ഡന്‍മാര്‍ക്കിലെ ആദ്യത്തെ Passive House ന്റെ അരങ്ങേറ്റം

ജര്‍മ്മനിയും ഓസ്ട്രിയ യും നേരത്തേ തന്നെ Passive House നിര്‍മ്മിച്ചു തുടങ്ങിയിരുന്നു 5,000 ല്‍ അധികം. സ്കാന്ഡിനേവിഅയക്കാരും പുറകേയുണ്ട്. സ്വീഡനില്‍ നിര്‍മ്മിച്ച 130 അപ്പാര്‍ട്ട്മെന്റ്കള്‍ passive house നിര്‍മ്മാണ standard അനുസരിച്ചാണ്. അവിടെ ഓരോ ചതുരശ്ര മീറ്റര്‍ സ്ഥലവും വര്‍ഷത്തില്‍ 15 kWh ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഈ വര്‍ഷം പുതിതായി 300 അപ്പാര്‍ട്ട്മെന്റ്കള്‍ കൂടി നിര്‍മ്മിക്കാന്‍ സ്വീഡന് പരിപാടിയുണ്ട്. സ്കാന്‍ഡിനേവിയയില്‍ 40 വ്യത്യസ്ഥ പ്രൊജക്റ്റുകളും തുടങ്ങിയിട്ടുണ്ട്. ഒരു കുടുംബത്തിനുള്ള ഫിന്‍ലന്റിലെ “Fin One”, അലിന്‍ഗാസിലെ (Alingsås) ബ്രോഗാര്‍ഡന്‍ (Brogården) അവയില്‍ ചിലതാണ്. ഡാനിഷ് ആര്‍ക്കിടെക്റ്റ് ആയ Olav Langenkamp നും കുടുംബത്തിനുമാണ് ഡന്‍മാര്‍ക്കിലെ ആദ്യത്തെ Passive House ലഭിക്കുന്നത്. “Building passively is a method, rather than a design” Passive House Institute ഇങ്ങനെ പറയുന്നു. അത് ഭൂപ്രകൃതിക്കനുസരിച്ച് വ്യത്യസ്ഥമാണ്. തണുപ്പ് കൂടിയ ഈ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വീട് ചൂടാക്കാനാണ് ഊര്‍ജ്ജം കൂടുതല്‍ ഉപയോഗിക്കുന്നത്. താപ സംരക്ഷണം, “super” ജനാല, passive solar gains തുടങ്ങിയവയാണ് Passive House ചൂടാക്കാനുള്ള പ്രധാന വഴികള്‍. ഉദാഹരണത്തിന് Ebeltoft ന്റെ വീട് അതിന്റെ അത്ര തന്നെ വലിപ്പമുള്ള സാധാരണ വീടിനേക്കാള്‍ 80% കുറവ് ഊര്‍ജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് വര്‍ഷത്തില്‍ 2 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം തടയാന്‍ സഹായിക്കും. യൂറോപ്പില്‍ 2015 ഓടെ എല്ലാ പുതിയ വീടുകളും passive standards ല്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളേക്കുറിച്ച് ആലോചിക്കുന്നു.

– from treehuggers

http://en.wikipedia.org/wiki/Passive_house

പുറമേനിന്നുള്ള ഊര്‍ജ്ജം കുറച്ചുമാത്രം ഉപയോഗിക്കുന്ന smart വീടുകളാണ് Passive House. തണുത്ത രാജ്യങ്ങളില്‍ ഊര്‍ജ്ജം മുറി ചൂടാക്കാനും, നമ്മുടെ പോലുള്ള ചൂടു രാജ്യങ്ങളില്‍ ഊര്‍ജ്ജം മുറി തണുപ്പിക്കാനുമാണ് പ്രധാനമായും ഉപയോഗികുന്നത്. നമ്മുടെ ഉദാഹരണം നോക്കിയാല്‍, നമ്മള്‍ അടച്ചു മൂടിയ മുറികളുള്ള വീട് നിര്‍മ്മിക്കുന്നു. അതിന് ശേഷം ആ മുറിയില്‍ കാറ്റ് കിട്ടാന്‍ ഫാനും വെളിച്ചം കിട്ടാന്‍ ലൈറ്റും ഉപയോഗിക്കുന്നു. ഇത് മൂലം നമ്മുടെ വൈദ്യുത ചിലവ് വര്‍ദ്ധിക്കുകയാണ്. അതിന് പകരം വീട് നിര്‍മ്മിക്കുമ്പോള്‍ നമ്മള്‍ കാറ്റിന്റെ ദിശയും സൂര്യന്റെ സ്ഥാനവും നോക്കിയാകണം വീട് വെക്കാന്‍. കാറ്റിന്റെ ദിശക്ക് അനുകൂലമായി കാറ്റിന് എളുപ്പത്തില്‍ പ്രവേശിക്കാനും പുറത്തുപോകാനുമുള്ള ജനാലകള്‍ ഉണ്ടാകണം. ആ ജനാലകള്‍ വേനല്‍ കാലത്ത് കുറച്ച് സൂര്യപ്രകാശം അകത്തു കടത്തിവിടുകയും തണുപ്പ് കാലത്ത് കൂടുതല്‍ സൂര്യപ്രകാശം കടത്തിവുകയും ചെയ്യുന്ന രീതിയിലായിരിക്കണം സ്ഥാപിക്കേണ്ടത്. അതു പോലെ തന്നെ വേനല്‍ കാലത്ത് സൂര്യപ്രകാശം വീടിന്റെ ഭിത്തിക്കും അടിക്കാന്‍ പാടില്ല. ഭിത്തി ചൂടായാല്‍ മുറിയും ചൂടാകും. തണുപ്പ് കാലത്ത് തിരിച്ചും. ഇത്തരം ധാരാളം രീതികള്‍ വഴി വീടിന്റെ ഊര്‍ജ്ജ ഉപഭോഗം കുറക്കാനാകും. വെറും 140 വാട്ട് ഉപയോഗിക്കുന്ന കാലിഫോര്‍ണിയയിലെ ഒരു വീടിനേക്കുറിച്ച് നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ ഒരിക്കല്‍ പ്രക്ഷേപണം നടത്തിയിരുന്നു.

3 thoughts on “ഡന്‍മാര്‍ക്കിലെ ആദ്യത്തെ Passive House ന്റെ അരങ്ങേറ്റം

  1. “തണുത്ത രാജ്യങ്ങളില്‍ ഊര്‍ജ്ജം ചൂടാക്കാനും, നമ്മുടെ പോലുള്ള ചൂടു രാജ്യങ്ങളില്‍ ഊര്‍ജ്ജം ചൂടാക്കാനുമാണ് പ്രധാനമായും ഉപയോഗികുന്നത്.”

    ഒരു പിശകുപോലെ തോന്നുന്നു. തിരുത്തുമല്ലോ?

    കാലികപ്രസക്തിയുള്ള പോസ്റ്റ്, വിവരങ്ങള്‍ക്കു നന്ദി

  2. കേരളീയരുടെ വീടു നിര്‍മ്മാണ രീതികള്‍ മാറ്റിയെഴുതേണ്ടിയിരിക്കുന്നു.
    പാടത്തിന്റെ നടുക്ക് കോണ്‍ക്രീറ്റ് മാളിക കെട്ടി, എ.സി. പിടിപ്പിച്ചു ജീവിക്കുക !!

    ആശംസകള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )