കാര്‍ബണ്‍ പാദമുദ്ര (footprint)

ഒരു ഉത്പന്നമോ ഒരു സര്‍വീസ്സോ അതിന്റെ മുഴുവന്‍ ജീവിത ചക്രത്തില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടേയും ആകെ അളവിനെ ആണ് കാര്‍ബണ്‍ പാദമുദ്ര എന്ന് വിളിക്കുന്നത്. രണ്ട് രീതിയില്‍ അത് കണക്കാക്കാം. 1. Life Cycle Assessment (LCA) രീതി. 2. നിര്‍മ്മാണം, പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങളുടെ അളവ്, പിന്നെ disposing. ഉദാഹരണത്തിന് കാര്‍. ആദ്യ രീതി അനുസരിച്ച് കാര്‍ നിര്‍മ്മിക്കുന്നതില്‍ (മുഴുവന്‍ ലോഹങ്ങളും, പ്ലാസ്റ്റിക്കും, ഗ്ലാസ്സും, തുടങ്ങി എല്ലാ വസ്തുക്കളുടേയും) നിന്നുള്ള ഉദ്വമനവും കാര്‍ ഓടിക്കുന്നതില്‍ നിന്നുള്ള ഉദ്വമനവും, കാര്‍ dispose ചെയ്യുന്നതില്‍ നിന്നുള്ള ഉദ്വമനവും കണക്കാക്കും. രണ്ടാമത്തെ രീതി അനുസരിച്ച് കാറിന്റെ നിര്‍മ്മാണം, അതിന്റെ പ്രവര്‍ത്തനം, അതിന്റെ disposing. ഇവ വഴി മാത്രമുള്ള ഉദ്വമനം.
Top-down കണക്കാക്കല്‍ – കാര്‍ബണ്‍ പാദമുദ്ര per capita രീതിയില്‍ കാണുന്നു. ആകെ ഉള്ള ഉദ്വനത്തെ ആകെയുള്ള ജനസംഖ്യ കൊണ്ട് ഹരിക്കുന്നു. അപ്പോള്‍ കിട്ടുന്നതാണ് വ്യക്തിപരമ്മയ ഉദ്വമനം. ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി കാണുക.
Bottom-up കണക്കാക്കല്‍ – ഓരോ വ്യക്തിയുടേയും ഉദ്വമനം ഒന്നിച്ച് കൂട്ടിക്കിട്ടുന്നത്.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് അല്ലാത്ത മറ്റ് ഹരിത ഗൃഹ വാതകങ്ങള്‍ മീതേന്‍, ഓസോണ്‍, നൈട്രസ് ഓക്സൈഡ്, സള്‍ഫര്‍ ഹെക്സാഫ്ലൂറൈഡ്, ഹൈഡ്രോ ഫ്ലൂറോ കാര്‍ബണുകള്‍, പെര്‍ഫ്ലൂറോ കാര്‍ബണുകള്‍, ക്ലോറോഫ്ലൂറോ കാര്‍ബണുകള്‍ ഇവയാണ്.
ഊര്‍ജ്ജോപയോഗത്തിന്റെ ദക്ഷത കൂട്ടുകയും ഊര്‍ജ്ജത്തിന്റെ ഉപയോഗം കുറക്കുകയും നമ്മുടെ ചില സ്വഭാവങ്ങള്‍ മാറ്റുകയുമൊക്കെ ചെയ്താല്‍ നമുക്ക് കാര്‍ബണ്‍ പാദമുദ്ര ചെറുതാക്കാന്‍ പറ്റും.
ഉദാഹരണത്തിന് ഇറച്ചി കുറച്ചുമാത്രം കഴിക്കുക, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കഴിക്കുക, വിമാനയാത്ര ഒഴുവാക്കുക, ഊര്‍ജ്ജ രക്തരക്ഷസിനെ ഇല്ലതാക്കുക, അതതു സീസണിലിള്ള ആഹാര വസ്തുക്കള്‍ ഉപയോഗിക്കുക


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “കാര്‍ബണ്‍ പാദമുദ്ര (footprint)

  1. ജീവിത സുഖ ഭോഗങ്ങള്‍ വര്‍ദ്ദിപ്പിക്കാനുള്ള ഉല്പാദന ത്വരയില്‍ പ്രക്യതിക്ക് അതിന്റെ സന്തുലനം തന്നെ നഷ്ടപ്പെടുന്നുണ്ട്.പരിസ്ഥിതി സംരക്ഷിക്കാതെ കണ്ടുള്ള ഈ ‘വികസനം’ നാശത്തിലേക്കാണ്.കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് ഖര മാലിന്യങ്ങള്‍ ഭീകരത യുണര്‍ത്തുന്നുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )