പവിഴപുറ്റുകളും ഉയരുന്ന താപനിലയും

Society for General Microbiology ടെ 162-ാമത് മീറ്റിങ്ങില്‍ അവതരിപ്പിച്ച ഒരു പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഉയരുന്ന സമുദ്ര താപനില പവിഴപുറ്റുകളേ ദുര്‍ബലമാക്കുനുവെന്നും അവക്ക് ചുറ്റുപാടുമുള്ള microflora യുടെ വ്യത്യാസം അവയുടെ നാശത്തില്‍ കലാശിക്കുമെന്നും കണ്ടെത്തി. Newcastle University ലെ John Bythell ന്റെ അഭിപ്രായത്തില്‍ പരിസത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പവിഴപുറ്റുകളുടെ കൂട്ട മരണത്തിന് കാരണമാകും. ഉദാഹരണത്തിന് 1998 ല്‍ 17% പവിഴപുറ്റുകളാണ് കൂട്ട മരണത്തിന് (mass coral deaths) അടിപ്പെട്ടത്.

ഇപ്പോള്‍ തന്നെ zooxanthellae ന്റെ നഷ്ടം മൂലം ദുര്‍ബലമായ പവിഴപ്പുറ്റുകള്‍ സമുദ്ര താപനില ഉയരുന്നതിനനുസരിച്ച് രോഗാണുക്കളായ ബാക്റ്റീയകളുടെ ആക്രമണത്തിന് വിധേയരാകുന്നു. പവിഴപ്പുറ്റുകളുടെ digestive process നെ സഹായിക്കുന്ന symbiotic ബാക്റ്റീരിയകള്‍ അതുമൂലം ദുര്‍ബലരാകുന്നു. അത് രോഗാണുക്കളെ കൂടുതല്‍ ശക്തരാക്കി പവിഴപ്പുറ്റുകളുടെ നാശത്തിലേക്ക് എത്തിക്കുന്നു. പവിഴപ്പുറ്റുകളെ പുറമേയുള്ള രോഗാണുക്കളില്‍ നിന്ന് രക്ഷിക്കുന്ന പ്രതിരോധ വ്യവസ്തയായ surface mucus കവചം ഉയരുന്ന താപനിലയനുസരിച്ച് തകരുന്നു. molecular biologists ഉം reef scientists ഉം നടത്തിയ പുതിയ പഠനം പവിഴപ്പുറ്റുകളുടെ രോഗങ്ങളേയും അവയുടെ bleaching എന്ന പ്രതിഭാസത്തേയും കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നു. പവിഴപ്പുറ്റുകളുടെ നാശം അവയുടെ ചുറ്റുപാടുമുള്ള മറ്റ് പല ജീവ ജാലങ്ങളുടെ നാശത്തിലേക്ക് വഴിതെളിക്കും. ആത്യന്തികമായി മനുഷ്യനേയും.

– from treehugger

Advertisements

One thought on “പവിഴപുറ്റുകളും ഉയരുന്ന താപനിലയും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w