ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍

വാഷിങ്ങ്ടണ്‍: മറന്ന് പോയിട്ടുണ്ടാവാം, എന്നിരുന്നാലും 10 വര്‍ഷം മുമ്പ് ഫെഡറല്‍ ഗവണ്‍മന്റ് ഏറ്റെടുക്കേണ്ടിയിരുന്ന ആണവ മാലിന്യം ഇപ്പോഴും നിലയങ്ങളില്‍ തന്നെ കെട്ടികിടക്കുന്നു. 100 ല്‍ അധികം ആണവനിലയങ്ങളാണ് അമേരിക്കയില്‍ ഉള്ളത്. ഈ മാലിന്യ നിര്‍മ്മാര്‍ജ്ജനം 20 വര്‍ഷം behind schedule ല്‍ ആണ്.

ഇതു വരെ ധാരാളം കോടതി ഓര്‍ഡറുകളും സെറ്റില്‍മന്റ്കളും ഉണ്ടായിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മന്റ് കമ്പനികള്‍ക്ക് (public utilities) $342 മില്ല്യണ്‍ കൊടുത്തുകഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ $7 ബില്ല്യണ്‍ മുതല്‍ ഏകദേശം $11 ബില്ല്യണ്‍ വരെ ചിലവായേക്കാം എന്നാണ്. എന്നാല്‍ വ്യവസായം പറയുന്നത് ഈ ചിലവ് $35 ബില്ല്യണ്‍ ആകുമെന്നാണ്. അവ്യക്തവും മനസിലാക്കാന്‍ പറ്റാത്തതുമായ ഒരു ഗവണ്‍മന്റ് അക്കൗണ്ടില്‍ നിന്നുമാണ് ഈ പണം വരുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗികാരം വേണ്ടാത്തതും വളരെ വലിപ്പമുള്ളതുമാണ് ഈ അക്കൗണ്ട് എന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു kilowatt-hour ന് ഒരു സെന്റിന്റെ പത്തിലൊന്ന് എന്ന കണക്കിന് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്ന ഒരു കോണ്‍ട്രാക്റ്റ് കമ്പനിക്കാരും ഊര്‍ജ്ജ വകുപ്പും ഗവണ്‍മന്റും കൂടി 1980 കളില്‍ ഒപ്പു വെക്കാത്തതിനാല്‍ ഈ പണം due ആയിരിക്കുകയാണ്. 1998 മുതല്‍ ആണവ മാലിന്യം നീക്കം ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ ആ കാലം മുതല്‍ ഇന്നുവരെ കമ്പനികള്‍ 60 കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

യൂക്ക പര്‍വ്വതത്തില്‍ (Yucca Mountain) ഗവണ്‍മന്റ് നിര്‍മ്മിക്കുന്ന ആണവ മാലിന്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുവാന്‍ 2017 വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ഈ താമസം കാരണമുണ്ടാകുന്ന നഷ്ടം $7 ബില്ല്യണ്‍ ആയിരിക്കുമെന്ന് Office of Civilian Radioactive Waste Management ന്റെ ഡയറക്റ്റര്‍ എഡ്വോര്‍ഡ് എഫ് സ്പ്രോട്ട് (Edward F.Sproat) പറയുന്നു. യൂണിറ്റ് 2020 ലേ തുറക്കുകയുള്ളുവെങ്കില്‍ നഷ്ടം $11 ബില്ല്യണ്‍ ആകും, അതിനു ശേഷം ഓരോവര്‍ഷം താമസിക്കുമ്പോള്‍ $500 മില്ല്യണ്‍ വീതം നഷ്ടം കൂടും. വ്യവസായം പറയുന്നത് അത് $35 ബില്ല്യണ്‍ വരെ കൂടാം എന്നാണ്.

ആണവ വ്യവസായത്തിന്റെ trade group ആയ Nuclear Energy Institute ന്റെ associate general counsel മൈക്കല്‍ ബൗസര്‍ (Michael Bauser) പറയുന്നത്, “ഉപഭോക്താക്കള്‍ (rate-payer) അതിനു വേണ്ടി പണം അടച്ചു കഴിഞ്ഞു, ഊര്‍ജ്ജ വകുപ്പ് അത് ചെയ്തിട്ടില്ല, നികുതിദായകര്‍ ഇപ്പോള്‍ രണ്ടാമത് പണമടക്കുകയാണ്”.

