നമ്മള്‍ പരിധി മറികടക്കുന്നുണ്ടോ?

ഭൂമിയിലെ 9 സ്ഥലങ്ങള്‍ വളരെ ഭീകരമായ പരിസ്ഥിതി നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നതായി ഒരു പഠനം കണ്ടെത്തി. തിരിച്ചെത്താന്‍ പറ്റാത്ത വിധം കുഴപ്പം പിടിച്ച വിധത്തിനടുത്താണ് അവയുടെ ഇപ്പോഴത്തെ അവസ്ഥ. ആര്‍ക്ടിക് കടലില്‍ മഞ്ഞും ഗ്രീന്‍ലാന്റിലെ മഞ്ഞുപാളിയും സംരക്ഷിക്കുന്നതിന് നമ്മള്‍ വളരേറെ താമസിച്ചു കഴിഞ്ഞു. അടുത്ത സ്ഥലം ആമസോണ്‍ മഴക്കാടുകളാണ്. അവിടെ മഴ കുറയുന്നതിനാല്‍ മരങ്ങള്‍ക്ക് വളരാന്‍ കഴിയുന്നില്ല. Boreal കാടുകളും ശാസ്ത്രജ്ഞന്‍മാരുടെ ലിസ്റ്റില്‍ ഉണ്ട്. അവര്‍ പറയുന്നത് El Nino ഇനി ശക്തമാകുകയും അത് ആഫ്രിക്ക മുതല്‍ വടക്കേ അമേരിക്ക വരെ കാലാവസ്ഥയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നാണ്. ജര്‍മ്മനിയിലെ Potsdam Institute for climate Impact Research, The University of East Anglia, Oxford University യുടെ Environmental Change Institute ഇവര്‍ ഒന്നിച്ചാണ് ഈ പഠനം നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് Proceeding of the National Academy of Science ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും താപനില 6.4C വരെ കൂടുമെന്നാണ് കഴിഞ്ഞ വര്‍ഷം UN വിദഗ്ധര്‍ കണ്ടെത്തിയത്. താപനിലയിലുള്ള ഈ വര്‍ദ്ധനവ് നൂലം ശുദ്ധ ജലത്തിനും ആഹാരത്തിനും ദൗര്‍ലഭ്യം ഉണ്ടാകും. അതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ വഴിധാരാമാകും. നൂറുകണക്കിന് സ്പീഷീസുകള്‍ ഇല്ലാതാകും. 0.5C – 2C വരെ താപനില കൂടിയാല്‍ ആര്‍ക്ടിക് മഞ്ഞ് തിരിച്ച് വരാനാത്ത വിധം ഇല്ലാതെയാകും. ആ പരിധി നമ്മള്‍ ഇപ്പോള്‍ തന്നെ കടന്നുകഴിഞ്ഞു. ഗ്രീന്‍ ലാന്റിലെ ഐസ് നില്‍ക്കാത്താതെ ഉരുകാനുള്ള 50% സാധ്യതയുമുണ്ട്. ഈ ഉരുകല്‍ പൂര്‍ത്തിയാകാന്‍ നൂറ്റാണ്ടുകള്‍ എടുക്കും. ഉരുകിയ ജലം സമുദ്ര നിരപ്പ് 7 മീറ്റര്‍ ഉയരത്തിലാക്കും.

3C ഉയര്‍ന്ന താപനില ശക്തമായ El Ninos ഉണ്ടാക്കുകയും അത് ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ഭീകരമായ കാലാവസ്ഥ സമ്മാനിക്കുകയും ചെയ്യും. 3C മുതല്‍ 5C വരെ ഉയരുന്ന താപനില ആമസോണ്‍ കാടുകളിലെ മഴ 30% കുറക്കുകയും നീളം കൂടിയ ഉണക്ക് കാലത്തിന് കാരണമാകുകയും ചെയ്യും. Boreal കാടുകളിലെ swaths അടുത്ത 50 വര്‍ഷങ്ങള്‍ കൊണ്ട് ഇല്ലാതെയാകും. കൂടുന്ന മഴ ആഫ്രിക്കയിലെ Sahel ഭാഗത്ത് പച്ചപ്പ് ഉണ്ടാകാന്‍ കാരണമാകും. എന്നാല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മണ്‍സൂണ്‍ തകരും. അതുമൂലം ഉണക്ക് കാലം ഇരട്ടിയാകും.

ഇന്‍ഡ്യയില്‍ മണ്‍സൂണ്‍ പ്രവചിക്കാന്‍ പറ്റാത്ത രീതിയിലാകും. ഏറ്റവും മോശമായ സാദ്ധ്യത അത് ചിലപ്പോഴെക്കെ എതിരെ ആകും. ഒരുവര്‍ഷം അത് വെള്ളപ്പൊക്കം ഉണ്ടാകിയാല്‍ അടുത്ത വര്‍ഷം അത് വരള്‍ച്ചയുണ്ടാക്കും.

അന്റാര്‍ക്ടിക്കിലെ കണക്കുകള്‍ കാണിക്കുന്നത് മഞ്ഞു വീഴ്ച്ചയുടേയും ഉരുകലിന്റേയും തോത് വ്യത്യാസപ്പെട്ടെന്നാണ്. ഐസ് ചുരുഞ്ഞിത്തുടങ്ങി. 5C ല്‍ കൂടുതല്‍ ഉള്ള താപനില നിയന്ത്രിക്കാന്‍ പറ്റാത്ത വിധമുള്ള ഉരുകലിന് കാരണമാകും. 300 വര്‍ഷങ്ങള്‍ കൊണ്ട് 5 മീറ്റര്‍ സമുദ്ര നിരപ്പ് ഉയരും. അറ്റലാന്റിക് കടലിലെ Gulf Stream ഇല്ലതെയാകും. കാലാവസ്ഥാ എന്ന പ്രതിഭാസം തന്നെ ഇല്ലാതെ ആയി ഭൂമി വരണ്ട അവസ്ഥയിലേക്ക് പോകും.

– from Guardian

എല്ലാം എന്തിന് വേണ്ടി? നമ്മുടെ ആഡംബരത്തിനും സുഖഭോഗത്തിനും വേണ്ടി. ഈ അത്ത്യാര്‍ത്തിയുടെ ഫലം നമ്മുടെ അടുത്ത തലമുറ സഹിക്കണോ? മകന്റെ യവ്വനം വാങ്ങിയ രാജാവിനെ പോലെ!

3 thoughts on “നമ്മള്‍ പരിധി മറികടക്കുന്നുണ്ടോ?

  1. ശ്രദ്ധിക്കാറുണ്ടിത്‌, വായിക്കാനിത്തിരി ബുദ്ധിമുട്ടും. ഇതൊന്നു വലുതാക്കി നല്ല ലേഔട്ടില്‍ ആയാല്‍ കൂടുതല്‍ പേര്‍ക്ക്‌ ഇതു വായിക്കാം. നല്ല വിഷയങ്ങളാണ്‌ നിങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. പിന്നെ കമന്റു ചെയ്യാന്‍ ഇത്ര ‘ഗുലുമാല്‌’ സംഗതികള്‍ വേണോ ?

ഒരു അഭിപ്രായം ഇടൂ