അന്റാര്‍ട്ടിക്കയിലെ വില്‍കിന്‍സ് ഐസ് ഷെല്‍ഫ് തകരാന്‍ തുടങ്ങുന്നു. ഏകദേശം 425 sq km ഓളം വരുന്ന സ്ഥലമാണിത്. കൊളറാഡോയിലെ National Snow and Ice Data Center ന്റെ ഉപഗ്രഹ ചിത്രമാണ് ഇത് കണ്ടെത്തിയത്. ഷെല്‍ഫില്‍ പൊട്ടല്‍ ഉണ്ടാകുകയും ചെറിയ ഭാഗങ്ങള്‍ ഒഴുകി പോകുകയും അല്ല ഇപ്പോള്‍ നടക്കുന്നത്. ഷെല്‍ഫ് പൂര്‍ണ്ണമായി തകരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാന ശാസ്ത്രജ്ഞനായ ടെഡ് സ്കാംബോസ് (Ted Scambos) പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഐസ് പൂര്‍ണ്ണമായി ഇല്ലാതാകാന്‍ കാരണമാകും.