ആദ്യം ഊര്‍ജ്ജ വകുപ്പ് Nuclear Waste Fund (nuclear utilities ല്‍ നിന്നും ശേഖരിച്ച് പണം. $30 ബില്ല്യണ്‍ വരും) ല്‍ നിന്നും എടുത്ത പണമുപയോഗിച്ച് നഷ്ടം(damages) നികത്താന്‍ ശ്രമിച്ചു. എന്നാല്‍ മറ്റ് utilities കേസ് കൊടുത്തു. അങ്ങനെ ചെയ്താല്‍ ഗവണ്‍മന്റിന് ആവശ്യത്തിനു പണം ആ ഫണ്ടിന്റെ യഥാര്‍ത്ഥ ഉപയോഗത്തിന് (repository നിര്‍മ്മിക്കുക എന്നത്) ലഭിക്കില്ല എന്നായിരുന്നു അവരുടെ വാദം. അതുകൊണ്ട് ഗവണ്‍മന്റ് ഇപ്പോള്‍ പൊതു വരുമാനത്തില്‍ നിന്നുള്ള പണമാണ് ഇതിന് ഉപയോഗിക്കുന്നത്.

$25 ബില്ല്യണ്‍ ഉള്ള ഊര്‍ജ്ജ വകുപ്പിന്റെ ബഡ്ജറ്റിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ നഷ്ടം വളരെ വലുതാണ്. എന്നാല്‍ ഈ പണം വരുന്നത് ഊര്‍ജ്ജ വകുപ്പില്‍ നിന്നുമല്ല. പകരം ട്രഷറിയില്‍ നിന്നുമാണ്. ജിമ്മി കാര്‍ട്ടറിന്റെ ഗവണ്‍മന്റിന്റെ കാലത്ത് പാസാക്കിയ ഒരു നിയമിത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള payments ഫെഡറല്‍ ഗവണ്‍മന്റിന്റെ ഒരു obligation ആയായി കണക്കാക്കുകയും കോണ്‍ഗ്രസിന്റെ അംഗീകാരം തേടേണ്ട കാര്യം ഇല്ലാതാക്കുകയും ചെയ്തു.

Judgment Fund എന്ന പേരിലുള്ള ഫെഡറല്‍ അക്കൗണ്ടില്‍ നിന്നുമാണ് ഈ പണം വരുന്നത്. സാധാരണ settlements നും കോടതി ഓര്‍ഡര്‍ ചെയ്യുന്ന payments നും ഉപയോഗിക്കാനുള്ളതാണ്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഈ ഫണ്ട് $700 മില്ല്യണ്‍ മുതല്‍ $1 ബില്ല്യണ്‍ വരെ $80,000 – $150,000 വീതം പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ utilities നുള്ള payments നടത്തിയിട്ടുള്ളത് പത്ത് കണക്കിനുള്ള മില്ല്യണുകളായിട്ടാണ്.

കൂടാതെ കുറച്ച് കൂടുതല്‍ പണവും യൂക്ക(Yucca)ക്ക് വേണ്ടി അംഗീകരിച്ചിട്ടുണ്ട്. കാരണം യൂക്ക നിയമപരവും മനേജ്‌മെന്റ് പരവുമായ പ്രശ്നങ്ങളേ നേരിടേണ്ടി വന്നേക്കാം. ഭൂമിശാസ്ത്രപരമായിട്ട് യൂക്ക ഈ ആവശ്യത്തിനുള്ള നല്ല സ്ഥലമാണോ എന്നതിനും ശരിയായ ഒരു ഉത്തരമില്ല. ആണവ മാലിന്യങ്ങള്‍ മില്ല്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ റേഡിയേഷന്‍ പുറത്ത് വരാതെ സൂക്ഷിക്കണമല്ലോ. [ഇതൊരു തമാശയായി തോന്നാം. നമ്മുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളുടെ … അങ്ങനെ തലമുറക്ക് ശേഷം ഉള്ള പേരക്കുട്ടികളുള്‍ പറയും ഈ മാലിന്യങ്ങള്‍ അവരുടെ മുതു മുത്തശ്ച്ഛന്‍മാരുടെ മണ്ടത്തരങ്ങളുടെ വില അവരും കൊടുക്കേണ്ടിവരുന്നുവെന്ന്!]. സ്റ്റീലിന്റെ വീപ്പകളില്‍ അലസ വാതകങ്ങള്‍(inert gas) നിറച്ച് (തുരുമ്പിക്കല്‍ തടയാന്‍) അതില്‍ സൂക്ഷിച്ചാല്‍ കുറഞ്ഞ പക്ഷം കുറച്ച് പതിറ്റാണ്ടുകളെങ്കിലും അതിനേ സൂക്ഷിക്കാന്‍ കഴിഞ്ഞേക്കും.

dry storage ഉണ്ടാക്കാനുള്ള ചിലവില്‍ ചിലത് ഒരിക്കല്‍ മാത്രം ഉള്ളതായതിനല്‍ കൂടികരുന്ന ചിലവിന് ഒരു സമയത്ത് ഒരു കുറവുണ്ടായേക്കാം. ഉദാഹരണത്തിന് എന്‍ജിനീറിങ്ങ് ജോലികള്‍, വീപ്പ് നീക്കാനുള്ള ക്രൈന്‍ തുടങ്ങിയവക്ക് ഒരിക്കല്‍ മാത്രം പണം ചിലവാക്കിയാല്‍ മതി. എന്നാലും റിയാക്റ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്ര പഴക്കം ചെന്നാല്‍ റിയാക്റ്റര്‍ നശിപ്പിക്കണം. അപ്പോള്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങളും പുതിയ മാലിന്യങ്ങളും കൂടെ പുതിയ സ്ഥലത്തേക്ക് നീക്കി സംരക്ഷിക്കണം. റിയാക്റ്റര്‍ സ്ഥലത്ത് നമ്മള്‍ മാലിന്യ സംരക്ഷണത്തിന് ചിലവാക്കിയ മുഴുവന്‍ അദ്ധ്വാനവും പണവും വെറുതെയാകും.

കാലിഫോര്‍ണിയ, കണെക്ടികട്ട് (Connecticut), മൈന്‍ (Maine), മസാച്യുസെറ്റ്, മിഷിഗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് അങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്. റിയാക്റ്ററുകള്‍ വില്‍ക്കുന്ന ചില കമ്പനികള്‍ ഗവണ്‍മന്റിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്. ആണവമാലിന്യങ്ങള്‍ ഇല്ലാത്ത റിയാക്റ്റര്‍ ആണ് അവര്‍ വിറ്റിരുന്നതെങ്കില്‍ അവര്‍ക്ക് കൂടുതല്‍ പണം കിട്ടിയിരുന്നേനേ. ഗവണ്‍മന്റിന്റെ സംരക്ഷണ സ്ഥലം ഇപ്പോഴും പണി തീരാതെ കെടക്കുന്നതുകൊണ്ട് അവര്‍ക്ക് മാലിന്യങ്ങളോടു കൂടിയ റിയാക്റ്റര്‍ വില്‍‌ക്കേണ്ടിവന്നു. ജെയ് സില്‍ബര്‍ഗ് എന്ന വക്കീല്‍ ആണ് ഈ കമ്പനികളെ പ്രതിനിധാനം ചെയ്യുന്നത്.

ഓരോ റിയാക്റ്ററും ഒരു വര്‍ഷം ഏകദേശം 20 ടണ്‍ മാലിന്യം ഉത്പാദിപ്പിക്കും. രണ്ട് വീപ്പ വേണം അത് ശേഖരിക്കുവാന്‍. വീപ്പക്കൊന്നിന് ഏകദേശം $1 മില്ല്യണ്‍ ചിലവാകും. 39 സ്റ്റേറ്റുകളിലുള്ള 122 സൈറ്റുകളിലേ താല്‍ക്കാലിക സമംഭരണികളിലാണ് ഇപ്പോള്‍ ഈ മാലിന്യങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.
repository തുറന്നുകഴിഞ്ഞാല്‍ ഇത് അവിടേക്ക് നീക്കം ചെയ്യാന്‍ പതിറ്റാണ്ടുകള്‍ എടുക്കും.

ഗവണ്‍മന്റ് $11 ബില്ല്യണ്‍ യൂക്കാ പര്‍വ്വത്തില്‍ ചിലവാക്കികഴിഞ്ഞു എന്ന് സ്പ്രോട്ട് പറയുന്നു. ഈ പ്രൊജക്റ്റ് വലിച്ചിഴക്കാന്‍ തുടങ്ങിയിട്ട് വളരെ കാലം ആയി. ഗവേഷണ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന പല കമ്പ്യൂട്ടറുകളും പഴകിയതായി. അവയൊക്കയും പുതുതാക്കണമെന്ന് ഉദ്ദ്യോഗസ്ഥര്‍ വിശദമാക്കി.

– from NY Times

അമേരിക്കയുടെ ഇത്രയുമൊക്കെ കാര്യങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നത് അവിടെ ഈ വിവരങ്ങള്‍ രഹസ്യമാകാന്‍ പാടില്ല എന്ന നിയമുള്ളതുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നവകാശപ്പെടുന്ന നമുക്കിവിടെ നേരേ വിപരീതമാണ് കാര്യങ്ങള്‍. ആണവോര്‍ജ്ജം ഇവിടെ വലിയ രഹസ്യമാണ്. അത് രാജ്യസുരക്ഷിതത്തിന്റെ ഭാഗമാണ്. ഓഡിറ്റില്ലതെ പ്രവര്‍ത്തിക്കുന്ന ഒന്നാമത്തെ വകുപ്പാണ് നമ്മുടെ ആണവോര്‍ജ്ജ വകുപ്പ്. ഓഡിറ്റര്‍ ജനറലിന്റെ പേടിസ്വ്പനം.

ഇനി ചില ഇന്‍ഡ്യന്‍ വിശേഷങ്ങള്‍.
ഒരു ട്രയിന്‍ യാത്രയില്‍ പരിചയപ്പെട്ട ISRO ല്‍ കോണ്ട്രാക്റ്റ് ചെയ്ത ഒരു സുഹൃത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞ സംഭവം. അദ്ദേഹം ജോലി ചെയ്ത യൂണിറ്റിന്റെ പരിസര പ്രദേശത്ത് ഒരു കിണറിന്റെ തൊടി (റിങ്ങ്) ഉണ്ട്. അതില്‍ ടാര്‍ നിറച്ചിരിക്കുകയാണ്. അതിന്റെ പ്രത്ത്യേകത എന്തെന്നുവെച്ചാല്‍ അതിന് എപ്പോഴും ഒരു ഇളം ചൂടാണ്. തണുപ്പത്തും, മഴയത്തുമൊക്കെ. ഉച്ചയൂണ് കഴിഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്ന അവസരത്തില്‍ ഈ തൊടിയുടെ മുകളില്‍ ഇരിക്കാനോ കിടക്കാനോ അവര്‍ക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് നടുവിന് വേദനയുള്ളവര്‍ക്ക്. യഥാര്‍ത്ഥത്തില്‍ അത് ടാര്‍ നിറച്ച തൊടിയല്ല. ആ ടാറിനടിയില്‍ ഉപയോഗം കഴിഞ്ഞ റേഡിയോ ആക്റ്റീവതയുള്ള വസ്തുക്കള്‍ ആണ് ഉള്ളത്. എന്ത് എളുപ്പത്തിലുള്ള സംസ്കരണം. ഭാവിയില്‍ ഈ തൊഴിലാളികള്‍ക്ക് ക്യാന്‍സര്‍ പിടിച്ചാല്‍ എല്ലാം വിധി എന്ന് വിചാരിച്ച ആശ്വസിക്കാന്‍ പറ്റിയ ഒരു തത്വചിന്ത നമുക്കുണ്ടല്ലോ ! പിന്നെന്തു വേണം.

ഭോപാല്‍ വാതക ദുരന്തം നടന്ന് കഴിഞ്ഞ് 23 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് ആ അപകടത്തില്‍ അകപ്പെട്ട ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇന്‍ഡ്യയില്‍ മനുഷ്യന് എന്തു വില! സുരക്ഷിതത്വം എന്നത് ഇന്‍ഡ്യക്കാരനുള്ളതല്ലല്ലോ. ആണവ നിലയങ്ങളുടെ ചിലവ് ചുരുക്കാന്‍ ഇത് സഹായിക്കും.

English

One thought on “ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍

  1. ഇന്ത്യയിലെ ജനങ്ങള്‍ ഇനിയും ആണവ ഭവിഷ്യത്തിനെസംബന്ധിച്ച്‌ ഗൌരവമായി ചിന്തിച്ച്‌ തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ തന്നെ പല കാര്യങ്ങളും ദേശീയസുരക്ഷയുടെ പേരില്‍ ജനങ്ങളില്‍നിന്ന് മറച്ച്‌ പിടിയ്ക്കുകയാണ്‌. ജഗദീശിന്റെ പോസ്റ്റ്‌ നന്നായി. അഭിനന്ദനങ്ങള്‍!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )