ഭാവിയിലെ വെളിച്ചം

ഗുളികയുടെ വലിപ്പമുള്ള പ്ലാസ്മാ ലൈറ്റ് ബള്‍ബ് Luxim നിര്‍മ്മിച്ചു. ഇതിന് 140 lumens/watt ആണ് ശക്തി. സാധാരണ ബള്‍ബുകളേക്കാള്‍ 10 ഇരട്ടി ദക്ഷത കൂടിയതാണ് ഇവ. high-end LEDs കളേക്കാള്‍ ഇരട്ടി ദക്ഷതയുള്ള ഇവക്ക് CFLകളേയും തോല്‍പ്പിക്കാനാകും. CFL ന് 50-80 lumens/watt ആണ് ശക്തി. 300 lumens/watt ശക്തിയുള്ള nanocrystal ആവരണമുള്ള LED കള്‍ക്ക് മാത്രമേ ഇവയേ തോല്‍പ്പിക്കാനാകൂ. Luxim ന്റെ ഈ LIFI ബള്‍ബ് അത്ര ഭംഗി ഇല്ലാതാതൊന്നുമല്ല. ഇതിന്റെ color rendering index (CRI) 91 ആണ്. 20,000 മണിക്കൂര്‍ ആണ് ശേഷി. വളരെയേറെ വിദ്യുത്ഛക്തി ഈ ചെറിയ ബള്‍ബിലൂടെ കടത്തിവിടാന്‍ കഴിയും. ഈ ചെറിയ ബള്‍ബിന് 30,000+ lumens ല്‍ പ്രകാശിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ് (LED കള്‍ക്ക് കഴിയാത്ത കാര്യമാണിത്).

solid-state power amplifier നിര്‍മ്മിക്കുന്ന ഒരു RF (radio-frequency) സിഗ്നലിനെ ഒരു electric field ലേക്ക് കടത്തിവിടുന്നു. electric field ലെ ഉയര്‍ന്ന സാന്ദ്രതയുള്ള ഊര്‍ജ്ജം ബള്‍ബിലെ ദ്രവ്യത്തെ ബാഷ്പീകരിച്ച് പ്ലാസ്മാ അവസ്ഥയിലേക്ക് മാറ്റി ബള്‍ബിന്റെ കേന്ദ്രത്തിലെത്തിക്കുന്നു. ഈ നിയന്ത്രിത പ്ലാസ്മയാണ് ഈ അതി തീവ്ര വെളിച്ചം ഉണ്ടാക്കുന്നത്.
Luxim ഇത് പ്രൊജക്റ്ററുകളില്‍ ഉപയോഗിക്കാനാണ് പദ്ധതി ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും തെരുവ് വിളക്കിന്റെ വെളിച്ചം നല്‍കാന്‍ കഴിയുന്ന ഈ ചെറു ബള്‍ബിന് വില കുറഞ്ഞാല്‍ ധാരാളം ഉപയോഗം ഉണ്ടാകും.

– from www.inhabitat.com

ഒരു അഭിപ്രായം ഇടൂ