Energy Action Coalition, Co-op America, Rainforest Action Network ഇവര്‍ ഒത്തു ചേര്‍ന്ന് വിഡ്ഢികള്‍ക്കുള്ള സമ്മാനം നല്‍കി. കഴിഞ്ഞ വര്‍ഷം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന്റെ വികസിപ്പിക്കലിനും അതിന്റെ പ്രചാരണത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള അവാര്‍ഡാണിത്. ബാങ്ക് ഓഫ് അമേരിക്കയുടെ CEO കെന്‍ ലൂയിസ് (Ken Lewis) ആണ് വിജയി. വൃത്തികെട്ട കല്‍ക്കരിക്ക് നല്‍കിയ ഭീമമായ സഹായങ്ങളാണ് അദ്ദേഹത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലമുകളിലെ കല്‍ക്കരി ഖനിക്കും പുതിയ കല്‍ക്കരി നിലയങ്ങള്‍ക്കും അമേരിക്കയില്‍ സാമ്പത്തിക സഹായം ചെയ്യുന്ന ബാങ്കാണ് ബാങ്ക് ഓഫ് അമേരിക്ക. Carbon Principles സ്വീകരിച്ച അദ്ദേഹത്തിന്റെ ബാങ്കിന് ഇനി കല്‍ക്കരി നിലയങ്ങളെ സഹായിക്കാനാവില്ല എന്നത് ശൃദ്ധേയമാണ്. അദ്ദേഹത്തിന്റെ runners-up ആയി വന്നവര്‍ Ed Stelmach, Premier of Alberta, Rick Wagoner, CEO of General Motors, Rex Tillerson, CEO of ExxonMobil and Bruce A. Williamson, CEO of Dynegy Corporation എന്നിവരാണ്. Stelmach നെ 200 വോട്ടിന് പിന്‍തള്ളിയാണ് കെന്‍ ലൂയിസ് സ്ഥാനം പിടിച്ചത്.
– from Foolies