ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

ആഗോള താപനത്തിന് പരിഹാരം കണ്ടെത്താന്‍ ആണവോര്‍ജ്ജം സഹായിക്കില്ല.

ആഗോള താപനം കൂടി അത് ഒരു വലിയ പ്രശ്നമായി മാറാതിരിക്കാന്‍ നമ്മള്‍ ഉടന്‍ തന്നെ നമ്മുടെ ഹരിതഗ്രഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കേണ്ടതായിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ കഴിയാതിരുന്നാല്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത ഒരു മാറ്റത്തിലേക്ക് പോകും. പുതിയ ഒരു ആണവനിലയം തുടങ്ങുന്നതിന് കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടിവരും (ചിലപ്പോള്‍ കൂടുതലും). അതുകൊണ്ട് വന്‍തോതില്‍ ആണവനിലയങ്ങളേ ആശ്രയിക്കുന്നത് നമ്മുടെ വിലപ്പെട്ട സമയം നഷ്ടമാക്കാനേ സഹായിക്കൂ. മറ്റു പടിഹാരമാര്‍ഗ്ഗങ്ങളായ പവനോര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങിയവ ചിലവു കുറവായതും ദക്ഷതയുള്ളതും വേഗത്തില്‍ പണിതീര്‍ക്കാവുന്നതുമാണ്.

•വിശാലമായ വ്യാവസായിക വികസനം വേണ്ടിവരും
അമേരിക്കയുടെ ഇപ്പോഴത്തെ ഊര്‍ജ്ജോത്പാദനം കൂടുതലും കല്‍ക്കരി താപനിലയങ്ങളില്‍ നിന്നുമാണ്. അതിനു പകരം ആണവ നിലയങ്ങളില്‍ നിന്ന് ഇത്രയും ഊര്‍ജ്ജം ഉത്പാദിപ്പിക്കണമെന്നു വിചാരിച്ചാല്‍ ഇപ്പോള്‍ ഉള്ള ആണവ നിലയങ്ങളുടെ ഇരട്ടിയില്‍ കൂടുതല്‍ എണ്ണം നിര്‍മ്മിക്കേണ്ടിവരും. [അമേരിക്കയുടെ 20% വൈദ്യുതി ആണവ നിലയങ്ങളില്‍ നിന്നുമാണ് വരുന്നത്. ഇന്‍ഡ്യയില്‍ ഇത് വെറും 3% ആണ്]. കല്‍ക്കരി ഉപയോഗത്തിന്റെ വര്‍ദ്ധനവ് കണക്കാക്കാതെയാണ് ഈ പ്രവചനം. പഴയ ആണവനിലയങ്ങള്‍ phased out ചെയ്ത് പകരം പുതിയവ നിര്‍മ്മിക്കണമെന്നുമുള്ള കാര്യം ചിന്തിക്കാതെയുമാണ് ഈ കണക്കുകൂട്ടല്‍. അങ്ങനെ എല്ലാം കൂടി നൂറുകണക്കിന് പുതിയ ആണവ നിലയങ്ങള്‍ വേണ്ടിവരും. ട്രില്ല്യണ്‍ കണക്കിന് ഡോളറും. ഓരോ പ്ലാന്റും $5 ബില്ല്യണിന് മുകളില്‍ വരും.
വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥ വ്യവസ്ഥകള്‍, നിയമ പരമായ എതിര്‍പ്പുകള്‍, രാഷ്ട്രീയമായ എതിര്‍പ്പുകള്‍ എവയൊക്കെ ഇത്തരത്തിലുള്ള നിലയങ്ങളുടെ നിര്‍മ്മാണം തടസപ്പെടുത്തും. ആഗോള താപനത്തെ തടയാന്‍ വേണ്ട അത്ര ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാനൊന്നും ഈ വ്യവസായത്തിന് പദ്ധതികളൊന്നുമില്ല. [അങ്ങനെ പറയുന്നുണ്ടെങ്കില്‍ കൂടിയും. യഥാര്‍ത്ഥത്തില്‍ ആണവനില്യങ്ങളുടെ മൊത്തം CO2 നിര്‍ഗ്ഗമനം നോക്കിയാല്‍, ബ്ലൂപ്രിന്റ് മുതല്‍ ദൈനം ദിന ഉത്പാദനം വരെയും യുറേനിയം മൈനിങ്ങ് മുതല്‍ ആണവ മാലിന്യ സംരക്ഷണം വരെയും ഉള്ള പ്രവര്‍ത്തനങ്ങളിലൂടെ പുറത്തുവരുന്ന CO2, അത് മറ്റു സ്രോതസുകളേക്കാള്‍ വളരെ കൂടുതല്ലണ്.] അമേരിക്കന്‍ Nuclear Regulatory Commission ന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അടുത്ത കുറേ വര്‍ഷങ്ങളില്‍ വെറും 21 ന്യൂക്ലിയാര്‍ പ്ലാന്റുകളാണ് നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നത്.

