ഇന്‍ഡ്യയിലെ ബാലവേല

ഇന്‍ഡ്യയിലെ പരുത്തി തോട്ടങ്ങളില്‍ മൊണ്‍സാന്റൊ കുട്ടികളേ പണിയെടുപ്പിക്കുന്നു. Uyyalawada സ്ഥാലത്തെ കൃഷിക്കാര്‍ മൊണ്‍സാന്റൊക്ക് വേണ്ടി ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള ജനിതക മാറ്റങ്ങള്‍ വരുത്തിയ പരുത്തി വിത്ത് process ചെയ്യുന്നവരാണ്. ഈ വിത്ത് breed ചെയ്യാന്‍ ചെടിയേ cross-pollinate ചെയ്യേണം. വളരെ ശ്രമകരമാണ് ഈ ജോലി. ഒരേക്കര്‍ സ്ഥലത്ത് ഇങ്ങനെ ചെയ്യാന്‍ ഒരു ഡസന്‍ ജോലിക്കാര്‍ കുറേ മാസങ്ങള്‍ പണിയെടുക്കേണ്ടിവരും. കൃഷിക്കാര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ ചിലവ് കുറഞ്ഞ ജോലിക്കാരെ ഉപയോഗിക്കണം. അതായത് കുട്ടികള്‍. വിളവെടുപ്പ് നടത്തുന്നതിനും അവര്‍ ചിലവ് കുറഞ്ഞ ഈ ജോലിക്കാരെ ഉപയോഗിക്കുന്നു. വികസിത രാജ്യങ്ങളിലേപ്പോലെ യന്ത്രങ്ങള്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല.

കൃഷിയിടങ്ങളില്‍ എല്ലാം “മൊണ്‍സാന്റോ ഇന്‍ഡ്യാ ലിമിറ്റഡ്. ബാലവേല വിമുക്ത വയല്‍” എന്ന ബോര്‍ഡ് കാണാം. ജ്യോതി എന്ന ഒരു കുട്ടി തൊഴിലാളി കഴിഞ്ഞ 5 വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്യുന്നു. അവളുടെ അച്ഛന്‍ കടബാദ്ധ്യത കാരണം ആത്മഹത്യ ചെയ്തതിന് ശേഷം ആണ് അവള്‍ ഈ വയലില്‍ പണിക്ക് പോകാന്‍ തുടങ്ങിയത്. 4 സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന പരുത്തി വിത്ത് വയലുകളില്‍ കഴിഞ്ഞ വര്‍ഷം 18 വയസിന് താഴെയുള്ള 420,000 ജോലിക്കാര്‍ ജോലി ചെയ്തതായി Glocal Research റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷക തൊഴിലാളികളുടെ തൊഴില്‍ വ്യവസ്ഥയേക്കുറിച്ച് പഠിക്കുന്ന ഹൈദരാബാദില്‍ നിന്നുമുള്ള ഒരു consultancy ആണ് Glocal Research. കുട്ടി തൊഴിലാളികളില്‍ 54% 14 വയസിന് താഴെ നിയമ വിരുദ്ധമായി തൊഴില്‍ചെയ്യുന്നവരാണ്.

booming സമ്പദ്ഘടനയോടും അലറുന്ന സ്റ്റോക്ക് മാര്‍ക്കറ്റോടും (ഇത് എഴുതിയ കാലത്ത് sensex 20,000 ല്‍ അധികമായിരുന്നു.), പുരോഗമിക്കുന്ന വാഹന-ഉരുക്ക് വ്യവസായത്തോടും കൂടി ഇന്‍ഡ്യ ഒന്നാം ലോകമാകാന്‍ കുതിക്കുന്ന ഈ കാലത്ത് പോലും നമ്മള്‍ കൊച്ചു കുട്ടികളേ ഉപയോഗിക്കുന്ന ലോകത്തിന്റെ ഭീമമായ back-yard sweatshop ആണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് (2001 സെന്‍സസ്) 14 വയസില്‍ താഴെയുള്ള 1.26 കോടി ബാല വേലക്കാര്‍ ഉണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍ അവരുടെ സംഖ്യ 5 കോടിയില്‍ അധികമാണ്. Midwest ല്‍ ഉള്ള ഒരു കൗമാര പ്രായക്കാരന് ഷോപ്പിങ്ങ് മാളില്‍ ചിലവഴിക്കാന്‍ മണിക്കൂറില്‍ $7 ഡോളര്‍ (343/- രൂപ) വേതനം കിട്ടുമ്പോള്‍ അവരുടെ ഇന്‍ഡ്യന്‍ പതിപ്പിന് ആഹാരം വാങ്ങാന്‍ വേണ്ടി 20 സെന്റാണ് (9.8 രൂപ) കിട്ടുന്നത്.

യൂറോപ്പിലോ അമേരിക്കയിലോ ഉപഭോക്താക്കള്‍ ഇറക്കുമതി ചെയ്ത പരവതാനിയോ, ജീന്‍സോ, പഴ്സോ, ഫുട്ബോള്‍ പന്തോ, എന്തു തന്നെ ആയാലും അത് ഒരു കുട്ടി നിര്‍മ്മിച്ചതാകാനുള്ള സാദ്ധ്യത വളരെ അധികമാണ്. അത്തരം സാധനങ്ങള്‍ GapKids, Macy’s, ABC Carpet & Home, Ikea, Lowe’s, Home Depot തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കും. “ഒരുപാട് വീട്ടുപയോഗ സാധനങ്ങള്‍ നിര്‍ബന്ധിത ബാല വേല മൂലമാണ് നിര്‍മ്മിക്കുന്നത്.” വാഷിങ്ങ്ടണ്‍ ഡിസി ലെ International Labor Rights Forum ന്റെ ഡയറക്റ്റര്‍ Bama Athreya പറയുന്നു. അമേരിക്കക്കാരും യൂറോപ്പ്യന്‍മാരും ചിലവ് കുറഞ്ഞ ഉത്പന്നങ്ങള്‍ ആവശ്യപ്പെടുന്നടത്തോളം കാലം ഇങ്ങനെ തന്നെ സംഭവിക്കും. കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ദരിദ്രരായതുകൊണ്ടാണ് കുട്ടികള്‍ക്ക് പണിയെടുക്കേണ്ടി വരുന്നത്.

ലോകത്ത് മൊത്തത്തില്‍ 21.8 കോടി ബാലവേലക്കാര്‍ ഉണ്ടെന്നാണ് UN International Labor Organization കണക്കാക്കുന്നത്. 10 ല്‍ 7 പേര്‍ ജോലിചെയ്യുന്നത് കൃഷിയിടങ്ങളിലാണ്. 22% സര്‍വീസ് ബിസിനസ്സിലും, 9% വ്യവസായത്തിലും ജോലി ചെയ്യുന്നു. Asia-Pacific ല്‍ ആണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജോലി ചെയ്യുന്നത് (12 കോടി). അടുത്തത് sub-Saharan Africa (4.9 കോടി). കംബോഡിയ, മാലി, ബംഗ്ലാദേശ്, ശ്രീലങ്ക, ഗോട്ടിമാല എന്നിവൈടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥയുള്ളത്. കുട്ടികളുടെ അവകാശങ്ങളേക്കുറിച്ചുള്ള ഒരു UN കരാറില്‍ ഇന്‍ഡ്യ 10 വര്‍ഷം മുമ്പ് ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഒരു പ്രധാന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ബാല വേലയുടെ standard – 14 ഉം അതിന് താഴെയും. “ഇത് ഇന്‍ഡ്യയുടെ അന്താരാഷ്ട്ര നിയമത്തിനനുസൃതമായ കടപ്പാടില്‍ വെള്ളം ചേര്‍ക്കലാണ്. കൂടാതെ അത് ഒരു voluntary matter ആകുകയും ചെയ്തു”, Coen Kompier പറഞ്ഞു.

മൊണ്‍സാന്റോയുടെ പ്രതിയോഗികളായ സ്വിസ് സൈജെന്റ (Syngenta), ജര്‍മന്‍ ബേയേര്‍ (Bayer) തുടങ്ങിയവരും ഇന്‍ഡ്യന്‍ കര്‍ഷകരുമായി വിത്തുല്‍പ്പാദനത്തിന് വേണ്ടി കരാര്‍ നടത്തിയിട്ടുണ്ട്. ഇവര്‍ മൂവരും അമേരിക്കയിലെ കോഴി കൃഷി പോലെയുള്ള കരാറുകളാണ് കര്‍ഷകരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ചെറു കൃഷിക്കാര്‍ക്ക് ഭീമന്‍ കോര്‍പ്പറേഷന്‍ കൃഷിക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ നല്‍കും. വിളവെടുപ്പ് സമയത്തെ അവര്‍ വിളവ് കൊണ്ടുപോകുകയും ചെയ്യും.

1 മുതല്‍ 4 ഏക്കര്‍ വരുന്ന പരുത്തി കൃഷിയുള്ള മൊണ്‍സാന്റോയുടെ ഒരു കൃഷിക്കാരന് 12 ജോലിക്കാരുടെ ആവശ്യം വരും. സാധാരണ കര്‍ഷകന്‍ ഉയര്‍ന്ന ജാതിയായ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നും തൊഴിലാളികള്‍ ഭൂമി ഇല്ലാത്ത താഴ്ന്ന ജാതിക്കാരായ ദളിതരുമായിരിക്കും. ജോലിക്കാരുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രതിമാസം 1800/- മുതല്‍ 3700/- രൂപ വരെ പ്രതിഫലം നല്‍കുന്നുണ്ട്. ചിലപ്പോള്‍ കൃഷിക്കാര്‍ കര്‍ഷക തൊഴിലാളികള്‍ക്ക് മുന്‍കൂറായോ കടമായോ പണം നല്‍കുന്നു. കടമായിട്ടുള്ളതിന് മാസം 1.5% മുതല്‍ 2% വരെ പലിശ ഈടാക്കുന്നു.

വിത്ത് വിതക്കല്‍ ഏപ്രിലില്‍ തുടങ്ങി 3 മാസം നീണ്ട് നില്‍ക്കും. ചെടി വളര്‍ന്ന് കഴിഞ്ഞ ശേഷമുള്ള pollination ജോലി 70 മുതല്‍ 100 ദിവസം വരെയാണ്. പിന്നീട് cotton-picking മാസങ്ങളോളം നീണ്ട് നില്‍ക്കും കുട്ടികളുടെ മൃദുലങ്ങളായ കൈകള്‍ ഈ പണിക്ക് വളരെ അനുയോജ്യമാണ്. എന്നാല്‍ അവരുടെ ശരീരം കൃഷിയിടങ്ങളിലെ വിഷം സഹിക്കാന്‍ പറ്റിയതല്ല.

അമേരിക്കന്‍ Environmental Protection Agency നിരോധിച്ചിട്ടുള്ള കീടനാശിനിയായ Nuvacron നും EPA മാരക വിഷമെന്ന് കരുതുന്ന endosulfan, methomyl and Metasystox തുടങ്ങിയ കീടനാശിനികളുമാണ് കൃഷിക്കാര്‍ ഉപയോഗിക്കുന്നത്. diarrhea, nausea, difficulty in breathing, convulsions, headaches and depression എന്നീ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

മൊണ്‍സാന്റോയില്‍ നിന്ന് കൃഷിക്കാര്‍ ഒരേക്കറിന് 1470/- രൂപക്കാണ് വിത്ത് വാങ്ങുന്നത്. അവിടെ നിന്ന് 900 പൗണ്ട് പരുത്തി വിത്ത് ഉത്പാദിപ്പിക്കാനാകും. മൊണ്‍സാന്റോ അത് 166600/- രൂപക്ക് കൃഷിക്കാരില്‍ നിന്ന് വാങ്ങും. പരുത്തി ചെടിയുടെ നാര് വേറെ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യും. ഈ മഹത്തായ അദ്ധ്വാനം ഫലത്തില്‍ ഒന്നും നല്‍കുന്നില്ല. കമ്പനിക്കാര്‍ക്ക് വേണ്ടി തുടക്കത്തിലെ പരുത്തി വിത്തിന് 3136/- രൂപ താങ്ങുവില ആകാന്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പരുത്തി ഉത്പന്ന വിത്തിന് (product seed) വില നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ കമ്പനികളെ നിയോഗിച്ചിരിക്കുകയാണ്. ഇന്‍ഡ്യയിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 4.7% ആയിട്ടുകൂടി ഉത്പന്ന വിത്തിന് കഴിഞ്ഞ 6 വര്‍ഷങ്ങളായി സ്ഥിര വിലയാണ്.

കര്‍ണാടകയുടെ അടുത്ത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ സൈജെന്റക്ക് വേണ്ടി ജനിതക മാറ്റങ്ങള്‍ വരുത്തി തക്കാളി, മുട്ടക്കൂസ്, മുളക്, തുടങ്ങിയ പച്ചക്കറി വിത്ത് ഉത്പാദിപ്പിക്കുകയാണ്. കീടനാശിനികള്‍ ധാരാളം പ്രയോഗിക്കുന്നുണ്ട്. അവരുടെ വേതനം മണിക്കൂറിന് 4.5 രൂപയാണ്. അവര്‍ ഉത്പാദിപ്പിക്കുന്ന് വിത്തുകള്‍ അമേരിക്കന്‍ കൃഷിക്കാര്‍ക്കാണ് വില്‍ക്കുന്നത്. അവസാനം പച്ചക്കറികള്‍ അമേരിക്കന്‍ ഉപഭോക്താക്കളില്‍ എത്തും.

തൊഴിലാളി സംഘടനകള്‍ക്ക് ഒരു പരിഹാരം കാണാനാകുന്നില്ല. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ജോലിചെയ്യണമെന്നാണ് ചിലര്‍ പറയുന്നത്. നല്ല തൊഴില്‍ ലഭികാനായി അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിശാപഠന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം. ചിലര്‍ പറയുന്നത് ബാല വേല നിരോധിക്കണമെന്നാണ്. കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് നല്ല തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ സഹയിച്ചാല്‍ ബാല വേല ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവര്‍ അവകാശപ്പെടുന്നു.

ചിത്രപ്പണി ചെയ്ത മാര്‍ബിള്‍, ഗ്രാനൈറ്റ്, സ്ലേറ്റ്, sandstone ഇവയുടെ മൂന്നാമത്തെ വലിയ കയറ്റുമതിക്കാരാണ് ഇന്‍ഡ്യ. ഇറ്റലിയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍. 2006 ല്‍ 120 കോടി ഡോളര്‍ വരുമാനുമുള്ള വ്യവസായമാണിത്. ഇവിടെയും ബാലവേല ഉപയോഗിക്കുന്നു. അവരുടെ work അവസാനം അമേരിക്കയിലെ പൂന്തോട്ടങ്ങളിലോ patio shops എത്തിച്ചേരുന്നു. തൊഴിലാളികള്‍ക്ക് 66 ചരുരശ്ര ഇഞ്ചിന് 3.50 രൂപ ആണ് കൊടുക്കുന്നത്. അവരുടെ വഴങ്ങുന്ന കൈകളും ഉളികളില്‍ പ്രയോഗിക്കുന്ന മൃദുവായ ബലവും കുട്ടികളെ ഈ വ്യവസായത്തിന് അനുയോജ്യമാക്കുന്നു, രാജസ്ഥാനിലെ Mine Labor Protection Campaign (Trust) ന്റെ പ്രവര്‍ത്തകന്‍ റാണ സെന്‍ഗുപ്ത പറയുന്നു. പറക്കുന്ന കല്ലിന്റെ ചെറുകട്ടകളുണ്ടാക്കുന്ന മുറിവുകള്‍ സാധാരണം. കൂടാതെ കല്ലിന്റെ പൊടി ശ്വസിക്കുന്നത് വഴിയുണ്ടാകുന്ന silicosis, tuberculosis and bronchitis ഉം.

10 വയസുള്ള ലീല ഇവിടെ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് 2 വര്‍ഷങ്ങളായി. 9 മണിക്കൂറുകളുള്ള ഒരു പ്രവര്‍ത്തി ദിനത്തില്‍ 50 കഷ്ണങ്ങളാണ് മുറിക്കാന്‍ കഴിയുന്നത്. അത് അവള്‍ക്ക് 61 രൂപ കൂലി നല്‍കും. ഒരു മാസം 2 ദിവസം അവധി എടുക്കും. 15 വയസുള്ള രാജു ഒരു രാജസ്ഥാന്‍ ക്വാറിയില്‍ തന്റെ ചെറുപ്പകാലം മുഴുവന്‍ ചിലവഴിച്ചു. 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവന്‍ സ്കൂള്‍ ഉപേക്ഷിച്ചു.

ഉത്തര്‍പ്രദേശില്‍ കൈകൊണ്ട് നിര്‍മ്മിക്കുന്ന പരവതാനികള്‍ അമേരിക്കക്കാര്‍ക്ക് പ്രീയമാണ്. അത്തരം ഉത്പന്നങ്ങള്‍ Washington D.C. NGO Rugmark, at Bloomingdale’s, ABC Carpet & Home, Ikea തുടങ്ങിയടത്ത് കാണാം. മിര്‍സാപൂരില്‍ ഇതുണ്ടാക്കുന്ന തറികള്‍ വീടിനുള്ളില്‍ തന്നെയോ ചെറിയ ഷെഡിലോ ആണ്. ജോലിക്കാര്‍ അവിടെ തന്നെ ജോലിചെയ്യുകയും ഉറങ്ങുകയും ചെയ്യുന്നു. 2 ഓ 3 ഓ ആള്‍ക്കാര്‍ തറിയില്‍ പണിയെടുക്കും. രാത്രിയില്‍ ഒരു ചെറിയ ബള്‍ബ് പ്രകാശം ചൊരിയും.

അടുത്ത മാസങ്ങളില്‍ Gap ബാലവേലക്കുള്ള പരിഹാരം കാണാന്‍ അന്താരാഷ്ട മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്. നല്ലത്. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇടനിലക്കാര്‍ വമ്പന്‍മാരാണ്. ഇപ്പോള്‍ ഒരു ഉത്പന്നത്തിന്റെ വരവ് എവിടെന്നു പോലും കണ്ടുപിടിക്കാനാവാത്തവിധം എല്ലാം മറച്ചിരിക്കുകയാണ്.

— സ്രോതസ്സ് Forbes.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “ഇന്‍ഡ്യയിലെ ബാലവേല

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )