Madrid ല്‍ നിന്ന് Barcelona ക്ക് പുതുതായി പ്രവര്‍ത്തനമാരംഭിച്ച AVE S103 എടുക്കുന്ന സമയം രണ്ടര മണിക്കൂര്‍ ആണ്, ധാരാളം CO2 വമിക്കുന്ന വിമാനങ്ങളേക്കാള്‍ ഇത്തിരി കൂടുതല്‍. AVE S103 തീവണ്ടിയുടെ കൂടിയ വേഗത 350 km/hour ആണ്. 400 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. ടിക്കറ്റ് വില യാത്ര ചെയ്യുന്ന ക്ലാസിനനുസരിച്ച് 30 മുതല്‍ 80 ഡോളര്‍ വരെ. കൂടാതെ ദൃശ്യ, ശ്രാവ്യ, ഇന്റര്‍നെറ്റ്, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടിട്ടുണ്ട്. സ്പാനിഷ് ഗവണ്‍മന്റ് AVE യെ പ്രധാന ഇന്റര്‍ സിറ്റി യാത്രാ മാര്‍ഗ്ഗമാക്കാന്‍ ആണ് പദ്ധതി ഇട്ടിരിക്കുന്നത്. 8000 കോടി യൂറോയില്‍ കൂടുതലുള്ള പദ്ധതികള്‍ അവര്‍ക്ക് മുമ്പിലുണ്ട്. ഫ്രാന്‍സിലേക്കും AVE യെ വികസിപ്പികാനും പരിപാടിയുണ്ട്. ഈ തീവണ്ടിക്ക് സ്വയം ഡ്രൈവ് ചെയ്യാനുള്ള കഴിവുമുണ്ട്.
5 മിനിറ്റില്‍ കൂടുതല്‍ വൈകിയാല്‍ ടിക്കറ്റ് ചാര്‍ജ്ജ് തിരികെ നല്‍കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.
– from Guardian
കൂടുതല്‍ ആള്‍ക്കാര്‍ യാത്ര ചെയ്യുന്നതുകൊണ്ടും വൈദ്യുത മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടും തീവണ്ടി കൂടുതല്‍ ദക്ഷതയുള്ളതാണ്(efficiency). കഴിയുന്നത്ര യാത്ര തീവണ്ടിയിലാക്കുക.

ഈ തീവണ്ടി ഇന്ത്യയില്‍ എന്നെത്തും?
ithu kollalo…