•മറ്റു ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് മൂലധനം വഴി മാറ്റി ചിലവാക്കുക
കഴിഞ്ഞ 50 കൊല്ലങ്ങളായി ആണവ നിലയങ്ങള്‍ ആണ് ഗവണ്‍മന്റിന്റെ ഊര്‍ജ്ജ സബ്സിഡി വന്‍തോതില്‍ കൈപ്പറ്റിയിട്ടുള്ളത്, ഇപ്പോഴും അവര്‍ കൂടുതല്‍ സബ്സിഡിക്ക് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 1948 മുതല്‍ 1998 വരെ ഗവണ്‍മന്റ് $75 ബില്ല്യണ്‍ ആണ് ആണവോര്‍ജ്ജ വ്യവസായത്തിന് സൗജന്യമായി നല്‍കിയത്. renewable ഊര്‍ജ്ജ വ്യവസായത്തിന് $15 ബില്ല്യണും ഊര്‍ജ്ജ ദക്ഷത കൂട്ടാന്‍ $12 ബില്ല്യണും ആണ് ഇത്തരത്തിലല്‍ ചിലവാക്കിയത്. കാറ്റില്‍ നിന്നുമുണ്ടാക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 3.5 to 4 സെന്റ് വില ആകുമ്പോള്‍ ആണവ നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതിക്ക് യൂണിറ്റിന് 6.7 സെന്റ് ആണ് ഈടാക്കുന്നത്. ആഗോള താപനത്തേ തടയുന്നതിന് ശരിക്കും സബ്സിഡി നല്‍കേണ്ടത് പവനോര്‍ജ്ജ വ്യവസായത്തിനും അതുപോലുള്ള മറ്റു renewable ഊര്‍ജ്ജ വ്യവസായങ്ങള്‍ക്കാണ്. ആണവോര്‍ജ്ജ വ്യവസായം ഈ മൂലധനത്തെ വഴിമാറ്റി ചിലവാക്കുകയാണ്.

കമ്പോളം(Market) ആണവ വ്യവസായത്തെ പിന്തുണക്കുന്നില്ല:
•ഒരുപാട് ലോണുകള്‍ കൃത്യവിലോപത്തില്‍ കലാശിക്കും
സ്വകാര്യ സംരംഭകര്‍ പുതിയ പ്ലാന്റ്കള്‍ക്ക് മുതല്‍ മുടക്കാത്തത് അവക്ക് നല്‍കുന്ന ലോണ്‍ തിരിച്ചടക്കപ്പെടില്ല എന്ന കാരണത്താലാണ്. നിര്‍മ്മാണത്തിനു വേണ്ടിവന്ന ലോണ്‍ തിരിച്ചടക്കാനാവശ്യത്തിനുള്ള പണം ഉണ്ടാക്കാന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം കഴിയാതെ വരുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് ഈ വ്യവസായത്തിന് ഗവണ്‍മന്റിന്റെ ഒരു അദൃശ്യ കൈയ്യുടെ സഹായം എപ്പോഴും വേണം. മേയ് 2003 ലെ US Congressional Budget Office ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോണ്‍ തിരിച്ചടക്കുന്നതില്‍ ഉള്ള കൃത്ത്യവിലോപം 50% ല്‍ അധികമാണെന്നാണ്. അതായത് നികുതി ദായകരുടെ പണമാണ് ഗവണ്‍മന്റ് ഈ ലോണുകള്‍ തിരിച്ചടക്കാനുപയോഗിക്കുന്നത്.

•ആണവ വ്യവസായം ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം സബ്സിഡി ഉപയോഗിക്കുന്നു.
നികുതി ദായകരുടെ ദൗദാര്യം വളരെയേറെ ആണവ വ്യവസായത്തിന് ലഭിച്ചിട്ടുണ്ട്. ശരിക്കും ഈ വ്യവസായത്തെ നിലനിര്‍ത്തുന്നത് ഈ സബ്സിഡികളാണ്. 1948 മുതല്‍ 1998 വരെയുള്ള കാലയളവില്‍ ഊര്‍ജ്ജ വിഭാഗത്തില്‍ ചിലവാക്കിയ പണത്തിന്റെ 59% ഉപയോഗിച്ചത് ആണവ ഗവേഷണത്തിനാണ്. ഉപകരണങ്ങളുടെ ദക്ഷത കൂട്ടുന്നതിനോ, renewable ഊര്‍ജ്ജമായ സൗര, പവന ഊര്‍ജ്ജത്തിനുള്ള ഗവേഷണത്തിനോ ചിലവാക്കിയിരുന്നെങ്കില്‍ എത്ര പുരോഗതി ഇവയില്‍ ഉണ്ടാകുമായിരുന്നു. സൗര, പവന, ഊര്‍ജ്ജ ഗവേഷണങ്ങള്‍ക്ക് വേണ്ടത്ര പണം ലഭിക്കാത്ത ഈ അവസരത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് $50 ബില്ല്യണ്‍ കൂടുതല്‍ സബ്സിഡി നല്‍കാനുള്ള പദ്ധതിയില്‍ നിന്നും പിന്‍മാറണം. (സൗര, പവന ഊര്‍ജ്ജത്തിന് ലഭിച്ചിട്ടുള്ള tax credits 2006 ല്‍ $1 ബില്ല്യണില്‍ താഴെയാണ്).

•സാമ്പത്തിക ഉത്തരവാദിത്തമില്ലായ്മക്കുള്ള blank check
Department of Energy ക്ക് ഒരു blank check നല്‍കി ആണവ നിലയ നിര്‍മ്മാണത്തിലെ ലോണ്‍ അടവ് വീഴ്ച്ചകള്‍ പരിഹരിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പരിപാടിയിടുന്നു. ഈ പണം ചിലവാകാന്‍ Department of Energy ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പരിശോധനയുടെ ആവശ്യം ഇല്ല എന്നത് ശ്രദ്ധേയമാണ്. Department of Energy ഇത്തരത്തിലുള്ള പണം പണ്ടും തെറ്റായി ഉപയോഗിച്ചിട്ടുണ്ട്. ആരുടേയും പരിശോധനയില്ലതെ പരാജയപ്പെടുന്ന ആണവ പ്രോജക്റ്റുകള്‍ക്ക് കണ്ണുമടച്ച് പണം കൊടുക്കാന്‍ ഇതുമൂലം കഴിയും. ഇപ്പോള്‍ തന്നെ ഒരുപാട് വീഴ്ച്ചകള്‍ വരുത്തുന്ന ആണവ വ്യവസായത്തെ കൂടുതല്‍ ലോണ്‍ വീഴ്ച്ചകള്‍ വരുത്താന്‍ മാത്രമേ ഇത് സഹായിക്കൂ.

ആണവോര്‍ജ്ജം സുരക്ഷിതമല്ല
•നിലയങ്ങള്‍ക്ക് പ്രായമാകുകയും പരാജപ്പെടുകയും ചെയ്യുന്നു.
NRC ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വാണിജ്ജ്യ ആണവനിലയങ്ങള്‍ 1986 മുതല്‍ 2006 വരെയുള്ള കാലത്ത് ഏകദേശം 200 ഓളം സുരക്ഷാ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു എന്ന് പറയുന്നു. അവയില്‍ ചിലത് വളരെ serious ആയിരുന്നു. ഉദാഹരണത്തിന് ഒഹായോവിലെ(Ohio) Davis-Besse റിയാക്റ്ററില്‍ 6 ഇഞ്ച് വലിപ്പമുള്ള ഒരു ദ്വാരം മാര്‍ച്ച് 2002 ല്‍ കണ്ടെത്തുകയുണ്ടായി.
റിയാക്റ്ററിന്റെ coolant നഷ്ടപ്പെടാതെ നിലനിര്‍ത്തിയത് ഒരു കനം കുറഞ്ഞ സ്റ്റീല്‍ layer മാത്രമായിരുന്നു. അത് ഇല്ലയിരുന്നെങ്കില്‍ coolant ഒലിച്ചുപോകുകയും core ഉരുകി ആണവ വികിരണമുള്ള എല്ലാ വസ്തുക്കളും അന്തീക്ഷത്തില്‍ പടര്‍‌ന്നേനേ. ഇതിനൊക്കെ പുറമേ ഫെഡെറല്‍ ഗവണ്‍മന്റ് ഈ പഴയ നിലയങ്ങളുടെ എല്ലാം ലൈസന്‍സ് പുതുക്കാനും പോകുകയാണ്.

•മാലിന്ന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ല.
ഓരോ നിലയവും ഉയര്‍ന്ന നിലയിലുള്ള റേഡിയോ ആക്റ്റീവ് മാലിന്യം ഉണ്ടാക്കുന്നു. ഇത് സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഒരു സ്ഥലവുമില്ല. നിലയങ്ങള്‍ക്ക് സമീപമുള്ള വെള്ളം നിറച്ച കുളങ്ങളിലാണ് ഇപ്പോള്‍ അത് സൂക്ഷിക്കുന്നത്. ഈ വെള്ളം ഒലിച്ചുപോയാല്‍ ആണവ മാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ പടരുകയും ഒരുപാട് നാശം ഉണ്ടാക്കുകയും ചെയ്യും.
Brookhaven National Laboratory ല്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അത്തരത്തിലൊരു അപകടം 28,000 ക്യാന്‍സര്‍ രോഗികളേയും $59 ബില്ല്യണ്‍ നു തുല്ല്യമായ നാശം ഉണ്ടാക്കും. 188 square miles സ്ഥലം ജീവിക്കാന്‍ പറ്റാതെയാകും.

•പ്രകൃതിയേ നിയന്ത്രിക്കാനാവില്ല.
പ്രകൃതി ദുരന്തങ്ങള്‍ ആണവ നിലയങ്ങള്‍ക്കും ബാധകമാണ്. 2007 വേനല്‍കാലത്ത് നടന്ന ഭൂമികുലുക്കം വടക്ക് കിഴക്കന്‍ ജപ്പാനിലുള്ള വലിയ ഒരു ആണവനിലയത്തിന് സാരമായ കുഴപ്പം ഉണ്ടാക്കുകയും 50 ഓളം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും റേഡിയോ ആക്റ്റീവതയുള്ള ജലം സമുദ്രത്തില്‍ കലരാനും ഇടയായി.

ആണവോര്‍ജ്ജ നിലയങ്ങള്‍ സുരക്ഷിതമല്ല
•Targets
9/11 Commission Report ന്റെ റിപ്പോര്‍ട്ടനുസരിച്ച് ഭീകരവാദികളുടെ ഒരു Target ഒരു ആണവ നിലയമായിരുന്നു. അതുണ്ടാക്കുന്ന നാശം അതി ഭീകരമായിരിക്കും. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന 103 നിലയങ്ങളില്‍ ഒന്നിനു പോലും ഒരു Boeing 767 jetliner നിന്നുള്ള impact സഹിക്കാനുള്ള ശേഷി ഇല്ല. ഈ നിലയങ്ങളില്‍ 21 എണ്ണം എയര്‍പോര്‍ട്ടില്‍ നിന്നും വെറും 5 മൈല്‍ അകലെയാണ്. നേരിട്ടുള്ള ഭീകര ആക്രമണവും പ്രതീക്ഷിക്കാം.

•മോഷണം
റിയാക്റ്ററില്‍ നിന്നോ, സംഭരണ ശാലയില്‍നിന്നോ എന്‍റിച്ച്മന്റ് പ്ലാന്റില്‍ നിന്നോ ഭീകര വാദികള്‍ക്ക് ആണവ വസ്തുക്കള്‍ മോഷ്ടിച്ചാല്‍ അവര്‍ക്ക് ഒരു മോശം ബോമ്പുണ്ടാക്കാന്‍ കഴിയും. 10 കിലോ സംമ്പുഷ്ട യുറേനിയവും 3 കിലോ പ്ലൂട്ടോണിയവും ഉണ്ടെങ്കില്‍ അണുബോമ്പ് ഉണ്ടാക്കാന്‍ കഴിയും. അതുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ഭീകരര്‍ക്ക് ലഭ്യമാണ്.

ആണവ വ്യവസായം
കഴിഞ്ഞ ദശാബ്ദക്കാലത്തിലാദ്യമായി ആണവ ലോബി ആദ്യമായി അമേരിക്കയില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ പരിപാടി തുടങ്ങുന്നു. അവരുടെ അഭിപ്രായത്തില്‍ ആഗോള താപനം തടയാന്‍ ആണവനിലയങ്ങള്‍ അത്ത്യാവശ്യമാണെന്നാണ്. എന്നാല്‍ അത് ശരിയല്ല. ആണവ നിലയങ്ങള്‍ ചിലവ് കൂടിയതാണ്, നിര്‍മ്മിക്കാന്‍ കാലതാമസം എടുക്കും, കൂടതെ അപകടകരവുമാണ്. മറ്റുള്ള വിലവ് കുറഞ്ഞ പരിഹാരങ്ങള്‍ ആണ് തിരഞ്ഞെടുക്കേണ്ടത്. ചിലവ് കൂടിയതായതുകൊണ്ടും സാമ്പത്തികമായി risky ആയതുകൊണ്ടും Private market അത് നിര്‍മ്മിക്കാനുള്ള പണം മുടക്കില്ല. അതുകൊണ്ട് ഈ വ്യവസായം നികുതി ദായകരുടെ പണമാണ് ലക്ഷ്യമിടുന്നത്. US കോണ്‍ഗ്രസ് നിയമ ഭേതഗതി വരുത്തി ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് loan guarantee നല്‍കാനുള്ള പദ്ധതി ഇടുന്നു. ഈ loan guarantee ഇല്ലാതെ ഈ വ്യവസായം നിലനില്‍ക്കില്ലെന്ന് Industry executives വ്യക്തമാക്കി. “Friends of the Earth” പോലുള്ള സംഘടകള്‍ ഈ loan guarantee നിയമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.

ആഗോള താപനത്തെ തടയാന്‍ ആണവോര്‍ജ്ജം ഉപയോഗിക്കണമെങ്കില്‍ ഇപ്പോള്‍ ഉള്ളതിന്റെ 3 ഇരട്ടി നിലയങ്ങള്‍ സ്ഥാപിക്കേണ്ടി വരും. ഒരു റിയാക്റ്ററിന് $5 ബില്ല്യണ്‍ എന്ന നിലയില്‍ കുറഞ്ഞത് $1 ട്രില്ല്യണ്‍ വേണ്ടി വരും ഇതിന്. ഒരു പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം എടുക്കും. കാലാവസ്ഥാ മാറ്റം ഇല്ലതാകാന്‍ നമുക്ക് 10 വര്‍ഷം ഇല്ല. ഉടനേ തന്നെ പരിഹാരങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ വളരെ ഭീകരമായിരിക്കും പരിണിത ഫലങ്ങള്‍. കൂടാതെ ആണവനിലയങ്ങളുടെ എണ്ണം കൂടും തോറും സ്റ്റാറ്റിസ്റ്റിക്കാലായി അതില്‍ നിന്നുള്ള അപകടത്തിനുള്ള സാദ്ധ്യതയും കൂടും. അത് കൂനിന്‍മ്മേല്‍ കുരു എന്ന അവസ്ഥയിലേക്ക് ഭൂമിയേ നയിക്കും.

ഭൂമിയിലുള്ള യുറേനിയത്തിന്റെ അളവ് കുറഞ്ഞ് വരുന്നു. വന്‍തോതില്‍ ആണവ നിലയങ്ങള്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ 50 വര്‍ഷത്തിനം അത് ഇല്ലതെയാകും, ഈ നിലയങ്ങള്‍ ശവപ്പറമ്പ് പോലെയും. അതിനു വേണ്ടി ചിലവാക്കിയ പണം വെറുതേയാകും. കൂടാതെ ആണവ മാലിന്യങ്ങള്‍ സംരക്ഷിക്കാനുള്ള അനന്തമായ ബാദ്ധ്യതയും.

[loan guarantee ഇന്‍ഡ്യക്ക് ബാധകല്ല. കാരണം ഇവിടെ എല്ലാം രഹസ്യമാണല്ലോ. പണം മുഴുവന്‍ വരുന്നത് പൊതു ഖജനാവില്‍ നിന്നും. അത് നിറക്കേണ്ട ചുമതല പിച്ചകാരന്‍ തുടങ്ങി മദ്ധ്യ വര്‍ഗ്ഗം വരെ. വമ്പന്‍മാര്‍ ഒരിക്കലും നികുതി കൊടുക്കില്ലെല്ലോ. ഗവണ്‍മന്റ് എന്നാല്‍ അവര്‍ക്ക് വേണ്ടി ഉള്ളതല്ലേ!]

ചുരുക്കി പറഞ്ഞാല്‍ ആണവനിലയങ്ങള്‍ അത് പരിഹരിക്കുമെന്ന് പറയുന്നതിനേക്കാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ആണവോര്‍ജ്ജം ഒരു പരിഹാരമല്ല.
ആണവോര്‍ജ്ജ കള്ളങ്ങള്‍ സ്വീകരിക്കാതിരിക്കൂ.
– from friends of the earth

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.foe.org/No_Nuke_Loans/nuclear_gobble.pdf
http://www.foe.org/No_Nuke_Loans/loan_guarantee_controversy.pdf
http://www.foe.org/No_Nuke_Loans/Wall_Street.pdf
http://www.foe.org/No_Nuke_Loans/Foreign_Corporations.pdf

ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട പോസ്റ്റുകള്

12 thoughts on “ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

 1. പ്രസ്ക്തമായ ഈ ലേഖനത്തിന്റെ ഉള്ളടക്കം ഉത്തരവാദിത്തപ്പെട്ടവർക്കു കൂടി അറിവുള്ള സംഗതി അല്ലേ! എന്നിട്ടും പ്രാക്റ്റിക്കലായ ഒരു തീരുമാനത്തീലേക്കു ലോകത്തെ നയിക്കാത്തതു കഷ്ടം തന്നെ!

 2. അതാണ് ജനാധിപത്ത്യത്തിന്റെ രഹസ്യം. ഇവിടെ ലോബീയിങ്ങ് ചെയ്യുന്നവന്റെ അധികാരമാണ് ജനാധിപത്ത്യം!
  ഇന്ന് ഏറ്റവും കൂടുതല്‍ അഴുമതി നടക്കുന്നത് മാധ്യമ രംഗത്താണ്. ഈ അഴുമതി എന്നാല്‍ അറിവ് ജനങ്ങളില്‍ എത്തിക്കാന്‍ ബാദ്ധ്യസ്തരായാവര്‍ അതു ചെയ്യാതെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ്. ജനാധിപത്ത്യം ശരിക്ക് നടക്കണമെങ്കില്‍ ബോധമുള്ള ജനത ആവശ്യമാണ്. ആര്‍ഭാടം, പൊങ്ങച്ചം, വിനോദം, അഹങ്കാരം, ലൈംഗികത, ലഹരി, ബോയ് ഫ്രണ്ട്, ഗേള്‍ ഫ്രണ്ട്, സിനിമ, റിയാലിറ്റി ഷോ, സ്വാര്‍ത്ഥത തുടങ്ങി എല്ലാം മനുഷ്യന്റെ ബോധ നിലവരം താഴ്ത്തി അവനേ/അവളേ ഒരു മൃഗമാക്കാന്‍ മത്സരിക്കുകയാണ്.

 3. പവനോര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങിയവ ചിലവു കുറവായതും

  ഈ ചിലവ് കുറഞ്ഞ സൌരോര്‍ജ്ജവും പവനോര്‍ജ്ജവും എവിടെ നിന്ന് കിട്ടുമെന്ന് കൂടി അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

  Govt to bear 80% cost of generating solar power
  January 03, 2008 11:49 IST

  In a bid to boost solar power generation, the government has announced it will bear up to 80 per cent of the generation cost of solar power units.

  Solar power is expensive. The cost of generating one unit of solar power is Rs 15 while it costs just Rs 1.19 per unit from coal (at Sasan ultra mega power plant).

  http://in.rediff.com/money/2008/jan/03power.htm

 4. സൗരോര്‍ജ്ജം 2 രീതിയില്‍ ഉത്പാദിപ്പിക്കാം. 1. സോളാര്‍ സെല്‍, 2. സോളാര്‍ തെര്‍മ്മല്‍ പവര്‍. ഇതില്‍ സോളാര്‍ സെല്‍ ചിലവ് കൂടിയതാണ്. എന്നാല്‍ സോളാര്‍ തെര്‍മ്മല്‍ പവര്‍ വളരെ ചിലവ് കുറഞ്ഞതും. ഒരു കാറ്റാടി യന്ത്രം എങ്ങനെ ചിലവ് കൂടുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല.
  കാറ്റും സൂര്യപ്രകാശവും വെറുതേ കിട്ടുന്നതല്ലേ.
  എന്നാലും സോളാര്‍ സെല്‍ രംഗത്ത് വന്‍തോതില്‍ ഗവേഷണം നടക്കുന്നുണ്ട്. യൂണിറ്റിന് 43 പൈസക്ക് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ സെല്‍ ഉം ഉണ്ട്.
  https://mljagadees.wordpress.com/2008/05/13/highly-efficient-solar-panels/

  ആ ലേഖനം സോളാര്‍ സെല്‍ നേക്കുറിച്ചായിരിക്കാം പറയുന്നത്. ആളുകളില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടി. ആണവ നിലയങ്ങളേക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന അവസരത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധപ്പെടുത്തുന്നത് എന്തിനാണെന്ന് ഊഹിക്കാവുന്നതേയുള്ളു.

 5. അയ്യോ ശരിക്കും അങ്ങനെ ആണോ !
  നന്ദി സുഹൃത്തേ. ഇനി എനിക്ക് എല്ലാ പോസ്റ്റും വായിച്ച് നോക്കണം ഈ തെറ്റ് തിരുത്താന്‍.

 6. തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ഞാനോ അതോ താങ്കളോ.

  ആണവ കരാറിനെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ‘ആണവോര്‍ജ്ജം ഒരു പരിഹാരമല്ല‘ എന്ന് തലക്കെട്ടോടുകൂടി ലേഖനം എഴുതിയിരിക്കുന്നു.

  എന്തിന് പരിഹാരമല്ല – ആഗോള താപനത്തിന്! വര്‍ദ്ധിച്ച് വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പരിഹാരമല്ലെന്നല്ല.
  എന്തുകൊണ്ട് – പുതിയ ഒരു ആണവനിലയം തുടങ്ങുന്നതിന് കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടിവരും
  പരിഹാരം – പവനോര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങിയവ ചിലവു കുറവായതും ദക്ഷതയുള്ളതും വേഗത്തില്‍ പണിതീര്‍ക്കാവുന്നതുമാണ്

  ചിലവിന്റെ കാര്യത്തിലും ദക്ഷതയുടെ കാര്യത്തിലും വേഗതയുടെ കാര്യത്തിലും താങ്കള്‍ വിശദീകരിച്ചില്ല.

  ചിലവിന്റെ കാര്യം ഞാന്‍ ലിങ്ക് തന്നു. താങ്കള്‍ തന്ന ലിങ്ക് പേറ്റന്റ് പ്രതീക്ഷിച്ചിരിക്കുന്ന റിസേര്‍ച്ചിനെ കുറിച്ചാണ്. വാണിജ്യാടിസ്ഥാനത്തില്‍ എന്ന് പ്രായോഗികമാവുമെന്ന് പറയുന്നില്ല.

  ദക്ഷത – എന്തിന്റെ?

  പ്രായോഗികതലത്തില്‍ ചിന്തിച്ചാല്‍ – പീക്ക് ലോഡ് സമയത്ത് പീക്ക് ഔട്‌പുട്ട് തരുമോ ഈ സ്രോതസ്സുകള്‍?

 7. ഇതെന്താ? എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമാണോ ഈ ലിങ്കുകള്‍?

  വിക്കി ഞെക്കിയപ്പോഴും കിട്ടിയത് ഇതാണ്.

  2001 energy costs Potential future energy cost
  Wind 4–8 ¢/kWh 3–10 ¢/kWh
  Solar photovoltaic 25–160 ¢/kWh 5–25 ¢/kWh
  Solar thermal 12–34 ¢/kWh 4–20 ¢/kWh

  Large hydropower 2–10 ¢/kWh 2–10 ¢/kWh
  Small hydropower 2–12 ¢/kWh 2–10 ¢/kWh
  Geothermal 2–10 ¢/kWh 1–8 ¢/kWh
  Biomass 3–12 ¢/kWh 4–10 ¢/kWh
  Coal (comparison) 4 ¢/kWh

  http://en.wikipedia.org/wiki/Renewable_energy#Costs

 8. അമേരിക്കയുമായുള്ള ആണവ കരാറിനെ ഇടതുപക്ഷം‌ എതിര്‍ക്കുന്നുവെന്നേയുള്ളൂ, എന്നാല്‍ ആണവോര്‍ജ്ജത്തിനെതിരല്ല എന്ന വസ്തുത തികച്ചും നിരാശാജനകമാണ്. centralized ആയിട്ടുള്ളതല്ലാത്ത ഒരു power producing system ആണ് നമ്മുക്കാവശ്യം. എന്റെ അഭിപ്രായത്തില്‍ ജൈവ-ഇന്ധനങ്ങളുപയോഗിച്ചുള്ള ഒന്ന് (ജൈവൈന്ധങ്ങള്‍ എന്ന് പറയുമ്പോള്‍ ഭക്ഷ്യക്ഷാമവുമായി അതിനെ കൂട്ടി യോജിപ്പിക്കരുതേ… ഭക്ഷ്യേതരവസ്തുക്കളില്‍ നിന്ന് വരെ ജൈവൈന്ധനങ്ങള്- നിര്‍മ്മിക്കാം, ഉദാ: റബ്ബര്‍ക്കുരു എണ്ണ, ബയോ-ഗ്യാസ്).

  ഇന്ത്യക്ക് ഊര്‍ജ്ജം ആവശ്യമുണ്ട്. എന്നാല്‍ ആണവോര്‍ജ്ജമല്ല അതിന്റെ വഴി.

  വളരെ നല്ല ലേഖനം. ഇതിനെ പറ്റി എഴുതി തുടങ്ങിയതാണ്. ചില കാരണങ്ങളാല്‍ സമയത്തിന് പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )