൃതിനാശം ഉണ്ടാകുന്നു.
എന്നാലും ഗതാഗതം വളരുകയാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളായി 4.3% എന്ന നിരക്കില്‍. ഇക്കോ ടൂറിസവും(ecotourism) പ്രകൃതി ടൂറിസവും (nature tourism) മൂന്നിരട്ടി വേഗത്തിലാണ് വളരുന്നത്.
-from www.tierramerica.info
ദയവു ചെയ്ത് താങ്കളുടെ യാത്രകള്‍ കഴിയുന്നത്ര കുറക്കുക. കഴിവതും പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
പെട്രോള്‍/ഡീസല്‍ വാഹങ്ങള്‍ക്ക് പകരം വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക.