ഭൗമ സംരക്ഷണം തൊഴിലില്‍

1. കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുക:
Sierra Club ന്റെ അഭിപ്രായത്തില്‍ 100 കോടി ഡോളറിന് തുല്ല്യമായ വൈദ്യുതി ആണ് ബിസിനസ്സ് സ്ഥാപനങ്ങള്‍ പാഴാക്കുന്നത്. ഈ സംഖ്യ കുറക്കുന്നതിനായി വീട്ടിലേക്ക് പോകുന്നതിന് മുമ്പ് താങ്കളുടെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറക്കരുത്. ( IT ഡിപ്പാര്‍ട്ട് മെന്റിനോട് ആലോചിച്ചിട്ട് വേണം അതു ചെയ്യാന്‍, ചിലപ്പോള്‍ രാത്രിയില്‍ ബാക്ക് അപ്പോ മറ്റോ നടക്കുന്നുണ്ടാകും.) പകല്‍ സമയത്തും ഉപയോഗമില്ലാത്തപ്പോള്‍ sleep ലേക്ക് പോകാന്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാം. 70% വൈദ്യുതി ഉപയോഗം അത് കൂറക്കും.

hibernate എന്ന ഒരു സംവിധാനം പുത്തന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഉണ്ട്. അതുപയോഗിച്ച് കമ്പ്യൂട്ടര്‍ shut down ചെയ്താല്‍ നമ്മള്‍ അത് ചെയ്യുമ്പോള്‍ ഓടുന്ന എല്ലാ പ്രോഗ്രമുകളും അതുപോലെ തന്നെ പിന്നീട് ഓണ്‍ ചെയ്യുമ്പോള്‍ നമുക്ക് കിട്ടും. ഊണ് സമയത്തും വൈകുനേരം പോകുമ്പോഴും മീറ്റിങ്ങ് സമയത്തുമൊക്കെ നമുക്ക് ഈ സംവിധാനം ഉപയോഗിക്കാം. hibernate ചെയ്യാന്‍ കുറച്ച് സെക്കന്റുകളേ എടുക്കൂ. സാധാരണ shut down ചെയ്യുന്നതിനേക്കാള്‍ വേഗത്തിലാണ് hibernate പ്രവര്‍ത്തിക്കുക. ഹാര്‍ഡ് ഡിസ്കില്‍ 500MB സ്ഥലം വേണമെന്ന് മാത്രം. നെറ്റ്‌വര്‍ക്ക് കണക്ക്ഷന്‍ ശരിയാകാന്‍ ചിലപ്പോള്‍ 1 മിനിറ്റ് എടുക്കും.

ഓഫീസിലെ ഉപകരണങ്ങള്‍ വാങ്ങാന്‍ ചുമതലയുള്ള ആളാണ് താങ്കള്‍ എങ്കില്‍ ഊര്‍ജ്ജ സംരക്ഷണം ഉറപ്പാക്കുന്ന തരം കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും വാങ്ങുക. recycled ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.
ഓഫീസ് ആവശ്യങ്ങള്‍ക്ക് കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്ന Via യുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുക. Via PC 2500E എന്ന ബോര്‍ഡില്‍ ഉപയോഗിക്കുന്ന പ്രോസസര്‍ വെറും 20 വാട്ട് എടുക്കുമ്പോള്‍ AMD, intel തുടങ്ങിയവ 80 വാട്ട് പ്രോസസര്‍ തന്നെ എടുക്കും.

2. economical ആയി പ്രിന്റ് ചെയ്യുക.
പ്രിന്റ് ചെയ്യുമ്പോള്‍ പേപ്പറിന്റെ രണ്ട് വശവും ചെയ്യുക. കളര്‍ പ്രിന്റ് കഴിവതും ഒഴുവാക്കുക. chlorine-free recycled ആയ പേപ്പറും വാങ്ങുക. ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിക്കുക. മുള, hemp, organic cotton or kenaf തുടങ്ങിയവ കൊണ്ടുള്ള പേപ്പര്‍ ഉപയോഗിക്കുക.
പ്രിന്റിങ്ങ് കഴിവതും ഒഴുവാക്കുക. കഴിയുന്നത്ര കാര്യങ്ങള്‍ online ആയി വായിക്കുക.

3. recycle, recycle, recycle
recycle ചെയ്ത് ഉപയോഗിക്കാവുന്നതൊക്കെ അങ്ങനെ ചെയ്യുക. ഉപയോഗം കഴിഞ്ഞ സാധനങ്ങള്‍ വലിച്ചെറിയാതെ സൂക്ഷിച്ച് വെക്കാന്‍ സംവിധാനമുണ്ടാക്കുക.

4. eco-friendly travel
തീവണ്ടി, ബസ് തുടങ്ങിയ പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. വീഡിയോ കോണ്‍ഫെറന്‍സ് വഴി വലിയ ബിസിനസ്സ് യാത്രകള്‍ ഒഴുവാക്കുക. (telecommute)
ദൈനംദിന യാത്രക്ക് കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ carpooling ചെയ്യുക. വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക.

5. വിഷമല്ലാത്ത cleaning ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.
വീട്ടിലേതുപോലെ വിഷമില്ലാത്ത cleaning ഉത്പന്നങ്ങള്‍ ഉപയോഗിക്കുക. ഒന്നുരണ്ട് ചെടികള്‍ നമ്മുടെ ഡസ്കിനടുത്ത് ഉണ്ടെങ്കില്‍ അതും നല്ലതായിരിക്കും.

6. വെളിച്ചം
ഉപയോഗമില്ലാത്ത ലൈറ്റ് അണക്കുക. കഴിയുന്നത്ര പ്രകൃതി വെളിച്ചം ഉപയോഗിക്കുക. Open the blinds and let the sunshine in!
15 മിനിറ്റില്‍ അധികം പുറത്ത് ആയിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ ലൈറ്റ് അണക്കുക.

– from sheknows

3 thoughts on “ഭൗമ സംരക്ഷണം തൊഴിലില്‍

  1. താങ്കളുടെ ഈ പോസ്റ്റ് , താങ്കളുടെ ബ്ലോഗ് വിവരങ്ങള്‍ അടക്കംഞാന്‍ മെയില്‍ ഫോറ്വേഡായി എന്റെ ബ്ലോഗ് വായനക്കാരല്ലാത്ത എന്റെ സുഹ്യത്തുക്കള്‍ക്ക് അയക്കുന്നതില്‍ താങ്കള്‍ക്ക് എതിര്‍പ്പില്ല എന്‍ കരുതുന്നു.

    പ്രക്യതി നമുക്ക് നല്‍കിയതെല്ലാം വരും തലമുറക്കും ഉതകും വിധത്തില്‍ സംരക്ഷിക്കാനുതകുന്ന താങ്കളുടെ പോസ്റ്റുകള്‍ക്ക് അഭിവാദ്യങ്ങള്‍.

  2. നന്ദി സുഹൃത്തേ
    തീര്‍ച്ചയായും താങ്കള്‍ക്ക് ഈ വിവങ്ങള്‍ ആരുമായും പങ്കുവെക്കാവുന്നതാണ്.
    അറിവ് സമൂഹത്തിന്റെ സ്വന്തമാണ് വ്യക്തികളുടേതല്ല. ഒരു കുടുംബമാണ് ഈ ലോകം

Leave a reply to jagadees മറുപടി റദ്ദാക്കുക