split, cat എന്നീ പ്രോഗ്രാനുകള്‍ വഴി നമുക്ക് ഫയലുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം.
split <ഒപ്ഷന്‍> <ഫയലിന്റെ പേര്‍> <destination directory>
ഒപ്ഷന്‍ വഴി നമുക്ക് ഏതു വലിപ്പത്തിലാണ് വലിയ ഫയല്‍ മുറിക്കേണ്ടതെന്ന് പറകാം. destination directory ഇല്‍ ആയിരിക്കും split ചെയ്ത ഫയലുകള്‍ വരിക.
cat പ്രോഗ്രാം concatenate ചെയ്യാനുള്ളതാണ്. ഇവിടെ നമ്മള്‍ കൂട്ടിച്ചേര്‍ക്കേണ്ട ഫയലുകള്‍ ക്രമമനുസരിച്ച് ഓരോന്നായി space ഇടവിട്ട് കൊടുക്കുക. ഇനി ഈ യോജിപ്പിച്ച ഫയലിന്റെ പേര്‍ ഒരു > അടയാളത്തിനു ശേഷം കൊടുക്കുക. അതിനു ശേഷം enter key അമര്‍ത്തുക.
ഉദാഹരണത്തിന് data.tar.gz എന്ന ഫയല്‍ മുറിക്കുന്നതിനും മുറിച്ച aa, ab, ac എന്ന temp directory ഇല്‍ കിടക്കുന്ന ചെറു ഫയലുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുന്നതിമുള്ള കമാന്‍ഡ് താഴെ കൊടുക്കുന്നു.
മുറിക്കാന്‍:
$ split -b 500m backup/initial/data.tar.gz temp/
ഇവിടെ -b എന്നത് size പറയാനാണ്. m എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് megabyte എന്നാണ്.
കൂട്ടിച്ചേര്‍ക്കാന്‍:
$ cat temp/aa temp/ab temp/ac > test.tar.gz
$ man split
$ man cat
കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്
NB: To get English version, remove ml from URL and refresh the browser.