വ്യോമയാനത്തിന്റെ കുഴപ്പങ്ങള്‍

ഹീത്രൂ(Heathrow) വിമാനത്താവളത്തിന്റെ മൂന്നാമത്തെ റണ്‍വേ വികസിപ്പിക്കുന്നതിനെതിരെ ഗ്രീന്‍ പീസ് യു.കെ സമാധാനപരമായി സമരം നടത്തി. പ്രവര്‍ത്തകര്‍ “Climate Emergency. No 3rd runway” എന്ന വലിയ ബാനറും പിടിച്ചുകൊണ്ട് വിമാനങ്ങള്‍ക്കടുത്ത് വരെ നടന്ന് പോയി.

വിമായയാത്ര പരിസര മലിനീകരണമുണ്ടാക്കുന്ന കാര്യത്തില്‍ തീവണ്ടിയേക്കാള്‍ 10 മടങ്ങ് ദോഷമാണ്. ബ്രിട്ടണിന്റെ പാരിസ്ഥിതിക ആഘാതത്തിന്റെ 13% വ്യോമയാനത്തില്‍ നിന്നാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. ഇത് വളരെ വേഗം വളരുന്ന ഒരു മേഖലയാണ്. 1990 മുതല്‍ 2050 വരെയുള്ള കാലത്ത് ഇതില്‍ നിന്നുള്ള മലിനീകരണം 4 ഇരട്ടി ആകുമെന്നും അത് എല്ലാ കാര്‍ബണ്‍ ഉദ്വമന നിയന്ത്രണങ്ങളില്‍ നിന്നുമുണ്ടാകുന്ന ഗുണങ്ങള്‍ നിഷ്‌പ്രഭമാക്കുന്നതാണ്.

ശത കോടി പൗണ്ട് നികുതി ദായകരുടെ പണം സബ്സിഡികളായി ഈ വ്യവസായം ഉപയോഗിക്കുന്നു. യഥാര്‍ത്ഥത്തില്‍ തീവണ്ടി ഗതാഗതത്തിന് ഉപയോഗിക്കേണ്ടതാണ് ഈ പണം. പുകയില, എണ്ണ കമ്പനികള്‍ (big tobacco and big oil) ഉപയോഗിക്കുന്ന തരം തന്ത്രങ്ങളാണ് British Airways പോലുള്ള കമ്പനികള്‍ പ്രയോഗിക്കുന്നത്. അവര്‍ വ്യക്തമല്ലാത്ത ശാസ്ത്രീയ ആരോപണങ്ങളും തെറ്റായ സംഖ്യകളും ഉപയോഗിച്ച് സര്‍ക്കാര്‍ നയങ്ങള്‍ നിയന്ത്രിക്കുകയും സുസ്ഥിരമല്ലാത്ത വ്യവസായത്തെ വളര്‍ത്തുകയും ചെയ്യുന്നു. എയര്‍ലൈന്‍സ് കൂടുതല്‍ കൂടുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടുതല്‍ ഫ്ലൈറ്റ്, കൂടുതല്‍ വിമാനത്താവളം, കൂടുതല്‍ റണ്‍വേ, കൂടുതല്‍ സബ്സിഡി പണം. കൂടാതെ പരിസ്ഥിതിക്കുണ്ടാകുന്ന നാശം കണക്കാതെ വിമാന യാത്രയേ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ക്കാരം മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നു.

ഉദാഹരണത്തിന് British Airways എടുക്കുക. അവര്‍ emissions trading scheme (ETS) സ്വീകരിക്കുന്നതു വഴി സ്വയം അവകാശപ്പെടുന്നത് പരിസ്ഥിതി നായകന്‍ ആണെന്നാണ്. എന്നാല്‍ ETS മലിനീകരണം ഇല്ലാതെയാക്കുന്നില്ല. ഇതുവഴി British Airways യഥാര്‍ത്ഥത്തില്‍ പണമുണ്ടാക്കുകയാണ് ചെയ്യുന്നത്. കൂടാതെ പ്രായോഗികമായി British Airways മലിനീകരണ നിയന്ത്രണത്തിനുള്ള പരിപാടികളെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. വിമാനത്താവള വികസനത്തിന് അവര്‍ lobbying ചെയ്യുന്നു. വലിയ വിമാനത്താവളം എന്നാല്‍ കൂടുതല്‍ ഫ്ലൈറ്റ് കപ്പാസിറ്റി, അതായത് കൂടുതല്‍ മലിനീകരണം. അവരാണ് ഹീത്രൂ വിമാനത്താവളത്തിന്റെ വികാസത്തിന് lobbying ചെയ്യുന്നത്. കൂടാതെ അനാവശ്യ ചെറുദൂര പ്രാദേശിക ഫ്ലൈറ്റ് ആരംഭിക്കുന്നു. ഉദാഹരണത്തിന് മറ്റ എയര്‍ലൈന്‍സ് ഉണ്ടായിട്ടും 10 മടങ്ങ് കുറവ് മലിനീകരണമുണ്ടാക്കുന്ന തീവണ്ടി ഉണ്ടായിട്ടിം അവര്‍ Gatwick നും Newquay നും ഇടക്കുള്ള ഫ്ലൈറ്റ്ന് വേണ്ടി ശ്രമിക്കുന്നു.

വ്യവസായത്തിന് മുമ്പില്‍ സര്‍ക്കാര്‍ തലകുനിക്കുന്നതാണ് പ്രശ്നം. 2050 ലെ മലിനീകരണ നിയന്ത്രണ അളവ് കണക്കാക്കുന്നതില്‍ നിന്ന് അന്താരാഷ്ട്ര വ്യോമയാനത്തെ ഒഴുവാക്കുന്നതുവരെയെത്തി ഇത്. ചെറുദൂര പ്രാദേശിക ഫ്ലൈറ്റ്കളും വിമാനത്താവള വികസനം നിര്‍ത്തലാക്കണമെന്ന് ഗ്രീന്‍ പീസ് ആവശ്യപ്പെടുന്നു.

– from green peace

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )