എന്റെ പ്രതികരണം

>>
വികസിത രാജ്യങ്ങള്‍ പോലും പണം മുടക്കാന്‍ സംശയിക്കുന്ന ആണവ നിലയങ്ങള്‍ക്ക് വേണ്ടി നമ്മള്‍ വാശിപിടിക്കുന്നതെന്തിനാണ്. 2020 ഓടെ ബ്രിട്ടണ്‍ മുഴുവന്‍ വീടുകള്‍ക്കും പവനോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി നല്‍കും എന്ന് പ്രഖ്യാപിച്ചു. ജര്‍മ്മനി 2020 ഓടെ എല്ലാ ആണവ നിലയങ്ങളും അടച്ചു പൂട്ടാന്‍ പരിപാടിയിടുന്നു. Nuclear power phase-out എന്നാണ് അവര്‍ ഇതിനു പറയുന്നത്.

ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിലടിസ്ഥാനമായ സമ്പദ് വ്യവസ്ഥയുടെ കുഴപ്പം ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടല്ലോ. പെട്രോളിയത്തിന്റെ വില ആകാശം മുട്ടെ ഉയരുകയാണ്. യുറേനിയത്തിന്റെ സ്ഥിതിയും അതുതന്നെയാണ്. അതും ഇറക്കുമതി ചെയ്യണം. അതിന്റെ വില തീരുമാനിക്കുന്നത് നമ്മളല്ല. പെട്രോളിയം പോലെ യുറേനിയവും non-renewable ആണ്. കൂടുതല്‍ ഉപഭോഗം ഉണ്ടായാല്‍ 2050 ഓടെ യുറേനിയം ഖനനം ചെയ്യാന്‍ ഇല്ലാതെ ആകും.

അതുകൊണ്ട് നല്ല തീരുമാനം സൗര-പവന ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ആണവോര്‍ജ്ജം
>> >>

>>
ശാസ്ത്രവും തത്വചിന്തയും രണ്ടാണ്. ഇവയുടെ രീതിയും വ്യത്യസ്ഥമാണ്. ശാത്രത്തിന്റെ രീതി പഠിക്കുന്നതെന്തിനേ ആയാലും അതി സൂഷമമായ focus ഓടെ നോക്കി വിശകലം ചെയ്യുക എന്നതാണ്. അതുകൊണ്ട് ജീവശാസ്ത്രജ്ഞന്‍ അറിയുന്നകാര്യം ഭൗതികശാസ്ത്രജ്ഞന്‍ അറിയണമെന്നില്ല. അതുപോലെ ശാസ്ത്രജ്ഞന്റെ ജോലി ഒരു സമഗ്രമായ ജീവിത രീതിയുണ്ടാക്കിയെടുക്കക എന്നുമല്ല. അയാള്‍ക്ക് അയാളുടെ സ്വന്തം താല്‍പ്പര്യമുള്ള ഒരു വിഷയത്തില്‍ പ്രവര്‍ത്തിച്ച് അയാളുടെ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്നതാണ്. ആ കണ്ടെത്തുന്ന വിവരം ചിലപ്പോള്‍ അയാളോ പിന്നീട് വരുന്നവരോ സമൂഹത്തിന് ഉപയോപ്രദമാക്കും. അതാണ് ശാത്രത്തിന്റെ രീതി.
ഉദാഹരണത്തിന് വീട് നിര്‍മ്മിക്കുന്ന കാര്യം നോക്കുക. ആശാരിയുണ്ട്, കല്‍പ്പണിക്കരനുണ്ട്, ഇലക്ട്രീഷന്‍ ഉണ്ട്, പ്ലമ്പര്‍ ഉണ്ട് … അങ്ങനെ എത്ര അനേകം. ഇതെല്ലാം അറിയുന്ന ഒറ്റ ഒരാളെക്കൊണ്ടേ ഞാന്‍ വീട് പണിയൂ എന്ന് വാശിപിടിച്ചാല്‍ ഭങ്ങിയായി പണി നടക്കുമോ?

അതുകൊണ്ട് ഖുറാന്‍ പോലെയൊരു പുസ്ത്കമെഴുതുകയല്ല ശാസ്ത്രജ്ഞന്റെ ജോലി. അതുപോലെ നബി ഖുറാന്‍ എഴുതിയെന്ന കാരണത്താല്‍ എല്ല ശാസ്ത്രജ്ഞന്‍മാരും കടയടച്ച് വീട്ടില്‍ പോകേണ്ട കാര്യവുമില്ല. അതേപോലെ എല്ലാ ശാസ്ത്രജ്ഞന്‍മാരും ഖുറാന്‍ എഴുതണം എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് താങ്കള്‍ ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടര്‍ ഉണ്ടാകില്ല. വേണമെങ്കില്‍ താങ്കള്‍ക്ക് ആ ചലഞ്ച് ഏറ്റെടുക്കാം!

തത്വചിന്ത നേരേ വിപരീതമാണ്. കൂടുതലും തത്വചിന്തകള്‍ അവയുടെ intellectual level അനുസരിച്ച് ഒരു സമഗ്രമായ ജീവിത വീക്ഷണം നല്‍കുന്നുണ്ട്. ഏത് ഉയര്‍ന്നത് ഏത് താഴ്ന്നത് എന്നൊക്കെയുള്ളത് വ്യക്തി നിഷ്ടമാണ്.

വിധേയത്തം മനുഷ്യന്റെ ദൗര്‍ബല്ല്യമാണ്. ഒന്നിന്റേയും അടിമയാകാതെ സ്വതന്ത്രമായി നമുക്ക് ജീവിക്കാനാകും.
—————————————————–
ശരിയാണു സുഹൃത്തേ,
ഒരു ദൈവ വിശ്വാസി ഖുറാന്‍ ദൈവം എഴുതിയതാണെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല. അതാണല്ലോ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്ത്യാസം. ഖുറാനെ compare ചെയ്യുമ്പോള്‍ അത് ചെയ്യേണ്ടത് മറ്റു തത്വചിചിന്തകളോടാണ്. ശാസ്ത്രത്തോടല്ല. കാരണം അതിന്റെ രണ്ടിന്റേയും രീതികള്‍ വ്യത്യസ്ഥമാണ്.

ആ ദൈവമില്ലാതെ മനുഷ്യന് ജീവിക്കാനാകും. എന്നല്‍ ആ ദൈവത്തിന് മനുഷ്യന്റെ സഹായമില്ലാതെ ജീവിക്കാനാവില്ല, നബിയില്‍ തുടങ്ങി ഇന്നത്തെ ഒസാമയിലും ജിഹാദിലും എത്തിനില്‍ക്കുന്ന ഈ സംരക്ഷണം ചൂണ്ടിക്കാണിക്കുന്നത് അതാണ്. അത്ര ശക്തനാണെങ്കില്‍ മതത്തിന്റേയും സൈന്യത്തിന്റേയും മനുഷ്യ ബോമ്പുകളുടേയും ആവശ്യമെന്താണ്?

യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവര്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തേയും ബഹുമാനിക്കും. അവര്‍ക്ക് ആരേയും നിയന്ത്രിക്കുന്ന നിയമങ്ങള്‍ സ്വയം നിര്‍മ്മിക്കില്ല. എന്തെങ്കിലും നിയമങ്ങള്‍ വേണമെങ്കില്‍ അത് ജനാധിപത്യ പരമായാണ് അവര്‍ നിര്‍മ്മിക്കുന്നത്. എന്നിരുന്നലും എല്ലാവര്‍ക്കും അവരുടേതായ തത്വചിന്തകള്‍ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. കൂടുതല്‍ കൂടുതല്‍ പക്വത വരുംതോറും ആ തത്വചിന്തകള്‍ കൂടുതല്‍ പരിശുദ്ധീകരിക്കപ്പെട്ട് കൂടുതല്‍ പൂര്‍ണ്ണമാകണം. റസലോ, ഗാന്ധിയോ, റിച്ചാര്‍ഡ് സ്റ്റാള്‍മനോ, ബുദ്ധനോ, ഭാരതീയ തത്വചിന്തകരോ, ലാവോട്സുവോ, കണ്‍ഫ്യൂഷ്യസോ തുടങ്ങി നമ്മുടെ ഏത് തത്വചിന്തകരുടേയും work കള്‍ നോക്കിയാല്‍ അത് വ്യക്തമാകും. ഇത്തരം മൊത്തം മനുഷ്യ സര്‍ഗ്ഗാത്മകതയേ സത്യസന്ധമായി കാണുകയാണെങ്കില്‍ ഖുറാന് പ്രത്യേകിച്ചൊരു വിശേഷം കാണാന്‍ കഴിയില്ല. നേരത്തേ ഞാന്‍ പറഞ്ഞതുപോലെ ഇത് 100% വ്യക്തി നിഷ്ടമാണ്. അതു തന്നെയാണ് ശാസ്ത്രവും ദൈവവും തമ്മിലുള്ള വ്യത്യാസം. ശാസ്ത്രം വസ്തുനിഷ്ടമാണ്. നിങ്ങള്‍ക്ക് പരീക്ഷിച്ച് തെളിയിക്കാവുന്നത് എനിക്കും ആവും. അതുപോലെ തെറ്റെന്നുള്ളതും.
ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകട്ടേ. നല്ലതാണ്.

>> >>

>>
കുറച്ചുംകൂടി പൊതുവായി പറഞ്ഞാല്‍ ഭൂമിയിലെ മനുഷ്യരൊക്കെ ആഫ്രിക്കയിലെ ഒരു ആള്‍ക്കുരങ്ങ് വര്‍ഗ്ഗത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്. ഇപ്പോഴും നമ്മുടെ സഹോദര വംശമായ chimpanzee യും മനുഷ്യന്റേയും ജീനുകള്‍ തമ്മിലുള്ള സാദൃശ്യം 97% ആണ്.

ഇനി നമുക്ക് നമ്മുടെ ശരിക്കും പൂര്‍വ്വികനാരെന്ന് അറിയണമെങ്കില്‍ ആസ്ട്രേലിയയുടെ പടിഞ്ഞാറേ തീരത്ത് പോകുക. അവിടെ Stromatolites എന്നുപേരുള്ള പറക്കൂട്ടങ്ങള്‍കാണം. അത് നമ്മുടെയെല്ലാം മുതു, മുതു, മുതു … മുത്തച്ഛന്റെ ശവക്കല്ലറകളാണ്. 2,724 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഏകകോശ ജീവികളുടെ ഫോസില്‍ ആണത്.

ഈ പഠനങ്ങള്‍ സങ്കുചിതമായ ശുദ്ധ വര്‍ഗ്ഗം എന്ന ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് അടിത്തറയാകാതിരിക്കട്ടെ.
>> >>

>>
ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം “ശാസ്തജ്ഞ തൊഴിലാളികള്‍” എന്നു
വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. ഇഅവരാരും തന്നെ
ശാസ്ത്രാഭിമുഖ്യമുള്ളതുകൊണ്ട് ശാസ്തജ്ഞന്‍മാരായതല്ല. സമൂഹത്തില്‍ ഉന്നത
സ്ഥാനം കിട്ടുന്ന ഒരു തൊഴിലെന്നതുകൊണ്ട് മാത്രമാണ് അവര്‍ ഇത്
തെരഞ്ഞെടുത്തത്. അവരുടെ ദുര്‍ബലവും ഇടുങ്ങിയതുമായ മനസുകള്‍ക്ക്
സമൂഹത്തിലെ ഉയര്‍ന്ന aspiration നിലനിര്‍ത്തി നിലനില്‍ക്കണമെങ്കില്‍
ദൈവവും, ജ്യോതിഷവുമൊക്കെ വേണം. കഷ്ടം!

സിനിമയും ടിവീ ചാനലും മറ്റു മാധ്യമങ്ങളുമാണ് ഈ സ്വാര്‍ത്ഥമായ ഉയര്‍ന്ന

ഉല്‍ക്കര്‍ഷേച്ഛ വളര്‍ത്തുന്നത്. ഇവക്ക് പണം നല്‍കുന്നത് ഉപേക്ഷിക്കുക.
>>

>
ദൈവവുമായി ബന്ധപ്പെട്ടതെല്ലാം തട്ടിപ്പാണ്.
തീവൃ ആത്മീയത പ്രയോഗിച്ചതാണ് സന്തോഷ് മാധവന് പറ്റിയ തെറ്റ്. സുധാമണിയും മാജിക്ക്കാരനും, ആസ്മാക്കാരനുമൊക്കെ കൂടുതല്‍ സുസ്ഥിരമായ വികസന പാതയാണ് തെരഞ്ഞെടുത്തത്. അതുകൊണ്ട് അവര്‍ക്കു കൂടുതല്‍ ജന/അധികാരി സമ്മതി കിട്ടി.

—-
സന്തോഷ് മാധവന്‍ കൂടുതല്‍ സുസ്ഥിരമായ വികസന പാത തിരഞ്ഞെടുത്തിരുന്നെങ്കില്‍ അയാളുടേ പ്രവൃത്തികള്‍ ശരി ആവില്ല. പക്ഷേ അത് ജനങ്ങള് അറിയാതെ ഒളിപ്പിക്കാന്‍ കഴിയും. ആത്മീയത തന്നെ തട്ടിപ്പാണ്. അതിന് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. അത് തെളിയിക്കുകയുമല്ല ശാസ്ത്രത്തിന്റെ ലക്ഷ്യവും. ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്. കള്ളത്തരം കാണിച്ചാല്‍ ഒരിക്കലും സമാധാനം കിട്ടില്ല. അങ്ങനെ സ്വയം സമാധാനം കിട്ടാത്തവര്‍ അത് പുറത്ത് അന്വേഷിക്കും. ചില ഭംഗിവാക്കുകള്‍ പറയാനറിയാവുന്നവര്‍ക്ക് അവരെ സമാധാനിപ്പിക്കാനയേക്കും. അങ്ങനെ അവര്‍ അത്തരക്കരുടെ അടിമകള്‍ ആയി മാറുന്നു.

ഈ പ്രപഞ്ചത്തില്‍ കോടാനുകോടി പ്രതിഭാസങ്ങള്‍ ഉണ്ടായിക്കോട്ടേ. അത് നമ്മളുടെ സമാധാനത്തെ എങ്ങനെയാണ് ബാധിക്കുന്നത്? പൂര്‍ണ്ണമായി അതിന്റെ ഒക്കെ അര്‍ത്ഥം കണ്ടെത്തിയേ തീരൂ എന്ന് എന്തിന് വാശി പിടിക്കുന്നു? യഥാര്‍ത്ഥത്തില്‍ അങ്ങനെയാണ് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ അതിനുവേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറാണ്. (ഉദാ: ബ്രൂണോ) അവര്‍ കണ്ടെത്തിയ തത്വങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉളുപ്പില്ലതെ എല്ലാ ആത്മീയ വ്യാപാരികളും ഉപയോഗിക്കും.

ജീവിതത്തിന്റെ നല്ലകാലത്ത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുകയും (എന്തിന് സ്വന്തം കുട്ടികളോടുപോലും) അവസാനം അതിന്റെ എല്ലാം തിരിച്ചടി സഹിക്കാന്‍ കഴിയാതെ എല്ലാത്തില്‍ നിന്നും രക്ഷപെടാനുള്ളവരുടെ അഭയസ്ഥാനമാണ് ദൈവവും, ആള്‍ദൈവവും മതവും. സത്യസന്ധമായി തുറന്ന മനസോടെ ജീവിക്കുന്നവര്‍ക്ക് ദൈവവും, ആള്‍ദൈവവും മതവും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനാകും.

ചങ്ങാതി, താങ്കള്‍ വളരെ defensive ആണല്ലോ !

മനഃശാസ്ത്രജ്ഞര്‍ ആത്മീയ വ്യാപാരികളേ പോലെയല്ല. അവര്‍ ഒരിക്കലും ഇല്ലാത്ത ഒരു കാരണം കൊണ്ടാണ് പ്രശനങ്ങള്‍ ഉണ്ടായതെന്ന് വിധിക്കില്ല. ആത്മീയ വ്യാപാരികള്‍ പറയുക ചില ദോഷങ്ങള്‍ ഉണ്ട് അതിന് ചില പൂജ വേണം. (അടിസ്ഥാനമായി പറഞ്ഞാല്‍ കാശ് വേണം.). ഇതല്ലല്ലോ നമ്മു ചിന്താവിഷയം….

ശാസ്ത്രജ്ഞന്‍ പൂര്‍ണ്ണമായി അതിന്റെ ഒക്കെ അര്‍ത്ഥം കണ്ടെത്തിയേ തീരൂ എന്ന് എന്തിന് വാശി പിടിക്കുന്നതുകൊണ്ടാണ് അവന് മുന്നോട്ട് പോകാനുള്ള ശക്തി കിട്ടുന്നത്. ബ്രൂണോയുടെ കാര്യം വീണ്ടും ഓര്‍ക്കുക. ഇന്‍ഡ്യയില്‍ ചാര്‍വാകന്‍മാരും ഇത്തരത്തിലുള്ള പീഡനങ്ങള്‍ ദൈവത്തിന്റെ അനുയായികളില്‍ നിന്നും ഏറ്റുവാങ്ങിയവരാണ്.

ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍ വായിച്ച്നോക്കൂ വളരെ കൂറച്ച്പേര്‍ക്കേ ജീവിച്ചിരിക്കെ അംഗീകാരം കിട്ടിയിട്ടുള്ളു. ഒരുപാടുപേര്‍ കഷ്ടതകള്‍ അനുഭവിച്ചാണ് ജീവിച്ചത്. അവര്‍ കണ്ടെത്തുന്നത് വിവരങ്ങള്‍ ആണ്. അത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് നിലനില്‍ക്കുന്ന സമൂഹമാണ്. സമൂഹമെന്നാല്‍ അധികാരികള്‍. പണ്ട് കാലത്ത് രാജാകന്‍മാരും ഇപ്പോള്‍ അത് കോര്‍പ്പറേറ്റുകളും. സമൂഹത്തില്‍ കൂടുതല്‍ അന്ധവിശ്വാസികളാണെങ്കില്‍ ശാസ്ത്രത്തെ അധികാരികള്‍ അവരുടെ സ്വാര്‍ത്ഥ ലാഭത്തിന് ഉപയോഗിക്കും.
അതാണ് ഇപ്പോള്‍ നടക്കുന്നത്. അല്ലാതെ ശാസ്ത്രത്തിന്റെ രീതികളിലോ നിയമങ്ങളിലോ ഒരിടത്തും അത് ജനദ്രോഹമായി ചെയ്യണം എന്നു പറയുന്നില്ല.

അതിന് മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ അറിവുള്ളവരാകണം. അധികാരികളില്‍ നിന്നും ശാസ്ത്രത്തേ ജനങ്ങള്‍ പിടിച്ചെടുക്കണം. എല്ലാം മായയാണ്. അല്ലെകില്‍ എല്ലാം ഭഗവാന്‍ തീരുമാനിച്ചതൊ പോലെ. എന്നൊക്കെ വിശ്വസിച്ചാല്‍ അതു നടക്കില്ല. ആത്മീയ വ്യാപാരികളും കൂട്ടരും ഇത്തരത്തിലുള്ള നിരുത്തരവാദത്തേയാണ് പ്രോത്സാഹിപ്പിക്കുന്നത്.

ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക എന്നത് വളരെ ഭാരിച്ച ചുമതലയാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് സഹായമായി ഒന്നും ഉണ്ടാകില്ല. ഉദാഹരണത്തിന് കല്ലില്‍ തട്ടി വീണാല്‍, കല്ലില്‍ ആരോ മന്ത്രവാദം ചെയ്തതുകൊണ്ടാനിത് സംഭവിച്ചത്, ജ്യോത്സ്യനേ കണ്ട് പരിഹാരം ഉടനേ ചെയ്യണം എന്നു വിശ്വാസിക്ക് എളുപ്പം പറയാം. പകരം കല്ലില്‍ തട്ടി വീണത് എന്റെ ശ്രദ്ധക്കുറവുമൂലമാണെന്നു പറയണമെങ്കില്‍ ചങ്കുറപ്പ് ഉണ്ടാകണം. ആ ചങ്കുറപ്പ് ജനങ്ങള്‍ക്ക് ഉണ്ടായെങ്കില്‍ മാത്രമേ ഈ ഭൂമിയില്‍ സമാധാനം ഉണ്ടാകുകയുള്ളു. കാരണം ആ കാലത്ത് ശാസ്ത്രം ജനങ്ങളുടേതായിരിക്കും. അത് ജനകീയവും.

ആ സൈഠുകളില്‍ ചര്‍ച്ചകളൊന്നും കണ്ടില്ലല്ലോ?
blogspot എനിക്കിട്ട പേരാണ് mljagadees. താങ്കള്‍ക്ക് ജഗദീശ് എന്നു വിളിക്കാം. ml ഇല്ലാത്ത ഒരു ബ്ലോഗും എനിക്കുണ്ട്.

—-
To അനൂപ്‌:
യുക്തിവാദത്തില്‍ വിശ്വസിച്ചിരുന്ന എന്നു പറയുന്നതില്‍ ഒരു തെറ്റുണ്ട്. അത് ഒരു വിശ്വാസം മാത്രമായി മാറുന്നു. അങ്ങനെയുള്ളവര്‍ ചിലപ്പോള്‍ വേറേ വിശ്വാസങ്ങള്‍ കിട്ടിയാല്‍ അങ്ങോട്ടുപോകും.

താങ്കള്‍ പറയുന്ന യുക്തിവാദ വിശ്വസികള്‍ ആത്മീയവാദ വിശ്വസികളാകാന്‍ ഒരുപാടു കാരണങ്ങള്‍ ഉണ്ട്. കൂടുതല്‍ ഇത്തരക്കാരും ചെറുപ്പത്തിന്റെ ചോരത്തിളപ്പോടെ യുക്തിവാദ വിശ്വസികള്‍ ആയതാകാം. ഈ യുക്തിവാദം അവര്‍ക്ക് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കും. കൂടുതലും മുതിര്‍ന്നവര്‍. അങ്ങനെ ഒറ്റപ്പെട്ടുജീവിക്കുന്ന ഇവര്‍ക്ക് ജീവിതത്തില്‍ കഷ്ടതകള്‍ വരുമ്പോള്‍ സ്വയം പിടിച്ച് നില്‍ക്കാന്‍ കഴിയാതാകും. അങ്ങനെ അവര്‍ ആത്മീയ വിശ്വസികള്‍ ആകുകയും ബന്ധുക്കളേയും സുഹൃത്തുക്കളേയും വീണ്ടെടുക്കുകയും ചെയ്യും. കൂടുതലും സമൂഹത്തില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും അസുഖങ്ങളില്‍ നിന്നുമുള്ള വേദന, കുടുംബ പ്രശ്നങ്ങള്‍ തുടങ്ങി ഒരുപാട് കാരണങ്ങള്‍. മിക്കവാറും ഇത്തരം ആളുകള്‍ അഹങ്കാരികളും ധികാരികളും ഒക്കെ ആയതുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ തുറന്ന് മറ്റുള്ളവരോട് പങ്കുവെക്കാനും സഹായം ചോദിക്കാനും മടിക്കും. സമൂഹവും അങ്ങനെ സംഭവിച്ചാല്‍ നാടുമുഴുവന്‍ പാടി നടക്കും, “ഞാനാ അവനെ സഹായിച്ചതെന്ന്..”. അതുകൊണ്ട് ആദ്യമൊക്കെ പിടിച്ചുനിക്കുന്ന അവര്‍ പിന്നീട് തീഷ്ണമായ പ്രതിസന്ധികള്‍ തരണം ചെയ്യാനാവതെ ദൈവങ്ങളുടേയൊ ആള്‍ദൈവങ്ങളുടേയൊ കാലടി പ്രാപിക്കുന്നു. ഇതുകൊണ്ടുണ്ടാകുന്ന ഗുണമെന്തെന്നുവെച്ചാല്‍ സ്വന്തം തെറ്റില്‍നിന്നും ഉള്ള രക്ഷപെടലാണ്. അത് അവര്‍ക്ക് സമാധാനം നല്‍കുന്നു. ചിലപ്പോള്‍ അത് സാമ്പത്തിക സുരക്ഷിതത്തം നല്‍കും ചിലപ്പോള്‍ അത് ശാരീരിക, ലൈംഗിക സുഖം നല്‍കും. അല്ലാറ്റുനുമുപരി പ്രവര്‍ത്തികള്‍ക്കുള്ള ഒരു മറയാണ് ആത്മീയത.

യുക്തിവാദത്തെ അല്ലങ്കില്‍ യുക്തിചിന്തയെ ഉപയോഗിച്ചിരുന്നവര്‍ എന്നു പറഞ്ഞാല്‍ കൂടുതല്‍ വ്യക്തമാണ്. അവര്‍ക്ക് എങ്ങും പോകാന്‍ കഴിയില്ല. എല്ലാറ്റിനേയും അവര്‍ യുക്ത്തിയോടെ കാണുന്നു.

>>

>
ഇതിനു കാരണം നമ്മുടെ ഒടുങ്ങാത്ത പൊങ്ങച്ചമാണ്. ഒരു സാധാരണ വീട്ടില്‍ തമസിക്കുന്നതു പകരം പൊങ്ങച്ചം കാണിക്കാന്‍ വലിയ മാളികകള്‍ വെച്ചുണ്ടാക്കുന്നതാണ് മണലിന്റെ അമിത ഡിമാന്റ്. അതുകൊണ്ട് നമ്മള്‍ അത്തരം വീടുകള്‍ വെക്കരുത്. മണലിന് ഡിമാന്റ് ഇല്ലെങ്കില്‍ ആരും അത് വില്‍ക്കാന്‍ പോകില്ലല്ലോ.
ഉപഭോഗം കുറക്കുക. അത് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരും.
>> >>

>
താങ്കള്‍ സൈക്കിള്‍ ഉപയോഗിക്കുന്നു എന്നറിഞ്ഞ് സന്തോഷിക്കുന്നു. അത് വളരെ നല്ല തീരുമാനമാണ്. ലോകത്തിലെ മൊത്തം CO2 വിസര്‍ജ്ജനത്തിന്റെ 30% ല്‍ കൂടുതല്‍ വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്നതാണ്. അതും ഈ വാഹനങ്ങളുടെ എന്‍ജിന്റെ ദക്ഷത കേവലം 15% മാത്രമാണ്. (https://mljagadees.wordpress.com/2007/10/20/ic-engine-efficiency/)

നമ്മള്‍ കേരളക്കാരായതുകൊണ്ട് ലോകത്തുള്ള എല്ലാവരും വെളിച്ചെണ്ണ ഉപയോഗിക്കണം എന്ന് പറയരുത്. എല്ലാവര്‍ക്കും സ്വന്തം അമ്മയുളതുപോലെ രാജ്യങ്ങളും, അതിന്റെ സമ്പദ് ഘടനയും ഉണ്ട്. അപ്പോള്‍ അതാത് സമ്പദ് ഘടനക്ക് അനുസ്രതമായുള്ള ഒരു വികസന മാര്‍ഗ്ഗമാണ് എല്ലാവരും സ്വീകരിക്കേണ്ടത്. പ്രാദേശികമായി ഉത്പാദിപ്പികുന്ന ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. അത് മറ്റുള്ളവരോടുള്ള ഒരു എതിര്‍പ്പിന്റെ ഭാഗമായി ആകരുത്. ഇറാഖികള്‍ അവരുടെ പാം ഓയില്‍ ഉപയോഗിക്കട്ടേ, മലേഷ്യകാര്‍ അവരുടേയും. ഗാന്ധിജി പറഞ്ഞതുപോലെ സുസ്ഥിരമായ ഗ്രാമമാകണം ലക്ഷ്യം. അതേ സ്ഥിരമായി നിലനില്‍ക്കൂ. മലേഷ്യന്‍ പാം ഓയില്‍ തോട്ടങ്ങളേകുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ട്.(http://jagadees.wordpress.com/2008/04/24/girl-scouts-not-dying-for-a-cookie/)

ചങ്ങാതി സഹായം ചെയ്യുന്നത് പാപമാണെന്ന് ആരും പറഞ്ഞിട്ടില്ല. അത് ഏത് മനുഷ്യന്റേയും കടമയാണ്. (ഞാനിത് വീണ്ടും പറയുകയാണ്!) അണ്ണാറക്കണ്ണനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ. അതുപോലെ അവനന്റെ സ്ഥിതി അനുസരിച്ച് മറ്റൂള്ളവരെ സഹായിക്കണം. എന്റെ വീടിനടുത്തും ധാരാളം സുനാമി ദുരിദമനുഭവിച്ചവര്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളിനേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ഒരു കടത്തുകാരന്‍. അയാള്‍ ജീവന്‍ പണയപ്പെടുത്തി ആളുകളെ ഇക്കരെ എത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ അയാള്‍ക്ക് അയാളുടെ കുടുംബത്തെ രക്ഷിക്കാനായില്ല. എത്രമാത്രം വല്ല്യ ത്യാഗമാണയാള്‍ ചെയ്തത്. എത്രമാത്രം ദുഖം അയാള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും. നമ്മള്‍ അറിയാത്ത എത്രയോ ഇത്തരം ത്യാഗങ്ങള്‍ സഹിച്ച ആള്‍കാര്‍ ഉണ്ടാകാം. നമ്മള്‍ എന്തുകൊണ്ട് ഇതൊന്നും കാണാതെ, അല്ലെങ്കില്‍ കണ്ടതായി നടിക്കാതെ സെലിബ്രിറ്റികളുടെ വമ്പന്‍ സ്പോണ്‍സേര്‍ഡ് സേവനങ്ങള്‍ക്ക് അടിമകളാകുന്നു? “നിങ്ങളേത്ര സഹായിച്ചു? അയ്യോ, അത്രയേയോള്ളോ ! മോശം എന്റെ ഗുരു നോക്കിക്കേ അതില്‍ കൂടുതല്‍ സഹായിച്ചു” ഈ അര്‍ദ്ധത്തോടുള്ള നോട്ടമോ, വാക്കോ, പ്രവര്‍ത്തിയോ പൊങ്ങച്ചമല്ലാതെ എന്താണ്? താങ്കള്‍ മാത്രമല്ല, ഈ രീതിയിലുള്ള വര്‍ത്തമാനം സാധാരണ കേള്‍ക്കാറുള്ളതാണ്.

പരസഹായം മാത്രം നോക്കി നല്ല മനസ് എന്ന് തീരുമാനിക്കാന്‍ പറ്റില്ല. മണിച്ചന്‍ ആ നാട്ടില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത്താണ്. നാട്ടുകാര്‍ക്കും അയാളെ ഇഷ്ടാമായിരുന്നു. അതുകൊണ്ട് മാത്രം നമുക്ക് അയാളെ അംഗീകരിക്കാനാകുമോ? മണിച്ചന്റെ കുഴപ്പം വളരെ പ്രകടമായി. ആള്‍ ദൈവങ്ങളുടെ കുഴപ്പം മനസിലാകാണമെങ്കില്‍ കുറച്ചുകൂടെ ആഴത്തിലുള്ള വിശകലന രീതി വേണമെന്നുമാത്രം.

മതവും ദൈവവുമൊക്കെ ജനങ്ങളേ നിയന്ത്രിക്കാനും അവരുടെ പണം ഊറ്റിയെടുക്കാനും ജീവിതകാലം മുഴുവന്‍ അറിവില്ലായ്മയില്‍ അടച്ചിടാനുമുള്ള ഉപാധിയാണ്. വിശ്വാസികള്‍ക്ക് അത് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗ്ഗവും. പരസ്പര പൂരകമാണ് ഈ രണ്ട് കൂട്ടരും.

നിങ്ങള്‍ക്ക് രോഗങ്ങള്‍ ഒന്നുമില്ലെനില്‍ ആശുപത്രിയുടെ ആവശ്യം എന്താണ്. ശാസ്ത്രവും സാങ്കേതികവിദ്യയും ഇന്ന് മനുഷ്യനെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഉപകരണമായി ഉപയോഗിക്കുന്നത്. അതില്‍ നിന്ന് മാറി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണമെകില്‍ ജനങ്ങള്‍ അറിവുള്ളവരാകണം. ആള്‍ ദൈവങ്ങളും, സിനിമ, മറ്റു മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ അറിവില്ലായ്മയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന പ്രധാന ശ്രോതസുകളാണ്. അവരെ നിയന്ത്രിക്കാനുള്ള വഴി അവര്‍ക്ക് പണം നല്‍കാതിരിക്കുക എന്നതാണ്. ഗാന്ധിജിയെടെ നിസ്സഹകരണ പ്രസ്ഥാനം.
>> >>

>>
താങ്കള്‍ പറഞ്ഞത് ശരിയാണ്. ജാതി ഒരു ജീവിത ശൈലി മാത്രമാണ്. പക്ഷേ അതു ഉപയോഗിച്ച് ഉച്ചനീചത്തം കല്‍പ്പിക്കുന്നതാണ് പ്രശ്നം. അതിന് ആള്‍ക്കാര്‍ ജാതി മാത്രമല്ല കൈയ്യിലുള്ള എല്ലാം ഉപയോഗിക്കുന്നുണ്ട്. പണം, ആരോഗ്യം, സൗന്ദര്യം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ എന്നുതുടങ്ങി എല്ലാം. എന്നാല്‍ ജാതിക്കെതിരെ (അതായത് സവര്‍ണ്ണ ജാതി, മറ്റു ജാതികളൊക്കെ അനുവദനീയമാണ്!) സംസരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് പരമ്പരാഗത പുരോഗമന ആശയമായാണ് കേരളത്തില്‍ കാണുന്നത്. ഈ ആള്‍കാര്‍തന്നെ മറ്റെല്ലാ ഉച്ചനീചത്തേയും അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ടെന്നാണ് വാസ്തവം.
>> >>

>>
മതവും ദൈവവുമൊക്കെ ജനങ്ങളേ നിയന്ത്രിക്കാനും അവരുടെ പണം ഊറ്റിയെടുക്കാനും ജീവിതകാലം മുഴുവന്‍ അറിവില്ലായ്മയില്‍ അടച്ചിടാനുമുള്ള ഉപാധിയാണ്. താങ്കള്‍ ഏതു ദൈവത്തേയോ, ആള്‍ദൈവത്തേയോ, ഏതു മതത്തിലോ വിശ്വസിച്ചോളൂ. എന്നാല്‍ അവര്‍ക്കു പണം നല്‍കുന്നത് ഒന്നു നിര്‍ത്തിനോക്കൂ. അപ്പോള്‍ കാണാം ദൈവത്തിന്റെ യഥാര്‍ത്ഥ സ്വഭാവം. അമ്പലത്തില്‍(ഞങ്ങളുടെ നാട്ടില്‍ മറ്റു മതക്കാര്‍ ഇല്ല) നിന്നുള്ള പിരിവുകാര്‍ വീട്ടില്‍ എന്റെ അമ്മ അവര്‍ക്ക് പിച്ചക്കാര്‍ക്ക് കൊടുക്കുന്ന പണമേ കൂടുക്കു. അവര്‍ അപ്പോള്‍ വിറച്ച്കൊണ്ട് പറയും “നോക്കിക്കൊ നിങ്ങള്‍ അനുഭവിക്കും”. ഞങ്ങള്‍ തയ്യാറാണ് എന്തിനും. ആരേയും ദ്രോഹിക്കാതെ, എല്ലാവര്‍ക്കും നന്മ വരണമെന്നാഗ്രഹിക്കുകയും സത്യസന്ധവും തുറന്നമനസോടും അഹങ്കാരമില്ലാതെ ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം കിട്ടുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഈ ദൈവത്തിന്റെ ഏജന്റ്മാര്‍ക്ക് നമ്മള്‍ എന്തിനാണ് കൈക്കൂലി കൊടുക്കുന്നത്? അതോ ശരിക്കും ദൈവം ഒരു പിച്ചകാരനാണോ?

ജീവിതത്തിന്റെ നല്ലകാലത്ത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുകയും (എന്തിന് സ്വന്തം കുട്ടികളോടുപോലും) അവസാനം അതിന്റെ എല്ലാം തിരിച്ചടി സഹിക്കാന്‍ കഴിയാതെ എല്ലാത്തില്‍ നിന്നും രക്ഷപെടാനുള്ളവരുടെ അഭയസ്ഥാനമാണ് ദൈവവും, ആള്‍ദൈവവും മതവും. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അല്ലാതെ സുധാമണിയും, മണിച്ചനും മാജിക്കുകാരനുമല്ല. അതുകൊണ്ട് ജനങ്ങളുടെ ഉത്തരവാദിത്തമാണ് നല്ല ആളുകളെ ഭരണത്തിലെത്തിക എന്നത്. നല്ലവരെ ആരേയും കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ അതിന് volunteer ആകണം. ഉടനെ അല്ല. എന്നെങ്കിലും ഒരുനാള്‍ നിങ്ങളുടെ ജീവിതത്തില്‍. അതിനായി ഇപ്പോഴേ എല്ലാത്തിനേയും കുറിച്ച് പഠിക്കുക. അറിവാകട്ടെ നിങ്ങളുടെ ദൈവം.

ഒരുകാരണവശാലും ദൈവത്തിനും മതത്തിനും പണം കൊടുക്കാതിരിക്കുക. പണം അവരെ ചീത്തയാക്കും.
*******************
ഞാന്‍ ആരേയും മനപ്പൂര്‍വ്വം നിന്ദിച്ചിട്ടില്ല. താങ്കള്‍ക്ക് അങ്ങനെ തോന്നിയത് ഖേദകരം.

താങ്കള്‍ പറയുന്നതുകേട്ടാല്‍ താങ്കളുടെ ഗുരു സുനാമികാത്തിരിക്കുകയായിരുന്നുവെന്ന് തോന്നും. ഏതു മനുഷ്യന്റേയും കടമയാണ് ഇത്തരം അവസരങ്ങളില്‍ കഷ്ടപ്പെട്ടവരെ സഹായിക്കുക എന്നത്. അല്ലാതെ അതൊരു പൊങ്ങച്ചമായി പറഞ്ഞുനടക്കരുത്.

തേങ്ങയുള്ള നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണ ഉപയോഗിക്കാതെ മലേഷ്യന്‍ കാടുകള്‍ വെട്ടിനശിപ്പിച്ച് അവിടെയുള്ള എല്ലാ മൃഗങ്ങളേയും കൊന്ന് ഉണ്ടാക്കിയ പാം പ്ലാന്റേഷനുകളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പാം ഓയില്‍ ഉപയോഗിച്ചിട്ട്, കടം കൊണ്ടു മൂടിയ കേര കര്‍ഷകന്‍ ആത്മഹത്ത്യചെയ്യുന്നതില്‍ ദുഖിക്കുകം അവര്‍ക്ക് സൗജന്യം കൊടുക്കുകയും ചെയ്തിട്ട് എന്തുകാര്യം.

നമ്മുടെ പൊങ്ങച്ചം കാണിക്കനായി കാറുകളില്‍ കറങ്ങിനടക്കുമ്പോള്‍ കാര്‍ പുറത്തേക്ക് വിടുന്ന ക്യാന്‍സര്‍ വരെയുണ്ടാക്കുന്ന മലിനവാതകങ്ങള്‍ കവരുന്നത് സാധാരണകാരുടെ ജീവനാണ്. അതിനു പരിഹാരം സൗജന്യ ചികിത്സ നല്‍കുന്ന സ്റ്റാര്‍-ആശുപത്രികളാണോ?
കൂടാതെ കാറിന്റെ (ഹരിത ഗ്രഹ വാതകങ്ങളുടെ 30% വരുന്നത് ഗതാഗത്തില്‍ നിന്നുമാണ്) പുകയിലുള്ള co2 ഉണ്ടാക്കുന്ന ആഗോള താപനം കാലാവസ്ഥയെ മൊത്തം മാറ്റി (കുട്ടനാട്). കൃഷി വിശ്വസിക്കാന്‍ പറ്റാത്തതായി. അവര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. ഇതിനു പരിഹാരം അവരുടെ കുടുംബങ്ങള്‍ക്ക് ചില സൗജന്യങ്ങള്‍ ചെയ്ത്കൊടുക്കുകയ്യണോ?

ഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ ആള്‍ക്കാരെ തിരഞ്ഞെടുത്തുവിടുന്ന പൗരന്‍മാര്‍ അത്തരത്തിലൊള്ള ഒരു കൂട്ടരാണ്. പെണ്‍ വാണിഭക്കാരനെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത് വിട്ടിട്ട് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.

First level of management ആണ് രാഷ്ട്രീയം. അതിലേക്ക് ഏറ്റവും നല്ല ആള്‍ക്കാര്‍ വരണം. ഇന്നു തന്നെ താങ്കള്‍ക്ക് രാഷ്ട്രീയക്കാരനാകാന്‍ കഴിഞ്ഞാല്‍ അതു വളരെ നല്ലകാര്യം. പക്ഷേ എല്ലവര്‍ക്കും അത് നടന്നെന്ന് വരില്ല. അങ്ങനെയുള്ളവര്‍ കുടുംബത്തോടുള്ള ഉത്തരവാദിതമൊക്കെ കഴിഞ്ഞ് സ്വസ്ഥമാകുന്ന സമയത്ത് രാഷ്ട്രീയത്തിലേക്ക് വരണം. അതുവരെയുള്ള സമയത്ത് ശരിക്ക് പഠിക്കുക. ഉപദേശകന്‍മാരുടെ താളത്തിനു തുള്ളുന്ന പാവയായി മാറാതിരിക്കാന്‍ അത് സഹായിക്കും.

നമ്മളുടെ തന്നെ പ്രവര്‍ത്തിയാണ് ഈ ലോകത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ വാങ്ങുമ്പോള്‍ അറിയുക, അത് ഇറാക്കിലെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ചോരയാണതെന്ന്.

എല്ലാവര്‍ക്കും ഈ ഭൂമിയില്‍ സുഖമായി ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് മറ്റുള്ളവരുടെ സേവനവുമോ ഔദാര്യമോ അല്ല.

http://sethulakshmi.wordpress.com/2008/03/25/%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b5%87-%e0%b4%b5%e0%b4%bf%e0%b4%9f/
>> >>

<< << 17-4-08
http://chandrasekharannair.wordpress.com/2008/04/17/mammooty-ambasador/
ചന്ത (market) യുടെ ഏജന്റന്‍ മാരില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കരുത്. മനുഷ്യനെ അറിവില്‍നിന്നകത്തി മൃഗീയത വളര്‍ത്തി പണം ഊറ്റിയെടുക്കുകയാണ് സിനിമയുടെ ലക്ഷ്യം. സിനിമകാണുന്നത് നിര്‍ത്തുക. കഴിയുന്നില്ലെങ്കില്‍ കോപ്പിചെയ്ത സീഡീയോ മറ്റോ വഴി കാണുക.
കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന കാലത്ത് സിനിമാകാര്‍ക്ക് പണം നല്‍കാതിരിക്കുക.
>> >>

>>
31-3-09. ഭൂ മാഫിയ.
മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ ഹിന്ദു ദിനപ്പത്രത്തിനും അതിന്റെ ലേഖകന്‍ ഗൗരീദാസന്‍ നായര്‍ക്കുമുള്ള പങ്കിനേകുറിച്ച് കുറച്ചു നാള്‍ മുമ്പ് കേട്ടിരുന്നു. അതിന്റെ സത്യ സ്ഥിതി വല്ലതും പുറത്തുവന്നോ?
>> >>

One thought on “എന്റെ പ്രതികരണം

Leave a reply to ഉപബുദ്ധന്‍ മറുപടി റദ്ദാക്കുക