CO2 വിസര്‍ജ്ജനത്തിന്റെ ആഗോള ശരാശരി 5.03 ടണ്‍ ആണ്. ഇന്‍ഡ്യയില്‍ അത് 1.67 ടണ്‍ഉം. Rs 30000/- രൂപയില്‍ കൂടുതല്‍ മാസ വരുമാനമുള്ള ഇന്‍ഡ്യയിലെ പണക്കാര് 4.97ടണ്‍ CO2 പുറത്തുവിടുന്നു. Rs 3000/- രൂപയില്‍ കുറവ് മാസ വരുമാനമുള്ള ഇന്‍ഡ്യയിലേ പാവങ്ങള്‍ 1.11 ടണ്‍ CO2 പുറത്തുവിടുന്നു. അതായത്, ഇന്‍ഡ്യയിലേ പണക്കാര് 4.5 മടങ്ങ് കൂടുതല്‍ CO2 വിസര്‍ജ്ജിക്കുന്നു.
താപനില കൂടുന്നത് 2 ഡിഗ്രി C ല്‍ താഴെ നിര്‍ത്തണമെങ്കില്‍ CO2 ന്റെ വ്യക്തിഗത വിസര്‍ജ്ജനം 2.5 ടണ്ണില്‍ താഴെ ആയി കുറക്കണം. മാസ വരുമാനം Rs 8000/- ല്‍ കൂടുതലുള്ളവര്‍ എല്ലാവരും ഈ പരിധിക്ക് മുകളിലാണ്.
എയര്‍ കണ്ഡീഷ്ണര്, ഇലക്ട്രിക് ഗൈസെര്, വാഷിങ്ങ് മിഷീന്, ഡി.വി.ഡി പ്ലയര്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പണക്കാരുടെ വീടുകളില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. എണ്ണ കൂടുതല്‍ ഉപയോഗിക്കുന്ന വലിയ കാറുകളും വിമാനങ്ങളും ഗതാഗതത്തിന് വേണ്ടി ഉപയോഗിക്കുന്നതും അവരാണ്. അമേരിക്കന്‍/യൂറോപ്പ്യന്‍ രീതിയിലുള്ള പരിസ്ഥിതി നശിപ്പിക്കുന്ന ജീവിതരീതിയും ഉപഭോഗ സംസ്കാരവുമാണ് പുരോഗമനമെന്ന് (modern) എന്നു കരുതി ഇക്കൂട്ടര്‍ സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളെ കുരങ്ങനെപ്പോലെ അനുകരിക്കുന്നതാണ് ഇതിനു കാരണം.
കോര്‍പ്പറേറ്റില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ഗവര്ണ്മെന്റും കാര്‍ബണ്‍ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
– from Greenpeace
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
നന്ദി..